Wednesday, September 28, 2016

ASHOKA VIJAYA DASAMI CELEBRATION IN KERALA



കേരളത്തിലെ ബുദ്ധിസ്റ്റുകള്‍ 
ഒക്ടോബര്‍ ഏഴ് മുതല്‍  16 വരെ
അശോക വിജയദസമി- 
ധമ്മ വിജയ ദിനമായി ആഘോഷിക്കും
====================================


കേരളത്തിലെ ബുദ്ധമത വിശ്വാസികള്‍ ഒക്ടോബര്‍ ഏഴുമുതല്‍ പതിനാറ് വരെ അശോക വിജയദസമി-ധമ്മവിജയ  ദിനമായി  ആഘോഷിക്കാന്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കൂട്ടായ്മയായ കേരള ബുദ്ധിസ്റ്റ് കൌണ്സില്‍ യോഗം തീരുമാനിച്ചു.

എന്തുകൊണ്ട് അശോക വിജയദസമി?
-------------------------------------------------------------
കലിംഗ യുദ്ധത്തിനുശേഷം ദു:ഖിതനായ അശോക ചക്രവര്‍ത്തിയെ ബുദ്ധ ഭിക്ഷു പത്തുദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപേക്ഷിക്കുകയും,ബുദ്ധമതം സ്വീകരിക്കുകയും ചെയ്തതായാണ് ചരിത്രം രേഖപെടുത്തിയിട്ടുള്ളത്‌.
പത്തു ദിവസം ബുദ്ധധമ്മം ശ്രവിച്ച അശോക ചക്രവര്‍ത്തിയില്‍ പത്താംനാള്‍ ബുദ്ധധമ്മം വിജയിച്ച ദിവസമായതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിവസത്തെ അശോക വിജയദസമിയായി ആഘോഷിക്കുന്നത്. ഈ ദിവസം മുതല്‍ അദ്ദേഹം ധമ്മഅശോകനായി അറിയപെട്ടു.

ബുദ്ധമതം സ്വീകരിക്കാന്‍
ബാബസാഹബും ഈ ദിവസംതന്നെ  തിരഞ്ഞെടുത്തു.
-------------------------------------------------------------------------------------

ഈ ദിവസം തന്നെയാണ് അഞ്ച് ലക്ഷം അനുയായികളുമായി 1956 ല്‍ നാഗ്പൂര്‍ ദീക്ഷ ഭൂമിയില്‍ വെച്ച് ബാബാസഹാബ് ബി.ആര്‍ അംബേദ്‌കറും ബുദ്ധമതം സ്വീകരിച്ച് ആധുനിക ഇന്ത്യയിലേക്ക് ബുദ്ധമതത്തെ തിരിച്ചുകൊണ്ടുവന്നത്.

കേരളത്തിലെ ബുദ്ധിസ്റ്റുകള്‍
സംഘടിപ്പിക്കുന്ന പരിപാടികള്‍
--------------------------------------------------
അശോക വിജയദസമി ആഘോഷത്തിന്‍റെ ഭാഗമായി ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കീഴില്‍ ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച അഹിംസയില്‍ അധിഷ്ടിതമായ  പഞ്ചശീലതത്വ പ്രചരണ പരിപാടികള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ധമ്മ പള്ളികൂടം എന്നിവ ആരംഭിക്കും,വിപാസന,ആനാപാനസതി ദ്യാനം,കുട്ടികള്‍ക്കായി എഴുത്തിനിരുത്തല്‍ ,ദീക്ഷ ചടങ്ങ്, ഭഗവാന്‍ ബുദ്ധന്‍റെ ജീവിതത്തെയും, ധമ്മത്തെയും ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള തോല്‍പാവക്കൂത്തിന്‍റെ അരങ്ങേറ്റം എന്നിവയും ,പത്തനംതിട്ട കുമ്പഴയില്‍ ഒക്ടോബര്‍ പതിനൊന്നിന് അശോകസ്തംഭ നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങും നടക്കും.പരിപാടികളില്‍ ബുദ്ധ ഭിക്ഷുക്കളും ധമ്മാചാരികളും പങ്കെടുക്കും.

