Wednesday, August 31, 2016

SRAVANOLSAVAM






ബുദ്ധ ധമ്മ വിശ്വാസികള്‍ ഇത്തവണ
കേരളമെമ്പാടും ശ്രാവണോല്‍സവം ആഘോഷിക്കും
----------------------------------------------------------------------------------

ശ്രാവണ മാസത്തില്‍ വിളവെടുപ്പ് കഴിഞ്ഞ്, ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ച ശീലം അനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മഞ്ഞ കോടിനല്‍കികൊണ്ട് സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്ന ഉത്സവമാണ് ശ്രാവണോല്‍സവം അത് ലോഭിച്ച് പിന്നീട് ഓണം എന്നായി.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ബുദ്ധിസ്റ്റുകള്‍ ഇത് ആഘോഷിച്ചു വരുന്നുണ്ട്.

എന്താണ് ബുദ്ധധമ്മ വിശ്വാസികള്‍
ആചരിക്കുന്ന  പഞ്ചശീലം
---------------------------------------------------------

1.യാതൊന്നിന്‍റെയും ജീവന്‍ അപഹരിക്കില്ല.-എല്ലാറ്റിനോടും കരുണ കാണിക്കും
2.അര്‍ഹതയില്ലാത്തത് എടുക്കില്ല ,മോഷ്ടിക്കില്ല- ദാനം ചെയ്യും
3.നുണ പറയില്ല- സത്യസന്ധമായ സംസാരത്തിലൂടെ ശരീരത്തെ ശുദ്ധമാക്കും
4.ലഹരി ഉപയോഗിക്കില്ല- ജീവിതത്തില്‍ ജാഗ്രത പാലിക്കും
5.ലൈംഗിക ദുര്‍വാസനകള്‍ ഉണ്ടാകില്ല ,വ്യഭിചരിക്കില്ല- ലാളിത്യം കരുണ ,തൃപ്തി ജീവിതത്തില്‍ പുലര്‍ത്തും.


ശ്രാവണോത്സവത്തിനു വീടുകള്‍ക്ക് മുന്പില്‍ ഇടുന്ന പൂക്കളം ധമ്മ ചക്രത്തെ(അശോക ചക്രം) സൂചിപ്പിക്കുന്നു.പൂക്കളത്തിനു നടുക്ക് വെക്കുന്നത് ധമ്മ ശിലയാണ്. പൂക്കളത്തിന് സമീപത്ത് വെക്കുന്ന വിളക്കില്‍ അഞ്ച് തിരി കത്തിക്കുന്നത് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ചശീലത്തെയും സ്മരിക്കുന്നു.
ഇത്തവണ കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കീഴില്‍ അത്തം ഒന്നുമുതല്‍ പത്തു ദിവസം ശ്രാവണോല്‍സവം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Saturday, August 6, 2016

DHAMMA DISCOURSES AT KERALA ON 13th August To 15th August

കേരളത്തില്‍ ബുദ്ധധമ്മ പ്രഭാഷണ പരമ്പര
ആഗസ്റ്റ്‌ 13 മുതല്‍ 15 വരെ
======================================

  

