എന്താണ് ബുദ്ധ ധമ്മം?


 നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍ 
ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച  ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു .
അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത  തുടങ്ങിയവ പ്രചരിപിച്ചതാണ്  ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .
ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ  നേടാന്‍ കഴിയുമെന്ന് ". ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.
ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "മതം" എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം  ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .
സര്‍വ്വ വ്യാപിയായ മതം 
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
മനസിന്‍റെ ശുചീകരണം 
ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍  ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ?  നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.
സ്വയം വിശ്വാസം 
ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .
ബുദ്ധന്‍ പറഞ്ഞു "എനിക്ക് ഒരിക്കലും  ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും  പൂര്‍ണത കൈവരിക്കാന്‍ കഴിയും "
ചിന്തയുടെ സ്വാതന്ത്ര്യം 
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ  തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും  വിച്ഞാനവും  മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .
ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
സത്യസന്ധമായ അറിവ് 
ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ  തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല - നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.
സമാനതയില്ലാത്ത അധ്യാപകന്‍
ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച്  അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ബോധ്യപെടുത്താനും കഴിയുന്നു.

അന്ധമായ വിശ്വാസമില്ല  
 ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്
അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും  മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .
അനുഭവങ്ങളില്‍ വിശ്വസിക്കുന്നു 
ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.
അഖണ്ഡമായ സത്യം
കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രിയത
ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ  ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :" ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും."

മഹത്തായ തത്വ ശാസ്ത്രം

 ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :" ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ  സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌."

ശ്രേഷ്ടമായ   മനശാസ്ത്രം
 

അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ  സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : " നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.". ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല."

ഭയമില്ലായ്മ  
മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത - ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .
പ്രാപഞ്ചികമായ അനുകമ്പ 
ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .
അക്രമ രാഹിത്യം
ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു" വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു." 
ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.
മനുഷ്യ സമത്വം
സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.
ബുദ്ധന്‍ പറഞ്ഞു: " ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും,  പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ." 

ആണ്‍ പെണ്‍ സമത്വം   
എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു

ജനാധിപത്യം 
 ബുദ്ധന്‍ ജനാധിപത്യപരമായ  നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.
മൃഗബലിക്ക് എതിര്
ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.
മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല
 ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .
രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല 
ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു  ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും  ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട്  അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.

പൊറുക്കാതിരികുന്നില്ല  
പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :" എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ  അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍  നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .

മഹത്തായ ലക്‌ഷ്യം
 വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍  ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.
സത്യസന്ധമായ  സന്തോഷത്തിലേക്കുള്ള ശരിയായ വഴി
ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .
അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .
ഈ ജീവിതത്തിലാണ് സന്തോഷം

ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.
എല്ലാം സുതാര്യം 
ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല
ദയയും, മനസ്സിലാക്കലും 
ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .
ലോകം ഇന്ന് ഈ സന്ദേശത്തെ  മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.
N.HARIDAS BODH
haridashs@gmail.com
സത്യം എങ്ങിനെ കണ്ടെത്താം?
ബുദ്ധന്‍ ഒരിക്കല്‍ കല്‍മാസിന്റെ ഗ്രാമത്തിലൂടെ കടന്നു പോയി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും, ചുറുചുറുക്കുള്ളവരും, ബുദ്ധിമാന്മാരുമായിരുന്നു കല്മാസ് .
അവര്‍ ബുദ്ധനോട് ചോദിച്ചു." നിങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് എങ്ങിനെ അറിയും?" മറ്റുള്ള പണ്ഡിതര്‍ പറയുന്നത് (അക്കാലഘട്ടത്തില്‍ അറുപതോളം മത പണ്ഡിതര്‍ ഉണ്ടായിരുന്നു.)അവര്‍ പറയുന്നതാണ് സത്യമാണെന്നാണ്. മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതെല്ലാം അസത്യമെന്നും അവര്‍ പറയുന്നു.
ഇക്കാര്യം കേട്ടു ബുദ്ധന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഒന്ന് .കാലങ്ങളായി കേട്ടുവരുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ അതില്‍ വിശ്വസിക്കരുത്
രണ്ട്.കുറേ തലമുറകളായി അനുഷ്ടിച്ചുവരുന്നു എന്ന കാരണത്താലും നിങ്ങള്‍ ഒരു ആചാരങ്ങളും പിന്തുടരുത്
മൂന്നു. ഊഹാപോഹം കേട്ടാലുടന്‍ അത് ശ്രദ്ധിക്കുകയോ വിസ്വസികുകയോ അരുത്
നാല്.വേദ പുസ്തകത്തില്‍ പറയുന്നതുകൊണ്ട് മാത്രം ഒന്നും നിങ്ങള്‍ ഉറപ്പിക്കരുത് .
അഞ്ച്‌.എന്തെങ്കിലും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
ആറ്.ആകസ്മികമായി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരിലും വിസ്വസികരുത്
ഏഴു. പുറം മോടിയില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
എട്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്നു എന്ന കാരണത്താല്‍ മാത്രം ഒരു ആശയത്തെയോ കാഴ്ച്ചപാടിനെയോ മുറുകെ പിടിക്കരുത്
ഒന്‍പതു.യുക്തിസഹമായി നിങ്ങള്‍ക്ക് തനിയെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയാത്തതൊന്നും അന്ഗീകരിക്കരുത് .
പത്ത്.ആത്മീയ ഗുരുവിനോടുള്ള ബഹുമാനം കൊണ്ടോ ആദരവ് കൊണ്ടോ ഒരു കാര്യവും വിശ്വസിക്കരുത് .

ഉത്തമ ബോധ്യതിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മാത്രം മുന്നോട്ട് പോകുക .നിങ്ങള്‍ സ്വീകരിച്ചതോ പരിശീലിക്കുന്നതോ എന്തോ ആയിക്കൊള്ളട്ടെ അത് നിങ്ങളെ കോപത്തിലെക്കോ, അത്യാഗ്രഹത്തിലെക്കോ, അജ്ഞതയിലെക്കോ ആണ് നയിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വീകരിക്കരുത് .ആ ആശയങ്ങള്‍ നിരസ്സിക്കാം.ദേഷ്യം അഞ്ഞ്ത, അത്യാഗ്രഹം എന്നിവ പ്രാപഞ്ചികമായി തന്നെ വെറുക്കപെട്ടത് ആണ് .അവ ഒരിക്കലും ഗുണപ്രദം അല്ല .അതുകൊണ്ടുതന്നെ അത് ഒഴിവാക്കേണ്ടത് ആണ് .എന്നാല്‍ നിങ്ങളെ  സംതൃപ്തി, അനുകമ്പ , വിവേകം എന്നിവയിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും പരിശീലിക്കാവുന്നതും ആണ് .അവക്കുവേണ്ടി ചിലവഴിക്കപെടുന്ന സമയവും, സ്ഥലവും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനപരവുമായ മനസ്സും വികസിപിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ  ഒരു വിവേകമുള്ളവന്‍ വ്യവസ്തരഹിതമായ സ്നേഹത്തെയും  ത്രിപ്തിയെയും വിവേകത്തെയും പുകഴ്ത്തുന്നു.
ഇതായിരിക്കണം എന്താണ് സത്യം , എന്താണ് അസത്യം എന്നുള്ള കാര്യം നിശ്ചയിക്കാനുള്ള മാനധണ്ടം.
ഇത് കേട്ട് കലമാസ് വളരെ സന്തുഷ്ടരാകുകയും തുറന്ന മനസ്സോടും ,ക്ഷമയോടും കൂടി അവര്‍ സ്വന്തന്ത്രമായ അന്വേഷണത്തെയും , ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനുള്ള മനോഭാവത്തെയും  സ്വീകരിച്ചു . അവര്‍ പൂര്‍ണ്ണമായ മനസ്സോടുകൂടി ബുദ്ധന്‍റെ വാക്കുകള്‍ അന്ഗീകരിച് ജീവിച്ചു .

ബുദ്ധമത വിശ്വാസികളുടെ
ഒന്നാമത്തെ അടിസ്ഥാന തത്വം 
ബുദ്ധമത വിശ്വാസികള്‍ നാല് അടിസ്ത്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്നു . ഇത് മനസ്സിലക്കുന്നതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും നിര്‍വ്വാണം പ്രാപിക്കാനും കഴുയുന്നു

ഒന്ന് . ദുഖമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
രണ്ടു. ദുഃഖത്ത്തിനു കാരണം ഉണ്ട് എന്ന സത്യത്തില്‍ വിശ്വസിക്കുന്നു
മൂന്നു . ദുഖത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
നാല് .ദുഖത്തെ ഇല്ലാതാക്കാന്‍ അഷ്ടാംഗ മാര്‍ഗങ്ങള്‍  ഉണ്ടെന്ന സത്യത്തില്‍ വിശ്വസിക്കുന്നു.

മഹാനായ ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ ജീവിതവും ദുഖകരമാണ് .വയസ്സാകുമ്പോള്‍  , രോഗം ,മരണം  സംഭവിക്കുമ്പോള്‍ ,മറ്റുള്ളവര്‍ നിങ്ങളെ സ്നേഹിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക്  ഇഷ്ടപെട്ടത് ലഭിച്ചില്ലെങ്കില്‍, ഇഷ്ടമുള്ളത് നഷ്ടപെട്ടാല്‍  എല്ലാം ദുഖകരമാണ്. ഇതെല്ലം മനസ്സിന്‍റെ നിലയാണ്.

വെറുപ്പ്‌ ,അത്യാഗ്രഹം, അറിവില്ലായ്മ  എന്നിവ ദുഖത്തിന് കാരണമാണ്

ദുഖം  ഇല്ലാതാക്കാന്‍ നമുക്ക് നിര്‍ വാണത്തിലൂടെ കഴിയും

അതിനുള്ള മാര്‍ഗമാണ് അഷ്ടാംഗ മാര്‍ഗങ്ങള്‍


ബുദ്ധ മത തത്വങ്ങൾ
ധമ്മ പദത്തിൽ നിന്ന് 
1.അത്യാഗ്രഹവും അനന്തമായ കെടുതികളും
അത്യാഗ്രഹത്തിന്റെ അനന്തമായ കെടുതികൾ വർണ്ണിക്കുന്ന തത്വങ്ങൾ ബുദ്ധ ധമ്മത്തിൽ  വേണ്ടുവോളം ഉണ്ട്
തൺഹ വഗ്ഗത്തിൽ നിന്നുള്ള ചില ഗാഥകൾ
334: "തന്നോന്നികളായി ജീവിക്കുന്ന മനുഷ്യരിൽ കാട്ടുവള്ളികൾ പോലെ തൃഷ്ണ പടര്ന്നു പിടിക്കുന്നു .കാട്ടിൽ കുരങ്ങിനെ പോലെ അവൻ സദാ ഫലങ്ങൾ തേടി ആടി തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു" .
335:"പ്രതി നിമിഷം വളര്ന്നു തഴക്കുന്ന വിഷമയമായ ഈ അത്യാഗ്രഹം ആരെ പിടികൂടുന്നുവോ ,ആരിൽ അതുണ്ടാകുന്നുവോ? അയാളുടെ കഷ്ടതകൾ തഴച്ചു പന്തലിക്കും".
338:"മരം മുറിച്ചു തള്ളിയാൽ പോലും വേര് ഭദ്രമായിരിക്കുന്നിടത്തോളംകാലം അത് വീണ്ടും വളരുക തന്നെ ചെയ്യും.അതുപോലെ അത്യാഗ്രഹമാകുന്ന മനസ്സിലെ മാലിന്യം അവശേഷിക്കുമ്പോൾ ദുഖവും വീണ്ടും വീണ്ടും ഉണ്ടായികൊണ്ടേ ഇരിക്കും".
345:"ഇരുമ്പ് ചങ്ങലകൊണ്ടുള്ള കെട്ട് ബന്ധനമായി ബുദ്ധിമാന്മാർ കരുതുകയില്ല.സമ്പത്തിലും പുത്രാ കളത്രാതികളിലുമുള്ള ആസക്തിയാണ്‌ വാസ്തവത്തിൽ ബന്ധനം ".

വാസനകളുടെ കത്തി ജ്വലിക്കുന്ന രൂപമായ അത്യാഗ്രഹത്തിന് മൂന്ന് അവാന്തര വിഭാഗങ്ങൾ ബുദ്ധ ധംമം എടുത്തു പറയുന്നു .

1.കാമ തൃഷ്ണ
2.ഭവ തൃഷ്ണ
3.വിഭവ തൃഷ്ണ

1.കാമ തൃഷ്ണ
കാമ തൃഷ്ണയിൽ  സ്ത്രീ ആസക്തിയും അന്തർ ഭാവിക്കുന്നു .മനുഷ്യരുടെ പ്രവര്തികൾക്കെല്ലാം ശുദ്ധമോ വ്യക്തമോ ആയ ലക്‌ഷ്യം കാമ പൂർത്തിയാണെന്ന് വാദിക്കുന്ന ആധുനിക മന:ശാസ്ത്രജ്ഞനായ ഫ്രോയിഡിനോടൊപ്പംതന്നെ ബുദ്ധ ധംമം പോകുന്നില്ലെങ്കിലും കാമം അഥവാ libide ,മനുഷ്യന്റെ ശക്തിമത്തായ ഒരു ആഭ്യന്തര പ്രേരണയാണെന്നതിൽ ബുദ്ധ മതത്തിന് വിസമ്മതമില്ല .
ബുദ്ധ ധമ്മത്തിൽ കാമപദം  വെറും സ്ത്രീയോടുള്ള ആസക്തിയെ മാത്രമല്ല വിവക്ഷിക്കുന്നത് .ജീവിതത്തിൽ ഉൾപെടുന്ന ഇതര വിഷയത്തോടുള്ള തീവ്രമായ അഭിലാക്ഷങ്ങളും കാമങ്ങൽ തന്നെ.
2.ഭവ  തൃഷ്ണ
ഈ ലോകത്തിലും മറ്റു സാങ്കല്പിക ലോകത്തിലും ഉള്ള ജീവിതത്തെ കുറിച്ചുള്ള അതിയായ ആഗ്രഹമാണ് ഭവ തൃഷ്ണ .ബുദ്ധ മതത്തിലെ പരിനിർവ്വാണം സാമൂഹിക ജീവിതത്തിനെന്നു മാത്രമല്ല വ്യക്തി ജീവിതത്തിനു തന്നെയും പൂര്ന്ന വിരാമം ചേർക്കുന്നു .ഈ അവസ്ഥയിൽ "അഹം" ബുദ്ധിക്ക് തെല്ലും ഇടമില്ല.
ഈ യാഥാര്ത്യം മനസ്സിലാക്കിയാലും മനസ്സ് പതറി , ഭേദം ഭൌതിക സാഹചര്യങ്ങളോടും അമിതമായ ആസക്തിയോടും ഉള്ള ജീവിധം തന്നെ എന്ന് തോന്നി തുടങ്ങുക ഭവ തൃഷ്ണയുടെ തനി രൂപമാണ് .
3.വിഭവ തൃഷ്ണ
വിഭവ തൃഷ്ണ രണ്ടു തരത്തിൽ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്.

.ജീവിതത്തിലുള്ള ദുഖ ഭാരം കൊണ്ട് വീര്പ്പു മുട്ടി ഉടനടി അതിൽ നിന്ന് രക്ഷപെടാനുള്ള വെമ്പൽ ,ലൌകിക ജീവിതത്തെ തികച്ചും അറുതി വരുത്താനുള്ള അമിതമായ കൊതിയെന്നും വ്യാഖ്യാനിക്കാം .

ബി .രണ്ടാമത്തെ വിഭവ ശബ്ധത്തിൽ ഐശ്വര്യം എന്ന് അർത്ഥം കൊടുത്തിണ്ട്‌ .ഉദാഹരണത്തിന് സ്വർണ്ണത്തിനോടുള്ള കൊതി ഐശ്വര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു .
ആദ്യത്തെ അർത്ഥത്തിൽ ആത്മഹത്യയെ പ്രേരിപ്പിക്കുന്നത് വിഭവ ത്രിഷ് ണയായിരിക്കും .രണ്ടാമത്തേതിൽ വിഭവ തൃഷ്ണ സർവ്വ സാധാരണവുമാകുന്നു.

മൊത്തത്തിൽ പറഞ്ഞാൽ സ്വ വ്യക്ത്തിത്വം ഭദ്രമായി നിലനിര്ത്തികൊണ്ട് പോകാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന എല്ലാ ആന്തരിക ശക്തികളുടെയും സമാഹരണമാണ് അത്യാഗ്രഹം.ഒടുങ്ങാത്ത യുദ്ധമായി അതിനെ വ്യാഖ്യാനിക്കാം .
Haridas bodh


ബുദ്ധനും പഞ്ചസ്കന്ധ തത്വവും
==========================================

ജീവിതം എന്താണെന്നുള്ള ചോദ്യത്തിന് യുക്തി യുക്തമായ ഉത്തരം നൽകുന്നതിനു വേണ്ടിയാണ് ശാസ്ത്രം വികസിച്ചു വരുന്നതിന് വഴി ഒരുക്കിയത് .എന്നാൽ കുറെ ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുന്നു.
1.ഏതു  വിധത്തിൽ ജീവിതം നയിക്കണം?
2.ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്താണ്?
3.മനുഷ്യൻ കേവലം ഭൌതികമായ ഒരു പ്രതിഭാസം മാത്രമാണോ?.
4.മണ്ണും ,വെള്ളവും ,തീയും ,കാറ്റും മറ്റും ചേർന്നുണ്ടായ ഒരു കൂടു പദാർത്ഥം മാത്രമാണോ മനുഷ്യൻ?

മനുഷ്യന്റെ സ്വരൂപത്തെ കുറിക്കുന്ന ഇത്തരം വിഷയങ്ങളിൽ ബുദ്ധമതത്തിന്റെ അഭിപ്രായം എന്താണ്?
പ്രതി നിമിഷം'മാറിമറിഞ്ഞു രൂപാന്തര പെട്ടുകൊണ്ടിരിക്കുന്ന ഘടഘങ്ങളെ മാത്രമേ ഭഗവാൻ ബുദ്ധൻ മനുഷ്യനിൽ കാണുന്നുള്ളൂ.
ശരീരവും മനസ്സും ഒരുപോലെ ചങ്ങലകൾ ആണെന്നും അവയിൽ  നിന്നും ഭിന്നമായി മറ്റു മതങ്ങള പറയുന്നതുപോലെ സ്ഥിരമായ ഒരു ആത്മ തത്വം മനുഷ്യനിൽ ഇല്ലെന്നുമാണ് ബുദ്ധന്റെ കാഴ്ചപ്പാട്.

മനുഷ്യനിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണ് ?
-------------------------------------------------------------------------------------
മനുഷ്യനെയും അവനു അറിയാൻ കഴിയുന്ന പ്രപഞ്ചത്തിന്റെയും കഥ കേവലം അഞ്ചിൽ മാത്രമായി ഭഗവാൻ ബുദ്ധൻ ഒതുക്കുന്നു. അഞ്ച് ഘടകങ്ങൾക്ക് ബുദ്ധമതം പഞ്ചസ്കന്ധങ്ങൾ എന്ന് പേര് നൽകിയിരിക്കുന്നു .

സ്കന്ധങ്ങൾ താഴെ പറയുന്നവയാണ്
--------------------------------------------------------.
1.രൂപ സ്കന്ധം
2.വേദന സ്കന്ധം
3.സംഞ്ജ സ്കന്ധം
4.സംസ്കാര സ്കന്ധം
5.വിജ്ഞാന സ്കന്ധം

സ്കന്ധങ്ങളിൽ ഓരോ വിഭാഗത്തിലും അതാതുമായി ബന്ധപെട്ട ഒന്നിലതികം അവാന്തര വിഭാഗങ്ങൾ  ഉള്ളതുകൊണ്ടാണ് സമൂഹം എന്ന് അർത്ഥമുള്ള സ്കന്ധം എന്ന പദം പ്രയോഗിച്ചിരിക്കുന്നത് .

1.രൂപ സ്കന്ധം .

ജഡമായി എണ്ണപ്പെടുന്ന സകല പഥാർത്തങ്ങളും അവയുടെ ധർമ്മങ്ങളും ഇതിൽ ഉൾപെടുന്നു .
കണ്ണ് ,മൂക്ക് ,തൊക്ക് ,നാക്ക്, ചെവി .ഇവക്ക് ഗ്രഹിക്കാൻ കഴിയുന്ന എല്ലാംതന്നെ പദാർത്ഥങ്ങൾ ആയതുകൊണ്ടും അവയും, അവയുടെ ധർമ്മങ്ങളും രൂപസ്കന്ധത്തിൽ പെടുന്നു.

പരമാണുക്കൾ ചേർന്നിട്ടുള്ള മണ്ണ് ,വെള്ളം തീ,കാറ്റ് എന്നീ നാല് ഭൂതങ്ങളും രൂപ സ്കന്ധത്തിൽപ്പെടുന്നു.
മറ്റ് മതങ്ങളിൽ ആകാശത്തെ പഞ്ചഭൂതങ്ങളിൽ അവസാനത്തെ ഭൂതമായി പരിഗണിക്കുന്നുണ്ടെങ്കിലും രൂപമില്ലാത്തതിനാലും ,പരമാണുക്കളുടെ സംഘാതമില്ലാത്തതിനാലും ആകാശത്തെ ബുദ്ധൻ ഭൂതമായി കണക്കാക്കുന്നില്ല.പഞ്ചേന്ദ്രിയങ്ങളും അവയ്ക്ക് ഗോചരമായ രൂപം ,ശബ്ദം ,ഗന്ധം,രസം ,സ്പർശം എന്നീ ഗുണങ്ങളും രൂപ സ്കന്ധത്തിൽ തന്നെ.സ്ത്രീ പുരുഷ ഭേദങ്ങളും വിചാരം വീര്യം ദേശം,എന്ന ഉപാദികളും,ആശയ  വിനിമയത്തിനുള്ള ഉപാദികളായ വാക്യം, ആഗ്യം,എന്നിവയും ജീവച്ഛരീരങ്ങളുടെ ധർമ്മങ്ങളായ ലാഘവം ,വഴക്കം ,പരിസരങ്ങൾക്കൊത്ത നില,ക്ഷയം ,പരിണിതി തുടങ്ങിയവയും ഭഗവാൻ ബുദ്ധന്റെ  അഭിപ്രായത്തിൽ  രൂപസ്കന്ധങ്ങൾ  തന്നെ .

2.വേദന സ്കന്ധം

മനുഷ്യനിൽ അടങ്ങിയിട്ടുള്ള രണ്ടാമത്തെ ഘടകത്തിന് വേദന സ്കന്ധമെന്നു പേര് നൽകിയിരിക്കുന്നു .വേദന എന്നുവെച്ചാൽ ഇന്ദ്രിയങ്ങൾ അതാതിനോട് ചേർന്ന പദാർത്ഥങ്ങളുമായി സംഘടിക്കുമ്പോൾ ഉടനടി ഉണ്ടാകുന്നതായ പ്രതീതി എന്നാണ് അർത്ഥമാക്കുന്നത്.ആധുനിക ശാസ്ത്രത്തിൽ ഇതിന് സെൻസേഷൻ എന്നാണ് അർത്ഥമാക്കുന്നത്.
വേദന എന്ന ശബ്ദത്തിൽ നിന്നും ഇതിന്റെ സ്വഭാവത്തെ മനസ്സിലാക്കാം.അറിയുക എന്നാണ് വേദന എന്ന പദത്തിലെ "വിദ്" എന്ന വാക്കിന്റെ അർത്ഥം.ഇന്ദ്രിയവും അതിന്റെ വിഷയവും തമ്മിൽ സമ്പർക്കം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (അറിവ്) തന്നെ വേദന.പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും അതാതിന് യോജിച്ച രീതികളിൽ പ്രതീതികൾ ഉളവാക്കുന്നു.പൂര്ണ്ണമായ കാഴ്ചയുടെ മുൻ രൂപമായ നേരിയ പ്രതീതിയെ കണ്ണ് അതിന്റെ വിഷയത്തോട് മുട്ടുന്ന മാത്രയിൽ ഉണ്ടാക്കും.അതുപോലെ നാല് ഇന്ദ്രിയങ്ങളും കൂടാതെ അതീന്ദ്രിയമായ മനസ്സ് ഓർമ്മശക്തി വഴി ഉള്ളിലുണ്ടാക്കുന്ന പ്രതീതികളെയും വേദനകളായി കണക്കാക്കാം. ആറുതരത്തിലുള്ള പ്രതീതി സമൂഹങ്ങളെ വീണ്ടും അനുകൂലങ്ങളായും പ്രതികൂലങ്ങളായും രണ്ടുമല്ലാത്ത ഉദാസീനങ്ങളായും തിരിക്കാം.ആകെക്കൂടി വിധത്തിൽ നോക്കിയാൽ വേദന സ്കന്ധത്തിൽ പതിനെട്ട് തരത്തിലുള്ള പ്രാഥമിക പ്രതീതിക്ക് ഇടമുള്ളതായി കാണാം.
3.സംജ്ജ്ഞ സ്കന്ധം

മൂന്നാമത്തെ വിഭാഗമായ സംജ്ജ്ഞ സ്കന്ധത്തിന് വേദന സ്കന്ധവുമായി അടുപ്പമുണ്ട്.രണ്ടാമത്തേതിൽ ഉൾപെട്ട ആറുതരം വേദന (പ്രതീതി,അറിവ്) കളെയും ആസ്പദമാക്കി അവയുടെ പ്രതിഫലനം എന്നോണം മനസ്സില് ഉടലെടുക്കുന്ന ആശയങ്ങളെ സംജ്ജ്ഞകൾ  എന്ന് വിളിക്കുന്നു.ഉദാഹരണത്തിന് കണ്ണ് പച്ചിലയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രാഥമികമായ പ്രതീതി (വേദന) പച്ച എന്ന ആശയം ഉണ്ടാക്കുവാൻ പ്രേരണ ആയി തീരുന്നു.പ്രതീതി ക്ഷണത്തിൽ അതിൽ നിന്ന് വേർതിരിച്ച് അതിന്റെ ഉള്ളടക്കത്തിന് നാമകരണം ചെയ്യുമ്പോൾ സംജ്ജ്ഞയായി.
ഇവിടെ പച്ച എന്നുള്ളത് സംജ്ജ്ഞ .ഇതുപോലെ മറ്റുള്ള ഇന്ദ്രിയങ്ങളും അതാതിനോട് ചേർന്ന പ്രതീതികളിൽനിന്നും സംജ്ജ്ഞ കളെ ഉളവാക്കുന്നു .ഇന്ദ്രിയത്തിലൂടെ ഉണ്ടാകുന്ന അനുഭവങ്ങൾക്ക് അവയുടെ ബാഹ്യ രൂപങ്ങളിൽ നിന്നും മാറി മനസ്സില് ഉണ്ടാക്കുന്ന രൂപവിശേഷങ്ങൾ ആണ് സംജ്ജ്ഞ സ്കന്ധത്തിന്റെ ഉള്ളടക്കം .

