"ഈ സല്‍കര്‍മ്മ ജീവിതം നയിക്കുന്നത് മറ്റുള്ളവരെ ചതിക്കാനല്ല
അവരുടെ പ്രീതി ലഭിക്കാനല്ല
നേട്ടം, ലാഭം കീര്‍ത്തി എന്നിവ ഉദ്ദേശിച്ചല്ല
തര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനല്ല
ഇങ്ങനെ ഉള്ള ആളാണെന്നു മറ്റുള്ളവരാല്‍ അറിയപെടാനുമല്ല
ശരീരത്തെയും വാക്കുകളെയും നിയന്ത്രിക്കാനും, തെറ്റുകളില്‍ നിന്ന്
മനസ്സിനെയും ശരീരത്തെയും ശുചിയക്കുവാനും
അമിതമായ ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുമാണ് "
"എല്ലാം നമ്മുടെ മനസ്സിന്‍റെ പ്രതിഫലനം ആണെന്നിരിക്കെ
എല്ലാറ്റിനെയും നമ്മുടെ മനസുകൊണ്ട് മാറ്റുവാന്‍ സാധിക്കും"
"പാപ കര്‍മ്മത്തിന്റെ ഫലം പാല്‍ ഉറകൂടുന്നത് പോലെ
വേഗത്തില്‍ വികാസം പ്രാപിക്കുകയില്ല
ബസ്മ ചന്നമായ അഗ്നിയെപോലെ അത് മൂടനില്‍ ഇരുന്നു ക്രമേണ നശിപിക്കുന്നു"
"നമുക്ക് ഉള്ളതിനെ കുറിച്ച് അഹംന്കരിക്കുകയും
മറ്റുള്ളവര്‍ക്ക് ഉള്ളതിനെകുറിച്ചു അസൂയപെടുകയും ചെയ്യുന്നത് മൂലം
നശിക്കുന്നത് നമ്മുടെ മനസ്സമാധാനം ആണ് "
" ഒരാളുടെ മനസ്സ് പവിത്രമാനെങ്കില്‍
അയാളുടെ ചുറ്റുപാടുകളും പവിത്രമായിരിക്കും"
"സ്നേഹിക്കപെടുമ്പോള്‍ ചിന്തകളും
ബഹുമാനിക്കപെടുമ്പോള്‍ വിനയവും ഉണ്ടാകുന്നു "
"സമാധാനം എന്നത് യുദ്ധത്തിന്റെ അസാന്നിധ്യമല്ല
അതൊരു നന്മയാണ് , മാനസികാവസ്ഥയാണ്."
"മൂടരും മൂര്‍ഖരുമായ മനുഷ്യര്‍ അസത്യ വസ്തുക്കളെ കൊതിക്കുന്നു
തങ്ങള്‍ താമസ്സിക്കുന്നിടത്തു ഐശ്യര്യമുണ്ടാകാന്‍ ആഗ്രഹിക്കുന്നു
പരകുലങ്ങളില്‍ ആദരവും സല്‍ക്കാരവും പൂജയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു"
"നമ്മള്‍ ഇവിടെ ജനിച്ചു,
നമ്മുടെ മാതാപിതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം നമുക്കില്ല
നമ്മുടെ ആകാരമോ നിറമോ ശരീരമോ
തിരഞ്ഞെടുക്കാനുള്ള അവസരവും നമുക്കില്ല
എന്നാല്‍ നമുക്ക് ഇവിടെ ചിലത് തിരഞ്ഞെടുക്കാം അതില്‍ ഒന്നാണ്
നമ്മുടെ ഗുണങ്ങള്‍ പരിപോഷിപിക്കുക എന്നത് "
"നാം എന്ത് തിരഞ്ഞെടുക്കുന്നുവോ
അതിനനുസരിച്ച് ചിന്തിച്ചു, പ്രവര്‍ത്തിച്
നാം തനിയെ ഉണ്ടാക്കുന്നതാണ് നമ്മുടെ ശീലങ്ങളും സ്വഭാവങ്ങളും"
"അറിവില്ലായ്മ അഹന്തയിലേക്ക് നയിക്കും
അഹന്ത സ്വാര്‍ത്ഥതയും
സ്വാര്‍ത്തത നീരസത്തിലേക്കും
നീരസം ദേഷ്യത്തിലേക്കും
ദേഷ്യം വെറുപ്പിലും
വെറുപ്പ് നാശത്തിലും എത്തിക്കും"
"വേദനിപ്പിക്കുന്നതും അസത്യമായതും എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് പറയരുത്
സഹായകരവും എന്നാല്‍ അസത്യമായതും എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് പറയരുത്
സത്യമാണ് എന്നാല്‍ വേദനിപ്പിക്കുന്നതാണ് എങ്കിലും പറയരുത്
സത്യവും എന്നാല്‍ സഹായകരവും ആയ എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ശരിയായ സമയത്ത് അത് പറയുക"
"വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല,
എന്നാല്‍ സ്നേഹം കൊണ്ട് സാധിക്കും"
" ബുദ്ധി ഇല്ലാത്തവന് തന്‍റെ അറിവില്ലായ്മയെ കുറിച്ച് ബോധം വന്നാല്‍ അത് തന്നെ ന്ജ്ജാനമായി.
തന്‍റെ അറിവില്ലായ്മയെ പാണ്ഡിത്യം എന്ന് ധരിക്കുന്നവനെയാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധി ഇല്ലാത്തവന്‍ എന്ന് വിളിക്കേണ്ടത്"
"പാപികളായ മിത്രങ്ങളെ ആശ്രയിച്ചു കഴിയരുത്,
അധമ പുരുഷന്മാരോട് കൂടി കഴിയരുത്
മംഗളകാരികളായ മിത്രങ്ങളെ ആശ്രയിക്കുക
ഉത്തമ പുരുഷന്മാരോട് സഹാവസിച്ചു കഴിയുക
ഇതാണ് നന്മക്കുള്ള ഒരു വഴി "
നിരര്‍ത്തങ്ങള്‍ ആയ ആയിരം വാക്കുകളെ പ്രസംഗിക്കുന്നതിനെക്കാള്‍ നല്ലത്
അര്‍ത്ഥവത്തായ ഒരു വാക്ക് സംസാരികുന്നതാണ് ."
" ദുശീലത്തോടും അസ്ത്തിര ബുദ്ധിയോടും നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത്
സുശീലത്തോടും ധ്യാന ഗുണത്തോടും ഒരു ദിവസം ജീവിക്കുന്നതാണ് "
"പുണ്യ കര്‍മങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍
പിന്നെയും പിന്നെയും അത് ചെയ്യണം
അതില്‍ മനസ്സ് രമിക്കണം
പുണ്യം കൂടി വരുന്നത് സന്തോഷകരമാണ്"
"പാപി പാപത്തിന്റെ അനുഭവം ഉണ്ടാകുനത് വരെ
പാപത്തെ സുഖംആയി കാണുന്നു"
"തനിക്ക് അതിന്‍റെ ഫലം വരുല്ലെന്നു കരുതി പാപത്തെ ലഘുവായിട്ടു ആരും കരുതരുത്
വെള്ളം തുള്ളി തുള്ളിയായി വീണ് കുടം നിറയുന്നത് പോലെ
മൂടനില്‍ പാപം അല്പാല്പമായി സ്വരൂപിച്ചു ക്രമേണ നിറയുന്നു "
"ലാഭങ്ങളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായത് ആരോഗ്യമാണ്
ഉല്‍കൃഷ്ടമായ ധനം സന്തുഷ്ടിയാകുന്നു
ഉല്‍കൃഷ്ടമായ പ്രശസ്തി വിശ്വാസം ആകുന്നു
ഉല്‍കൃഷ്ടമായ സുഖം നിര്‍വാണം ആകുന്നു "
" സൌഭാഗ്യങ്ങള്‍ നിസ്വാര്തതയില്‍ നിന്നും
നിര്‍ഭാഗ്യങ്ങള്‍ സ്വാര്‍ഥതയില്‍ നിന്നും ഉണ്ടാകുന്നു"
"ശ്രദ്ധയില്‍ നിന്ന് സന്തോഷവും
വെറുപ്പ് ,അത്യാഗ്രഹം, അറിവില്ലായ്മ എന്നിവയില്‍ നിന്ന്
ദുഖവും ഉണ്ടാകുന്നു "
" കനാല്‍ നിര്‍മ്മിക്കുന്നവന്‍ വെള്ളത്തിന്‍റെ ദിശ തിരിച്ചുവിടുന്നു
ശൂലം നിര്‍മ്മിക്കുന്നവന്‍ അതിന്‍റെ മുന മൂര്‍ച്ച കൂട്ടുന്നു
ആശാരിമാര്‍ മരകഷ്ണങ്ങളെ ആകൃതിയില്‍ ആക്കുന്നു.
എന്നാല്‍ ബുദ്ധിമാന്മാര്‍ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നു"
"ആയിരം ആയിരം മനുഷ്യരെ യുദ്ധത്തില്‍ ജയിച്ചവനെക്കാള്‍
തന്നത്താന്‍ ജയച്ചവാന്‍ ആകുന്നു അധികം ശ്രേഷ്ടന്‍"
"എഴുന്നേല്ക്കുവിന്‍,മടിയനമാരാകരുത്
ധമ്മത്തെ ആചരിക്കുവിന്‍.
ധമ്മത്തെ ആചരികുന്നവര്‍ക്ക് എല്ലായിടത്തും സുഖം ലഭിക്കുന്നു. "
"ഏതൊരുവന്‍ ധുഷ്കര്‍മ്മങ്ങള്‍ക്ക് നല്ല കര്‍മ്മങ്ങള്‍ കൊണ്ട് പ്രധിവിധി ചെയ്യുന്നുവോ
അവന്‍ മേഘം കൊണ്ട് മറയാത്ത ചന്ദ്രനെ പോലെ ലോകം മുഴുവനും പ്രകാശിക്കുന്നു "
"മനുഷ്യന്‍ സ്നേഹം കൊണ്ട് ക്രോധത്തെ ജയിക്കണം
പുണ്യം കൊണ്ട് പാപത്തെ ജയിക്കണം
ഔദാര്യം കൊണ്ട് പിശുക്കിനെ ജയിക്കണം
അസത്യവാധിയെ സത്യംകൊണ്ട് ജയിക്കണം"
"നീ തന്നെ നിനക്ക് വെളിച്ചമാകുക
നല്ലവണ്ണം യതിന്ച്ചു പണ്ഡിതന്‍ ആയി തീരുക "
"ലോകത്ത് ഏതൊരുവന്‍
കൊലചെയ്യുന്നു
കളവു പറയുന്നു
മോഷ്ടിക്കുന്നു
പരസ്ത്രീ ഗമനം ചെയ്യുന്നു
ലഹരി പധാര്‍തങ്ങള്‍ ഉപയോഗിക്കുന്നു , ഇങ്ങനെ ഉള്ളവന്‍ തന്നെത്താന്‍ ഉന്മൂലനം ചെയ്യുന്നവന്‍ ആണ്"
"അന്യന്‍റെ ദോഷം എളുപ്പത്തില്‍ കാണുവാന്‍ കഴിയും
അവനവന്‍റെ ദോഷം കാണാന്‍ പ്രയാസമുണ്ട്"
" അന്യന്‍റെ പിഴകളെയും കാലാകാലങ്ങളുടെ പാപങ്ങളെയും പറ്റിയല്ല വിചാരിക്കേണ്ടത്
തന്‍റെ ധുഷ്കര്‍മങ്ങളെയും വീഴ്ച്ചകളെയും പറ്റിയാണ് ചിന്തിക്കേണ്ടത് "
"മാതാപിതാക്കളില്‍ നിന്നോ
മറ്റു ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഗുണത്തെക്കാള്‍ അധികം ഗുണം
സത്യനിഷ്ടയോടുകൂടി ഇരിക്കുന്ന മനസ്സില്‍ നിന്ന് ഒരുവന് ഉണ്ടാകുന്നു "
പദാര്‍ത്ഥങ്ങള്‍ക്ക് ഗുണവും സ്ഥിരതയും രൂപവും കല്പികുന്നത് മനസ്സാകുന്നു.
ഒരുവന്‍ ദുഷ്ട മനസ്സോടുകൂടി പ്രവര്‍ത്തിക്കുകയോ ,സംസാരിക്കുകയോ ചെയ്താല്‍
വാഹനത്തെ ചക്രമെന്ന പോലെ അവനെ ദുഖം പിന്തുടരുന്നു
മന ശുദ്ധിയോടെ സംസാരിക്കുകയോ, പ്രവര്‍ത്തിക്കുകയോ, ദാനം ചെയ്യുകയോ ചെയ്യുന്നവനെ വിട്ടുപോകാത്ത നിഴല്‍ എന്ന പോലെ സുഖം പിന്തുടരുന്നു
അവന്‍ എന്നെ ശകാരിച്ചു, അടിച്ചു, തോല്പിച്ചു, മുതല്‍ പിടിച്ചു പറിച്ചു , എന്നും മറ്റും ചിന്തിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്ന് വൈരാഗ്യം വിട്ടു പോകുന്നതല്ല .
.നാം വെറുപ്പ് മനസ്സില്‍ സൂക്ഷികുന്നത് മൂലം സ്വയം നശിക്കുകയാനെന്നു ചിലര്‍ അറിയുന്നില്ല
അത് അറിയുന്നവന്‍ ആരോ അവന്‍റെ ദുഃഖം ശമിക്കുന്നു
കാഴ്ചയില്‍ മനോഹരമാണെങ്കിലും മണമില്ലാത്ത പുഷ്പംകൊണ്ട് ഉപയോഗമില്ല.
അതുപോലെതന്നെ ഉപദേശത്തിനനുസരിച്ചു ആചരിക്കാത്തവന്റെ വാക്ക് ഭംഗി ഉള്ളതാണെങ്കിലും നിഷ്പ്രയോജനമാണ് .
ചളിയുള്ള കുളത്തില്‍ താമര പൂ വാസനയും ഭംഗിയും ഉള്ളതായി വിടര്‍ന്നു നില്‍ക്കുന്നത് എങ്ങിനെയോ ,
അതുപോലെ ദുഷിച്ച സമൂഹത്തില്‍ ആസക്തിയും, അറിവില്ലാതെയും ജീവിക്കുന്നവരുടെ ഇടയില്‍ നന്മ നിറഞ്ഞവന്‍ ശോഭിക്കുന്നു .
ഒരുവന്‍ യാത്ര ചെയ്യുമ്പോള്‍ തനിക്ക് സമാനനോ അല്ലെങ്കില്‍ തന്നെക്കാള്‍ ബുദ്ധിയുള്ളവനെയോ സഹായത്തിനു കൂട്ടണം. അങ്ങിനെ ഉള്ളവരെ കിട്ടാത്ത പക്ഷം ഒറ്റെക്ക് നടന്നു പോകുന്നതാണ് ഉത്തമം .ബുദ്ധി സൂന്യനെ ഒന്നിച്ചു കൂടിയതുകൊണ്ട് സഹായകമാകില്ല .
എനിക്ക് മകന്‍ ഉണ്ട് ,ധനം ഉണ്ട് എന്നും മറ്റും കരുതി ബുദ്ധിയില്ലാത്തവര്‍ ക്ലേശിക്കുന്നു.
തനിക്ക് താന്‍ തന്നെ സ്വന്തമല്ലാത്ത സ്ഥിതിക്ക് പുത്രന്‍ എവിടെ ? ധനം എവിടെ?
വിവേകം ഇല്ലാത്ത പുരുഷന്‍ ജീവിത അവസാനം വരെ ബുദ്ധിമാനോട് സഹവസിച്ചാലും അവനു
ബോധം ഉണ്ടാകണമെന്നില്ല .ഒരു തവി (കയില്‍) എത്രകാലം കറിയില്‍ കിടന്നാലും അതിനു കറിയുടെ സ്വാദു അറിയുകയില്ല
നാവില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കറിയുടെ സ്വാദു അറിയുന്നതെങ്ങിനെയോ അങ്ങിനെതന്നെ
ബുദ്ധിമാനു വിവേകികളുമായുള്ള ക്ഷണ നേരത്തെ സമ്പര്‍ക്കം മൂലം ജ്ഞാനം ഉണ്ടാകുന്നു
വിവേകവും അറിവും ഇല്ലാത്തവര്‍ സ്വയം ശത്രുക്കളായി നടക്കുന്നു.
അവര്‍ ധുഷ്കര്‍മം ചെയ്യുകയും അതിന്‍റെ ഫലം കഠിനമായി തീരുകയും ചെയ്യുന്നു.
പാശ്ചാതാപത്തിനു ഇടവരുത്തുന്ന പ്രവര്‍ത്തിയും , കണ്ണീരിനും വേദനക്കും ഇടവരുത്തുന്ന പ്രവര്‍ത്തിയും
സല്‍പ്രവര്‍ത്തിയല്ല .
പാശ്ചാതാപത്തിനു ഇടവെരുത്താതെയും സന്തോഷത്തിനും , സമാധാനത്തിനും കാരണമായി തീരുന്ന പ്രവര്‍ത്തി സല്‍കര്‍മ്മമാകുന്നു
വിവേകം ഇല്ലാത്തവന്‍ താന്‍ ചെയ്യുന്ന ദുഷ്കര്മ്മതിനു ഫലം ലഭിക്കുന്നതുവരെ അത് നല്ലതായി വിചാരിക്കുന്നു .എന്നാല്‍ ധുഷ്കര്‍മ്മത്തിന്റെ ഫലം ലഭികുമ്പോള്‍ അവന്‍ ദുഖം അനുഭവിക്കുകയും ചെയ്യുന്നു .

തനിക്കുവേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ പുത്രമാരെ ആഗ്രഹിക്കരുത്, ധനത്തെയും ആഗ്രഹിക്കരുത് , അധര്‍മ്മ പ്രവര്തിയാല്‍ തന്‍റെ സമൃദ്ധിയെയും ആഗ്രഹിക്കരുത് , അങ്ങിനെ ഉള്ളവന്‍ സുശീലനം ധാര്‍മിക ജീവിതം നയിക്കുന്നവനും ആയിരിക്കും.
കര കടക്കുന്നവര്‍ ചുരുക്കമാണ്. ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ കരക്കടുത്തുകൂടി പരിഭ്രമിച്ചു ഓടുന്നവര്‍ ആണ്.
അര്‍ത്ഥമില്ലാത്ത ആയിരം വാക്കുകള്‍ സംസാരിക്കുന്നതിനെക്കാള്‍ നല്ലത് അര്‍ത്ഥവത്തായ ഒരു വാക്ക് സംസാരിക്കുന്നതാണ്
തന്നെത്താന്‍ ജയിച്ചവന്‍ മറ്റെല്ലവരെക്കാളും ശ്രേഷ്ടന്‍ ആകുന്നു
ലോകത്ത് ഒരുവന്‍ പുണ്യത്തെ അപേഷിച്ചുകൊണ്ട് ഒരു വര്‍ഷം മുഴുവനും യജ്ഞവും ഹോമവും ചെയ്താലും അതിന്‍റെ ആകെ ഫലം നിസ്സാരം ആകുന്നു.
എന്നും വൃദ്ധമാരെ പൂജ്ക്കുകയും വന്ദിക്കുകയും ചെയ്യുന്നവരുടെ ആയുസ്സ് ,സൌന്ദര്യം ,ഭാഗ്യം , ബലം . ഇവ നാലും വര്‍ധിച്ചു വരും
അജ്ഞാനിയും അശാന്തനുമായി നൂറുവര്‍ഷം ജീവിചിരികുനതിനെക്കാള്‍ നല്ലത് , ജ്ഞാനിയും ധ്യാന ശീലനുമായി ഒരു ദിവസം ജീവിചിരിക്കുന്നതാണ് .
മടിയനും കഴിവില്ലാതവനുമായി നൂറുവര്‍ഷം ജീവിചിരികുന്നതിനെക്കാള്‍ നല്ലത് , വീര്യതോടുകൂടി ഒരു ദിവസം ജീവിചിരിക്കുന്നതാണ് .
ആരംഭവും അവസാനവും കണ്ടറിയാതെ നൂറുവര്‍ഷം ജീവിച്ചിരിക്കുന്നതിലും ഭേദം ആരംഭ അവസാനങ്ങളെ കണ്ടറിഞ്ഞു ഒരു ദിവസം ജീവിചിരിക്കുന്നതാണ് .
സ്നേഹം കൊണ്ട് ക്രോധത്തെ ജയിക്കുക,പുണ്യം കൊണ്ട് പാപത്തെ ജയിക്കുക,ഓധാര്യംകൊണ്ട് പിശുക്കിനെ ജയിക്കുക,അസത്യത്തെ സത്യംകൊണ്ട് ജയിക്കുക
പഥാര്ത്തങ്ങള്‍ക്ക് ഗുണങ്ങളും സ്ഥിരതയും സ്വരൂപവും കല്പിക്കുന്നത് മനസ്സാകുന്നു. ഒരുവന്‍ ദുഷ്ട മനസ്സോടു കൂടി സംസാരികുകയോ, കളവു പറയുകയോ ,പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ , വാഹനത്തെ ചക്രമെന്നപോലെ അവനെ ദുഃഖം പിന്തുടരുന്നു.
പുര നല്ലവണ്ണം മേഞ്ഞിട്ടുള്ള വീട്ടിനകത്ത് മഴ കടക്കുന്നതല്ല. അത് പോലെ തന്നെ ശിക്ഷിതമായ മനസ്സിലേക്ക് രാഗങ്ങള്‍ കയറുന്നതല്ല.
പാപികള്‍ എല്ലായിടത്തും ഒരുപോലെ ദുഖിക്കുന്നു .അവര്‍ തങ്ങള്‍ ചെയ്യുന്നത് പാപമാണെന്നു അറിഞ്ഞുകൊണ്ട് ദുഖിച്ചു ദുഖിച്ചു നശിക്കുന്നു .
പുണ്യവാന്‍മാര്‍ എല്ലായിടത്തും ആനന്ദം അനുഭവിക്കുന്നു .അവന്‍ താന്‍ ചെയ്തത് പുണ്യമാണെന്ന് അറിഞ്ഞു അഭിനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു .
ഏതൊരുവന്‍ അന്യനെ ധാരാളം ഉപദേശിക്കുകയും എന്നാല്‍ ഉപദേശങ്ങല്‍കനുസരിച്ചു സ്വയം അനുഷ്ടികാതിരികുകയും ചെയ്യുന്നുവോ ,അവന്‍ കൂലി കിട്ടാന്‍ വേണ്ടി അന്ന്യന്റെ പശുക്കളെ മേക്കുന്ന ഒരു ഇടയനു തുല്യനാകുന്നു.
ഒരുവന്‍ ഉപദേശങ്ങള്‍ കുറെ കുറച്ചാലും ,ഉപദേശ പ്രകാരമുള്ള ധമ്മ അനുഷ്ടാനങ്ങള്‍ ചെയ്തും, രാഗ ദ്വേഷ മോഹങ്ങളേ വിട്ടൊഴിഞ്ഞ് സല്‍കര്‍മങ്ങള്‍ ചെയ്യുന്നുവോ അവന്‍ പരമോന്നതമായ മോക്ഷ പദത്തിന്റെ ഭാഗമായി മാറുന്നതാണ്.
(ധമ്മ പദത്തില്‍ നിന്ന് )