Thursday, June 16, 2016

The sad state of Thai Buddhism


The Nation, June 9, 2016

Even abbots must obey the secular law of the land, and certainly the faithful must report wrongdoing

Bangkok, Thailand
-- It would be going too far to say that predominantly Buddhist Thailand is suffering a crisis of faith, but the litany of "sins" being committed against the spirit of the Lord Buddha's teachings continues to grow, with several alarming instances recently making headlines and involving legal prosecution.
<< Phra Dhammachayo, founder of Dhammakaya, has an warrant of arrest issued by Department of Special Investigations, Thailand's equivalent of the FBI.
We have seen cases involving senior monks whose alleged offences were committed within their temples. More and more, it seems, greed, lust and other sins are defiling such sanctified places of worship. Those committing the sins are the very people who are supposed to be providing guidance to lay people in avoiding them.

A warrant for the arrest of the abbot of one temple is currently outstanding in connection with possible involvement in the illegal wildlife trade. Another abbot is wanted for allegedly colluding in laundering money and receiving stolen items, and his robed disciples are shielding him.

Often, when rank-and-file monks pursue illegal activities at their temples, it is done with the knowledge of their abbots, who are thus abrogating their duty to prevent subordinates from sinning against the faith and the laws of the land. Police searches of upcountry temples have uncovered pornography and illicit drugs, particularly amphetamine, in the monks' residences, sometimes along with evidence that the abbots were also involved.

There have been cases of monks being accused of raping or otherwise molesting members of the opposite sex, including minors. Criminals have been known to seek ordination so they can hide out in monasteries. Far more commonly, monks shun the austere life prescribed for them by the Buddha. Far be it for anyone in the modern world to deny them television or mobile phones, but clearly the yearning for material possessions has become ingrained in the order. It threatens to infect the monkhood with the very failure of spirit from which it is intended to protect the lay faithful.

The authorities tend to act against monks only when complaints are received, usually from people living near the temples, those most aware of the wrongdoings occurring within. There is an understandable reluctance on the part of lay Buddhists to report robed offenders to the authorities, but any monk who breaks the law or violates his vows deserves to be castigated, denied alms and other donations, and ultimately disrobed.

Thai Buddhists can offer thanks that the vast majority of monks and temples are clean of sin and illegality. In such instances the abbots and other senior monks are doing their duty conscientiously. Without their tacit approval, such unacceptable activities are unlikely to take place.

In too many cases, the controversies that arise at temples can be directly blamed on abbots who are well aware of what's happening but fail to intervene - or, much more disturbingly, on abbots who are themselves involved in the wrongdoing.

Wayward monks have fallen victim to greed and self-delusion. They have failed to obey the monastic rules, which include adhering to the same laws governing the general populace. And they have shunned the admonition of the Buddha to set aside ego and worldly desires.

To such people, the full measure of state law must be applied. It should be more difficult to become a monk and easier to disrobe one if he causes undue disturbance. Buddhists look to their temples for guidance and solace, not scandal and controversy.
sourse: BUDDHIST CHANNEL

Tuesday, June 14, 2016

വിപസ്യന ധ്യാനം- പ്രായോഗിക ബുദ്ധിസം





മഹാനായ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ ധമ്മം കേവലം ഉപദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു പോകുന്നവയായിരുന്നില്ല.

വരൂ- അനുഭവിച്ച് അറിയു, വിശ്വസിക്കു.ഞാന്‍ പറഞത് നിങ്ങള്‍ക്ക്  അനുഭവിച്ചറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഉപേക്ഷിക്കു എന്നാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞത്.

അതായത് ബുദ്ധന്‍റെ ധമ്മം എന്നത് അദ്ദേഹത്തിന്‍റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രൂപപെടുതിയതാണ്. അല്ലാതെ ഏതെങ്കിലും മാലാഖയോ, ദൈവമോ, ഒന്നും അദ്ദേഹത്തിന് അരുളി ചെയ്ത് നല്‍കിയതല്ല എന്നര്‍ത്ഥം.

ബുദ്ധമതത്തിന്റെ കാതല്‍ എന്ന് പറയുന്നത് താഴെ കൊടുക്കുന്നവയാണ്.

ദുഖം
======
ജീവിതം ദുഖമാണ്-അതിന് കാരണമുണ്ട്-കാരണത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയും –അതിന് മാര്‍ഗ്ഗമുണ്ട്

അനിത്യം
=======
എല്ലാം അനിത്യമാണ്.
കൂടിചേരുന്നതെല്ലാം നശിക്കും.ഇത് പ്രകൃതിയിലെ എല്ലാറ്റിനും ബാധകമാണ്.

അനാത്മ
========
ആത്മാവെന്നൊന്നു ഇല്ല തന്നെ.