ഭഗവാന്‍ ബുദ്ധന് ബോധോദയം ലഭിച്ച് ആദ്യമായി അഞ്ചുപേര്‍ക്ക് ധമ്മം ഉപദേശിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ധമ്മചക്ര പ്രവര്‍ത്തന ദിനമായി ലോകമെമ്പാടുമുള്ള ബൗദ്ധര്‍ ആഘോഷിക്കുന്നത്.
കേരളത്തില്‍ ഇത്തവണ ആദ്യമായാണ് വിവിധ ബുദ്ധിസ്റ്റ് സംഘങ്ങള്‍ ഒന്നിച്ച് ഇത്തരത്തില്‍ ഒരു ആഘോഷം നടത്തുന്നത്.അംബേദ്‌കര്‍ ബുദ്ധിസ്റ്റ് മിഷന്‍, ത്രിരത്ന ബുദ്ധ മഹാസംഘം, പ്രബുദ്ധ ഭരത് സംഘം, ധമ്മലോക,കേരള മഹാബോധി മിഷന്‍, ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ സെന്‍റര്‍, കേരള ബൗദ്ധ മഹാസഭ,ബുദ്ധാ കമ്യുന്‍,ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രം എന്നിവയുടെ കൂട്ടായ്മയായ കേരള ബുദ്ധിസ്റ്റ് കൌണ്‍സിലാണ് സംഘാടകര്‍.
കേരള ബുദ്ധിസ്റ്റ് കൌണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനിന്ന ധമ്മ ചക്ര പ്രവര്‍ത്തന ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ബുദ്ധ ധമ്മപ്രഭാഷണ പരമ്പര ആഗസ്റ്റ്‌ പതിമൂന്നുമുതല്‍ പതിനഞ്ച് വരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ പതിമൂന്നിന് തിരുവനന്തപുരം,
കൊല്ലം,പത്തനംതിട്ട, ആലപുഴ
--------------------------------------------------------------
പതിമൂന്നിന് കാലത്ത് 9.30 മണിക്ക് തിരുവനന്തപൂരത്ത് അംബേദ്‌കര്‍ ബുദ്ധിസ്റ്റ് മിഷന്‍റെ നേതൃത്വത്തില്‍ പട്ടം ചലക്കുഴി അംബേദ്‌കര്‍ ഭവന്‍ ആഡിറ്റൊറിയത്തില്‍ നടത്തുന്ന ധമ്മ പ്രഭാഷണത്തോടെ പ്രഭാഷണ പരമ്പരക്ക് തുടക്കമാകും.ബാംഗ്ലൂര്‍ സ്പൂര്‍ത്തിധാമ വിഹാരത്തിലെ മുതിര്‍ന്ന ബുദ്ധ ഭിക്ഷു വിനയ രഖിത ബന്തേജി യുടെ നേതൃത്വത്തിലാണ് പ്രഭാഷണം നടക്കുക.ബുദ്ധനും ബുദ്ധ ധമ്മവും എന്നതാണ് വിഷയം.
പതിമൂന്നിന് ഉച്ചക്ക് 2 ന് കൊല്ലം കൊട്ടാരക്കരയില്‍ ധമ്മ പ്രഭാഷണം ,പ്രബുദ്ധ ഭാരത സംഘം അടൂരില്‍ നിര്‍മ്മിക്കുന്ന ബുദ്ധിസ്റ്റ് ദ്യാന കേന്ദ്രത്തിന് വൈകിട്ട് നാലിന് വിനയരഖിത ബന്തെജി തറക്കല്ലിടും. തുടര്‍ന്ന് ത്രിരത്ന ബുദ്ധ മഹാസഭ, ധമ്മ ലോക, പ്രഭുദ്ധ ഭാരത സംഘം എന്നിവര്‍ സംയുക്തമായി മാവേലിക്കര ബുദ്ധ ജങ്ങഷനില്‍ നടത്തുന്ന പൊതുയോഗത്തില്‍ ബന്തെജി പ്രസംഗിക്കും.

ആഗസ്റ്റ്‌ പതിനാലിന് ത്രിശൂര്‍, പാലക്കാട്‌
--------------------------------------------------------------
പതിനാലിന് ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ഫോറം കാലത്ത് 9.30 മണിക്ക് ത്രിശൂര്‍ വൈലോപിള്ളി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന ബുദ്ധിസ്റ്റ് കൂട്ടായ്മയില്‍ വിനയരഖിത ബന്തെജി പ്രഭാഷണം നടത്തും,കൂടാതെ കേരളത്തിലെ തലമുതിര്‍ന്ന പാരമ്പര്യ വൈദ്യന്മാരെയും കളരി ഗുരുക്കന്മാരേയും ചടങ്ങില്‍ വെച്ച് ആദരിക്കും.
പതിനാലിന് ഉച്ചക്ക് 2 ന് കേരള മഹാബോധി മിഷന്‍ പാലക്കാട്‌ ശിക്ഷക്ക് സദന്‍ ഹാളില്‍ നടത്തുന്ന ബുദ്ധിസ്റ്റ് കുടുമ്പ യോഗത്തില്‍ ബന്തെജി ധമ്മ പ്രഭാഷണം നടത്തും.

ആഗസ്റ്റ്‌ പതിനഞ്ചിന് കോഴിക്കോട് വയനാട്
------------------------------------------------------------------
പതിനഞ്ചിന് കാലത്ത് 10 ന് ബൗദ്ധ മഹാസഭ ,ബുദ്ധ കമ്മ്യുന്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നളന്ദ ഓഡിട്ടോരിയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ധമ്മ പ്രഭാഷണം നടക്കും. അന്ന് വൈകിട്ട് കല്‍പറ്റ ലിയ ഹോസ്പിറ്റല്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ നടക്കുന്ന ധമ്മ പ്രഭാഷണത്തോടെയും തുടര്‍ന്ന് കല്പറ്റയിലുള്ള ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന വിപാസന ധ്യാന ക്ലാസ്സോടെയുംകേരളത്തില്‍ ഒരു മാസം നീണ്ടുനിന്ന ധമ്മപ്രഭാഷണ പരമ്പരക്ക് സമാപനം കുറിക്കും.
വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗങ്ങള്‍ക്കും ചടങ്ങുകള്‍ക്കും കേരളത്തിലെ മുതിര്‍ന്ന ധര്‍മ്മാചാരി കുമ്പഴ ദാമോദരന്‍, സി.ജെ.കൃഷ്ണന്‍, ഹരിദാസ്‌ ബോധ്,ഡോ .അജയ് ശേഖര്‍, വിജയന്‍ മമ്മൂട്, ബിനോജ് ബാബു, അനിരുദ്ധന്‍ രാമന്‍, ടിറ്റോബോധ്, സുരേന്ദ്രന്‍, നിഷാദ് ബോധ്, സതീഷ്‌ സാരഥി,ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.ടി ഗോപാലന്‍, ഡോ.സുഗതന്‍, ഡോ.രഘേഷ്, ഡോ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും