Pages

Tuesday, April 26, 2016

Samma kammantho



സമൂഹത്തോടുള്ള ചുമതലകള്‍ നിറവേറ്റുന്നതിന്
അനുയായികളെ ബുദ്ധഭഗവാന്‍ ഉപദേശിച്ചു
=============================================

സമ്മാ കമ്മന്തോ-
ശരിയായ കര്‍മ്മം-പ്രവര്‍ത്തി
-----------------------------------------

മാനസികമായ പരിഷ്കാരത്തിന് ശരിയായ ബോധം, ശരിയായ സങ്കല്‍പം ,ശരിയായ വാക്ക് എന്നിവ ഉണ്ടാകണമെന്ന് വിവരിച്ചതിന് ശേഷം, ഭഗവാന്‍ ബുദ്ധന്‍ ശരിയായ കര്‍മ്മത്തെകുറിച്ച് പറഞ്ഞു.
മേല്‍പറഞ്ഞ മൂന്നുകാര്യങ്ങളും മെച്ചപെടുമ്പോള്‍ പ്രവര്‍ത്തികളും മെച്ചപെടും.അവയാണ് കമ്മാന്ത ശബ്ദത്തിലൂടെ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
പ്രവര്‍ത്തികളില്‍ ന്യായവും, ധാര്‍മ്മികമൂല്യങ്ങളും ലഭ്യമാക്കണം.പരമമായ ലക്‌ഷ്യം ദുഃഖനാശം ആയതുകൊണ്ട് പ്രവര്‍ത്തികളും അതിനനുസൃതമായിരിക്കണമെന്ന് ഭഗവാന്‍ ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്നു.

സമ്മാ ആജീവോ-
ശരിയായ ജീവിത മാര്‍ഗ്ഗം – തൊഴില്‍
---------------------------------------------------------
ശരിയായ കര്‍മ്മത്തെ കുറിച്ചും അതിന്‍റെ സ്വഭാവത്തെകുറിച്ചും വിവരിച്ചതിന് ശേഷം  അവയുടെ ഒരു വലിയ പങ്ക് ഉള്‍പെടുന്ന തൊഴിലിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയാണിവിടെ.
പ്രവര്‍ത്തികള്‍
ഹിംസാരഹിതമാകണം
--------------------------------

തൊഴില്‍തന്നെയാണ് ആജീവം.അത് ശരിയായ മാര്‍ഗ്ഗത്തിലൂടെ ആകുവാന്‍ ഹിംസാരഹിതമായിരിക്കണം. ദുഖത്തെ ഇല്ലായ്മ ചെയ്യുക എന്ന ലക്‌ഷ്യം  അവനവനെകുറിച്ച് മാത്രമല്ല, എല്ലാ പ്രാണനുള്ളവയെയും ഉള്‍കൊള്ളുന്നതിനാല്‍ മറ്റുള്ള ജീവികളുടെ പ്രാണനെ ഹിംസിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുക്കരുതെന്ന് സാരം.സ്വയം വേദനിച്ചാലും മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അരുത് എന്ന് ബുദ്ധ ഭഗവാന്‍ ഉപദേശിക്കുന്നു.ഈ ഉപദേശം ഉള്‍കൊള്ളാന്‍ എത്രപേര്‍ക്ക് സാധിക്കുന്നു എന്നത് പ്രസക്തിയുള്ള കാര്യമേ അല്ല.എത്രപേര്‍ക്ക് ദുഃഖത്തില്‍ നിന്നും മോചനം നേടാന്‍ കഴിയുന്നു? അവരുടെ എണ്ണം എപ്പോഴും ചെറുതാണ്.എന്നാല്‍ തൊഴിലില്‍ പോലും അഹിംസാ തത്ത്വം ആചരിക്കുന്നവര്‍ക്ക് ദുഃഖത്തില്‍ നിന്നുള്ള മോചനം സാധ്യമാകും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്.ഉദാഹരണമായി, മദ്യവില്പന, ആയുധനിര്‍മ്മാണം, കീടനാശിനി തുടങ്ങിയവ.
സമ്യക് അജീവാ എന്ന തത്വത്തില്‍
സാമൂഹ്യ സേവനം ഉള്‍പെടുന്നു.
-----------------------------------------------------

സമൂഹത്തോടുള്ള ചുമതലകള്‍ നിറവേറ്റുന്നതിന് അനുയായികളെ ബുദ്ധഭഗവാന്‍ നിര്‍ബന്ധിക്കുന്നതായി കാണാം.തൊഴിലില്‍ മാത്രമല്ല എല്ലാ പ്രവര്‍ത്തികളിലും അഹിംസാതത്ത്വം പാലിക്കുന്നത് മറക്കരുതെന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിക്കുന്നു.
മാനസിക കര്‍മ്മങ്ങളും, വാക്കുകളും, കായികകര്‍മ്മങ്ങളും, ഒരുപോലെ ഹിംസാരഹിതമായിരിക്കണം.എങ്കിലേ ഇവയെല്ലാം ശരിയായിരിക്കുകയുള്ളു എന്ന് സാരം.
================
ഹരിദാസ് ബോധ്
keralamahabodhi@gmail.com



No comments:

Post a Comment

Thanks for your comment