കേരളത്തിലെ ബുദ്ധിസ്റ്റുകള്‍
ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ
അശോക വിജയദസമി-
ധമ്മ വിജയ
ദിനമായി ആഘോഷിക്കും
====================================
കേരളത്തിലെ ബുദ്ധമത
വിശ്വാസികള്‍ ഒക്ടോബര്‍ ഏഴുമുതല്‍ പതിനാറ് വരെ അശോക വിജയദസമി-ധമ്മവിജയ ദിനമായി
ആഘോഷിക്കാന്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കൂട്ടായ്മയായ കേരള
ബുദ്ധിസ്റ്റ് കൌണ്സില്‍ യോഗം തീരുമാനിച്ചു.
എന്തുകൊണ്ട് അശോക വിജയദസമി?
-------------------------------------------------------------
കലിംഗ യുദ്ധത്തിനുശേഷം
ദു:ഖിതനായ അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തുദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും
പത്താംനാള്‍ തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപേക്ഷിക്കുകയും,ബുദ്ധമതം
സ്വീകരിക്കുകയും ചെയ്തതായാണ് ചരിത്രം രേഖപെടുത്തിയിട്ടുള്ളത്.
പത്തു ദിവസം ബുദ്ധധമ്മം
ശ്രവിച്ച അശോക ചക്രവര്‍ത്തിയില്‍ പത്താംനാള്‍ ബുദ്ധധമ്മം വിജയിച്ച
ദിവസമായതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിവസത്തെ അശോക
വിജയദസമിയായി ആഘോഷിക്കുന്നത്. ഈ ദിവസം മുതല്‍ അദ്ദേഹം ധമ്മഅശോകനായി അറിയപെട്ടു.
ബുദ്ധമതം സ്വീകരിക്കാന്‍
ബാബസാഹബും ഈ
ദിവസംതന്നെ തിരഞ്ഞെടുത്തു.
-------------------------------------------------------------------------------------
ഈ ദിവസം തന്നെയാണ് അഞ്ച്
ലക്ഷം അനുയായികളുമായി 1956 ല്‍ നാഗ്പൂര്‍ ദീക്ഷ ഭൂമിയില്‍ വെച്ച് ബാബാസഹാബ് ബി.ആര്‍
അംബേദ്‌കറും ബുദ്ധമതം സ്വീകരിച്ച് ആധുനിക ഇന്ത്യയിലേക്ക് ബുദ്ധമതത്തെ തിരിച്ചുകൊണ്ടുവന്നത്.
കേരളത്തിലെ ബുദ്ധിസ്റ്റുകള്‍
സംഘടിപ്പിക്കുന്ന
പരിപാടികള്‍
--------------------------------------------------
അശോക വിജയദസമി ആഘോഷത്തിന്‍റെ
ഭാഗമായി ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കീഴില്‍ ഭഗവാന്‍
ബുദ്ധന്‍ ഉപദേശിച്ച അഹിംസയില്‍ അധിഷ്ടിതമായ
പഞ്ചശീലതത്വ പ്രചരണ പരിപാടികള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
വേണ്ടി ധമ്മ പള്ളികൂടം എന്നിവ ആരംഭിക്കും,വിപാസന,ആനാപാനസതി ദ്യാനം,കുട്ടികള്‍ക്കായി
എഴുത്തിനിരുത്തല്‍ ,ദീക്ഷ ചടങ്ങ്, ഭഗവാന്‍ ബുദ്ധന്‍റെ ജീവിതത്തെയും, ധമ്മത്തെയും
ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള തോല്‍പാവക്കൂത്തിന്‍റെ അരങ്ങേറ്റം എന്നിവയും
,പത്തനംതിട്ട കുമ്പഴയില്‍ ഒക്ടോബര്‍ പതിനൊന്നിന് അശോകസ്തംഭ നിര്‍മ്മാണത്തിന്‍റെ
തറക്കല്ലിടല്‍ ചടങ്ങും നടക്കും.പരിപാടികളില്‍ ബുദ്ധ ഭിക്ഷുക്കളും ധമ്മാചാരികളും
പങ്കെടുക്കും.
യോഗത്തില്‍ കേരള ബുദ്ധിസ്റ്റ്
കൌണ്സില്‍ ചെയര്‍മാന്‍ കുമ്പഴ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.കൌണ്സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ്
സെക്രടറി ഹരിദാസ് ബോധ്, ധമ്മമിത്ര ബിനോജ് ബാബു, അനിരുദ്ധന്‍ രാമന്‍, എന്നിവര്‍
സംസാരിച്ചു. കൌണ്‍സില്‍ സംസ്ഥാന സെക്രടറിയായി വിശ്വനാഥനെയും അസിസ്റ്റ:
സെക്രടറിയായി വിജയന്‍ മമ്മൂടിനെയും,ട്രഷററും, ധമ്മ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍
ആയി ബിനോജ് ബാബുവിനെയും തിരഞ്ഞെടുത്തു.
No comments:
Post a Comment