അശോക വിജയദസമി ആഘോഷിച്ചു
------------------------------------------------------------
സങ്കീര്‍ണ്ണ പ്രശ്നങ്ങളെ
ബുദ്ധ ധമ്മം
ലളിതമായി
പരിഹരിക്കുന്നു:ഭിക്ഷു മൗര്യ ബുദ്ധ
=================================
ബുദ്ധധമ്മം എല്ലാ സങ്കീര്‍ണമായ
പ്രശ്നങ്ങളെയും ശാസ്ത്രീയമായും മൈത്രിയോടെയും വിലയിരുത്തുവാനും പരിഹരിക്കുവാനും
ജനങ്ങളെ പഠിപ്പിക്കുന്നുവെന്ന് തമിഴ്നാട് രാമനാഥപുരം ബോധിവന വിഹാരത്തിലെ ഭിക്ഷു
മൗര്യ ബുദ്ധ അഭിപ്രായപെട്ടു.
കേരള മഹാബോധി മിഷന്‍
സംഘടിപ്പിച്ച അശോക വിജയദശമി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.ആധുനിക ലോകത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന തത്വശാസ്ത്രമായതിനാലാണ്
അശോക ചക്രവര്‍ത്തി, ഭൌതിക ശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍, ഇന്ത്യന്‍
ഭരണഘടന ശില്‍പി ബി.ആര്‍ .അംബേദ്‌കര്‍ എന്നിവരേ ഈ ദര്‍ശനം ആകര്‍ഷിച്ചത്.
ദുഖം അനുഭവിക്കുന്ന ജനങ്ങളെ
അവരുടെ ദുഖമെന്തെന്നും, അതിന്‍റെ കാരണവും നിവാരണ മാര്‍ഗ്ഗവും കണ്ടെത്താന്‍ ബുദ്ധ
ദര്‍ശനം ലളിതമായി ഉപദേശിക്കുന്നു.അതാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ നീ നിനക്ക്
വെളിച്ച്ചമാകുക എന്ന തത്വത്തിന്‍റെ അര്‍ത്ഥം.ധമ്മ ബോധി ഹാളില്‍ സംഘടിപ്പിച്ച
ചടങ്ങില്‍ ബൗദ്ധാചരണ രീതിയില്‍ കുട്ടികളെ ഭിക്ഷു എഴുത്തിനിരുത്തി.
തുടര്‍ന്ന് നടന്ന യോഗത്തില്‍
കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍.ഹരിദാസ് ബോധ് അധ്യക്ഷത വഹിച്ചു.കോഴിക്കോട്
സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസ്സര്‍ ഡോ.മനോജ് ബാബു സംസാരിച്ചു.ലോകത്ത് വളര്‍ന്നുവരുന്ന
മതാധിഷ്ടിത കലഹങ്ങള്‍ക്കുള്ള ഏക പരിഹാരം മൈത്രിയില്‍ അധിഷ്ട്ടിതമായി രാജ്യം ഭരിച്ച
അശോക ചക്രവര്‍ത്തിയുടെ ഭരണ രീതിയും, ഡോ.അംബേദ്‌കര്‍ മുന്നോട്ടുവെച്ച മതേതര
ഭരണഘടനയുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
പ്രപഞ്ചത്തിന്‍റെ
നശീകരണത്തിന് ആയുധങ്ങള്‍ക്ക് പ്രാധാന്യം ഏറി വരുന്ന ഈ കാലഘട്ടത്തില്‍ ആയുധം
ഉപേക്ഷിച്ചു ഏഷ്യഭൂഖന്ധം ഭരിച്ച അശോക ചക്രവര്‍ത്തി മാതൃകയാണെന്ന് തുടര്‍ന്ന്
സംസാരിച്ച എഴുത്തുകാരന്‍ കെ.പി.രമേഷ് അഭിപ്രായപെട്ടു.ത്രിരത്ന ബൗദ്ധ മഹാസംഘം
ധമ്മമിത്രം നാഗര്ത്ന, പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് ശേഷം പാലി ഭാഷാ
പഠനത്തിന്‍റെ രണ്ടാമത് ബാച്ചിന് പാലി അദ്ധ്യാപകന്‍ കെ.ജി.കൃഷ്ണകുമാര്‍
ക്ലാസ്സെടുത്തു.
No comments:
Post a Comment