Pages

Wednesday, August 31, 2016

SRAVANOLSAVAM






ബുദ്ധ ധമ്മ വിശ്വാസികള്‍ ഇത്തവണ
കേരളമെമ്പാടും ശ്രാവണോല്‍സവം ആഘോഷിക്കും
----------------------------------------------------------------------------------

ശ്രാവണ മാസത്തില്‍ വിളവെടുപ്പ് കഴിഞ്ഞ്, ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ച ശീലം അനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മഞ്ഞ കോടിനല്‍കികൊണ്ട് സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്ന ഉത്സവമാണ് ശ്രാവണോല്‍സവം അത് ലോഭിച്ച് പിന്നീട് ഓണം എന്നായി.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ബുദ്ധിസ്റ്റുകള്‍ ഇത് ആഘോഷിച്ചു വരുന്നുണ്ട്.

എന്താണ് ബുദ്ധധമ്മ വിശ്വാസികള്‍
ആചരിക്കുന്ന  പഞ്ചശീലം
---------------------------------------------------------

1.യാതൊന്നിന്‍റെയും ജീവന്‍ അപഹരിക്കില്ല.-എല്ലാറ്റിനോടും കരുണ കാണിക്കും
2.അര്‍ഹതയില്ലാത്തത് എടുക്കില്ല ,മോഷ്ടിക്കില്ല- ദാനം ചെയ്യും
3.നുണ പറയില്ല- സത്യസന്ധമായ സംസാരത്തിലൂടെ ശരീരത്തെ ശുദ്ധമാക്കും
4.ലഹരി ഉപയോഗിക്കില്ല- ജീവിതത്തില്‍ ജാഗ്രത പാലിക്കും
5.ലൈംഗിക ദുര്‍വാസനകള്‍ ഉണ്ടാകില്ല ,വ്യഭിചരിക്കില്ല- ലാളിത്യം കരുണ ,തൃപ്തി ജീവിതത്തില്‍ പുലര്‍ത്തും.


ശ്രാവണോത്സവത്തിനു വീടുകള്‍ക്ക് മുന്പില്‍ ഇടുന്ന പൂക്കളം ധമ്മ ചക്രത്തെ(അശോക ചക്രം) സൂചിപ്പിക്കുന്നു.പൂക്കളത്തിനു നടുക്ക് വെക്കുന്നത് ധമ്മ ശിലയാണ്. പൂക്കളത്തിന് സമീപത്ത് വെക്കുന്ന വിളക്കില്‍ അഞ്ച് തിരി കത്തിക്കുന്നത് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ചശീലത്തെയും സ്മരിക്കുന്നു.
ഇത്തവണ കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കീഴില്‍ അത്തം ഒന്നുമുതല്‍ പത്തു ദിവസം ശ്രാവണോല്‍സവം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment

Thanks for your comment