യോഗത്തില്‍ കേരള ബുദ്ധിസ്റ്റ് കൌണ്സില്‍ ചെയര്‍മാന്‍ കുമ്പഴ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.കൌണ്സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രടറി ഹരിദാസ്‌ ബോധ്, ധമ്മമിത്ര ബിനോജ് ബാബു, അനിരുദ്ധന്‍ രാമന്‍, എന്നിവര്‍ സംസാരിച്ചു. കൌണ്‍സില്‍ സംസ്ഥാന സെക്രടറിയായി വിശ്വനാഥനെയും അസിസ്റ്റ: സെക്രടറിയായി വിജയന്‍ മമ്മൂടിനെയും,ട്രഷററും, ധമ്മ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി  ബിനോജ് ബാബുവിനെയും തിരഞ്ഞെടുത്തു.

Saturday, September 10, 2016

Savanolsavam Celebrated at Palakkad

കേരളത്തില്‍ സാവണോത്സവത്തിന് തുടക്കം
=================================
കേരളത്തില്‍സാവണോത്സവത്തിന്തുടക്കമായി .കേരളമഹാബോധി മിഷന്‍റെആഭിമുക്യത്തില്‍പാലക്കാട്ട്സാവണോല്‍സവംആഘോഷിച്ചു.ധമ്മചക്രപൂക്കളം,
ബുദ്ധധമ്മത്തിനുഅനുസരിച്ച്കേരളം ഭരിച്ചിരുന്ന രാജാക്കന്മാരെ കുറിച്ചുള്ള വിവിധ കലാപരിപാടികള്‍, സവാണോത്സവ സദ്യ , ധമ്മ ക്ലാസ്സ്‌ എന്നിവ നടന്നു.നിരവധി ധമ്മ വിശ്വാസികളും ,വിധ്യാര്‍ത്തികളും പങ്കെടുത്തു.
















Wednesday, August 31, 2016

SRAVANOLSAVAM






ബുദ്ധ ധമ്മ വിശ്വാസികള്‍ ഇത്തവണ
കേരളമെമ്പാടും ശ്രാവണോല്‍സവം ആഘോഷിക്കും
----------------------------------------------------------------------------------

ശ്രാവണ മാസത്തില്‍ വിളവെടുപ്പ് കഴിഞ്ഞ്, ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ച ശീലം അനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മഞ്ഞ കോടിനല്‍കികൊണ്ട് സദ്യവട്ടങ്ങളോടെ ആഘോഷിക്കുന്ന ഉത്സവമാണ് ശ്രാവണോല്‍സവം അത് ലോഭിച്ച് പിന്നീട് ഓണം എന്നായി.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ബുദ്ധിസ്റ്റുകള്‍ ഇത് ആഘോഷിച്ചു വരുന്നുണ്ട്.

എന്താണ് ബുദ്ധധമ്മ വിശ്വാസികള്‍
ആചരിക്കുന്ന  പഞ്ചശീലം
---------------------------------------------------------

1.യാതൊന്നിന്‍റെയും ജീവന്‍ അപഹരിക്കില്ല.-എല്ലാറ്റിനോടും കരുണ കാണിക്കും
2.അര്‍ഹതയില്ലാത്തത് എടുക്കില്ല ,മോഷ്ടിക്കില്ല- ദാനം ചെയ്യും
3.നുണ പറയില്ല- സത്യസന്ധമായ സംസാരത്തിലൂടെ ശരീരത്തെ ശുദ്ധമാക്കും
4.ലഹരി ഉപയോഗിക്കില്ല- ജീവിതത്തില്‍ ജാഗ്രത പാലിക്കും
5.ലൈംഗിക ദുര്‍വാസനകള്‍ ഉണ്ടാകില്ല ,വ്യഭിചരിക്കില്ല- ലാളിത്യം കരുണ ,തൃപ്തി ജീവിതത്തില്‍ പുലര്‍ത്തും.


ശ്രാവണോത്സവത്തിനു വീടുകള്‍ക്ക് മുന്പില്‍ ഇടുന്ന പൂക്കളം ധമ്മ ചക്രത്തെ(അശോക ചക്രം) സൂചിപ്പിക്കുന്നു.പൂക്കളത്തിനു നടുക്ക് വെക്കുന്നത് ധമ്മ ശിലയാണ്. പൂക്കളത്തിന് സമീപത്ത് വെക്കുന്ന വിളക്കില്‍ അഞ്ച് തിരി കത്തിക്കുന്നത് ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച പഞ്ചശീലത്തെയും സ്മരിക്കുന്നു.
ഇത്തവണ കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ കേരളത്തിലെ വിവിധ ബുദ്ധിസ്റ്റ് സംഘങ്ങളുടെ കീഴില്‍ അത്തം ഒന്നുമുതല്‍ പത്തു ദിവസം ശ്രാവണോല്‍സവം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Saturday, August 6, 2016

DHAMMA DISCOURSES AT KERALA ON 13th August To 15th August

കേരളത്തില്‍ ബുദ്ധധമ്മ പ്രഭാഷണ പരമ്പര
ആഗസ്റ്റ്‌ 13 മുതല്‍ 15 വരെ
======================================

  

ഭഗവാന്‍ ബുദ്ധന് ബോധോദയം ലഭിച്ച് ആദ്യമായി അഞ്ചുപേര്‍ക്ക് ധമ്മം ഉപദേശിച്ചതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ധമ്മചക്ര പ്രവര്‍ത്തന ദിനമായി ലോകമെമ്പാടുമുള്ള ബൗദ്ധര്‍ ആഘോഷിക്കുന്നത്.
കേരളത്തില്‍ ഇത്തവണ ആദ്യമായാണ് വിവിധ ബുദ്ധിസ്റ്റ് സംഘങ്ങള്‍ ഒന്നിച്ച് ഇത്തരത്തില്‍ ഒരു ആഘോഷം നടത്തുന്നത്.അംബേദ്‌കര്‍ ബുദ്ധിസ്റ്റ് മിഷന്‍, ത്രിരത്ന ബുദ്ധ മഹാസംഘം, പ്രബുദ്ധ ഭരത് സംഘം, ധമ്മലോക,കേരള മഹാബോധി മിഷന്‍, ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ സെന്‍റര്‍, കേരള ബൗദ്ധ മഹാസഭ,ബുദ്ധാ കമ്യുന്‍,ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രം എന്നിവയുടെ കൂട്ടായ്മയായ കേരള ബുദ്ധിസ്റ്റ് കൌണ്‍സിലാണ് സംഘാടകര്‍.
കേരള ബുദ്ധിസ്റ്റ് കൌണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനിന്ന ധമ്മ ചക്ര പ്രവര്‍ത്തന ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ബുദ്ധ ധമ്മപ്രഭാഷണ പരമ്പര ആഗസ്റ്റ്‌ പതിമൂന്നുമുതല്‍ പതിനഞ്ച് വരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ്‌ പതിമൂന്നിന് തിരുവനന്തപുരം,
കൊല്ലം,പത്തനംതിട്ട, ആലപുഴ
--------------------------------------------------------------
പതിമൂന്നിന് കാലത്ത് 9.30 മണിക്ക് തിരുവനന്തപൂരത്ത് അംബേദ്‌കര്‍ ബുദ്ധിസ്റ്റ് മിഷന്‍റെ നേതൃത്വത്തില്‍ പട്ടം ചലക്കുഴി അംബേദ്‌കര്‍ ഭവന്‍ ആഡിറ്റൊറിയത്തില്‍ നടത്തുന്ന ധമ്മ പ്രഭാഷണത്തോടെ പ്രഭാഷണ പരമ്പരക്ക് തുടക്കമാകും.ബാംഗ്ലൂര്‍ സ്പൂര്‍ത്തിധാമ വിഹാരത്തിലെ മുതിര്‍ന്ന ബുദ്ധ ഭിക്ഷു വിനയ രഖിത ബന്തേജി യുടെ നേതൃത്വത്തിലാണ് പ്രഭാഷണം നടക്കുക.ബുദ്ധനും ബുദ്ധ ധമ്മവും എന്നതാണ് വിഷയം.
പതിമൂന്നിന് ഉച്ചക്ക് 2 ന് കൊല്ലം കൊട്ടാരക്കരയില്‍ ധമ്മ പ്രഭാഷണം ,പ്രബുദ്ധ ഭാരത സംഘം അടൂരില്‍ നിര്‍മ്മിക്കുന്ന ബുദ്ധിസ്റ്റ് ദ്യാന കേന്ദ്രത്തിന് വൈകിട്ട് നാലിന് വിനയരഖിത ബന്തെജി തറക്കല്ലിടും. തുടര്‍ന്ന് ത്രിരത്ന ബുദ്ധ മഹാസഭ, ധമ്മ ലോക, പ്രഭുദ്ധ ഭാരത സംഘം എന്നിവര്‍ സംയുക്തമായി മാവേലിക്കര ബുദ്ധ ജങ്ങഷനില്‍ നടത്തുന്ന പൊതുയോഗത്തില്‍ ബന്തെജി പ്രസംഗിക്കും.

ആഗസ്റ്റ്‌ പതിനാലിന് ത്രിശൂര്‍, പാലക്കാട്‌
--------------------------------------------------------------
പതിനാലിന് ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ഫോറം കാലത്ത് 9.30 മണിക്ക് ത്രിശൂര്‍ വൈലോപിള്ളി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന ബുദ്ധിസ്റ്റ് കൂട്ടായ്മയില്‍ വിനയരഖിത ബന്തെജി പ്രഭാഷണം നടത്തും,കൂടാതെ കേരളത്തിലെ തലമുതിര്‍ന്ന പാരമ്പര്യ വൈദ്യന്മാരെയും കളരി ഗുരുക്കന്മാരേയും ചടങ്ങില്‍ വെച്ച് ആദരിക്കും.
പതിനാലിന് ഉച്ചക്ക് 2 ന് കേരള മഹാബോധി മിഷന്‍ പാലക്കാട്‌ ശിക്ഷക്ക് സദന്‍ ഹാളില്‍ നടത്തുന്ന ബുദ്ധിസ്റ്റ് കുടുമ്പ യോഗത്തില്‍ ബന്തെജി ധമ്മ പ്രഭാഷണം നടത്തും.

ആഗസ്റ്റ്‌ പതിനഞ്ചിന് കോഴിക്കോട് വയനാട്
------------------------------------------------------------------
പതിനഞ്ചിന് കാലത്ത് 10 ന് ബൗദ്ധ മഹാസഭ ,ബുദ്ധ കമ്മ്യുന്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നളന്ദ ഓഡിട്ടോരിയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ ധമ്മ പ്രഭാഷണം നടക്കും. അന്ന് വൈകിട്ട് കല്‍പറ്റ ലിയ ഹോസ്പിറ്റല്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ നടക്കുന്ന ധമ്മ പ്രഭാഷണത്തോടെയും തുടര്‍ന്ന് കല്പറ്റയിലുള്ള ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന വിപാസന ധ്യാന ക്ലാസ്സോടെയുംകേരളത്തില്‍ ഒരു മാസം നീണ്ടുനിന്ന ധമ്മപ്രഭാഷണ പരമ്പരക്ക് സമാപനം കുറിക്കും.
വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗങ്ങള്‍ക്കും ചടങ്ങുകള്‍ക്കും കേരളത്തിലെ മുതിര്‍ന്ന ധര്‍മ്മാചാരി കുമ്പഴ ദാമോദരന്‍, സി.ജെ.കൃഷ്ണന്‍, ഹരിദാസ്‌ ബോധ്,ഡോ .അജയ് ശേഖര്‍, വിജയന്‍ മമ്മൂട്, ബിനോജ് ബാബു, അനിരുദ്ധന്‍ രാമന്‍, ടിറ്റോബോധ്, സുരേന്ദ്രന്‍, നിഷാദ് ബോധ്, സതീഷ്‌ സാരഥി,ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.ടി ഗോപാലന്‍, ഡോ.സുഗതന്‍, ഡോ.രഘേഷ്, ഡോ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

Wednesday, July 27, 2016

MODERN EDUCATION AND ITS PROBLEMS





ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും
മനുഷ്യത്വമില്ലാത്ത തലമുറയും.
=================================


സന്തോഷവും, സമാധാനവും,വിജ്ഞാനവും, സുരക്ഷിതത്വവും,പ്രോല്‍സാഹിപ്പിക്കാത്ത ആധുനിക ശാസ്ത്രീയ വിദ്യാഭ്യാസം സമൂഹത്തില്‍  കൂടുതല്‍ പ്രശ്നം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു.

