Tuesday, December 6, 2016

ബുദ്ധധമ്മത്തിന്‍റെ ഭാഗമായ ഡോ.അംബേദ്‌കറെ ജാതിയില്‍ തളക്കാന്‍ നീക്കം.


പാലക്കാട്‌ : ജാതി ഉപേക്ഷിച്ച് ബുദ്ധ ധമ്മത്തിന്‍റെ ഭാഗമായി മാറിയ ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ.അംബേദ്‌കറിനെ വീണ്ടും ജാതിയില്‍ തളച്ചിട്ട് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതായി കേരള മഹാബോധി മിഷന്‍ സംഘടിപ്പിച്ച ഡോ.അംബേദ്‌കര്‍ 61-മത് പരിനിബ്ബാണദിന അനുസ്മരണ സമ്മേളനം അഭിപ്രായപെട്ടു.
ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിന് ഐക്യരാഷ്ടസഭ ലോക വിജ്ഞാന ദിനമായാണ് അംബേദ്‌കറുടെ ജന്മദിനം ആഘോഷിച്ചത്.അതെ മഹാനെ കേവലം കീഴ് ജാതിക്കാരനായി കാണാനാണ് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിക്ക് താല്പര്യം.ഡോ.അംബേദ്കറെ ഇന്ത്യന്‍ ഭരണഘടന ശില്‍പി അല്ലെന്ന് പറയാന്‍ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം ജാതി ചിന്തയുടെ മറ്റൊരു രൂപമാണ്.ഇത്തരം ജാതി ചിന്തകള്‍ കാന്‍സറിനെക്കാള്‍ ഭയാനകമാണെന്നും യോഗം അഭിപ്രായപെട്ടു.

ബുദ്ധ ധമ്മ ആചരണ രീതിയോടെ ആരംഭിച്ച ചടങ്ങുകള്‍ ത്രിരത്ന ബൗദ്ധ മഹാസംഘം ധമ്മമിത്ര  ബിനോജ്ബാബു ഉത്ഘാടനം ചെയ്തു.കേരള മഹാബോധി മിഷന്‍ ചെയര്‍മാനും കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രെട്ടറിയുമായ  എന്‍.ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു.

ബുദ്ധനും ബാബസഹാബ് അംബേദ്‌കറും എന്ന വിഷയത്തില്‍ പ്രഭാഷണം,ചര്‍ച്ച, പതിനൊന്നു മണിമുതല്‍ വൈകിട്ട് നാലുവരെ പൊതുജനങ്ങള്‍ക്കായുള്ള സൗജന്യ നേതൃചികിത്സ ക്യാമ്പ്, എന്നിവയും നടന്നു. പാലി ഭാഷ പഠന ക്ലാസ്സിന് പ്രാദേശിക ചരിത്രകാരനും , പാലിഭാഷ അദ്യാപകനുമായ കൃഷ്ണകുമാര്‍ നേതൃത്വം നലികി.വിവിധ ചര്‍ച്ചകളില്‍ ച ധമ്മ മിത്രങ്ങളായ  സതീഷ്‌ സാരഥി, രാമചന്ദ്രന്‍, ആനന്ദന്‍, നാരായണന്‍ കുട്ടി, പ്രഭു,ഗുരുവായൂരപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Babasahab Ambedkar Parinibbaana Day programme inaugurated by Dhamma mithra Binoj Babu 




presided by N.Haridas Bodh chairman Kerala Mhabodhi Mission



free eye checkup camp in Babashabeb 61st  Parinibbaana day at Palakkad 


Pali language training at Kerala Mahabodhi Dhamma school




No comments: