Sunday, May 15, 2016

Metta,Compassion,Muthitha,upekka- in Malayalam



സമൂഹം ദുഷിക്കുന്നത് എന്തുകൊണ്ട്?
പോംവഴി എന്ത്?
===================================


കൊലപാതകം, പിടിച്ചുപറി, മദ്യപാനം,കളവുപറയല്‍, വ്യഭിചാരം ഉള്‍പടെയുള്ള നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം അല്ലാതായി മാറികൊണ്ടിരിക്കുന്നു.ഇതെല്ലാം സമൂഹത്തിന്‍റെ അവിഭാജ്യഘടകമാണെന്ന ചിന്ത പുതു തലമുറയില്‍ ബലപെട്ടുതുടങ്ങിയിരിക്കുന്നു.
മനോമാലിന്യങ്ങളുടെ സംയോജനത്തില്‍ നിന്നാണ് ഇത്തരം അവസ്ഥ സംജാതമാകുന്നത് എന്നാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്.
മനുഷ്യ മനസ്സിന്‍റെ സങ്കുചിതഭാവങ്ങളില്‍ നിന്നാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.മനസ്സിന്‍റെ നിരവധി കഴിവുകളെ വേണ്ടവണ്ണം വളര്‍ത്താത്തതിനാല്‍ അത് വെറും സ്വാര്‍ത്ഥതകളിലേക്ക് വ്യാപരിക്കുന്നു.അതിനാല്‍ സമൂഹം ദുഷിക്കുന്നു.

പരിഹാരം
-------------------
നിസ്വാര്‍ത്ഥപരമായ കാര്യങ്ങളില്‍ മനസ്സിനെ വ്യാപരിപിക്കുക മാത്രമാണ് ഇതില്‍ നിന്നും മോചനം നേടാനായി ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച മാര്‍ഗ്ഗം.
താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിസ്വാര്‍ത്ഥത വളര്‍ത്തികൊണ്ടുവരാം. അതിലൂടെ മനോമാലിന്യങ്ങളെ പാടെ നീക്കം ചെയ്യാം.
1.മൈത്രി
2.കരുണ
3.മുദിത
4.ഉപേക്ഷ
എന്ന സമുന്നത ഭാവങ്ങള്‍ മനസ്സില്‍ ഉണര്‍ത്തി ബലപെടുത്തുകയാണ് ഇതിന്‍റെ പ്രായോഗിക രൂപം.
ലോകമെബാടും പരന്ന മൈത്രി, നിരുപാദികമായ സ്നേഹം എന്നിവ മനസ്സില്‍ നിറഞ്ഞ് ഓളം തള്ളണം.
ഹൃദയപൂര്‍വം ലോകത്തിന് മംഗളം നേരണം.വെറും നേര്‍ച്ചയെ ഉള്ളുവെങ്കില്‍ അത് ഭാവ ചാപല്ല്യമായി അവശേഷിക്കും.അതിനാല്‍ “മെത്തഭാവന” അഥവാ മൈത്രീ ഭാവന മനസ്സില്‍ നിറഞ്ഞ് ഒഴുകണം.ഇതിന്‍റെ പ്രായോഗികവും, പ്രകടവുമായ രൂപമായിരിക്കണം അഹിംസ.
==============
ഹരിദാസ്‌ ബോധ്

No comments: