മാന്യ ധമ്മമിത്രങ്ങളെ,
നമോ ബുദ്ധായ,
ലോകത്തിലെ മനുഷ്യ രാശിയുടെ സമ്പൂര്‍ണ്ണ ദുഖ നിവാരണത്തിനായി ധമ്മോപദേശങ്ങളും ,അതിനായി പ്രായോഗികമായ ജീവിത വ്യവസ്ഥയും നല്‍കിയ മഹാനാണ് ഭഗവാന്‍ ബുദ്ധന്‍.
അദ്ദേഹത്തിന്‍റെ 2562- മത് ബുദ്ധ പൂര്‍ണ്ണിമ ഏപ്രില്‍ 30 ന് കാലത്ത് 9.30 മുതല്‍ വൈകിട്ട് 7 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്.
ആ മഹാന്‍റെ ജനനം, ബോധോദയം, പരിനിബ്ബാനം, എന്നിവ നടന്നത് ഈ പൌര്‍ണമിയില്‍ ആയതിനാലാണ് ഈ ദിവസത്തിന് വളരെ പ്രാധാന്യം കൈവന്നത്.
പാലക്കാട് ഡയറ സ്ട്രീറ്റിലെ ധമ്മബോധി ഹാളിൽ കാലത്ത് 9.30 മുതൽ നടക്കുന്ന
ആഘോഷപരിപാടികളില്‍ നാഗ്പൂര്‍ ത്രിരത്ന ബൗദ്ധ മഹാ സംഘിന്‍റെ ധമ്മാചാരി മണിധമ്മമുഖ്യ അഥിതിയായി ധമ്മപ്രഭാഷണം നടത്തും.കൂടാതെ പ്രായോഗിക ബുദ്ധിസമായ വിപാസന ധ്യാനത്തെകുറിച്ച് ദുബായ് വിപാസന സെന്‍ററിലെ ടീച്ചര്‍ ചന്ദ്രന്‍ ക്ലാസെടുക്കുകയും ചെറു പരിശീലനവും നല്‍കും.ധമ്മ മിത്രങ്ങളായ നാഗരത്ന,ഹരിദാസ് ബോധ് സംബന്ധിക്കും.
വൈകിട്ട് അഞ്ചുമണിമുതല്‍ 7 മണിവരെ കാക്കയൂരിലെ ബുദ്ധ വിഹാരത്തിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ധമ്മമിത്രങ്ങള്‍, ധമ്മ വിശ്വാസികള്‍, ഉപാസക ഉപാസികമാരെയും സ്വാഗതം ചെയ്യുന്നു.
ആഘോഷ കമ്മിറ്റിക്കുവേണ്ടി
ധമ്മമിത്രങ്ങള്‍
രാമചന്ദ്രന്‍:
ആനന്ദന്‍:
രാജു:
ജ്യോതി
അനൂപ്:
No comments:
Post a Comment