Saturday, May 28, 2016

Justice for Jisha Campaign
ബുദ്ധിസ്റ്റ് സംഘങ്ങളുടെ നേതൃത്വത്തില്‍
പെരുമ്പാവൂരില്‍ ബോധിപ്രയാണ സമാധാന റാലി നടത്തി
====================================================


പെരുമ്പാവൂരില്‍ കൊലചെയ്യപെട്ട ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക , ഭരണാധികാരികളുടെ കൃത്യന്രിവ്വഹണങ്ങളില്‍ ജാതി വിവേചനം ഒഴിവാക്കുക, പഞ്ചശീലധിഷ്ടിത സമൂഹം കെട്ടിപെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ബോധിപ്രയാണ സമാധാന റാലി സംഘടിപ്പിച്ചു. കേരളത്തിലെ മുതിര്‍ന്ന ബൗദ്ധ ധമ്മാചാരി കുമ്പഴ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ അധാര്‍മ്മികതകള്‍ പെരുകിവരുമ്പോള്‍ ഭഗവാന്‍ ബുദ്ധന്‍ നമുക്ക് നല്‍കിയ പഞ്ചശീലങ്ങളെ ആചരിച്ചുകൊണ്ട് അവയെ  നേരിടുകയല്ലാതെ മറ്റുപോംവഴികള്‍ ഇല്ലെന്ന് റാലിക്ക് ശേഷം നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ കൊണ്ട് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എന്‍.ഹരിദാസ്‌ ബോധ് അധ്യക്ഷതവഹിച്ചു.


കൊല്ലരുത് –മൈത്രിപൂര്‍ണ്ണമായ കര്‍മ്മം അനുഷ്ടിക്കുക,മോഷ്ടിക്കരുത് തുറന്നകൈകളാല്‍ ദാനംചെയ്യുക,നുണപറയരുത് സത്യസന്ധമായ സംസാരത്തിലൂടെ ശരീരത്തെ ശുദ്ധമാക്കുക, ലൈംഗിക ദുര്‍വാസനകള്‍ അരുത്, പകരം സന്തുഷ്ടിയും, സംതൃപ്തിയും പുലര്‍ത്തികൊണ്ട് മനസ്സിനെ ശുദ്ധമാക്കുക,ലഹരി ഉപയോഗിക്കരുത് ജാഗ്രതയും, വ്യക്തതയും പുലര്‍ത്തികൊണ്ട് മനസ്സിനെ ശുദ്ധമാക്കുക എന്ന ബുദ്ധ തത്വങ്ങള്‍ പ്രാപഞ്ചികമായ നിയമമാണ്. ലോകത്തിലെ സര്‍വ്വ മനുഷ്യജീവജാലങ്ങളുടെയും സന്തോഷം സമാധാനം, അഭിവൃദ്ധി എന്നിവ ഇതിലൂടെ ലക്ഷ്യം വെക്കുന്നു. ഇതിന്‍റെ നിരാകരണം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.കൊല്ലപെട്ട ജിഷ ഈ വ്യവസ്ഥിതിയുടെ ഒരു ഇരമാത്രമാണ്. പഞ്ചശീലങ്ങളെ ആരാധിക്കുന്ന ബൌദ്ധര്‍ക്ക് ഇത് നോക്കി നില്‍ക്കാനാവില്ല എന്ന് തുടര്‍ന്ന് സംസാരിച്ച വിവിധ ബൌദ്ധ സംഘടനകളുടെ നേതാക്കള്‍ അഭിപ്രായപെട്ടു
.

കാലടി സര്‍വ്വകലാശാല അധ്യാപകനും ചരിത്രകാരനുമായ ഡോ.അജയ്ശേഖര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ബൌദ്ധ സംഘങ്ങളായ കേരളമാഹബോധി മിഷന്‍, തൃരത്ന ബൌദ്ധ മഹാ സംഘം,ബുദ്ധിസ്റ്റ് കള്‍ചറല്‍ ഫോറം, ധമ്മലോക,ബൌദ്ധ മഹാ സംഘം,അംബേദ്‌കര്‍ മിഷന്‍,എന്നിവയുടെ ഭാരവാഹികളും
ധമ്മമിത്രങ്ങളുമായ ബിനീഷ് ബോധ്, ബിനില്‍ ബോധ്, ബിനോജ് ബാബു, ടി.പി.ഗോപാലന്‍, പി.സുരേന്ദ്രന്‍,അനിരുദ്ധ് രാമന്‍, വാസു, ശശികല, തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തില്‍ പഞ്ചശീല പ്രചാരണ കാമ്പയിന്‍ ഉത്ഘാടനവും ധമ്മചാരി കുമ്പഴ ദാമോദരന്‍ നിര്‍വ്വഹിച്ചു.

ത്രിശരണം, പഞ്ചശീലം, ബുദ്ധപൂജ എന്നീ ചടങ്ങുകളും പ്രോഗ്രാമിന്‍റെ ഭാഗമായി നടന്നു. ധമ്മ മിത്രം അജയന്‍ ഇടുക്കി നന്ദി പറഞ്ഞു.Saturday, May 21, 2016

2560 th Buddha poornima Celebration organised at Kerala on 21st May

Kerala Mahabodhi Mission Organized 2560th Buddha poornima celebration at Palakkad- Kerala on 21st May -2016.Dhammachari Manidhamma ( Thri Rathna Bouddha Mahaasang Nagpur ) Inaugurated the Ceremony .Dhammamithra Bineesh Bodh, Binil Bodh, Kerala Mahbodhi Mission Chairman Haridas Bodh lead the programme.
Dhammachari ManiDhamma (TBMS Nagpur)Inagurated the Ceremony at Palakkad .Programme organised by Kerala Mahabodhi Mission
Budha poornima celebration at Kakkayur Buddha TempleBuddha Poornima celebration Orgnised at different parts of Kerala
Kakkayur Buddha Temple Palakkad Kerala organised by Kerala Mahabodhi Mission
 At Trissur Sahithya Academy Hall organised by Buddhsit Cultural centreAt Mynagapalli Kollalm organised by Abhaya Loka Buddhist Community
 


Sunday, May 15, 2016

Metta,Compassion,Muthitha,upekka- in Malayalamസമൂഹം ദുഷിക്കുന്നത് എന്തുകൊണ്ട്?
പോംവഴി എന്ത്?
===================================


കൊലപാതകം, പിടിച്ചുപറി, മദ്യപാനം,കളവുപറയല്‍, വ്യഭിചാരം ഉള്‍പടെയുള്ള നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം അല്ലാതായി മാറികൊണ്ടിരിക്കുന്നു.ഇതെല്ലാം സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണെന്ന ചിന്ത പുതു തലമുറയില്‍ ബലപെട്ടുതുടങ്ങിയിരിക്കുന്നു.
മനോമാലിന്യങ്ങളുടെ സംയോജനത്തില്‍ നിന്നാണ് ഇത്തരം അവസ്ഥ സംജാതമാകുന്നത് എന്നാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്.
മനുഷ്യ മനസ്സിന്‍റെ സങ്കുചിതഭാവങ്ങളില്‍ നിന്നാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.മനസ്സിന്‍റെ നിരവധി കഴിവുകളെ വേണ്ടവണ്ണം വളര്‍ത്താത്തതിനാല്‍ അത് വെറും സ്വാര്‍ത്ഥതകളിലേക്ക് വ്യാപരിക്കുന്നു.അതിനാല്‍ സമൂഹം ദുഷിക്കുന്നു.

പരിഹാരം
-------------------
നിസ്വാര്‍ത്ഥപരമായ കാര്യങ്ങളില്‍ മനസ്സിനെ വ്യാപരിപിക്കുക മാത്രമാണ് ഇതില്‍ നിന്നും മോചനം നേടാനായി ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച മാര്‍ഗ്ഗം.
താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിസ്വാര്‍ത്ഥത വളര്‍ത്തികൊണ്ടുവരാം. അതിലൂടെ മനോമാലിന്യങ്ങളെ പാടെ നീക്കം ചെയ്യാം.
1.മൈത്രി
2.കരുണ
3.മുദിത
4.ഉപേക്ഷ
എന്ന സമുന്നത ഭാവങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി ബലപെടുത്തുകയാണ് ഇതിന്‍റെ പ്രായോഗിക രൂപം.
ലോകമെബാടും പരന്ന മൈത്രി, നിരുപാദികമായ സ്നേഹം എന്നിവ മനസ്സില്‍ നിറഞ്ഞ് ഓളം തള്ളണം.
ഹൃദയപൂര്‍വം ലോകത്തിന് മംഗളം നേരണം.വെറും നേര്‍ച്ചയെ ഉള്ളുവെങ്കില്‍ അത് ഭാവ ചാപല്ല്യമായി അവശേഷിക്കും.അതിനാല്‍ “മെത്തഭാവന” അഥവാ മൈത്രീ ഭാവന മനസ്സില്‍ നിറഞ്ഞ് ഒഴുകണം.ഇതിന്‍റെ പ്രായോഗികവും, പ്രകടവുമായ രൂപമായിരിക്കണം അഹിംസ.
==============
ഹരിദാസ്‌ ബോധ്

Be kind to all creaturers-Buddhaഎല്ലാവരേയും എവിടെയും സ്നേഹിക്കന്‍
ബുദ്ധന്‍ ആഹ്വാനം ചെയ്തു.
======================================


“നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെങ്കില്‍ നാം മറ്റുള്ളവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കുക കൂടി വേണ”മെന്ന് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ചു.
ഇതിനായി മൈത്രി, കരുണ, മുദിത, ഉപേക്ഷ എന്നെ നാലു ഭാവനകള്‍ മനസ്സില്‍ വികസിപ്പിക്കാനും ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു.

“ഒരു മാതാവ് തന്‍റെ ഒരേയൊരു കുഞ്ഞിന്‍റെ പ്രാണനെ കരുതി രാത്രിമുഴുവന്‍ ഉറക്കമിഴിച്ച് ശുശ്രൂഷിക്കുന്നത്പോലെ നാം എല്ലാവരും എല്ലാ പ്രാണികളുടെയും സുഖത്തെയും മനസ്സില്‍ വിചാരിച്ചുകൊണ്ട്‌ നിസീമമായ കരുണയും സ്നേഹവും വെച്ചു പുലര്‍ത്തണം.”-ബുദ്ധന്‍
(സു.നികായ-149)

ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ ഈ ഉപദേശത്തെ മൈത്രി, കരുണ, മുദിത,ഉപേക്ഷ എന്നീ ഭാവനകളുമായി ബന്ധിപ്പിച്ച് ബുദ്ധഘോഷന്‍ ഒരു ഉദാഹരണം നല്‍കിയിട്ടുണ്ട്.

ബുദ്ധഘോഷന്‍ ഇങ്ങിനെ പറയുന്നു.
-----------------------------------------------------------

“ആ ഒരേയൊരു കുട്ടിയുടെ സുഗമമായ വളര്‍ച്ചയില്‍ ആ അമ്മക്കുള്ള മഹത്തായ താലപര്യമാണ് “ മെത്ത” അഥവാ മൈത്രി എന്ന് പറയുന്നത്.

ആ കുഞ്ഞിന്‍റെ രോഗം മാറി അതിന് സുഖം വീണ്ടെടുക്കണമെന്നുള്ള ആ അമ്മയുടെ ഉത്സാഹം “കരുണ”യില്‍ നിന്നാണ് ഉണ്ടാകുന്നത്.

രോഗം മാറി കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിന് ശാരീരികമായോ മാനസികമായോ ഉള്ള കഴിവുകള്‍ക്ക് ഒന്നിനും ഒരു കുറവും വരാതെ ഇരുന്നതില്‍ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായ അവസ്ഥയാണ് “മുദിത”

പിന്നീട് ആ കുട്ടി വളര്‍ന്ന് വലുതായി ആ കുട്ടിക്ക് തന്നോടുണ്ടാകുന്ന മനോഭാവം അനുകൂലമോ പ്രതികൂലമോ ആകട്ടെ –അതില്‍ ആ അമ്മക്ക് ഒട്ടും ഉത്കണ്ടയുമില്ലാത്ത ആ മാനസികാവസ്ഥയാണ് “ഉപേക്ഷ”. എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

ലോകത്തുള്ള എല്ലാ മനുഷ്യ ജീവജാങ്ങളോടും ഈ മനോഭാവം വെച്ചു പുലര്‍ത്തി ജീവിക്കാനാണ് ബുദ്ധമതം നമ്മെ ഉപദേശിക്കുന്നത്.

ഇതില്‍ നിന്നും ബുദ്ധമതം വെറും സ്വാര്‍ത്ഥതകൊണ്ടും , നിര്‍വ്വാണപ്രാപ്തിക്കുവേണ്ടിയും മാത്രമായി സ്വീകരിച്ച അഭിപ്രായങ്ങളല്ല എന്നും, വ്യക്തിയുടെയും സമൂഹത്തിന്‍റെയും വളര്‍ച്ചയില്‍ ഏറ്റവും അധികം സ്പര്‍ശിക്കുന്ന ആരു മഹത്തായ തത്വസംഹിതയാണ് എന്നും നമുക്ക് കാണാന്‍ കഴിയുന്നു.

=================
ഹരിദാസ്‌ ബോധ്

Friday, May 6, 2016