ബുദ്ധിസ്റ്റ് സംഘങ്ങളുടെ
നേതൃത്വത്തില്‍
പെരുമ്പാവൂരില്‍ ബോധിപ്രയാണ
സമാധാന റാലി നടത്തി
====================================================
പെരുമ്പാവൂരില്‍
കൊലചെയ്യപെട്ട ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക , ഭരണാധികാരികളുടെ
കൃത്യന്രിവ്വഹണങ്ങളില്‍ ജാതി വിവേചനം ഒഴിവാക്കുക, പഞ്ചശീലധിഷ്ടിത സമൂഹം
കെട്ടിപെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വിവിധ
ബുദ്ധിസ്റ്റ് സംഘങ്ങളുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ ബോധിപ്രയാണ
സമാധാന റാലി സംഘടിപ്പിച്ചു. കേരളത്തിലെ മുതിര്‍ന്ന ബൗദ്ധ ധമ്മാചാരി കുമ്പഴ
ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ അധാര്‍മ്മികതകള്‍ പെരുകിവരുമ്പോള്‍ ഭഗവാന്‍
ബുദ്ധന്‍ നമുക്ക് നല്‍കിയ പഞ്ചശീലങ്ങളെ ആചരിച്ചുകൊണ്ട് അവയെ
നേരിടുകയല്ലാതെ മറ്റുപോംവഴികള്‍ ഇല്ലെന്ന്
റാലിക്ക് ശേഷം നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൊണ്ട് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എന്‍.ഹരിദാസ്
ബോധ് അധ്യക്ഷതവഹിച്ചു.
കൊല്ലരുത് –മൈത്രിപൂര്‍ണ്ണമായ
കര്‍മ്മം അനുഷ്ടിക്കുക,മോഷ്ടിക്കരുത് തുറന്നകൈകളാല്‍ ദാനംചെയ്യുക,നുണപറയരുത്
സത്യസന്ധമായ സംസാരത്തിലൂടെ ശരീരത്തെ ശുദ്ധമാക്കുക, ലൈംഗിക ദുര്‍വാസനകള്‍ അരുത്,
പകരം സന്തുഷ്ടിയും, സംതൃപ്തിയും പുലര്‍ത്തികൊണ്ട് മനസ്സിനെ ശുദ്ധമാക്കുക,ലഹരി
ഉപയോഗിക്കരുത് ജാഗ്രതയും, വ്യക്തതയും പുലര്‍ത്തികൊണ്ട് മനസ്സിനെ ശുദ്ധമാക്കുക എന്ന
ബുദ്ധ തത്വങ്ങള്‍ പ്രാപഞ്ചികമായ നിയമമാണ്. ലോകത്തിലെ സര്‍വ്വ
മനുഷ്യജീവജാലങ്ങളുടെയും സന്തോഷം സമാധാനം, അഭിവൃദ്ധി എന്നിവ ഇതിലൂടെ ലക്ഷ്യം
വെക്കുന്നു. ഇതിന്‍റെ നിരാകരണം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.കൊല്ലപെട്ട
ജിഷ ഈ വ്യവസ്ഥിതിയുടെ ഒരു ഇരമാത്രമാണ്. പഞ്ചശീലങ്ങളെ ആരാധിക്കുന്ന ബൌദ്ധര്‍ക്ക്
ഇത് നോക്കി നില്‍ക്കാനാവില്ല എന്ന് തുടര്‍ന്ന് സംസാരിച്ച വിവിധ ബൌദ്ധ സംഘടനകളുടെ
നേതാക്കള്‍ അഭിപ്രായപെട്ടു
.
കാലടി സര്‍വ്വകലാശാല
അധ്യാപകനും ചരിത്രകാരനുമായ ഡോ.അജയ്ശേഖര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ബൌദ്ധ സംഘങ്ങളായ
കേരളമാഹബോധി മിഷന്‍, തൃരത്ന ബൌദ്ധ മഹാ സംഘം,ബുദ്ധിസ്റ്റ് കള്‍ചറല്‍ ഫോറം,
ധമ്മലോക,ബൌദ്ധ മഹാ സംഘം,അംബേദ്‌കര്‍ മിഷന്‍,എന്നിവയുടെ ഭാരവാഹികളും
ധമ്മമിത്രങ്ങളുമായ ബിനീഷ്
ബോധ്, ബിനില്‍ ബോധ്, ബിനോജ് ബാബു, ടി.പി.ഗോപാലന്‍, പി.സുരേന്ദ്രന്‍,അനിരുദ്ധ്
രാമന്‍, വാസു, ശശികല, തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ പഞ്ചശീല പ്രചാരണ
കാമ്പയിന്‍ ഉത്ഘാടനവും ധമ്മചാരി കുമ്പഴ ദാമോദരന്‍ നിര്‍വ്വഹിച്ചു.
ത്രിശരണം, പഞ്ചശീലം,
ബുദ്ധപൂജ എന്നീ ചടങ്ങുകളും പ്രോഗ്രാമിന്‍റെ ഭാഗമായി നടന്നു. ധമ്മ മിത്രം അജയന്‍
ഇടുക്കി നന്ദി പറഞ്ഞു.
No comments:
Post a Comment