ക്രമസമാധാനപാലനം മാത്രമോ പോംവഴി?
-------------------------------------------------------------------------
രാജ്യത്ത് സമാധാനവും സന്തോഷവും ഉണ്ടാക്കാന്‍ നിലവിലുള്ള രാജ്യത്തിന്‍റെ നിയമമനുസരിചുള്ള ക്രമസമാധാന പാലനമാണ് സര്‍ക്കാരുകള്‍ നടത്തികൊണ്ടിരിക്കുന്നത്.ഇതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപെടുമോ ?ലോകവ്യാപകമായി അധാര്‍മ്മികത ജീവിതചര്യയാക്കികൊണ്ട് നടക്കുന്നവരും,ദുഷ്ടരും ക്രമാതീതമായി പെരുകിവരുന്നു.അതുകൊണ്ട് തന്നെ ഭയപെടുത്തികൊണ്ട് നമുക്ക് മനുഷ്യരിലെ തെറ്റിനെ ഇല്ലാതാക്കാന്‍ കഴിയില്ല.

നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കാണാം സര്‍വ്വ നാശം
---------------------------------------------------------------------------------
സര്‍ക്കാര്‍ എഴുതിവെച്ച നിയമങ്ങള്‍ ഒന്ന് പിന്‍വലിച്ചാല്‍, സമൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദുഷ്ടശക്തികള്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ മുഴുവനും നശിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.ദുഷ്ടശക്തികള്‍ അശാന്തി സൃഷ്ടിച്ചുകൊണ്ട് രക്തചൊരിച്ചലുകള്‍ ഉണ്ടാക്കി നേട്ടങ്ങള്‍ കൊയ്യുകയും അവരുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യും.ഇക്കാര്യത്തില്‍ മത നേതാക്കളും ഭിന്നരല്ല.അനുയായികളെ വിഡ്ഢികളാക്കി കൂടെ നിര്‍ത്തുമ്പോള്‍ അവര്‍ക്കും ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.സ്വര്‍ഗ്ഗമെന്ന്പറയുന്ന ഒരു സങ്കല്‍പത്തെ സൃഷ്ടിച്ച് പ്രചോദനം നല്‍കി,എല്ലാ ദുഖങ്ങള്‍ക്കും പരിഹാരം അവിടെ ഉണ്ടെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുകയാണവര്‍.ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കരുതെന്ന് അനുയായികളെ ഭയപെടുത്തുന്നു, മാത്രമല്ല അങ്ങിനെ ചെയ്യുന്നവര്‍ നരകത്തില്‍ പോകുമെന്ന് പഠിപ്പിക്കുന്നു. ഇതാണ് അവരുടെ അനുയായികള്‍ നല്ലത് ചെയ്യാനും, ചീത്ത ചെയ്യാതിരിക്കാനും അവര്‍ അവലംബിക്കുന്ന രീതി.

ഏതുരീതി സ്വീകരിച്ചാലും
പ്രശ്നം പെരുകുന്നതല്ലാതെ കുറയുന്നില്ല.
-----------------------------------------------------------------
എന്തൊക്കെ രീതികള്‍ അവര്‍ സ്വീകരിച്ചാലും മനുഷ്യരുടെ പ്രശ്നങ്ങള്‍ പെരുകുന്നതല്ലാതെ കുറയുന്നില്ല.മനുഷ്യര്‍ അവരുടെ  യതാര്‍ത്ഥ പ്രശ്നം എന്തെന്ന് തിരിച്ചറിയാത്തതാണ് അവരുടെ പ്രശ്നവും, അത് പരിഹരിക്കാന്‍ കഴിയാതിരിക്കുന്നതിന്‍റെ കാരണവും.
നല്ല ശീലങ്ങളും,സംസ്കാരവുമില്ലാത്ത മനസ്സ്
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം
----------------------------------------------------------------------
നല്ല ശീലങ്ങളും സംസ്കാരവുമില്ലാത്ത മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.കൂടുതല്‍ വിദ്യാഭ്യാസം നേടാത്ത ജനങ്ങളെ നമ്മള്‍ പഠിച്ചാല്‍, അവരുടെ പ്രശ്നങ്ങള്‍ എന്നത് കുറച്ച്മാത്രമായിരിക്കും.
അവരുടെ നിലനില്പ്പിന്നും,ശാരീരിക പ്രശ്നങ്ങളായ വിശപ്പ്,രോഗം എന്നിവ സംബന്ധിച്ചായിരിക്കും.എന്നാല്‍ വികസിച്ചു എന്ന് അഭിമാനിക്കുന്ന, കൊട്ടിഘോഷിക്കുന്ന നമ്മുടെ പ്രധാന പ്രശ്നമായി ഉയര്‍ന്നു വരുന്നത് നിലനില്‍പ്പുമായി ബന്ധപെട്ട കാര്യവുമായല്ല.വീടും ഭക്ഷണവും വസ്ത്രവും മറ്റു അടിസ്ഥാന കാര്യങ്ങള്‍ ലഭിച്ചാലും ഇവിടെ പ്രശ്നം തീരുന്നില്ല.അവര്‍ അപ്പോഴും അസന്തുഷ്ടരാണ്.ഗുഹാമനുഷ്യരെക്കാളും അസന്തുഷ്ടി അവര്‍ പ്രകടിപ്പിക്കുന്നു.

ആസ്വദിക്കല്‍ മാത്രം;
തൃപ്തി എന്തെന്ന് അറിവില്ലാത്ത സമൂഹം
----------------------------------------------------------------------
തൃപ്തി എന്തെന്ന് അറിയാതെ കൂടുതല്‍ ആസ്വദിച്ച് ജീവിക്കുക എന്ന മനുഷ്യന്‍റെ ചിന്താഗതിയാണ് അവന്‍റെ എല്ലാ പ്രശ്നങ്ങളുടെയും അടിത്തറ.ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്, അവരുടെ ജീവിതം തന്നെ അഞ്ച് ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അടിമപെട്ട് ആസ്വദിച്ച് ജീവിക്കുക എന്നതാണ്.

പുതിയ വിദ്യാഭ്യാസ സമ്പ്രദായവും
മനുഷ്യത്വമില്ലാത്ത തലമുറയും.
---------------------------------------------------------
ജ്യോലി അധിഷ്ടിതമായി കെട്ടിപൊക്കിയിട്ടുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായം“ ജീവിത വിജയം” നേടാനായി വിദ്യാര്‍ത്തികളെ സന്നദ്ധരാക്കുകയും സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.അത് അവരെ പഠിപ്പിക്കുന്നത്‌ മറ്റുള്ളവരെ കീഴ്പെടുത്തി സ്വാര്‍ത്തതയോടെ ഭൌതിക സാഹചര്യങ്ങള്‍ നേടാനാണ്.ഇത് ബുദ്ധിശാലികളെ ,എന്നാല്‍ മനുഷ്യത്വം തീരെ ഇല്ലാത്തവരെ സമൂഹത്തില്‍ സൃഷ്ടിക്കുന്നു.സ്വന്തം സ്വാര്‍ത്തതയും ലാഭവും, ഭൌതിക സാഹചര്യങ്ങളും നേടുന്നതിനിടയില്‍ മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നൊന്നും ഇത്തരക്കാര്‍ക്ക് പ്രശ്നമാവാറില്ല.

സൂത്രങ്ങള്‍,ക്രൂരത,സ്വാര്‍ത്തത
ആധുനിക തന്ത്രങ്ങള്‍
---------------------------------------------
പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചുകൊണ്ട്,സൂത്രങ്ങളിലൂടെയും,
ക്രൂരതകളിലൂടെയും,സ്വന്തം സ്വാര്‍ത്ഥ നേട്ടങ്ങള്‍ അവര്‍ കൊയ്തെടുക്കുന്നു.
ഒരു കുട്ടിയുടെ ബുദ്ധി വികസിക്കുന്നത് ബാല്യത്തില്‍ നിന്നും കൌമാര്യത്തിലേക്ക് കടക്കുമ്പോള്‍ ആണ്.ഈ സമയത്ത് ആ കുഞ്ഞ് മനുഷ്യത്വത്തിന്‍റെ നന്മകള്‍ പഠിച്ചിരിക്കണം.വീട്ടിലും, സമൂഹത്തിലും മതത്തിലൂടെയും, അവരെ നന്മയുള്ളവരാക്കാന്‍ വേണ്ടിയുള്ള സാഹചര്യങ്ങള്‍ ഒരുക്കണം.എങ്കില്‍ മാത്രമേ കുറഞ്ഞ കാലം മാത്രം ജീവിക്കാന്‍ സാഹചര്യമുള്ള ഈ ഭൂമിയില്‍ അവരെകൊണ്ട് പ്രയോചനം ഉണ്ടാകു.അല്ലെങ്കില്‍ ഉണ്ടാകുന്നത് സാമൂഹ്യ വിരുദ്ധരായ തലമുറയായിരിക്കും.

==============
ശേഖരണം
ഹരിദാസ്‌ ബോധ്
=================