ഇവയെല്ലാം ജനങ്ങളെ ബോദ്ധ്യപെടുത്താന്‍ ശീലം- സമാധി-പ്രജ്ഞ-മൈത്രി എന്ന പ്രായോഗികമായ ധ്യാന പരിശീലന പദ്ധതിക്ക് ഭഗവാന്‍ ബുദ്ധന്‍ രൂപം നല്‍കി.
രാജ്യം ഉപേക്ഷിച്ച്, ദുഖത്തിന്റെ കാരണം അന്വേഷിച്ച് ആറുവര്‍ഷക്കാലം അലഞ്ഞ് തിരിഞ്ഞ്,ധ്യാനിച്ച്, അതിലൂടെ സ്വായത്തമാക്കിയ അനുഭവ സമ്പത്താണ്‌ ഈ പ്രായോഗിക പരിശീലന പദ്ധതി രൂപപെടുത്താന്‍ ഭഗവാന്‍ ബുദ്ധനെ പ്രാപ്തനാക്കിയത്.ഇതാണ് ഗൌതമനെ സമ്മാസംബുദ്ധനാക്കിയത്.
ബോധോദയം നേടിയവന്‍ എന്ന പേരിനര്‍ഹനാക്കിയത്.

അതാണ്‌ ഭഗവാന്‍ ബുദ്ധന്‍ കണ്ടെത്തിയ വിപസ്യന ധ്യാനം.
----------------------------------------------------------------------------------------------

ഈ ധ്യാന പ്രക്രിയയാണ് ബുദ്ധമതത്തെ ഏറ്റവും യുക്തിസഹവും ശാസ്ത്രീയവുമായ ദര്‍ശനമാക്കി കാലാകാലങ്ങളായി നിലനിര്‍ത്തിവരുന്നത്‌.

ദുഖത്തെ ഇല്ലായ്മ ചെയ്യാന്‍ തൊലിപുറത്തുള്ള ചികിത്സയല്ല വിപസന ധ്യാനത്തിലൂടെ ഭഗവാന്‍ ബുദ്ധന്‍ മുന്നോട്ടുവെച്ചത്.
അത് അങ്ങ് മനസ്സിന്‍റെ ആഴതട്ടില്‍ കടന്നു ചെന്ന് ശാസ്ത്രക്രിയ നടത്തി മനസിനെ ശുചീകരിക്കുന്നു.

വിപസന ധ്യാനം പരിശീലിക്കാന്‍ എത്തുന്നവരെ ഭഗവാന്‍ ബുദ്ധന്‍ പഞ്ചശീലത്തിലൂടെ കൂട്ടികൊണ്ടുപോയി.

അടുത്തത്‌ മനസ്സിനെ സമാധിയില്‍ എത്തിക്കാനാണ് ശ്രമം. അതായത് മനസ്സിനെ ശ്രദ്ധയിലൂന്നിക്കുന്ന പരിശീലനം അതിനാണ് ഭഗവാന്‍ ബുദ്ധന്‍  ആനാ അപാന സതി ധ്യാനം പരിശീലിപ്പിച്ചത്.

മൂന്നാമതായി മനസ്സിലെ പ്രജ്ഞ ഉണര്‍ത്തലാണ്. അതാണ്‌ വിപസ്യന.

പജ്ഞ ഉണര്‍ന്നു ഉണര്‍ന്ന് മനസ്സ് നിര്‍മ്മലമാകുമ്പോള്‍ ആ മനസ്സിലേക്ക് മൈത്രീ ഭാവനയിലൂടെ കരുണ വികസിപ്പിക്കുന്നു.
എല്ലാം കൊണ്ടും മുക്തിയിലേക്ക് അതിലൂടെ നിര്‍വ്വാണത്തിലേക്ക് നയിക്കുന്ന ഒരു തികഞ്ഞ പ്രായോഗിക പരിശീലന പരിപാടിയാണ് ബുദ്ധ ധമ്മം അഥവാ ബുദ്ധമതം.


================
ഹരിദാസ് ബോധ്
.


ബുദ്ധമതം - മതമല്ലാത്ത മതം




വ്യവസ്ഥാപിതമായ എല്ലാ മതവിശ്വാസങ്ങള്‍ക്കും അപ്പുറത്താണ് ബുദ്ധമതത്തിന്‍റെ പാത.

അതില്‍ ദൈവ വിശ്വാസമില്ല.
അത് ആത്മാവില്‍ വിശ്വസിക്കുന്നില്ല.
മരണാനന്തരം ഒരു സ്വര്‍ഗ്ഗവും അത് വാഗ്ദാനം ചെയ്യുന്നില്ല.
എല്ലാം മാറ്റങ്ങള്‍ക്ക് വിധേയം (അനിച്ച-അനിത്യം)എന്ന തത്വത്തില്‍ അധിഷ്ടിതമായതിനാല്‍ അന്ധമായ വിശ്വാസങ്ങളും ഇല്ല.

എങ്കിലും അതൊരു മതമാകുന്നു.ഇതുപോലൊരു മതം ഇതിനു മുന്‍പോ ഇതിനു ശേഷമോ ഉത്ഭവിച്ചിട്ടുമില്ല.

ഭഗവാന്‍ ബുദ്ധനെ മറ്റൊരു പ്രവാചകനുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.അത്രയധികം സ്വതന്ത്രനാണ് അദ്ദേഹം.

ദുഃഖം ,ദുഃഖകാരണം, ദുഃഖ കാരണത്തെ ഇല്ലായ്മ ചെയ്യല്‍, അതിനുള്ള മാര്‍ഗ്ഗം. ഇതാണ് ബുദ്ധമതം മുന്നോട്ടുവെക്കുന്ന പ്രധാന തത്വം.മനുഷ്യരിലെ പ്രശ്നങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലുകയും അതിന് കൃത്യവും, ശാസ്ത്രീയവുമായ പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് ഭഗവാന്‍ ബുദ്ധന്‍ ചെയ്തത്.

സ്വന്തം മനസ്സിന്‍റെ ശുചീകരണത്തിന്‍റെ ഭാഗമായുള്ള പ്രാര്‍ഥനയാണ് ധമ്മവിശ്വാസികള്‍ അനുഷ്ടിക്കാറുള്ളത്.അതാകട്ടെ സ്വന്തം മനസ്സിനോടും.

മനസ്സിന്‍റെ ശുചീകരണത്തിന് ഭഗവാന്‍ ബുദ്ധന്‍ തന്നെ കണ്ടെത്തി അവതരിപ്പിച്ച ആനാ അപാന സതി,വിപസന ,മൈത്രീ ഭാവന ഉള്‍പടെയുള്ള നിരവധി ധ്യാനമുറകള്‍ ഉണ്ട്.അത് കൃത്യമായും ശാസ്ത്രീയമാണ്.ഈ ധ്യാനമുറകളില്‍ മനസ്സിന്‍റെ ശുചീകരണത്തിനാണ് ഊന്നല്‍.

ലോകത്തെ എല്ലാ മനുഷ്യ ജീവജാലങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്ന് ബുദ്ധമത വിശ്വാസി പ്രാര്‍ഥിക്കുമ്പോള്‍ മറ്റുള്ളവരോട് കരുണയോടെ ഇടപഴകാനും, അവരില്‍ നന്മ കണ്ടെത്താനും മനസ്സിനെ സ്വയം പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല യാതൊരു വിധ യാചനയുടെ സ്വഭാവവും ബുദ്ധമത പ്രാര്‍ത്ഥനയില്‍ ഇല്ല.

സ്വയം നന്മ ചെയ്യുന്നു അതിന്റെ സുഖം സ്വയം അനുഭവിക്കുന്നു.
സ്വയം തിന്മ ചെയ്യുന്നു അതിന്‍റെ ദുരിതവും സ്വയം അനുഭവിക്കുന്നു. ആര്‍ക്കും ആരെയും ശുചീകരിക്കാനാവില്ല എന്നാണ് ബുദ്ധമത തത്വം.നന്മ തിന്മകള്‍ ചെയ്യാനുള്ള പ്രേരണ സ്വന്തം മനസ്സുമായി ബന്ധപെട്ടതിനാല്‍ സ്വന്തം മനസ്സിന്‍റെ ശുചീകരണത്തിനാണ് ഓരോ ബുദ്ധമത വിശ്വാസിയും ഊന്നല്‍ നല്‍കുന്നത്.മനസ്സിന്‍റെ ശുചീകരണത്തിലൂടെ നിര്‍വ്വാണത്തില്‍ എത്തിച്ചേരുക.അങ്ങിനെ ഈ ജീവിതത്തില്‍ തന്നെ ഓരോരുത്തരും സ്വയം ബുദ്ധനാകാന്‍ വേണ്ടി പ്രയത്നിക്കുക.ഇതാണ് ബുദ്ധമത വിശ്വാസിയുടെ ജീവിതലക്‌ഷ്യം.
================
ഹരിദാസ്‌ ബോധ്



.

Wednesday, June 1, 2016

Getting the gist of Gautama Buddha


New Indian Express, 19th May 2016

HYDERABAD, India -- Gutama Buddha’s teachings have come alive in Hyderabad, thanks to   a group show at Also 8 Art Gallery in the city. Kappari Kishan, popular for his paintings with a  touch of Telangana culture,  is  also displaying his paintings on the enlightened one.
The show which is on till May 31 began on the occasion of Buddha Purnima earlier this  month.

The show comprises over 90 paintings of Buddha  by 45 artists. Two on plywood are the highlights of the show.

Among the participating artists  this year are Sivanand, Siddharth, Raja, Udayshankar, Gurucharan, and Manish Varma.

The paintings depict His philsophy and Ambedkar’s  ideology of equality and equanimity, says Kishan.

He  informed that several city artists are working towards  depicting Moghul and Indian styles of art in future  shows. “We have been celebrating Buddha Purnima for the last seven  years in the city through art shows. Kishan had his works displayed in Athens Art Fest in  Greece in April in a group show of international  artists in April this year.
sourse: Buddhist channel 

Malayalam Buddhist Quotes