ബുദ്ധന്‍റെ ബോധോദയ പ്രാപ്തി
വ്യക്തിപരമായ സന്തോഷത്തിനായിരുന്നില്ല.
================================
പാലക്കാട്: സിദ്ധാര്‍ത്ഥ ബുദ്ധന്‍ നേടിയ ബോധോദയ പ്രാപ്തി വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി മാത്രമായിരുന്നില്ലെന്ന് ഭിക്ഷു ബുദ്ധമൗര്യ അഭിപ്രായപ്പെട്ടു.കേരള മഹാബോധിമിഷന്‍ സംഘടിപ്പിച്ച ബുദ്ധപൂര്‍ണ്ണിമ ആഘോഷത്തില്‍ ധമ്മ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബുദ്ധന്‍റെ ബോധോദയ പ്രാപ്തി സാമൂഹിക പ്രതിബദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു.അത് ലോകത്തെ സര്‍വ്വ മനുഷ്യരുടെയും ദുഖ:നിവാരണവുമായി ബന്ധപ്പെട്ടതാണ്.ബോധോദയമെന്നത് ശീലവും, ധ്യാനവും, പ്രജ്ഞയും,കരുണയുടെയും പ്രത്യക്ഷ പ്രവര്‍ത്തിയാണ്- ഭിക്ഷു തുടര്‍ന്നു.
ബോധോദയപ്രാപ്തി ബുദ്ധന്‍ നേടിയത് സ്വന്തം മനസ്സിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെയാണെന്ന് തുടര്‍ന്ന് സംസാരിച്ച ബോംബെ ത്രിരത്ന ബുദ്ധമഹാസംഘയുടെ ധമ്മചാരിണി മോക്ഷസാര അഭിപ്രായപ്പെട്ടു.ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം മനസ്സിനെ കീഴ്പെടുത്തി നന്മയിലേക്ക് നയിക്കുന്നതാണ് ഏറ്റവും വലിയ പോരാട്ടം.ഇതിനുള്ള കഴിവ് ഏവരിലും ഉണ്ടെന്ന് ബുദ്ധധമ്മം നമ്മെ ബോദ്ധ്യപെടുത്തുന്നു.
ചടങ്ങില്‍ കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ് ബോധ് അധ്യക്ഷത വഹിച്ചു. വിപസ്സനധ്യാന അദ്ധ്യാപകന്‍ ചന്ദ്രന്‍, ധമ്മമിത്ര നാഗരത്ന, രാമചന്ദ്രന്‍ ബോധ് എന്നിവര്‍ സംസാരിച്ചു.
തെങ്കുറിസ്സിയിലെ ബുദ്ധ തപോബോധി വിഹാരത്തിലും ബുദ്ധ പൂര്‍ണിമ ആഘോഷിച്ചു.നിര്‍ധനരായ വിദ്ധ്യാര്‍ത്തികള്‍ക്കുള്ള പഠനോപകരണ വിതരണവും, കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും നടന്നു.ത്രിസരണം പഞ്ചശീലം, ത്രിരത്ന വന്ദന എന്നീ ചടങ്ങുകളോടെ പരിപാടികള്‍ ആരംഭിച്ചു.