അതില്‍ ദൈവ വിശ്വാസമില്ല.
അത് ആത്മാവില്‍
വിശ്വസിക്കുന്നില്ല.
മരണാനന്തരം ഒരു സ്വര്‍ഗ്ഗവും
അത് വാഗ്ദാനം ചെയ്യുന്നില്ല.
എല്ലാം മാറ്റങ്ങള്‍ക്ക്
വിധേയം (അനിച്ച-അനിത്യം)എന്ന തത്വത്തില്‍ അധിഷ്ടിതമായതിനാല്‍ അന്ധമായ
വിശ്വാസങ്ങളും ഇല്ല.
എങ്കിലും അതൊരു
മതമാകുന്നു.ഇതുപോലൊരു മതം ഇതിനു മുന്‍പോ ഇതിനു ശേഷമോ ഉത്ഭവിച്ചിട്ടുമില്ല.
ഭഗവാന്‍ ബുദ്ധനെ മറ്റൊരു
പ്രവാചകനുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.അത്രയധികം സ്വതന്ത്രനാണ് അദ്ദേഹം.
ദുഃഖം ,ദുഃഖകാരണം, ദുഃഖ കാരണത്തെ
ഇല്ലായ്മ ചെയ്യല്‍, അതിനുള്ള മാര്‍ഗ്ഗം. ഇതാണ് ബുദ്ധമതം മുന്നോട്ടുവെക്കുന്ന
പ്രധാന തത്വം.മനുഷ്യരിലെ പ്രശ്നങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലുകയും അതിന്
കൃത്യവും, ശാസ്ത്രീയവുമായ പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് ഭഗവാന്‍ ബുദ്ധന്‍
ചെയ്തത്.
സ്വന്തം മനസ്സിന്‍റെ
ശുചീകരണത്തിന്‍റെ ഭാഗമായുള്ള പ്രാര്‍ഥനയാണ് ധമ്മവിശ്വാസികള്‍
അനുഷ്ടിക്കാറുള്ളത്.അതാകട്ടെ സ്വന്തം മനസ്സിനോടും.
മനസ്സിന്‍റെ ശുചീകരണത്തിന്
ഭഗവാന്‍ ബുദ്ധന്‍ തന്നെ കണ്ടെത്തി അവതരിപ്പിച്ച ആനാ അപാന സതി,വിപസന ,മൈത്രീ ഭാവന
ഉള്‍പടെയുള്ള നിരവധി ധ്യാനമുറകള്‍ ഉണ്ട്.അത് കൃത്യമായും ശാസ്ത്രീയമാണ്.ഈ
ധ്യാനമുറകളില്‍ മനസ്സിന്‍റെ ശുചീകരണത്തിനാണ് ഊന്നല്‍.
ലോകത്തെ എല്ലാ മനുഷ്യ
ജീവജാലങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്ന് ബുദ്ധമത വിശ്വാസി പ്രാര്‍ഥിക്കുമ്പോള്‍
മറ്റുള്ളവരോട് കരുണയോടെ ഇടപഴകാനും, അവരില്‍ നന്മ കണ്ടെത്താനും മനസ്സിനെ സ്വയം
പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്.മാത്രമല്ല യാതൊരു വിധ യാചനയുടെ സ്വഭാവവും
ബുദ്ധമത പ്രാര്‍ത്ഥനയില്‍ ഇല്ല.
സ്വയം നന്മ ചെയ്യുന്നു
അതിന്റെ സുഖം സ്വയം അനുഭവിക്കുന്നു.
സ്വയം തിന്മ ചെയ്യുന്നു
അതിന്‍റെ ദുരിതവും സ്വയം അനുഭവിക്കുന്നു. ആര്‍ക്കും ആരെയും ശുചീകരിക്കാനാവില്ല
എന്നാണ് ബുദ്ധമത തത്വം.നന്മ തിന്മകള്‍ ചെയ്യാനുള്ള പ്രേരണ സ്വന്തം മനസ്സുമായി
ബന്ധപെട്ടതിനാല്‍ സ്വന്തം മനസ്സിന്‍റെ ശുചീകരണത്തിനാണ് ഓരോ ബുദ്ധമത വിശ്വാസിയും
ഊന്നല്‍ നല്‍കുന്നത്.മനസ്സിന്‍റെ ശുചീകരണത്തിലൂടെ നിര്‍വ്വാണത്തില്‍
എത്തിച്ചേരുക.അങ്ങിനെ ഈ ജീവിതത്തില്‍ തന്നെ ഓരോരുത്തരും സ്വയം ബുദ്ധനാകാന്‍ വേണ്ടി
പ്രയത്നിക്കുക.ഇതാണ് ബുദ്ധമത വിശ്വാസിയുടെ ജീവിതലക്‌ഷ്യം.
================
ഹരിദാസ് ബോധ്
.
No comments:
Post a Comment