4.സംസ്കാര സ്കന്ധം.
നാലാം സ്കന്ധമായ സംസ്കാരം വളരെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ്‌ .എണ്ണത്തിൽ സംസ്കാരങ്ങളെ 52 എണ്ണമായി ബുദ്ധമതം വേർതിരിച്ചിട്ടുണ്ടെങ്കിലും അവ സ്വതന്ത്രങ്ങളല്ല.മുൻപ് മൂന്നു സ്കന്ധങ്ങളിൽ ഉൾപെട്ട ചില ഘടകങ്ങളും സംസ്കാര സ്കന്ധത്തിൽ പരിഗണിക്കപെട്ടിട്ടുണ്ട്.സംസ്കാരം എന്നുള്ളത് മാനസ്സിക പ്രവർത്തനങ്ങളുടെ ആകെകൂടിയുള്ള ഒരു പേര് മാത്രമാണ്‌.സംസ്കാര സ്കന്ധത്തിൽ ഉൾപെട്ടിട്ടുള്ള ഘടകങ്ങൾ താഴെ കൊടുക്കുന്നു.സ്പർശം ,ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളുമായുള്ള സമ്പർക്കം,സ്പർശത്തിന്റെ ഫലമായി ഉണ്ടായ പ്രതീതി (വേദന)എന്നിവ എല്ലാം സംസ്കാരം തന്നെ.വേദനകളെ അടിസ്ഥാനമാക്കി മനസ്സിൽ രൂപമെടുക്കുന്ന ആശയങ്ങളെ ,അതായത് സംജ്ജ്ഞകളെ അനുഭവസ്ഥൻറെ നിലയിൽ  നിന്നും അയാളുടെ ആഭ്യന്തര സമ്പത്ത് ആയി പരിഗണിക്കുമ്പോൾ സംസ്കാരമായി മാറുന്നു.
ആശയങ്ങളെ യഥാസമയം അടുക്കി ചേർത്ത് രൂപം കൊടുക്കുമ്പോൾ കിട്ടുന്ന ചിന്താശകലങ്ങളും സംസ്കാരങ്ങൾ തന്നെ.അവക്ക് ബുദ്ധ മതത്തിൽ കൊടുത്തിരിക്കുന്ന പേര് ചേതന എന്നാണ് .ഇവയെ വീണ്ടും വീണ്ടും മറിച്ചും തിരിച്ചും പരിശോദിക്കുന്ന ആലോചനാഗതിയും സംസ്കാരം തന്നെ.
സ്മൃതി ,ഉത്സാഹം ,ഏകാഗ്രത ,ജാഗരൂഗത,വിചാരം എല്ലാ മനോ വ്യാപാരങ്ങൾക്കും തുണയായി നിൽക്കുന്ന വീര്യം ,ഇടതടവില്ലാതെ നിൽക്കുന്ന ക്രിയാഭിമുഖ്യം,പ്രീതി ,മധ്യസ്ഥത ,ആലസ്യം ,മോഹം, ഭയം,എടുത്തുചാട്ടം ,ലജ്ജ,ദേഷ്യം,സംശയം ,ശ്രദ്ധ ,വ്യാമോഹം,പ്രസാദം ,ലാഘവം ,മാർദ്ദവം വൈദഗ്ദ്യം,ആർജ്ജവം, വാക്ക് ,പ്രവർത്തി ,കരുണ, ഈർഷ്യ,മാത്സര്യം,ക്രൌര്യം ,അഭിമാനം,ഇങ്ങിനെ പല മാനസ്സിക പ്രവർത്തികളെയും പ്രത്യേകം പേരെടുത്ത് കൊടുത്തതിൽ ചിലതാണ് ഇവ .
വാസ്തവത്തിൽ നിർവ്വാണവും,ആകാശവും ഒഴിച്ച് മറ്റെല്ലാം സംസ്കാരമായി ബുദ്ധമതം അഭിപ്രായപെടുന്നു.
5.വിജ്ജ്ഞാന സ്കന്ധം.
അഞ്ചാമത്തെ സ്കന്ധത്തിനു കൊടുത്തിട്ടുള്ള പേര് വിജ്ജ്ഞാനമാണ്.ചേതന എന്ന പേരിൽ സംസ്കാര സ്കന്ധത്തിൽ ചേർത്തിട്ടുള്ള മനസ്സിന്റെ പ്രവർത്തിയുടെ വിശദീകരണവും ,വിപുലീകരണവുമാണ് വിജ്ജ്ഞാനത്തെ ഒരു പ്രത്യേക സ്കന്ധ്മായി പരിഗണിച്ച് പഠിക്കാനുള്ള കാരണമത്രെ.ചേതനയുടെ പ്രവത്തികൾ അഥവ ബോധപൂർവ്വമായ പ്രവർത്തികൾ നല്ലതോ ചീത്തയോ ആകാം .ഇവയുടെ ഏറ്റകുറച്ചിൽ ആലോചിച്ചാൽ വിജ്ജ്ഞാനത്തിന്റെ വക ഭേദങ്ങൾ ഒട്ടേറെ ഉണ്ട്.വിജ്ജ്ഞാനഭേദങ്ങൾ ഉൾകൊള്ളുന്ന സ്കന്ധത്തിൽ മനുഷ്യന് കൊടുത്തിട്ടുള്ള സ്ഥാനം ഏറ്റവും മികച്ചതാണ്.സംസാര യാത്രയിൽ ഓരോ ജീവിതത്തിലും വ്യക്തികൾക്ക് ലഭിക്കുന്ന കർമ്മങ്ങളെ ,പുണ്യ പുണ്യങ്ങളെ, വിജ്ജ്ഞാനത്തിന്റെ സത്തായും ബുദ്ധമതം വിലയിരുത്തുന്നു. കർമ്മ ഫലങ്ങളോ ,പുണ്യ പുണ്യങ്ങളോ ആണ് ജന്മ ജന്മാന്തരങ്ങൾക്ക് കാരണമാകുന്നത്.അപ്പോൾ വിജ്ജ്ഞാനം കർമ്മ ഫലങ്ങൾക്ക് അനുരൂപമായി ആവിർഭവിക്കുകയും ഇല്ലാതാകുകയും ചെയ്യുന്ന ചിത്രമാണ് ലഭിക്കുക.
സംസാരത്തിനും വിജ്ജ്ഞാനത്തിനും തമ്മിലുള്ള ബന്ധവും സുസൂഷ്മമാകുന്നു.ബുദ്ധമതത്തിലെ കാര്യ കാരണ വാദത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇതിന്റെ പ്രാധാന്യം വ്യക്ത്തമാകും.വിജ്ജ്ഞാനമില്ലെങ്കിൽ മറ്റു സ്കന്ധങ്ങൾക്ക് ആവിർഭവിക്കാൻ കഴിയില്ല.ഇതര സ്കന്ധങ്ങൾക്ക് സ്വയം പ്രവർത്തിക്കാൻ കഴിവില്ല.രൂപം ,വേദന ,സംജ്ജ്ഞ എന്നിവയെല്ലാം വിജ്ജ്ഞാനത്തിന്റെ പ്രവർത്തനങ്ങൾ ആകുന്നു .അപ്പോൾ വിജ്ജ്ഞാനത്തിന്റെ പ്രകാശമില്ലെങ്കിൽ ഇവക്ക് എങ്ങിനെ പ്രവർത്തിക്കാൻ കഴിയും?ചുരുക്കത്തിൽ പഞ്ച സ്കന്ധങ്ങൾ വിവിധങ്ങളായ മാനസ്സിക ഘടകങ്ങൾ ആകുന്നു.

ഹരിദാസ് ബോധ്
ബുദ്ധമത വിശ്വാസികളുടെ ആത്യന്തിക ലക്ഷ്യം.
================================================================
ബുദ്ധമതം മുന്നോട്ടുവെക്കുന്ന ആത്യന്തിക ലക്ഷ്യം നിർവ്വാണമാണ് .നിർവ്വാണം പ്രാപിക്കുന്നതോടുകൂടി ഭിക്ഷു ക്രിതാര്ത്തനായി തീരുന്നു.കാലത്തിന്റെ പ്രഭാവങ്ങൾക്ക്, വികാരങ്ങൾക്ക് നിർവ്വാണം പഴുത് നൽകുന്നില്ല .ബുദ്ധമതത്തിൽ വിശേഷപെട്ട രണ്ട് അവസ്ഥകളാനുള്ളത് .പരിനിർവ്വാണവും ,മഹാപരിനിർവ്വാണവും.
നിർവ്വാണമെന്നുവെച്ചാൽ പൂർണ്ണമായി വിലയിക്കുക ശൂന്യമായി തീരുക എന്നാണ് അർത്ഥമെന്ന് പരക്കെ ധാരണയുണ്ട്.

നിർവ്വാണ പദവിയിൽ ജനന മരണങ്ങൾക്ക് സ്ഥാനമില്ല ,,അധപതനവും അവിടെ നിന്നും ഉണ്ടാകുകയില്ല .വ്യക്ത്തിത്ത്വത്തിനും അവിടെ ഇടമില്ല.ബഹുദൂരം യാത്രചെയ്ത് എത്തേണ്ടുന്ന ,അറിയേണ്ടുന്ന ,കാണേണ്ടുന്ന ഒരു സ്ഥാനമല്ല നിർവ്വാണം.നിർവ്വാണ അവസ്ഥയിൽ ഭൂമി,ജലം തുടങ്ങിയ പദാർത്ഥങ്ങൾ ഒന്നുമില്ല നാം രൂപങ്ങൾക്ക്അവിടെ പ്രവേശനമില്ല.ചുരുക്കത്തിൽ നിർവ്വാണം നമ്മുടെ ലൌകികാനുഭവങ്ങളിൽ  നിന്നും പാടെ ഭിന്നമാകയാൽ അതിന് പരിചിതമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാതായിട്ടെ വർണ്ണിക്കാൻ കഴിയു.

ബുദ്ധമതത്തിൽ നാമശബ്ദം മനസ്സിനെ കുറിക്കുന്നു.മഹാനായ ബുദ്ധൻ നിർവ്വാണത്തെ കുറിച്ച് നിർവ്വചിച്ചത്ഇങ്ങനെ :"മഹാഭൂതങ്ങളും സൂര്യ ചന്ദ്രന്മാർ തുടങ്ങിയ തേജോരാശികളും നിർവ്വാണഅവസ്ഥയിൽ ഇല്ല .കാല ദേശാദികളിൽ നിന്നും വിട്ടുമാറിയുള്ള ഒരു യാഥാർഥ്യമാണ് നിർവ്വാണമെന്ന് സാരം.സ്വർഗ്ഗസദൃശ്യമായ ഒരവസ്ഥയല്ല നിർവ്വാണം.അവിടേക്ക് പോകുകയോ അവിടെനിന്നും മടങ്ങുകയോ ചെയ്യുന്ന അവസ്ഥയും നിർവ്വാണത്തിലില്ല.എല്ലാ വ്യവഹാരങ്ങൾക്കും അതീതമായ പരമാർത്ഥമായ അവസ്ഥയാണത്".നിർവ്വാണത്തിനുള്ള അർത്ഥം "ധമ്മപദ"ത്തിലുണ്ട് .
--------------------------------------------------------------------------------
നിർവ്വാണമടഞ്ഞവൻ ദീർഘമായ ജീവിതാദ്ധ്വാനവും അഷ്ടാംഗമാർഗ്ഗവും പൂർണ്ണമായും താണ്ടികഴിഞ്ഞിരിക്കുന്നു.ദുഖങ്ങൾക്കെല്ലാം അറുതിയായി .ഇനിയും ത്രിഷ്ണയുടെ കൊടിയ ദാഹം അയാളെ അലട്ടുകയില്ല .സംസാര ചക്രം നിലച്ചു.
വിചാരങ്ങളുടെയും ഭാവങ്ങളുടെയും അടിമപെടുത്തിയിരുന്ന കെട്ടുപാടുകൾ എല്ലാം മാറിയതിനാൽ സ്വാതന്ത്രത്തിന്റെ തികവ് ഇപ്പോഴേ അനുഭവപെടുന്നുള്ളു.

സുഖത്തിന്റെ പരമ കാഷ്ഠയാണ് നിർവ്വാണം "നിബ്ബാണം പരമം സുഖം " എന്നാണ് ധമ്മ പദം പറയുന്നത് .സാന്മാർഗ്ഗിക പദവിയിൽ നിന്നും പിന്നീട് അധപതനം ഉണ്ടാകുന്നില്ല എന്നതാണ് നിർവ്വാണത്തിന്റെ മഹത്ത്വം.

അഷ്ടാംഗമാർഗ്ഗത്തിൽ കൂടിയുള്ള സഞ്ചാരമാണ് നിർവ്വാണത്തിൽ കലാശിക്കുന്നതെന്ന് ത്രിപിടകങ്ങളിൽ ഉറപ്പിച്ച് പ്രസ്താവിച്ചിട്ടുണ്ട്‌.നിർവ്വാണം സമ്യക് ജ്ഞാനം അഥവാ പൂർണ്ണമായ ബോധവുമാണ്.

സാന്മാർഗ്ഗികം അഥവാ ധാർമ്മികമായ നിർവ്വാണ ഘടകം രാഗ ദ്യേഷ മോഹങ്ങളിൽ നിന്നും അർഹന്തനുള്ള മോചനമാണ് .നിർവ്വാണം നി:ത്രേയസ്സം അഥവ നന്മയുടെ പരമകാഷ്ഠയാകുന്നു.

നിർവ്വാണത്തെ സുഖകരമായ അവസ്ഥയായും കെട്ടടങ്ങിയ തീയുടെ പോലെയുള്ള ശൂന്യഭാവമായും വ്യാഖ്യാനിക്കപെടുന്നു.

സുഖകരമായ പരിശുദ്ധി ; മനസ്സിന്റെ കലക്കമറ്റ പ്രസാദപൂർണ്ണിമ.ശരീര നാശത്തോടൊപ്പം സംഭവിക്കുന്ന സത്താലോപവും നിർവ്വാണം തന്നെ.

പുണ്യാ പുണ്യങ്ങളും ,സുഖ ദുഖങ്ങളും ,ഇവയുടെ തായ് വേരായ അറിവില്ലായ്മയും പൂർണ്ണമായും നശിച്ച ചിത്തത്തിന്റെ അവസ്ഥയുമാണത് .അർഹന്തന് പ്രാപഞ്ചിക ജീവിതവുമായി പ്രതീത്യ സമുദ് പാദ പാരമ്പര്യവുമായി ബന്ധം ഒട്ടും അവശേഷിക്കുന്നില്ല.എന്നാൽ മരണം വരെ അർഹന്തൻ മറ്റു വ്യക്തികളെ പോലെ ശരീരാദിവ്യാപാരങ്ങളോടുകൂടി ജീവിക്കുന്നു.

നിർവ്വാണമടഞ്ഞവൻ പരിശുദ്ധനാണ് പാപാചരണം ഇനിമേൽ അയാൾക്ക്സാധ്യമല്ല .പ്രലോഭിപ്പിചാലും ഇനിമേൽ അതിനു കീഴ്പെടുകയില്ല .അതായത് പ്രഞ്ജയിൽ സുനിയന്ത്രിതവും ശീലത്താൽ സുരക്ഷിതവും സമാധിയാൽ സുദ്രിഡവുമായ ഇച്ഛാശക്തിയാണ് നിർവ്വാണാനന്തരം അവശേഷിക്കുന്നതെന്ന് സാരം .

മരണാനന്തരം ഒരു വ്യക്തി എന്നാ നിലയിൽ നിർവ്വാണമടഞ്ഞ ആൾ തുടരുന്നില്ല..രാഗദ്വേഷാദികളോടൊപ്പം പഞ്ചസ്കന്ധങ്ങളും നിർവ്വാണം ലഭിച്ചവനിൽനിന്നും  പാടെ നശിച്ചിരിക്കുന്നു.

പരിനിർവ്വാണവും നിർവ്വാണ പ്രാപ്തിത്തന്നെ .
--------------------------------------------------------------------------
ശരീര ത്യാഗപൂർവ്വമായ അനുപാദിനിർവ്വാണ പ്രാപ്തിയാണ് പരിനിർവ്വാണമെന്ന് സാധാരണയായി പറയപെടുന്നു .മഹപരിനിർവ്വാണമെന്നത് ബുദ്ധ ഭഗവാന്റെ ശരീര പാദത്തിനു നൽകപെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പേരാണ്.ധമ്മ പ്രതിഷ്ഠാപകനായ ബുദ്ധ ഭഗവാന്റെ പരിനിർവ്വാണമാകയാൽ അത് മഹാ പരിനിർവ്വാണമായി .

എന്തുകൊണ്ട് നിർവ്വാണത്തിനു വേണ്ടി പ്രയത്നിക്കണം ? എങ്ങിനെ പ്രയത്നിക്കണം എന്ന് തുടങ്ങിയ പ്രശ്നങ്ങൾക്ക് ബുദ്ധ ഭഗവാൻ ഉത്തരം നൽകിയിട്ടുണ്ട് .
ഗുണങ്ങളുടെയോ, ദ്രവ്യങ്ങളുടെയോ സമവായമല്ലല്ലൊ നിർവ്വാണം .അത് നിത്യമാകയാൽ സദാ സന്നിഹിതമാണ് .മനസ്സുകൊണ്ട് എത്തേണ്ടതുമാണ് .അഷ്ടാംഗമാർഗ്ഗത്തിൽ കൂടിയുള്ള സഞ്ചാരം സമ്യക്സ്മ്രിതിയോടെ നിർവ്വഹിച്ചാൽ പിന്നെ അനന്തമായ ശീതീ ഭാവം നിർവ്വാണ സുഖം കൈവരികയായി .അതിന്റെ ബാഹ്യ ചിഹ്ന്നങ്ങളാണ് നിർവ്വാണമടഞ്ഞവരിൽ വിളങ്ങുന്ന സ്വാതന്ത്രം ,സംപ്രസാദം ,കുലുങ്ങാത്ത ആത്മവിശ്വാസം, ശാന്തി ,സമഭാവന തുടങ്ങിയ ഗുണങ്ങൾ.

മിലിന്ദ പ്രശ്നത്തിൽ നാഗസേനൻ നിർവ്വാണത്തെ ധർമ്മ നഗരമായി രൂപകൽപന ചെയ്തിട്ടുണ്ട്.മനുഷ്യരാശിക്ക്  വേണ്ടി ബുദ്ധ ഭഗവാൻ ഉപദേശിച്ച അകാലിക ധമ്മമാണ് ധാമമ നഗരത്തിന് വേണ്ട പ്രകാശം നൽകുന്നത് .ശീലമാണ്  അതിന്റെ രക്ഷക്ക് ആവശ്യമായ കോട്ട .പ്രഞ്ജ്ജയും ചിത്ത ഗുണങ്ങളും പട്ടണത്തിന്റെ ബലം വർദ്ധിപ്പിക്കുകയും ,ഏത് ശത്രുവിനോടും എതിരിട്ട് ജയിക്കുന്നതിനും വേണ്ട കരുത്ത് ഉണ്ടാക്കുകയും ചെയ്യുന്നു .
വിശിഷ്ടമായ പട്ടണം പ്രത്യേകമായ ഒരു സ്ഥലത്തും പണികഴിപ്പിച്ചിട്ടുള്ളതല്ല .അർഹന്തന്റെ നില കൈക്കലാക്കി ചിത്തവിമുക്തി സാമ്പാദിച്ചവൻ  പട്ടണത്തിൽ പ്രവേശിക്കുവാൻ യോഗ്യനായി തീരുന്നു.

അനിച്ച (അനിത്യം)തത്വം മുറുകെ പിടിക്കുന്ന ബുദ്ധമതത്തിൽ നിർവ്വാണം നിത്യമെന്ന് സിദ്ധാന്തിച്ചിരിക്കുന്നു .

"അനിച്ചാ ബത സംഖാര ഉപ്പാദയവ ധമ്മിനൊ !
ഉപ്പജിത്വ നിരുജ്ന്ധന്തി തേസം വ്യുപസമോ സുഖോ "!!
ഉത്പത്തിയും വിലയവും സംഭവിക്കുന്ന അനിത്യ പദാർത്ഥങ്ങൾ ,വിശേഷിച്ചും മാനസികങ്ങളായ വികാരങ്ങൾ  പൂർണ്ണമായും തിരോഭവിക്കുക ,നിരുദ്ധമാകുകയാണ് സുഖകരം .അതാണുതാനും നിർവ്വാണം .അങ്ങിനെ സാർവ്വത്രികവും ലോകോത്തരവുമായ സുഖമായിട്ട് നിർവ്വാണത്തെ മനസ്സിലാക്കാം .
----------------------------
ഹരിദാസ്ബോധ് 

ബുദ്ധ ധമ്മം എന്നാൽ എന്ത്?
=======================================
ബുദ്ധമതത്തെ കുറിച്ചുള്ള ചർച്ചയിൽ മൗലിക പ്രാധാന്യമുള്ള വിഷയമാണ് ധമ്മം.ഇത്രമാത്രം അർത്ഥവ്യാപ്തിയും ,വിശദീകരിക്കുവാൻ പ്രയാസവും ഉള്ള ഒരാശയം ലോകത്തിലെ ചിന്താസരണികളിൽ തന്നെ ഇല്ല എന്ന് തന്നെ പറയാം.ബൗദ്ധൻ എന്ന പദത്തെ അധിക്ഷേപിക്കുന്നതിനും നിന്ദിക്കുന്നതിനും വേണ്ടിയുള്ള ശ്രമം ഇപ്പോഴും നടന്നുവരുന്നുണ്ട് .ബുദ്ധ ധമ്മത്തെകുറിച്ച് ഇവർ പറയുന്നത് കേട്ടാൽ ബുദ്ധ ധമ്മം വെറും നിയമ രാഹിത്യത്തിനുള്ള പര്യായമായേ  ആർക്കും തോന്നി പോകു .ആയതിനാൽ എന്താണ് ബുദ്ധ ധമ്മമെന്നു ബോദ്ധ്യപെടുത്താനുള്ള ഉത്തരവാദിത്വം വന്നു ചേരുന്നു.
താൻ പ്രചരിപ്പിച്ചുവന്ന ധമ്മത്തെ കുറിച്ച് ബുദ്ധ'ഭഗവാൻ തന്നെ വ്യക്തവും ഉദാരവുമായ ഭാഷയിൽ വർണ്ണിച്ചിട്ടുള്ളത് 'സംയുക്ത നികായത്തിൽ ' ചേർക്കപെട്ടിട്ടുണ്ട്.അത് ഇങ്ങിനെയാണ് :"ഒരു വനാന്തരത്തിൽ ഒരുത്തൻ അകപ്പെട്ടുവെന്നു കരുതുക.അവിടെ  അങ്ങോട്ടും ഇങ്ങോട്ടും ഉഴന്നു നടക്കുമ്പോൾ അതി പ്രാചീനമായ ഒരു മാർഗ്ഗം അയാള് കണ്ടുപിടിക്കുന്നുവെന്നു കരുതുക .പൊയ്പോയ കാലങ്ങളിൽ വളരെ ആളുകൾ വഴിയെ സഞ്ചരിച്ചിട്ടുള്ളതാണ് .കാട്ടിലകപെട്ട മനുഷ്യൻ അതേ മാർഗ്ഗം അവലംമ്പിച്ച് പുരാതനമായ
ഒരു നഗരത്തിൽ ചെന്ന് ചേരുന്നു .അവിടെ മനോഹരമായ സൗധങ്ങൾ അവയോട് ചേര്ന്ന ഉദ്യാനങ്ങൾ ,തെരുവീഥികൾ തടാകങ്ങൾ തുടങ്ങിയ നാഗരിങ്ങളായ കാര്യങ്ങളും കണ്ടെത്തുന്നു .പിന്നീട് അയാൾ  തന്റെ നാട്ടിൽ മടങ്ങിയെത്തി കണ്ടുപിടുത്തത്തെ പറ്റി നാടുവാഴിയോടും നാട്ടാരോടും പറയുകയും പ്രാചീന നഗരത്തെ പുതുക്കിപണിത് ജനവാസ യോഗ്യമാക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അതുപോലെയാണ് ഞാനും.പ്രാചീനമായ ഒരു രക്ഷാമാർഗ്ഗം ധമ്മമാർഗ്ഗമാണ്  കണ്ടെത്തിയിരിക്കുന്നത് . മാർഗ്ഗത്തിലൂടെ മുൻകാലങ്ങളിലെ ബുദ്ധന്മാരെല്ലാം ധമ്മാനുഷ്ടാനം ചെയ്തു വന്നു .അതേ മാർഗ്ഗത്തിലുള്ള അവരുടെ കാലടികൾ പിന്തുടർന്ന് ഞാനും ജീവിത രഹസ്യങ്ങൾ കണ്ടെത്തി.അതുകൊണ്ട് വക സംഗതികൾ ഇപ്പോൾ പ്രഖ്യാപിക്കുന്നു .അതിന്റെ ഉദ്ദേശം എല്ലായിടത്തും പാവനവും മൂല്ല്യാധിഷ്ടിതവുമായ ധാർമ്മിക ജീവിതം പുലർന്ന്കാണുന്നതിന് വേണ്ടിയാണ് ഞാനും പ്രയത്നിക്കുന്നത്‌ ".

സ്വധമ്മത്തെ ബുദ്ധ ഭഗവാൻ അകാലിക ധമ്മമെന്നു കൂടെ കൂടെ പറഞ്ഞു വന്നു .അകാലിക ധമ്മം കാലത്തിന് കീഴ്പെടാതെ എന്നും പുലര്ന്നു പോരുന്ന ധമ്മമാകുന്നു .ലോകഹിതത്തിനുതകുന്ന ധമ്മം .കാലം ,ദേശം,തുടങ്ങിയ ഉപാദികളെ അതിവർത്തിച്ച് വിളങ്ങുന്ന ധമ്മം എന്നും പറയുന്നു .

താൽകാലിക ആശയങ്ങളെ ആശ്രയിച്ചാണല്ലോ പുതുപുത്തൻ ആശയങ്ങളുടെ പുറപ്പാടുതന്നെ.അവക്ക് പ്രേരകമായ പരിസ്ഥിതി മായുമ്പോൾ വക ആശയങ്ങൾ മാഞ്ഞുപോകുമെന്ന കാര്യത്തിൽ തർക്കമില്ല .
ബുദ്ധധമ്മം കെട്ടിപെടുത്തിട്ടുള്ളത് താൽകാലിക ആശയങ്ങളുടെ അടിത്തറയിലല്ല എന്നുള്ളതാണ് ബുദ്ധ ധമ്മത്തിനു സിദ്ധിച്ച അത്ഭുതാവഹമായ ദീർഘായുസ്സിന്റെ രഹസ്യം.

ത്രിപിടകങ്ങളിൽ മൂന്നാമത്തേതായ അഭിധമ്മം ധമ്മ ശബ്ദത്തെ സമഗ്രമായി ചർച്ചചെയ്തിട്ടുണ്ട് .ശരിയായുള്ളത് ,നന്മക്കൊത്തത്,നീതിക്ക് ചേർന്നത് ,സന്മാർഗ്ഗത്തിനനുകൂലമായത് , വക അർത്ഥങ്ങളെല്ലാം ധമ്മം എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു.വ്യക്തിയെയും,സമൂഹത്തെയും ജഡത്തെയും ,ചേതനയെയും അതാതിന്റെ നിലയിൽ നിലനിർത്തി പോരുന്നതെന്തോ അതാണ് ധമ്മം.

മനുഷ്യരുടെ സ്ഥിരമായ നിലനിൽപ്പിന് ആവശ്യമുള്ള ചിരന്തര നിയമങ്ങളെ പരീക്ഷിച്ച് വീണ്ടും കണ്ടുപിടിച്ച് ബുദ്ധ ഭഗവാൻ പ്രചരിപ്പിച്ചു.അതിനാൽ വക നിയമങ്ങളുടെ സമുച്ചയത്തിന് ബുദ്ധ ധമ്മം എന്ന പേര് നല്ലവണ്ണം ചേരുന്നു .

ദൈവത്തിനോ,അതുപോലുള്ള മറ്റുവല്ല തത്വങ്ങൾക്കോ യാതൊരുവിധ പ്രാധാന്യവും നൽകാതെ ബുദ്ധഭഗവാൻ ആവിഷ്കരിച്ച "ധമ്മ"ത്തിന് ബുദ്ധ മതത്തിൽ എന്തുമാത്രം പ്രാധാന്യം ഉണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

മറ്റുമതങ്ങളുടെ നിലയിതല്ല .അധർമ്മം പൊങ്ങി ധർമ്മത്തിന്മേൽ മങ്ങൽ  വരുമ്പോൾ ധർമ്മ സ്ഥാപനത്തിന് വേണ്ടി യുഗംതോറും വന്നവതരിക്കുന്ന സർവ്വശക്തനായ ഒരു ധർമ്മ രക്ഷകനിൽ മറ്റു മതങ്ങൾ വിശ്വസിക്കുന്നു.

ബൗദ്ധരുടെ ത്രിരത്നങ്ങളായ ബുദ്ധൻ,ധമ്മം ,സംഘം എന്നിവയിൽ കുലുക്കം കൂടാതെ ഒരേ നിലയിൽ നിലനിൽക്കുന്ന ശരണസ്ഥാനം ധമ്മം ഒന്നുമാത്രം .അല്ലെങ്കിൽ പരിനിർവ്വാണത്തോടുകൂടി ഭഗവാൻ ബുദ്ധൻ നിശേഷം മാഞ്ഞുപോകുമ്പോൾ സംഘത്തിൽ ഉലച്ചിൽ തട്ടുമായിരുന്നല്ലോ.ധമ്മത്തിന്റെ സർവ്വശക്തിയായ മഹത്വം ,ബുദ്ധ ഭഗവാൻ പരിനിർവ്വാണം അടയുന്നതിന് തൊട്ടുമുൻപ് പ്രിയ ശിഷ്യൻ ആനന്ദനോട്ചൂണ്ടികാണിച്ച് കൊടുത്തു .ഭഗവാന്റെ നിർവ്വാണത്തിനു ശേഷം ആരാണ് ശിഷ്യന്മാർക്ക് അഭയം നല്കി സദാ നേർവഴി നടത്താൻ പോകുന്നത്? എന്ന് ദുഖ പരവശനായി ചോദിച്ച ആനന്ദനോട്ബുദ്ധ ഭഗവാൻ പറഞ്ഞത് "ആരെന്നോ ? ഞാൻ ഉപദേശിച്ച് തന്ന ധമ്മം തന്നെ".

ധമ്മ സംഗതി എന്ന അഭിധമ്മപിടക ഭാഗത്തിന് മഹാ പണ്ഡിതനായ ബുദ്ധഘോഷൻ മുഖ്യമായ നാല് അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട് .
------------------------------------------------------------------------------
1.ധമ്മത്തിന്റെ ഒന്നാമത്തെ അർത്ഥം ബുദ്ധമത ഗ്രന്ഥങ്ങൾ എന്നാകുന്നു.കാരണം ഇവയിലൂടെ നാം ധമ്മത്തെകുറിച്ച് സൂഷ്മമായി അറിയുന്നു.

2.രണ്ടാമത്തെ അർത്ഥം ഉപാദി അല്ലെങ്കിൽ കാരണം എന്നാണ് .ധമ്മത്തെ വിവരിച്ച് അറിയുക എന്നുവെച്ചാൽ പ്രകൃതിയിലുള്ള കാരണ സമൂഹങ്ങളെ കുറിച്ച് അറിയുക എന്നാണ് അർത്ഥം .

3.ശരിയായിട്ടുള്ളതും നന്മക്ക് അനുകൂലമായിട്ടുള്ളതും ധമ്മം തന്നെ .പ്രവർത്തികളെ യോഗ്യങ്ങളും സുകൃതങ്ങളും ആക്കികൊണ്ട് അവയിൽ അടങ്ങിയിട്ടുള്ള ഒരു ഗുണവിശേഷമായി ധമ്മത്തെ ഇങ്ങിനെ വ്യാഖ്യാനിച്ചിരിക്കുന്നു .ധമ്മത്തിന്റെ സാന്മാർഗ്ഗികമായ ഉള്ളടക്കമാകുന്നു അതിന്റെ മൂന്നാമത്തെ വശം .

4.നാലാമതായി ധമ്മപദം പ്രകൃതിയിലുള്ള പ്രതിഭാസങ്ങളെയെല്ലാം ലക്ഷ്യമാക്കുന്നു .ഇവയെല്ലാം സത്താരഹിതവും ആത്മാവ് ഇല്ലാത്തതും ആണെന്ന വസ്തുതയെ കുറിക്കുന്നതിന് വേണ്ടി ധമ്മപദം കൊണ്ട് ഇവയെ വിവരിക്കുന്നു.അതായത് കാറ്റ് ,മഴ പക്ഷി മൃഗാതികൾ തുടങ്ങിയവയെല്ലാം വെറും പ്രതീതി സാരങ്ങളായ പ്രതിഭാസങ്ങൾ എന്നല്ലാതെ അവക്ക് ശാശ്വതമായ ഒരു നിലനിൽപ്പില്ലെന്ന് അർത്ഥം .എന്നാൽ ഏറ്റവും വിപുലമായ അർത്ഥത്തിൽ ബുദ്ധ ധമ്മം പല മാർഗ്ഗങ്ങളിലൂടെയും മനുഷ്യനെ മാനസികമായും സാന്മാർഗ്ഗികവുമായ ഉന്നത തലങ്ങളിലേക്ക് നയിക്കുന്നതിനായി രൂപപെടുത്തിയിരിക്കുന്നു.ധമ്മത്തിന്റെ ക്രിയാത്മകമായ പ്രവണതയെ ബുദ്ധഭഗവാൻ ഊന്നിപറഞ്ഞിട്ടുണ്ട് .

"ധമ്മാ ഹംസാഥിം ബ്രൂമി "
ധമ്മോ ജരം ഉപേദി "

ഒരു സാരഥി രഥത്തിൽ സഞ്ചരിക്കുന്നവനെന്നപോലെ ധമ്മം മനുഷ്യനെ ജീവിത ലക്ഷ്യത്തിലേക്ക് നയിക്കുന്നു .ധമ്മത്തിനു ഒരിക്കലും ക്ഷയമില്ല .

ബുദ്ധഭഗവാൻ പ്രചരിപ്പിച്ചു വന്ന അകാലിക ധമ്മമാണ് ബുദ്ധമതം. അങ്ങിനെ നോക്കിയാൽ ധമ്മപദമെന്ന പേരിന് ബുദ്ധമതത്തിന്റെ ഇരിപ്പിടം അല്ലെങ്കിൽ മതപ്രതിപാദകമായ വാക്യങ്ങൾ എന്ന് അർത്ഥം ലഭിക്കുന്നു.

"ധമ്മങ്ങളെ" അതായത് മാനസ്സിക ഘടകങ്ങളായ പ്രതീതികൾ ആശയങ്ങൾ സംസ്കാരങ്ങൾ തുടങ്ങിയവയെ മനസ്സ് നിയന്ത്രിക്കുന്നുവെന്ന് ധമ്മ പദത്തിൽ പറയുന്നു.മത വിഷയകമായ ജീവിതത്തിലെ എല്ലാ വശങ്ങളെയും ധമ്മ ശബ്ദം കൊണ്ട് ബുദ്ധമതം വിശദീകരിക്കുന്നു .
================
ഹരിദാസ്ബോധ്
  മറ്റു  പ്രവാചകരും, ഭഗവാൻ ബുദ്ധനും
 തമ്മിലുള്ള വ്യതാസം എന്ത്?
=========================================================
വ്യക്തികളുടെ ദർശനങ്ങളിലും അനുഭൂതികളിലും കെട്ടിപെടിത്തിട്ടുള്ള മതങ്ങളെ കുറിച്ച് മനസ്സിലാകാൻ ശ്രമിക്കുമ്പോൾ മത സ്ഥാപകരുടെ സ്വഭാവവും ,കാഴ്ചപാടും നേട്ടങ്ങളും കൂടി പഠനവിഷയമാക്കിയില്ലെങ്കിൽ അറിവ് അപൂർണ്ണമാകാനേ തരമുള്ളൂ.ഇവിടെ മറ്റു മത സ്ഥാപകരുടെ വ്യക്തിത്ത്വത്തെ കുറിച്ച് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.ബുദ്ധമത സ്ഥാപകനാ ബുദ്ധനെ കുറിച്ചു ചില ശ്രദ്ധേയമായ സംഗതികൾ ചൂണ്ടികാണിക്കുകമാത്രമാണ്ഉദ്ദേശിക്കുന്നത്.
ബുദ്ധമതത്തിനു ലോക ചരത്രത്തിലുള്ള സ്ഥാനം നിർണ്ണയിക്കുന്നതിനു ഭഗവാൻ ബുദ്ധന്റെ വ്യക്തി മാഹാത്മ്യം വിശകലനം ചെയ്യുക അത്യാവശ്യമായി വന്നു ചേരുന്നു. മതം ജന്മം കൊണ്ട ഇന്ത്യയിൽ ഭഗവാൻ ബുദ്ധന്റെ ദർശനങ്ങളെ ബോധപൂര്വ്വം ചില കോണുകളിൽ നിന്നും അകറ്റി നിർത്താനും ,തെറ്റിദ്ധരിപ്പിക്കാനും ശ്രമം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും .രണ്ടായിരത്തി അഞ്ഞൂറിലധികം വർഷങ്ങളായി കോടാന കോടി ജനനങ്ങളെ തുടർച്ചയായി ആകർഷിച്ച് അവരുടെ ആരാധനയും ഉള്ളഴിഞ്ഞ സ്നേഹവും സമാർജ്ജിച്ച മറ്റൊരു വ്യക്തിത്വം ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല .വമ്പിച്ച മാസ്മര ശക്തിയുടെ രഹസ്യം നിസ്തുലമായ ജീവിതത്തിന്റെ സ്വതന്ത്രവും പൂർണ്ണവുമായ വികാസത്തിൽ തന്നെ തേടണം.അവ്യക്തമായതും ഏതോ സ്വർഗീയ മേൽകോയ്മയുടെ പ്രത്യേക പരിഗണന ലഭിക്കുകയും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ഉയര്ന്ന നിലയിൽ എത്തിയ ദീർഘ ദർശിനികളും പ്രവാചകന്മാരും ,ഋഷിമാരും മത സ്ഥാപകരുമാണ് ഭൂരിപക്ഷം മത ഗ്രന്ഥങ്ങളിലും വിശദീകരിക്കപെട്ടിട്ടുള്ളത്.ഇക്കൂട്ടരുടെ അലൗകികമായ മഹത്വം നമ്മെ പരിഭ്രമിപ്പിക്കുന്നു .ചിന്താശീലരെ അത്ഭുതപെടുത്തുന്നു .ഈശ്വരൻമാരുമായി നേരിട്ട് ഇടപാട് നടത്തികൊണ്ടിരിക്കുന്ന പല ദീർഘദർശിനികളെ കുറിച്ചും പല മത ഗ്രന്ഥങ്ങളിലും കാണാം.ചിലർ ദൈവത്തിന്റെ പുത്രന്മാരാണ് ,ചിലർ ദിവത്തിന്റെ പ്രമാണികാരാണ് ,ചിലർ ദൈവം തന്നെയാണ്.അവർ തങ്ങളുടെ പ്രത്യേകമായ വലിപ്പം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് . എന്തോ വലിയ മഹത്വം തന്നിലുണ്ടെന്ന് ബുദ്ധൻ സ്വയം പ്രഖ്യാപിച്ചില്ല .
-----------------------------------------------------------------------------------------------------------------------
ബുദ്ധന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ കാണുന്ന ഏറ്റവും വലിയ വ്യത്യാസം എന്തെന്ന് വെച്ചാൽ -മറ്റാളുകൾക്ക് സാധിക്കാൻ വയ്യാത്ത എന്തോ ഒന്ന് സ്വയം നേടിയെന്ന് പ്രഖ്യാപിച്ചില്ല എന്നതാണ്.
മാത്രമല്ല വളരെ പ്രധാനപെട്ട ഒരു സംഗതി കൂടിയുണ്ട്.ഞാൻ നേടിയ സിദ്ധികൾ (നിർവ്വാണ അവസ്ഥ)
സ്വ പ്രയത്നം കൊണ്ട് മറ്റുള്ളവർക്കും നേടാവുന്നതേയുള്ളു എന്നുകൂടി പ്രഖ്യാപിച്ചു .ഭഗവാൻ ബുദ്ധനിൽ ലോകം കാണുന്ന
മാസ്മരിക ശക്തി എന്താണ്?
=========================================
വ്യക്തികളുടെ ദർശനങ്ങളിലും അനുഭൂതികളിലും കെട്ടിപ്പെടിത്തിട്ടുള്ള മതങ്ങളെ കുറിച്ച് മനസ്സിലാകാൻ ശ്രമിക്കുമ്പോൾ മത സ്ഥാപകരുടെ സ്വഭാവവും ,കാഴ്ചപാടും നേട്ടങ്ങളും കൂടി പഠനവിഷയമാക്കിയില്ലെങ്കിൽ അറിവ് അപൂർണ്ണമാകാനേ തരമുള്ളൂ.

ഇവിടെ മറ്റു മത സ്ഥാപകരുടെ വ്യക്തിത്ത്വത്തെ കുറിച്ച് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
ബുദ്ധമത സ്ഥാപകനായ ബുദ്ധനെ കുറിച്ചു ചില ശ്രദ്ധേയമായ സംഗതികൾ ചൂണ്ടികാണിക്കുകമാത്രമാണ് ഉദ്ദേശിക്കുന്നത്.
ബുദ്ധമതത്തിനു ലോക ചരത്രത്തിലുള്ള സ്ഥാനം നിർണ്ണയിക്കുന്നതിനു ഭഗവാൻ ബുദ്ധന്റെ വ്യക്തി മാഹാത്മ്യം വിശകലനം ചെയ്യുക അത്യാവശ്യമായി വന്നു ചേരുന്നു. മതം ജന്മം കൊണ്ട ഇന്ത്യയിൽ ഭഗവാൻ ബുദ്ധന്റെ ദർശനങ്ങളെ ബോധപൂര്വ്വം ചില കോണുകളിൽ നിന്നും അകറ്റി നിർത്താനും ,തെറ്റിദ്ധരിപ്പിക്കാനും ശ്രമം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും .

രണ്ടായിരത്തി അഞ്ഞൂറിലധികം വർഷങ്ങളായി കോടാന കോടി ജനനങ്ങളെ തുടർച്ചയായി ആകർഷിച്ച് അവരുടെ ആരാധനയും ഉള്ളഴിഞ്ഞ സ്നേഹവും സമാർജ്ജിച്ച മറ്റൊരു വ്യക്തിത്വം ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല .വമ്പിച്ച മാസ്മര ശക്തിയുടെ രഹസ്യം നിസ്തുലമായ ജീവിതത്തിന്റെ സ്വതന്ത്രവും പൂർണ്ണവുമായ വികാസത്തിൽ തന്നെ തേടണം.

അവ്യക്തമായതും ഏതോ സ്വർഗീയ മേൽകോയ്മയുടെ പ്രത്യേക പരിഗണന ലഭിക്കുകയും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ഉയര്ന്ന നിലയിൽ എത്തിയ ദീർഘ ദർശിനികളും പ്രവാചകന്മാരും ,ഋഷിമാരും മത സ്ഥാപകരുമാണ് ഭൂരിപക്ഷം മത ഗ്രന്ഥങ്ങളിലും വിശദീകരിക്കപെട്ടിട്ടുള്ളത്.ഇക്കൂട്ടരുടെ അലൗകികമായ മഹത്വം നമ്മെ പരിഭ്രമിപ്പിക്കുന്നു .ചിന്താശീലരെ അത്ഭുതപെടുത്തുന്നു .ഈശ്വരൻമാരുമായി നേരിട്ട് ഇടപാട് നടത്തികൊണ്ടിരിക്കുന്ന പല ദീർഘദർശിനികളെ കുറിച്ചും പല മത ഗ്രന്ഥങ്ങളിലും കാണാം.ചിലർ ദൈവത്തിന്റെ പുത്രന്മാരാണ് ,ചിലർ ദൈവത്തിന്റെ പ്രമാണികാരാണ് ,ചിലർ ദൈവം തന്നെയാണ്.അവർ തങ്ങളുടെ പ്രത്യേകമായ വലിപ്പം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് .

 എന്തോ വലിയ മഹത്വം തന്നിലുണ്ടെന്ന്
ബുദ്ധൻ സ്വയം പ്രഖ്യാപിച്ചില്ല .
-------------------------------------------------------------------
ബുദ്ധന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ കാണുന്ന ഏറ്റവും വലിയ വ്യത്യാസം എന്തെന്ന് വെച്ചാൽ -മറ്റാളുകൾക്ക് സാധിക്കാൻ വയ്യാത്ത എന്തോ ഒന്ന് സ്വയം നേടിയെന്ന് പ്രഖ്യാപിച്ചില്ല എന്നതാണ്.
മാത്രമല്ല വളരെ പ്രധാനപെട്ട ഒരു സംഗതി കൂടിയുണ്ട്.ഞാൻ നേടിയ സിദ്ധികൾ (നിർവ്വാണ അവസ്ഥ)
സ്വ പ്രയത്നം കൊണ്ട് മറ്റുള്ളവർക്കും
 നേടാവുന്നതേയുള്ളു എന്നുകൂടി പ്രഖ്യാപിച്ചു .
------------------------------------------------------------------------------
ആധ്യാത്മികമായ സമത്വം ,അപാരമായ വിനയം,നിസ്തുലമായ ജീവിത വിജയത്തിന്റെ, അതായത് ആർക്കും സാധിക്കാവുന്ന നിർവ്വാണ പ്രാപ്തി , ഇവയൊക്കെയാണ് ഭഗവാൻ ബുദ്ധനെ സ്വതന്ത്ര മനുഷ്യരുടെ മനസ്സിൽ ഇത്രമാത്രം പൂജ്യനും, സ്നേഹത്തിന് അർഹതയുള്ള വ്യക്തിത്വത്തിന്റെ ഉടമയാക്കിയും മാറ്റിയത് .

(പരിവ്രാജകവൃത്തിയിലേക്ക് (സന്യാസത്തിലേക്ക് )നയിച്ച സാഹചര്യങ്ങൾ.
 -----------------------------------------------------------------------------------------------------------------------------
സിദ്ധാർത്ഥ  രാജകുമാരനിൽ നിന്നും ഭഗവാൻ ബുദ്ധനിലേക്കുള്ള വളർച്ചയിൽ കാലഘട്ടത്തിലെ പരിത സ്ഥിതികൾ വളരെയധികം പ്രാധാന്യം വഹിച്ചിട്ടുണ്ട്.മനുഷ്യരെ ഭിന്നിപിച്ച് ചൂഷണം ചെയ്യുന്ന ചാതുർവണ്ണ്യ വ്യവസ്ഥിതി ,ജന്തു ഹിംസ നിറഞ്ഞ യാഗപരിപാടികൾ, മതത്തിന്റെയും ദൈവത്തിന്റെയും  പേരിൽ അനുഷ്ടിച്ചുപോന്ന ദുഷിച്ച ആചാരങ്ങൾ, "സ്വർഗ്ഗ"വും അത്ഭുതസിദ്ധികളും കൈകലാക്കാൻ വേണ്ടി ശരീരത്തെയും, മനസ്സിനെയും സ്വയം പീഡിപ്പിച്ച് നടന്നിരുന്ന ഒട്ടേറെ ആളുകൾ,ഇതുകൂടാതെ അന്ന് നിലനിന്നു വന്ന 59 ഓളം വ്യത്യസ്ഥമായ മത ആചാരങ്ങളുടെ പേരിലുള്ള വാദപ്രതിവാദങ്ങളും, ആശയ കുഴപ്പങ്ങളും ഉള്ള ജീവിത ദർശനങ്ങൾ. അവയിലേക്ക് ജനങ്ങളെ വ്യാമോഹിപ്പിച്ചു തങ്ങളുടെ അനുയായികളാക്കി മാറ്റാനുള്ള  ശ്രമങ്ങൾ. ഇവയെല്ലാം ഒരുവശത്ത് .

ഇവരുടെ ഇടയിൽ ,എന്നാൽ തെല്ലൊന്ന് അകന്ന് രാജകീയമായ ഒരു  ജീവിതവൃത്തി അവലംബിച്ച സിദ്ധാർത്ഥ രാജകുമാരൻ ,ചുറ്റുപാടുകളുടെ സമ്മർദ്ധത്താൽ യൗവ്വനത്തിൽ ഗംഭീരമായ ജീവിത പ്രശ്നങ്ങളിൽ ശ്രദ്ധചെലുത്തിയത്തിൽ അത്ഭുതമില്ല.അച്ഛന്റെ കുലമായ ശാഖ്യരും, അമ്മയുടെ കുലമായ കൊളിയവംശരും തമ്മിൽ അവരുടെ രാജ്യത്തിന്റെ അതിർത്തിയായി പരിഗണിച്ചിരുന്ന രോഹിണി എന്ന നദിയിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി നില നിന്ന് പോരുന്ന തർക്കങ്ങളും രക്ത ചൊരിച്ചലുകളും.
ഇക്കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ സിദ്ധാർത്ഥ രാജകുമാരാൻ നടത്തിയ ശ്രമങ്ങളും അതിനുള്ള തിരിച്ചടികളും.ഇതൊക്കെ  അദ്ദേഹത്തിന്റെ ഉദാത്തമായ സ്വഭാവത്തിന് ലഭിച്ച ആഘാതങ്ങളാണ്.മനുഷ്യരുടെ മനസ്സിൽ ഉള്ള ഇത്തരം  സ്വാർത്ഥതകൾ അദ്ദേഹത്തെ പരിവ്രാജക വൃത്തിയിലേക്ക് നയിച്ച ഒരു പ്രധാന ഘടകമാണ് .

കെട്ടുകാഴ്ച്ചകളോടുള്ള വിരക്തി.
-------------------------------------------------------
ഏകമകൻ തനിക്കു നഷ്ടപെടുമോ എന്ന് ചിന്തിച്ച അച്ഛൻ സുദ്ധോദന രാജാവ് മകന് നൽകിയ അമിത വാത്സല്യം ,
ഇതിനായി കൃതൃമമായി സൃഷ്ടിച്ച "സ്വർഗ്ഗ"ത്തിലേക്ക് പരുഷമായ യാഥാർത്ത്യങ്ങളുടെ അല അടിച്ച് കയറി .
ജീവിതത്തിലെ മൃദുലവും ആകർഷകവുമായ വശങ്ങൾ,ഉപരിപ്ലവങ്ങളായ  അനുഭൂതികൾ എന്നിവയെല്ലാം സിദ്ധാർത്ഥൻ യൗവ്വനത്തിൽ തന്നെ തിരിച്ചറിഞ്ഞു.സ്വതവേ ധീരവും ഗംഭീരവുമായ സ്വഭാവം, താൻ അനുഭവിച്ചുവന്ന കെട്ടുകാഴച്ചകളോടുകൂടിയ ദുസ്സഹമായ സമ്മർദ്ധത്തിൽ നിന്നും കുതറി ഒഴിയുവാൻ അദ്ദേഹത്തെ  പ്രേരിപ്പിച്ചു.കൂടാതെ സമൂഹത്തിലെ മനുഷ്യരിൽ കാണുന്ന അനിവാര്യമായ ദുരിതങ്ങൾ പരിവ്രാചക വൃത്തിയിലേക്കുള്ള അദ്ദേഹത്തിനുള്ള അന്തിമ പ്രചോദനമായി മാറി. യാഥാർത്ത്യങ്ങൾക്ക് മുന്നിൽ അച്ഛൻ ശുദ്ധോധന രാജാവിന്റെ അതികരുണമായ അപേഷകൾക്ക് മകൻറെ ലോകപരിത്യാഗ നിശ്ച്ചയത്തെ കുലുക്കുവാൻ കഴിഞ്ഞില്ല.

സിദ്ധാർത്ഥൻ പറഞ്ഞു:
"ജീവിതം മരണത്തിൽ കലാശിക്കും ,ആരോഗ്യം രോഗത്തിനിരയാക്കും ,ജരയും നരയും യൗവ്വനത്തെ തച്ചുടക്കും,ഒടുവിൽ വിനാശ ഗർത്തത്തിൽ പതിക്കും.ഇതെല്ലാം ഒഴിവാക്കാമെങ്കിൽ ,ജീവിത രഹസ്യം ആരായുവാൻ തപോവനത്തിലേക്കു കടക്കാതെ കഴിക്കാം ".
ഇവിടെ സിദ്ധാർത്ഥ രാജകുമാരന്റെ വിവരണം കൃത്യമാണ്.സമൂഹത്തിലെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നങ്ങളാണിത് .

രാജ്യങ്ങൾ തമ്മിലുള്ള രക്ത ചൊരിച്ചലുകൾ അപൂർവ്വമായ കാര്യമാണ്.എന്നാൽ മനസ്സുകൾ തമ്മിലുള്ള സംഘർഷം സർവ്വസാധാരണമാണ് .ഇതിന്റെ കാരണമെന്ത് ?

ഐഹിക സുഖങ്ങളിൽ മോഹിച്ച് നട്ടംതിരിയുന്നതുപോലെ പരമാർത്ഥ അന്യേഷണത്തിന് ബാധകമായി മറ്റൊന്നുമില്ല .സിദ്ധാർത്ഥന് സംഗതി ബോധ്യമായി.സംസാര ചക്രത്തിലെ ഒരു കണ്ണിയാണ് താനെന്നും മനസ്സിലാക്കി.ലോകത്തിനുവേണ്ടി സ്വപുത്രൻ രാഹുലനെയും , ഭാര്യയെയും, രാജകുലത്തെയും ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായി.ബുദ്ധനിൽ മാത്രം കണ്ട അത്യപൂർവ്വമായ ഒരു സവിശേഷതയാണിത്‌ .ഏറ്റവും വലിയ പരിത്യാഗമായി ലോകം ഇതിനെ കാണുന്നു.അതാണ്ഇന്നും ഭഗവാൻ ബുദ്ധൻ എന്ന വ്യക്തിത്വത്തിൽ നില നിന്നുവരുന്ന മാസ്മരിക ശക്തി.
----------------------------
ഹരിദാസ് ബോധ്1.സിദ്ധാര്‍ത്ഥന്‍ എങ്ങിനെ തഥാഗതനായി?
2.എന്താണ് ബോധോദയം?
3.തഥാഗതനെ ആരാണ് ബുദ്ധനെന്നു വിളിച്ചത്?
4.ബുദ്ധമതവും താമരയുമായുള്ള ബന്ധം
5.എന്തിനുവേണ്ടിയാണ് ബുദ്ധന്‍ താന്‍ കണ്ടെത്തിയ ധമ്മം പ്രചരിപ്പിച്ചത്?

ഗയയിലെ ബോധി വൃക്ഷ ചുവട്ടിലെ ധ്യാനം;
അത്യാഗ്രഹങ്ങളെ  നശിപ്പിക്കാനുള്ള പോരാട്ടം.
------------------------------------------------------------------------
സിദ്ധാര്‍ഥന്‍ ഗയയില്‍ ബോധിവൃക്ഷചുവട്ടില്‍ ധ്യാനനിരതനായി ഇരിക്കുകയാണ്. ആധുനിക മന.ശാസ്ത്രത്തില്‍ പറയുന്ന ഉപബോധമനസ്സിലും അബോധമനസ്സിലും’കുടികൊള്ളുന്ന സംസ്കാര ഗ്രന്ഥികളുമായുള്ള മല്‍പിടിത്തത്തെ അനുസ്മരിപ്പിക്കുന്ന ഒരു പോരാട്ടമാണ് അപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നടക്കുന്നത്. അത്യാഗ്രഹങ്ങളെ മനസ്സില്‍നിന്നും നശിപ്പിക്കല്‍, അതിനുള്ള ശ്രമത്തിലാണ് അദ്ദേഹം.എന്നാല്‍ അത്യാഗ്രഹങ്ങള്‍, വാസനകള്‍, സംസ്കാരങ്ങള്‍ എന്നിവയുടെ സൂഷ്മഭാവങ്ങളെ നശിപ്പിക്കല്‍ കൂടുതല്‍ പ്രയാസമാണ് .
എണ്ണമില്ലാത്ത പുല്‍കൊടികള്‍ നിറഞ്ഞ ഒരു മൈതാനത്തുനിന്ന് ഇവ ഓരോന്നായി പിഴുത് വെടുപ്പാക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ദുഷ്കരമാണ് മനസ്സിലെ വാസനകളുടെ അങ്കുരങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ച് വേരോടെപിഴുതെറിയുക എന്നത്.
സാംസ്കാരിക ജീവിതത്തിന്‍റെ വേരായ തൃഷ്ണയെ ഉന്മൂലനം ചെയ്യുന്നതില്‍ ഞാന്‍ എന്ന പ്രതീതിക്ക് യാതൊരു സ്ഥാനവുമില്ലെന്ന്‍ മനസ്സിലാക്കുന്നതില്‍ ഭഗവാന്‍ ബുദ്ധന്‍ വിജയിച്ചു.
പൂര്‍ണ്ണ ചന്ദ്രനില്‍ പ്രകൃതി ആറാടികൊണ്ടിരിക്കുന്ന ആ രാത്രിയില്‍ സിദ്ധാര്‍ത്ഥനെ “ സമ്മ സം ബുദ്ധ”നാക്കി മാറ്റിയ വെളിച്ചം നിറഞ്ഞ ആ ദര്‍ശനങ്ങളുടെ ഉള്ളടക്കംഎന്തായിരുന്നു?.

ബോധോദയം
------------------------
ആ രാത്രിയിലെ ഒന്നാം യാമത്തില്‍ തന്‍റെ മുന്‍ ജന്മങ്ങളെകുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് സിദ്ധാര്‍ത്ഥനുണ്ടായി.
രണ്ടാംയാമത്തില്‍ “ധമ്മ ചഷുസ്സ്”  “യം കിഞ്ചി സമുദായധമ്മം സബ്ബതം നിരോധ ധമ്മം” – അതായത് ഉല്‍പന്നമാകുന്നതെല്ലാം നശിക്കും” എന്ന കാഴ്ച സിദ്ധാര്‍ത്ഥനു ലഭിച്ചു.
മൂന്നാം യാമത്തില്‍ പ്രതീത്യസമുദ്പാദ തത്ത്വം, അഥവാ ഭവചക്ര സ്വരൂപം മനസ്സില്‍തെളിഞ്ഞു.
പ്രഭാതത്തോടുകൂടി പൂര്‍ണ്ണമായ നിര്‍വ്വാണപദവിനേടി; തഥാതനായി തീര്‍ന്നു.ഇതിന്‍റെ രത്ന ചുരുക്കം “മഹാ പരിനിര്‍വ്വാണ സൂത്തത്തില്‍ വേറൊരുവിധത്തില്‍ കൊടുത്തിട്ടുണ്ട്.
“ ഉച്ചിന്നം ഭവ തണഹ ഖീണാ ഭവനേത്തി;നത്‌ഥി ദാനി പുനബ്ഭവോ തി”
സംസ്കാര തൃഷ്ണ നിശേഷം മാറി നാമാവിശേഷമായി;പുനര്‍ജന്മത്തിലേക്ക് നയിക്കുന്ന അവിദ്യയും നശിച്ചു; ഇനിയുംപുനര്‍ജന്മമില്ലതന്നെ.അങ്ങിനെ സിദ്ധാര്‍ത്ഥന്‍ തഥാഗതനായി- ബുദ്ധനായി.
തഥാഗതന്‍ സ്വയം ബുദ്ധനെന്നപേര്‍ സ്വീകരിച്ചില്ല; പിന്നീട് അദ്ദേഹത്തിന്‍റെ അനുയായികള്‍ തഥാഗതനെ വിളിച്ചുവന്ന പേരാണ് ബുദ്ധന്‍ എന്നത്.
നിര്‍വ്വാണ അവസ്ഥയില്‍ വിവരിച്ച സോപാദിശേഷ നിര്‍വ്വാണം അഥവാ ദുഃഖ നിവാരണമാണ് തഥാഗതനു( ബുദ്ധന്) ഗയയില്‍ വെച്ച് സിദ്ധിച്ചത്‌.
രാഗ ദ്വേഷ മോഹങ്ങളുടെ സമ്പൂര്‍ണ്ണമായ നാശം.ഇത്അദ്ദേഹം സ്വപ്രയത്നം കൊണ്ടുതന്നെ നേടി.അങ്ങിനെ ലഭിച്ച ചിത്തവിമുക്ത്തി വളരെഅധികം സുഖമായിട്ടാണ് ബുദ്ധന് അനുഭവപെട്ടത്‌.

ബുദ്ധന് ഗുരുക്കന്മാര്‍ ആരുമില്ല
------------------------------------------------
ലോകോത്തരമായ സ്വഅനുഭൂതിയെകുറിച്ച് ഭഗവാന്‍ ബുദ്ധന്‍ പ്രസ്താവിച്ചത് ഇങ്ങിനെ:
“ആചാര്യനായി എനിക്കാരുമില്ല; എനിക്ക് തുല്യനായും ആരുമില്ല; ലോകത്തില്‍ ഞാന്‍ അര്ഹന്തനും നിസ്തുലനുമായ ഗുരുഭൂതനാകുന്നു;നിര്‍വൃതി അടയുകയാല്‍ കുളിര്‍ത്ത ഹൃദയത്തോടുകൂടിയ ഞാനാണ് സമ്മാ സം ബുദ്ധന്‍; ആശകള്‍ നശിച്ച എന്നെപോലുള്ളവരാണ് ജിനന്മാര്‍.പാപശങ്കപോലും എന്നെ തീണ്ടുകയില്ല”.
തഥാഗതന് ലഭിച്ച ഈ ഉറച്ച ആത്മവിശ്വാസം ഒരു നിമിഷനേരത്തേക്ക് അലംഭാവത്തിലേക്കും ഉദാസീനതയിലേക്കും വഴിതെളിച്ച്ചുവത്രേ.
ലോകനന്മക്കുവേണ്ടിയുള്ള യത്നം വിഫലമാണ്; കഠിനമായ ധമ്മനിഷ്ഠക്ക് ആരും ഒരുങ്ങുകയില്ല; അതിനാല്‍ ഒന്നുംചെയ്യേണ്ടതില്ല എന്ന ചിന്താഗതിയും ഉണ്ടായിരുന്നുപോലും. പക്ഷെ ഉല്‍കൃഷ്ടമായ സേവനവാസനകള്‍ അദ്ദേഹത്തിന്‍റെ ആ സമയത്തുള്ള അലംഭാവമനസ്സിന്മേല്‍ വിജയം നേടി.
ആ ഘട്ടത്തില്‍ അദ്ദേഹത്തിനു ലഭിച്ചസുന്ദരമായ ഒരു ദര്‍ശനവും വിഖ്യാതമാണ്.
ബുദ്ധനും താമരയും
-----------------------------
വിശാലമായ ഒരു താമരപൊയ്ക  ബുദ്ധന്‍റെ അന്തര്‍നേത്രങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.പല നിലകളില്‍ എത്തിചേര്‍ന്ന താമരപൂക്കള്‍ അതില്‍ ഉണ്ടായിരുന്നു.വിടര്‍ന്നു മലര്‍ന്നവ,കുറച്ചു വിടര്‍ന്നുതുടങ്ങിയവ,ഏറെകുറെ വലിപ്പംവന്ന മൊട്ടുകള്‍,വെള്ളത്തിന്‍റെ മുകളില്‍ കഷ്ട്ടിച്ചു ഉയര്‍ന്നുനിന്ന ചെറുമൊട്ടുകള്‍;അടിയില്‍ കാണപെട്ട കരിമൊട്ടുകള്‍.ഇവയെല്ലാം യഥാകാലം സൂര്യപ്രകാശമേറ്റ് വികസിച്ച് ശോഭയും സുഗന്ധവും ദിക്കെങ്ങും പരത്തും.ഇതുതന്നെയാണ് മനുഷ്യരുടെ നിലയെന്ന കാഴ്ച്ച, ആ സമയത്ത് ബുദ്ധനുണ്ടായി.


ദുഖിതര്‍ ഉള്ളപോള്‍ ആര്‍ക്കും യഥാര്‍ത്ത സുഖം ലഭിക്കില്ല.
--------------------------------------------------------------------------------------------
ദുഃഖത്തെ മുഴുവനായും നശിപ്പിക്കുന്ന തന്‍റെ ദര്‍ശനങ്ങള്‍, സത്യങ്ങള്‍ പ്രചരിപ്പിക്കണം.ദുഖ കണികകള്‍ ഉള്ളിടത്തോളം കാലം;ദുഖിയായ ഒരാള്‍പോലും ഉള്ളപ്പോള്‍ യഥാര്‍ത്തസുഖം ആര്‍ക്കും ഉണ്ടാകില്ല.
ഈ ലോക അനുകമ്പയാണ് ഭഗവാന്‍ ബുദ്ധന്‍റെ വ്യക്തിത്ത്വം പ്രാപഞ്ചികമാം വിധം മഹാനീയമാക്കിയത്.അതിന്‍റെ പരിതിയില്‍ മനുഷ്യന്‍ മാത്രമല്ല,പ്രാണികള്‍ എല്ലാം ഉള്‍പെട്ടു.
ഭഗവാന്‍ ബുദ്ധന്‍റെ ലക്‌ഷ്യം, ദുഖം പേറുന്നവരുടെ കണ്ണുനീര്‍ തുടക്കുകയം അവരെ എന്നെന്നേക്കുമായി കരകയറ്റുകയുമായിരുന്നു.
സമ്യക് ദ്രിഷ്ട്ടി( ശരിയായ ദൃഷ്ടി)യുടെയും; സമ്പൂര്‍ണ്ണമായ അനുകമ്പയുടെയും പൂര്‍ണ്ണമായ കൂടിചേരല്‍ ഭഗവാന്‍ ബുദ്ധനെ നിസ്തുലനായ ധമ്മാചാര്യനാക്കി തീര്‍ത്തു.
-------------------------------------
ഹരിദാസ് ബോധ്
ബുദ്ധിപരത, യുക്തിയുക്തത
ബുദ്ധനില്‍ മാത്രം കാണുന്ന യാഥാര്‍ത്ഥ്യം
===================================================

വ്യത്യസ്ഥ മത സ്ഥാപകരും, ദാര്‍ശനികരും ലോകത്തിന്‍റെ സൃഷ്ടി, മനുഷ്യസൃഷ്ടി, ഈശ്വരവാദം, ആചാരനിബന്ധനകള്‍,മരണാനന്തരമുള്ള ഗതിവിശേഷങ്ങള്‍,മോക്ഷം ഇങ്ങിനെയുള്ള ഒടുങ്ങാത്ത വിഷയപരപ്പിലൂടെ മനുഷ്യരെ ചിന്തിപ്പിച്ച് മുന്നോട്ടു നയിക്കുമ്പോള്‍,ഭഗവാന്‍ ബുദ്ധനാകട്ടെ കൃത്യമായ ഒരു തത്വത്തില്‍മാത്രം ഉറച്ചുനിന്നു.അതുവിട്ട് ഒരു തലനാരിഴപോലും തെന്നിമാറിയില്ല.ഇത് അദ്ദേഹത്തിന്‍റെ ഒരു ശപദം കൂടിയായിരുന്നു. ബുദ്ധന്‍ പറഞ്ഞു: അന്നും ഇന്നും ഞാന്‍ ഒന്നേ ഉപദേശിച്ചിട്ടുള്ളു.ദുഖത്വവും, ദുഖനിരോധവും.
മനുഷ്യ ജീവിതം ദുഖമയമാണെന്ന നിരീഷണത്തില്‍ നിന്നും പുറപെട്ട ആ പരിപാടി ദുഃഖനിരോധത്തിലേക്ക് നേരിട്ട് നീങ്ങി.
ദുഖം എങ്ങിനെ ഉണ്ടായി?
അതിനുള്ള പരിഹാരമെന്ത്?

നാലു സത്യങ്ങള്‍
---------------------------
ആകെ കൂടി നാലു സത്യങ്ങളില്‍ പടിത്തുകെട്ടി സ്വധമ്മത്തിനു ബുദ്ധ ഭഗവാന്‍ രൂപംകൊടുത്തു.
ദുഖമുണ്ട്; ദുഖത്തിന് കാരണമുണ്ട്;കാരണത്തെ ഇല്ലാതാക്കാന്‍ കഴിയും;അതിനുള്ള മാര്‍ഗ്ഗമുണ്ട്
അഷ്ടാംഗ മാര്‍ഗ്ഗം
-------------------------
ദുഖാഗ്നിയെ നിശേഷം തല്ലികെടുത്തുകയാണ് വേണ്ടത്.അതിനുള്ള ഉപായമാണ് അഷ്ടാംഗ മാര്‍ഗ്ഗം.
വിഷംപുരണ്ട കൂരമ്പ്‌ തറച്ച് മരണം കാത്തുകിടക്കുന്ന ഒരുവന്‍റെ കഥയിലൂടെ ബുദ്ധ ഭഗവാന്‍ മേല്‍കാണിച്ച സിദ്ധാന്തം വിശദീകരിച്ചു.
“വിഷത്തിനുള്ള പ്രതിവിധി ചെയ്യാതെ ആ ഹതഭാഗ്യന്‍ നിര്‍ബന്ധിക്കുന്നത്:
ആരാണ് ഈ അമ്പ് എയ്തതെന്നു പറയു;ഏതു തരക്കാരന്‍; ഇതില്‍ പുരട്ടിയ വിഷം എവിടെ നിന്നും കിട്ടിയതാണ്?”. ഇതില്‍പരം മാരകമായ വിഡ്ഢിത്വം ഉണ്ടോ എന്ന് ബുദ്ധഭഗവാന്‍ ചോദിക്കുന്നു.
ബുദ്ധ ഭഗവാന്‍റെ ഈ കാര്യമാത്ര പ്രസക്തിയില്‍ അസംത്രിപ്തരായ ചിലര്‍ അദ്ദേഹത്തോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ച് പ്രലോഭിപ്പിക്കാനും, പ്രകോപിപ്പിക്കാനും തുനിഞ്ഞു.
മഹാവീരന്‍റെ ജൈനമതം ഉപേക്ഷിച്ച് ബുദ്ധനെ ശരണംപ്രാപിക്കാന്‍ വന്ന ഒരു വിദ്വാന്‍,പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി ,ആത്മാവ് തുടങ്ങിയവയെകുറിച്ചുള്ള പ്രശ്നങ്ങളുടെ കെട്ടഴിച്ചപ്പോള്‍ ബുദ്ധഭഗവാന്‍ കര്‍ശനമായി ഓര്‍മ്മപെടുത്തി” ഇവയെല്ലാം വെറും സമയംകൊല്ലികളായ ചോദ്യങ്ങള്‍ മാത്രം.ഇത്തരം ചോദ്യങ്ങളും അതിന്‍റെ പിന്നാലെയുള്ള പോക്കും ഒരേയൊരു ലക്ഷ്യമായിരിക്കേണ്ട നിര്‍വ്വാണപ്രാപ്തിക്ക് സഹായകമല്ല എന്നുമാത്രമല്ല വിഘാതംകൂടിയാണ്.അതുകൊണ്ട് അതൊക്കെ വിടു.എന്‍റെ ധമ്മം ഞാന്‍ വിശദീകരിക്കാം”.
വിലമതിക്കാന്‍ വയ്യാത്ത ഈ കാര്യമാത്ര പ്രസക്തി മഹാനായ ബുദ്ധനില്‍ കണ്ടപ്പോള്‍.ജിജ്ഞാസുക്കള്‍ക്ക്‌ ഉത്തേജനവും വിശ്വാസദാര്‍ഢൃവും ഉണ്ടായി.
യുക്തിയുക്തമായ പ്രതിപാദന രീതി
----------------------------------------------------------
രണ്ടാമതായി ബുദ്ധഭഗവാന്‍റെ യുക്തിയുക്തമായ പ്രതിപാദന രീതി-അനുഭവവും അതിലടിയുറച്ച അനുമാനവുമാല്ലാതെ മറ്റൊന്നും വിശ്വാസമായി കരുതുകയില്ലെന്ന വൃതം ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്.
‘അന്ഗുത്തര നികായത്തില്‍ ബുദ്ധഭഗവാന്‍റെ അതിപ്രസിദ്ധമായ ഒരു ബോധനമുണ്ട്.അതിങ്ങനെ:
“വെറും കിംവദന്തികള്‍ ഒരിക്കലും ചെവികൊള്ളരുത്‌ -സത്യമായി കരുതരുത്. വെറും ആഗമം, ഐതിഹ്യം ഇവയും സ്വീകാര്യമല്ല. ഗ്രന്ഥത്തില്‍ ഉള്ളതുകൊണ്ടും ഒന്നും കൈകൊള്ളേണ്ടതില്ല. അവനവന്‍റെ വിശ്വാസങ്ങള്‍ക്കും മുന്‍വിധികള്‍ക്കും നിരക്കുന്നതുകൊണ്ടും ഒരു സംഗതി സ്വീകാര്യമാകുകയില്ല. ഗുരുക്കന്മാര്‍ പറഞ്ഞു എന്നുള്ളത് ഒരു പ്രസ്ഥാവത്തെയും യുക്തിയുക്തമാക്കുന്നില്ല”
‌‍ഒരു ആധുനിക മന:ശാസ്ത്രജ്ഞനെപോലെയാണ് 2500 കൊല്ലങ്ങള്‍ക്കു മുന്പേ ബുദ്ധ ഭഗവാന്‍റെ ഒരു വിഷയത്തോടുള്ള നിരീക്ഷണ രീതി.ഇത്തരത്തിലുള്ള ബുദ്ധിപരത യുക്തിയുക്തത ബുദ്ധനില്‍ മാത്രം കാണുന്ന യാഥാര്‍ത്യമാണ്.
----------------------------------
ഹരിദാസ് ബോധ്


അന്ധവിശ്വാസം പ്രചരിപ്പിച്ച് ആത്മീയത വളര്‍ത്തിയവര്‍ എന്നും ബുദ്ധനെതിരായിരുന്നു.
========================================
ഭഗവാന്‍ ബുദ്ധന്‍റെ ഉപദേശങ്ങളില്‍ എമ്പാടും യുക്തിയുക്തത തിളങ്ങുന്നു.ആയതിനാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആത്മീയതുടെ പേരില്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നവരെല്ലാം അന്നത്തെപോലെ ഇന്നും ബുദ്ധനെതിരാണ്.
ബുദ്ധന്‍റെ ഈ യുക്തിയുക്തത സന്ദര്‍ഭമനുസരിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന പല രൂപങ്ങളും കൈവരിച്ചു.പരമാര്‍ത്ഥങ്ങള്‍ ഹൃദയംഗമാക്കി.ജിജ്ജാസുക്കളില്‍ ബോധത്തിന്‍റെ വെളിച്ചം തെളിയിക്കുക എന്നതായിരുന്നു ഭഗവാന്‍ ബുദ്ധന്‍റെ ഉദ്ദേശലക്‌ഷ്യം.
അത്ഭുതസിദ്ധികള്‍ പ്രകടിപ്പിച് ശിഷ്യസമ്പത്ത് ഉണ്ടാക്കിയില്ല.
---------------------------------------------------------------------------------------------
നിരന്തരമായ ധ്യാനമുറകളിലൂടെയും, ജീവിതചര്യകളിലൂടെയും, അത്ഭുതസിദ്ധികള്‍ പലതും ബുദ്ധന്‍ നേടിയിരുന്നുവെങ്കിലും അവയിലെ ചെപ്പടിവിദ്യ ഉപയോഗിച്ച് ശിഷ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ ഭഗവാന്‍ ബുദ്ധന് താല്പര്യം ഉണ്ടായിരുന്നില്ല.മാത്രമല്ല, സിദ്ധികള്‍ പ്രകടിപ്പിച്ച് കാണികളെ പരിഭ്രമിപ്പിച്ച ശിഷ്യന്മാരെ കര്‍ശനമായി താക്കീത് നല്‍കുകയും അവ പ്രദര്‍ശിപ്പിച്ച് പോകരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.ഭഗവാന്‍ ബുദ്ധന്‍റെ ഈ മനോഭാവം എത്ര ശാസ്ത്രീയമാണെന്ന് കാണുക.
ബുദ്ധനുശേഷം രൂപം കൊണ്ട ഒരു മതത്തിലെ ആചാര്യന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്പ്പിക്കുമായിരുന്നത്രേ. ഇത്തരം കാര്യങ്ങള്‍ പരുഷമായ ചര്‍ച്ചകള്‍ക്കുപോലും വിധേയമായിട്ടുണ്ട്.
സത്യാവസ്ഥയുടെ വെളിച്ചം ബോധ്യപെടുത്തി.
----------------------------------------------------------------------
തന്‍റെ ഒരേയൊരു ആണ്‍കുട്ടിയുടെ മരണം കൊണ്ട് ദുഖിതയായ ഒരു യുവതിയുടെ ആവലാതി ഭഗവാന്‍ ബുദ്ധന് നേരിടേണ്ടി വന്നിട്ടുണ്ട്.
അഗാതമായ ദുഖംകൊണ്ട് വീര്‍പ്പുമുട്ടിയ അവള്‍ ബുദ്ധന്‍റെ മുന്നില്‍ തന്‍റെ മകന്‍റെ ചേതനയറ്റ ശരീരംവെച്ചിട്ട് ജീവിപ്പിക്കണേയെന്നു കേണപേക്ഷിച്ചു.ബുദ്ധന് ആ അമ്മയുടെ ദുഖത്തിന്‍റെ കാരണം എന്തെന്ന് മനസ്സിലായി.ഉപദേശവും നല്‍കി. “ ഒന്ന് ചെയ്താല്‍ കഴിഞ്ഞു. ഒരുപിടി കടുക് കൊണ്ടുവരു. പക്ഷെ ആരും മരിച്ചിട്ടില്ലാത്ത ഒരു വീട്ടില്‍ നിന്നായിരിക്കണം അത് കൊണ്ടു വരേണ്ടത്”. അത്യന്തം ദുഖിതയായ ആ മാതാവിന് അത് നിസ്സാരമായിതോന്നി.വീട് തോറും കയറി അന്വേഷണം തുടങ്ങി.കടുകിന് പ്രയാസമില്ല, എന്നാല്‍ ആരും മരിച്ചിട്ടില്ലാത്ത വീട് കാണാന്‍ കിട്ടുകയില്ലല്ലോ. ക്രമേണ അവളുടെ മനസ്സില്‍ സത്യാവസ്ഥയുടെ നേരിയ വെളിച്ചം കിട്ടി.മരണത്തിന് ഒരിടത്തും മടുപ്പില്ലെന്നു അവള്‍ക്ക് ബോദ്ധ്യപെട്ടു.മരണം ജീവിതത്തിന്‍റെ നിഴലാണെന്നും അവള്‍ കണ്ടറിഞ്ഞു.അങ്ങിനെ പ്രസംഗം കൂടാതെ ഭഗവാന്‍ ബുദ്ധന്‍ മരണ തത്ത്വം ആ യുവതിക്ക് ബോധ്യപെടുത്തികൊടുത്തു.ഇത്തരം ഉദാഹരണം നിറഞ്ഞ ഒരു ആചാര്യപദവിയായിരുന്നു മഹാനായ ബുദ്ധഭഗവാന്‍റെത്.
ലഹളകൂടിയ ശിഷ്യന്‍മാരെ യോജിപ്പിച്ചരീതി
-----------------------------------------------------------------------
പരസ്പരം ലഹളകൂടിയ ചില ശിഷ്യന്മാരോട് ബുദ്ധഭഗവാന്‍ സ്വീകരിച്ച രീതി ഫലപ്രദവുമായി.
നിസ്സാരമായ കാരണം പറഞ്ഞു ഒരു ഭിക്ഷുവിനെ സംഘത്തിലെ ചിലര്‍ ബഹിഷ്കരിച്ചു.അയാളുടെ കൂടെ ചേരാനും ചില ഭിക്ഷുക്കള്‍ തയ്യാറായി.അങ്ങിനെ ഭിക്ഷുക്കള്‍ക്കിടയില്‍തന്നെ ചെരിതിരുവ് ഉണ്ടായി.ഭഗവാന്‍ ബുദ്ധന്‍ ഇരുകൂട്ടരെയും ഉപദേശിച്ചു. അവരുടെ കൂടെചെന്ന് താമസിച്ചു.പക്ഷെ ഫലമുണ്ടായില്ല.അപ്പോള്‍ പ്രായോഗിക വിചക്ഷണനായ ഭഗവാന്‍ ബുദ്ധന്‍ നിസ്സഹകരണവൃതം കൈകൊണ്ട്, ക്ഷമയില്ലാത്ത ആ ഭിക്ഷുസംഘത്തെ ഉപേക്ഷിച്ചുപോയി.ക്രമേണ സ്ഥലവാസികള്‍ക്ക്‌ തമ്മിതല്ലികളായ ആ ഭിക്ഷുക്കളോട് അവജ്ജ്ഞയും വെറുപ്പും തോന്നി.അവരെ ആരും ശ്രദ്ധിക്കാതെയായി.ഒടുവില്‍ ആ സാഹചര്യത്തിന്‍റെ ഞെരുക്കത്തില്‍പെട്ട് അവര്‍ കലഹം ഒതുക്കി യോജിച്ച് കഴിയാന്‍ തുടങ്ങി.
====================
ഹരിദാസ് ബോധ്


നിറഞ്ഞുനിന്ന കനിവ്
ബുദ്ധനിലെ പ്രത്യേകത
==============================
ഭഗവാന്‍ ബുദ്ധനില്‍ മനുഷ്യോചിതമായ കനിവ്, സൌഹാര്‍ദം തുടങ്ങിയ ഗുണങ്ങള്‍(humanity) അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടനീളം കാണാം.ബുദ്ധിവികാസം പല മഹാന്മാരിലും സാധാരണക്കാരില്‍നിന്നുള്ള അകല്‍ച്ചക്കും,അവരോടുള്ള അവജ്ജ്ഞയോടുകൂടിയ അനുകമ്പക്കും കാരണമാകാറുണ്ട്.എന്നാല്‍ ബുദ്ധനാകുന്നതിലൂടെ അഹന്തയെ വേരോടെ അറുത്തുകളഞ്ഞ അദ്ദേഹം സര്‍വ്വതോന്മുഖമായ ഗുണതികവില്‍ പരിണമിക്കുകയായിരുന്നു.

നിന്ദിക്കാന്‍ ധാരാളം പേര്‍
----------------------------------------
ഭഗവാന്‍ ബുദ്ധനെ നിന്ദിക്കാന്‍ ധാരാളംപേര്‍ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നന്മനിറഞ്ഞ പ്രചാരണത്തിന് അന്നുണ്ടായ വര്‍ദ്ധിച്ചുവരുന്ന വിജയത്തില്‍ അസൂയപൂണ്ട രാജഗ്രിഹത്തിനടുത്തുള്ള ഒരു ബ്രാഹ്മണന്‍ ബുദ്ധ ഭഗവാനെ പരസ്യമായി നിന്ദിച്ചു.എന്നാല്‍ അദ്ധേഹത്തിന്‍റെ സമചിത്തതക്ക് ഉലച്ചില്‍ തട്ടിയില്ല. ബുദ്ധഭഗവാന്‍ ആ ബ്രാഹ്മണനോട് ചോദിച്ചു: “ സ്നേഹിതന്മാരും സഹപ്രവര്‍ത്തകരും അഥിതികളായി വന്നാല്‍ അവര്‍ക്കുവേണ്ടി വിരുന്നൊരുക്കാരില്ലേ നിങ്ങള്‍?
നിന്ദകനായ ബ്രാഹ്മണന്‍ പറഞ്ഞു: ‘അതെ ചിലപ്പോഴൊക്കെ ചെയാറുണ്ട്’.
ബുദ്ധ ഭഗവാന്‍: “പക്ഷെ അവര്‍ നിങ്ങളുടെ ആഥിത്യം ഏറ്റില്ലെങ്കില്‍ നിങ്ങള്‍ ഒരുക്കിയ പദാര്‍ത്ഥങ്ങള്‍ ആര്‍ക്കുള്ളതായി തീരും?
ബ്രാഹ്മണന്‍: ‘ എന്ത് സംശയം ഞങ്ങള്‍ക്ക് തന്നെ’.
ബുദ്ധ ഭഗവാന്‍: ‘ഹേ ബ്രാഹ്മണാ! അതുപോലെതന്നെ ഇവിടെയും.അങ്ങോട്ട്‌ ചീത്തപറച്ചിലോ പ്രകോപനമോ കൂടാതെ നമ്മെ പറഞ്ഞ ചീത്തവാക്കുകള്‍ നാം ഏറ്റെടുക്കുകയില്ല.അവയെല്ലാം താങ്കള്‍ക്കുതന്നെ ഇരിക്കട്ടെ’.
(സംയുക്ത നികായം)

ബുദ്ധന്‍ ഒരിക്കലും
പരുഷമായി സംസാരിച്ചില്ല.
-------------------------------------------
ദേവദത്തന്‍ ബുദ്ധന്‍റെ അടുത്ത ബന്ധുവായിരുന്നെങ്കിലും ബുദ്ധസംഘത്തില്‍ ചേര്‍ന്നതിനുശേഷം ഭഗവാന്‍ ബുദ്ധനോട് മത്സരിച്ചുകൊണ്ടിരുന്നു.ഒടുവില്‍ ചതിചെയ്ത് ഭഗവാന്‍ ബുദ്ധന്‍റെ ജീവിതം അവസാനിപ്പിക്കുവാനും ശ്രമിച്ചു.എന്നാല്‍ അലൌകികമായ തന്‍റെ മൈത്രികൊണ്ട് മദയാനയെ മയക്കിയ അദ്ദേഹത്തിന് ദേവദത്തന്‍റെ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദുരിതഭാരംകൊണ്ട് ദയനീയമാംവണ്ണം മരിച്ച ദേവദത്തനെകുറിച്ച് ഒരിക്കലും പരുഷമായി സംസാരിച്ചില്ലെന്ന വസ്തുത ഭഗവാന്‍ ബുദ്ധനിലെ നിറഞ്ഞുനില്‍ക്കുന്ന അനുകമ്പയുടെ ഉദാഹരണമാണ്.
--------------------------
ഹരിദാസ് ബോധ്