Saturday, February 27, 2010




ബൗദ്ധ ധമ്മം പ്രാപഞ്ചിക  അനുകമ്പ 
-ബന്തേ ബോധിധത്ത 

കോഴിക്കോട് : ഭഗവാന്‍ ബുദ്ധന്‍റെ ധമ്മം പ്രാപഞ്ചിക  അനുകമ്പ ആണെന്നും നിലവിലുള്ള കലുഷികമായ അന്തരീക്ഷത്തില്‍ ബൗദ്ധ ധമ്മം ലോകമെമ്പാടുമുള്ള ജനത സ്വയം ഏറ്റെടുത്തു വരികയാണെന്നും  ബന്തെ ബോധിധത്ത അഭിപ്രായപെട്ടു .
കേരള ബൗദ്ധ മഹാസഭയുടെ പ്രഥമ യോഗ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .അനുഗ്രഹ പ്രഭാഷണത്തിന്   ശേഷം  അദ്ദേഹം ധ്യാനത്തിന് നേതൃത്വം നല്‍കി . തുടര്‍ന്ന് ബൗദ്ധ മഹാസഭയുടെ ബ്ലോഗ്‌ ഉത്ഘാടനം അധ്ഹേഹം നിര്‍വഹിച്ചു .കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ബൌദ്ധ വിശ്വാസികള്‍ പങ്കെടുത്ത യോഗത്തില്‍ ബൗദ്ധ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ സി .ജെ കൃഷ്ണന്‍ അധ്യക്ഷത  വഹിച്ചു . സംസ്ഥാന ഭാരവാഹികളായ സുനില്‍ വെങ്ങോട് ,  രമേഷ് നന്മണ്ട, എന്‍ .ഹരിദാസ്‌ , അജിതഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു .

Monday, February 22, 2010

"Buddha" ------- A fully Awakened One



 Are You GOD?
NO

Are Your Angel?
NO

Are You Human Being ?
NO

Then What are You? 
I am " AWAKE"


("Buddha" ------- A fully Awakened One)

Friday, February 12, 2010

ബുദ്ധമത വിശ്വാസികളുടെ
ഒന്നാമത്തെ അടിസ്ഥാന തത്വം 
ബുദ്ധമത വിശ്വാസികള്‍ നാല് അടിസ്ത്ഥാന തത്വങ്ങളില്‍ വിശ്വസിക്കുന്നു . ഇത് മനസ്സിലക്കുന്നതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും നിര്‍വ്വാണം പ്രാപിക്കാനും കഴുയുന്നു

ഒന്ന് . ദുഖമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
രണ്ടു. ദുഃഖത്ത്തിനു കാരണം ഉണ്ട് എന്ന സത്യത്തില്‍ വിശ്വസിക്കുന്നു
മൂന്നു . ദുഖത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന സത്യത്തില്‍ വിശ്വസിക്കുന്നു
നാല് .ദുഖത്തെ ഇല്ലാതാക്കാന്‍ അഷ്ടാംഗ മാര്‍ഗങ്ങള്‍  ഉണ്ടെന്ന സത്യത്തില്‍ വിശ്വസിക്കുന്നു.

മഹാനായ ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ ജീവിതവും ദുഖകരമാണ് .വയസ്സാകുമ്പോള്‍  , രോഗം ,മരണം  സംഭവിക്കുമ്പോള്‍ ,മറ്റുള്ളവര്‍ നിങ്ങളെ സ്നേഹിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക്  ഇഷ്ടപെട്ടത് ലഭിച്ചില്ലെങ്കില്‍, ഇഷ്ടമുള്ളത് നഷ്ടപെട്ടാല്‍  എല്ലാം ദുഖകരമാണ്. ഇതെല്ലം മനസ്സിന്‍റെ നിലയാണ്.

വെറുപ്പ്‌ ,അത്യാഗ്രഹം, അറിവില്ലായ്മ  എന്നിവ ദുഖത്തിന് കാരണമാണ്

ദുഖം  ഇല്ലാതാക്കാന്‍ നമുക്ക് നിര്‍ വാണത്തിലൂടെ കഴിയും

അതിനുള്ള മാര്‍ഗമാണ് അഷ്ടാംഗ മാര്‍ഗങ്ങള്‍

.

Tuesday, February 9, 2010



സത്യം എങ്ങിനെ കണ്ടെത്താം?
ബുദ്ധന്‍ ഒരിക്കല്‍ കല്‍മാസിന്റെ ഗ്രാമത്തിലൂടെ കടന്നു പോയി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും, ചുറുചുറുക്കുള്ളവരും, ബുദ്ധിമാന്മാരുമായിരുന്നു കല്മാസ് .
അവര്‍ ബുദ്ധനോട് ചോദിച്ചു." നിങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് എങ്ങിനെ അറിയും?" മറ്റുള്ള പണ്ഡിതര്‍ പറയുന്നത് (അക്കാലഘട്ടത്തില്‍ അറുപതോളം മത പണ്ഡിതര്‍ ഉണ്ടായിരുന്നു.)അവര്‍ പറയുന്നതാണ് സത്യമാണെന്നാണ്. മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതെല്ലാം അസത്യമെന്നും അവര്‍ പറയുന്നു.
ഇക്കാര്യം കേട്ടു ബുദ്ധന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഒന്ന് .കാലങ്ങളായി കേട്ടുവരുന്നു എന്നതുകൊണ്ട്‌ നിങ്ങള്‍ അതില്‍ വിശ്വസിക്കരുത്
രണ്ട്.കുറേ തലമുറകളായി അനുഷ്ടിച്ചുവരുന്നു എന്ന കാരണത്താലും നിങ്ങള്‍ ഒരു ആചാരങ്ങളും പിന്തുടരുത്
മൂന്നു. ഊഹാപോഹം കേട്ടാലുടന്‍ അത് ശ്രദ്ധിക്കുകയോ വിസ്വസികുകയോ അരുത്
നാല്.വേദ പുസ്തകത്തില്‍ പറയുന്നതുകൊണ്ട് മാത്രം ഒന്നും നിങ്ങള്‍ ഉറപ്പിക്കരുത് .
അഞ്ച്‌.എന്തെങ്കിലും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
ആറ്.ആകസ്മികമായി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരിലും വിസ്വസികരുത്
ഏഴു. പുറം മോടിയില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
എട്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്നു എന്ന കാരണത്താല്‍ മാത്രം ഒരു ആശയത്തെയോ കാഴ്ച്ചപാടിനെയോ മുറുകെ പിടിക്കരുത്
ഒന്‍പതു.യുക്തിസഹമായി നിങ്ങള്‍ക്ക് തനിയെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയാത്തതൊന്നും അന്ഗീകരിക്കരുത് .
പത്ത്.ആത്മീയ ഗുരുവിനോടുള്ള ബഹുമാനം കൊണ്ടോ ആദരവ് കൊണ്ടോ ഒരു കാര്യവും വിശ്വസിക്കരുത് .

ഉത്തമ ബോധ്യതിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മാത്രം മുന്നോട്ട് പോകുക .നിങ്ങള്‍ സ്വീകരിച്ചതോ പരിശീലിക്കുന്നതോ എന്തോ ആയിക്കൊള്ളട്ടെ അത് നിങ്ങളെ കോപത്തിലെക്കോ, അത്യാഗ്രഹത്തിലെക്കോ, അജ്ഞതയിലെക്കോ ആണ് നയിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വീകരിക്കരുത് .ആ ആശയങ്ങള്‍ നിരസ്സിക്കാം.ദേഷ്യം അഞ്ഞ്ത, അത്യാഗ്രഹം എന്നിവ പ്രാപഞ്ചികമായി തന്നെ വെറുക്കപെട്ടത് ആണ് .അവ ഒരിക്കലും ഗുണപ്രദം അല്ല .അതുകൊണ്ടുതന്നെ അത് ഒഴിവാക്കേണ്ടത് ആണ് .എന്നാല്‍ നിങ്ങളെ  സംതൃപ്തി, അനുകമ്പ , വിവേകം എന്നിവയിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും പരിശീലിക്കാവുന്നതും ആണ് .അവക്കുവേണ്ടി ചിലവഴിക്കപെടുന്ന സമയവും, സ്ഥലവും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനപരവുമായ മനസ്സും വികസിപിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ  ഒരു വിവേകമുള്ളവന്‍ വ്യവസ്തരഹിതമായ സ്നേഹത്തെയും  ത്രിപ്തിയെയും വിവേകത്തെയും പുകഴ്ത്തുന്നു.
ഇതായിരിക്കണം എന്താണ് സത്യം , എന്താണ് അസത്യം എന്നുള്ള കാര്യം നിശ്ചയിക്കാനുള്ള മാനധണ്ടം.
ഇത് കേട്ട് കലമാസ് വളരെ സന്തുഷ്ടരാകുകയും തുറന്ന മനസ്സോടും ,ക്ഷമയോടും കൂടി അവര്‍ സ്വന്തന്ത്രമായ അന്വേഷണത്തെയും , ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനുള്ള മനോഭാവത്തെയും  സ്വീകരിച്ചു . അവര്‍ പൂര്‍ണ്ണമായ മനസ്സോടുകൂടി ബുദ്ധന്‍റെ വാക്കുകള്‍ അന്ഗീകരിച് ജീവിച്ചു .

Saturday, February 6, 2010

ബുദ്ധന്‍ പറഞ്ഞു:
" സല്‍കര്‍മ്മ ജീവിതം നയിക്കുന്നത് മറ്റുള്ളവരെ ചതിക്കാനല്ല 
അവരുടെ പ്രീതി ലഭിക്കാനല്ല 
നേട്ടം, ലാഭം കീര്‍ത്തി എന്നിവ ഉദ്ദേശിച്ചല്ല 
തര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനല്ല 
ഇങ്ങനെ ഉള്ള ആളാണെന്നു മറ്റുള്ളവരാല്‍ അറിയപെടാനുമല്ല
ശരീരത്തെയും വാക്കുകളെയും നിയന്ത്രിക്കാനും, തെറ്റുകളില്‍ നിന്ന് 
മനസ്സിനെയും ശരീരത്തെയും  ശുചിയക്കുവാനും 
അമിതമായ ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുമാണ് "

 "എല്ലാം നമ്മുടെ മനസ്സിന്‍റെ പ്രതിഫലനം ആണെന്നിരിക്കെ 
എല്ലാറ്റിനെയും നമ്മുടെ മനസുകൊണ്ട് മാറ്റുവാന്‍ സാധിക്കും"

 "പാപ കര്‍മ്മത്തിന്റെ ഫലം പാല്‍ ഉറകൂടുന്നത് പോലെ 
വേഗത്തില്‍ വികാസം പ്രാപിക്കുകയില്ല
ബസ്മ ചന്നമായ അഗ്നിയെപോലെ അത്  മൂടനില്‍ ഇരുന്നു ക്രമേണ നശിപിക്കുന്നു"

"നമുക്ക് ഉള്ളതിനെ കുറിച്ച് അഹംന്കരിക്കുകയും 
മറ്റുള്ളവര്‍ക്ക് ഉള്ളതിനെകുറിച്ചു അസൂയപെടുകയും ചെയ്യുന്നത് മൂലം 
നശിക്കുന്നത് നമ്മുടെ മനസ്സമാധാനം  ആണ് "

 " ഒരാളുടെ മനസ്സ് പവിത്രമാനെങ്കില്‍ 
അയാളുടെ ചുറ്റുപാടുകളും പവിത്രമായിരിക്കും"

"സ്നേഹിക്കപെടുമ്പോള്‍ ചിന്തകളും 
ബഹുമാനിക്കപെടുമ്പോള്‍ വിനയവും ഉണ്ടാകുന്നു "

"സമാധാനം എന്നത് യുദ്ധത്തിന്റെ അസാന്നിധ്യമല്ല 
അതൊരു നന്മയാണ് , മാനസികാവസ്ഥയാണ്."
"മൂടരും മൂര്‍ഖരുമായ മനുഷ്യര്‍  അസത്യ വസ്തുക്കളെ കൊതിക്കുന്നു
തങ്ങള്‍ താമസ്സിക്കുന്നിടത്തു ഐശ്യര്യമുണ്ടാകാന്‍ ആഗ്രഹിക്കുന്നു 
പരകുലങ്ങളില്‍ ആദരവും സല്‍ക്കാരവും പൂജയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു"

"നമ്മള്‍  ഇവിടെ ജനിച്ചു,
നമ്മുടെ മാതാപിതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം നമുക്കില്ല 
നമ്മുടെ ആകാരമോ നിറമോ ശരീരമോ 
തിരഞ്ഞെടുക്കാനുള്ള അവസരവും നമുക്കില്ല 
എന്നാല്‍ നമുക്ക് ഇവിടെ ചിലത് തിരഞ്ഞെടുക്കാം  അതില്‍ ഒന്നാണ് 
നമ്മുടെ ഗുണങ്ങള്‍ പരിപോഷിപിക്കുക എന്നത് "

"നാം എന്ത് തിരഞ്ഞെടുക്കുന്നുവോ 
അതിനനുസരിച്ച് ചിന്തിച്ചു, പ്രവര്‍ത്തിച് 
നാം തനിയെ ഉണ്ടാക്കുന്നതാണ് നമ്മുടെ ശീലങ്ങളും സ്വഭാവങ്ങളും"

"റിവില്ലായ്മ അഹന്തയിലേക്ക് നയിക്കും 
 അഹന്ത സ്വാര്‍ത്ഥതയും 
സ്വാര്‍ത്തത നീരസത്തിലേക്കും
നീരസം ദേഷ്യത്തിലേക്കും 
ദേഷ്യം വെറുപ്പിലും 
വെറുപ്പ്‌ നാശത്തിലും എത്തിക്കും"


"വേദനിപ്പിക്കുന്നതും അസത്യമായതും എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് പറയരുത്
സഹായകരവും എന്നാല്‍ അസത്യമായതും എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് പറയരുത് 
സത്യമാണ് എന്നാല്‍ വേദനിപ്പിക്കുന്നതാണ് എങ്കിലും പറയരുത് 
സത്യവും എന്നാല്‍ സഹായകരവും ആയ എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ശരിയായ സമയത്ത് അത് പറയുക"


"വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയില്ല,
എന്നാല്‍ സ്നേഹം കൊണ്ട് സാധിക്കും"


 " ബുദ്ധി ഇല്ലാത്തവന് തന്‍റെ അറിവില്ലായ്മയെ കുറിച്ച് ബോധം വന്നാല്‍ അത് തന്നെ ന്ജ്ജാനമായി.
തന്‍റെ അറിവില്ലായ്മയെ  പാണ്ഡിത്യം എന്ന് ധരിക്കുന്നവനെയാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധി ഇല്ലാത്തവന്‍ എന്ന് വിളിക്കേണ്ടത്"


"പാപികളായ മിത്രങ്ങളെ ആശ്രയിച്ചു കഴിയരുത്‌,
അധമ പുരുഷന്മാരോട് കൂടി കഴിയരുത്‌ 
മംഗളകാരികളായ മിത്രങ്ങളെ ആശ്രയിക്കുക 
ഉത്തമ പുരുഷന്മാരോട് സഹാവസിച്ചു കഴിയുക
ഇതാണ് നന്മക്കുള്ള ഒരു വഴി "
നിരര്‍ത്തങ്ങള്‍ ആയ ആയിരം വാക്കുകളെ പ്രസംഗിക്കുന്നതിനെക്കാള്‍ നല്ലത് 
അര്‍ത്ഥവത്തായ ഒരു വാക്ക് സംസാരികുന്നതാണ് ."


" ദുശീലത്തോടും അസ്ത്തിര ബുദ്ധിയോടും നൂറു വര്‍ഷം ജീവിക്കുന്നതിനെക്കാള്‍ നല്ലത് 
സുശീലത്തോടും ധ്യാന ഗുണത്തോടും ഒരു ദിവസം ജീവിക്കുന്നതാണ് "


"പുണ്യ കര്‍മങ്ങള്‍ ഒരിക്കല്‍ ചെയ്താല്‍ 
പിന്നെയും പിന്നെയും അത് ചെയ്യണം 
അതില്‍ മനസ്സ് രമിക്കണം 
പുണ്യം കൂടി വരുന്നത് സന്തോഷകരമാണ്"


"പാപി പാപത്തിന്റെ അനുഭവം ഉണ്ടാകുനത് വരെ 
പാപത്തെ സുഖംആയി കാണുന്നു"


"തനിക്ക്‌ അതിന്‍റെ ഫലം വരുല്ലെന്നു കരുതി  പാപത്തെ ലഘുവായിട്ടു ആരും കരുതരുത് 
വെള്ളം തുള്ളി തുള്ളിയായി വീണ്‌ കുടം നിറയുന്നത് പോലെ 
മൂടനില്‍  പാപം അല്പാല്പമായി സ്വരൂപിച്ചു ക്രമേണ നിറയുന്നു "


 "ലാഭങ്ങളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായത് ആരോഗ്യമാണ്  
ഉല്‍കൃഷ്ടമായ ധനം സന്തുഷ്ടിയാകുന്നു 
ഉല്‍കൃഷ്ടമായ പ്രശസ്തി വിശ്വാസം ആകുന്നു 
ഉല്‍കൃഷ്ടമായ സുഖം നിര്‍വാണം ആകുന്നു "

" സൌഭാഗ്യങ്ങള്‍ നിസ്വാര്തതയില്‍ നിന്നും 
നിര്‍ഭാഗ്യങ്ങള്‍ സ്വാര്‍ഥതയില്‍ നിന്നും ഉണ്ടാകുന്നു"


"ശ്രദ്ധയില്‍ നിന്ന് സന്തോഷവും 
വെറുപ്പ്‌ ,അത്യാഗ്രഹം, അറിവില്ലായ്മ  എന്നിവയില്‍ നിന്ന് 
ദുഖവും ഉണ്ടാകുന്നു "

" കനാല്‍ നിര്‍മ്മിക്കുന്നവന്‍ വെള്ളത്തിന്‍റെ ദിശ തിരിച്ചുവിടുന്നു 
ശൂലം നിര്‍മ്മിക്കുന്നവന്‍ അതിന്‍റെ മുന മൂര്‍ച്ച കൂട്ടുന്നു 
ആശാരിമാര്‍ മരകഷ്ണങ്ങളെ ആകൃതിയില്‍ ആക്കുന്നു.
എന്നാല്‍ ബുദ്ധിമാന്മാര്‍ അവരുടെ മനസ്സിനെ നിയന്ത്രിക്കുന്നു"


"ആയിരം ആയിരം മനുഷ്യരെ യുദ്ധത്തില്‍ ജയിച്ചവനെക്കാള്‍ 
തന്നത്താന്‍ ജയച്ചവാന്‍ ആകുന്നു അധികം ശ്രേഷ്ടന്‍"


"എഴുന്നേല്ക്കുവിന്‍,മടിയനമാരാകരുത് 
ധമ്മത്തെ ആചരിക്കുവിന്‍.
ധമ്മത്തെ  ആചരികുന്നവര്‍ക്ക് എല്ലായിടത്തും സുഖം ലഭിക്കുന്നു. "


"ഏതൊരുവന്‍ ധുഷ്കര്‍മ്മങ്ങള്‍ക്ക് നല്ല കര്‍മ്മങ്ങള്‍ കൊണ്ട്  പ്രധിവിധി ചെയ്യുന്നുവോ 
അവന്‍ മേഘം കൊണ്ട് മറയാത്ത ചന്ദ്രനെ പോലെ  ലോകം മുഴുവനും പ്രകാശിക്കുന്നു "


"മനുഷ്യന്‍ സ്നേഹം കൊണ്ട് ക്രോധത്തെ ജയിക്കണം 
പുണ്യം കൊണ്ട് പാപത്തെ ജയിക്കണം 
ഔദാര്യം കൊണ്ട് പിശുക്കിനെ ജയിക്കണം 
അസത്യവാധിയെ സത്യംകൊണ്ട് ജയിക്കണം"



"നീ തന്നെ നിനക്ക് വെളിച്ചമാകുക 

നല്ലവണ്ണം യതിന്ച്ചു പണ്ഡിതന്‍ ആയി തീരുക "



"ലോകത്ത് ഏതൊരുവന്‍ 
കൊലചെയ്യുന്നു 
കളവു പറയുന്നു 
മോഷ്ടിക്കുന്നു 
പരസ്ത്രീ ഗമനം ചെയ്യുന്നു
ലഹരി പധാര്‍തങ്ങള്‍ ഉപയോഗിക്കുന്നു , ഇങ്ങനെ ഉള്ളവന്‍ തന്നെത്താന്‍ ഉന്മൂലനം  ചെയ്യുന്നവന്‍ ആണ്"

 "അന്യന്‍റെ ദോഷം എളുപ്പത്തില്‍ കാണുവാന്‍ കഴിയും 
അവനവന്‍റെ ദോഷം കാണാന്‍ പ്രയാസമുണ്ട്"


" അന്യന്‍റെ പിഴകളെയും കാലാകാലങ്ങളുടെ പാപങ്ങളെയും പറ്റിയല്ല വിചാരിക്കേണ്ടത് 
തന്‍റെ ധുഷ്കര്‍മങ്ങളെയും വീഴ്ച്ചകളെയും പറ്റിയാണ് ചിന്തിക്കേണ്ടത് "


"മാതാപിതാക്കളില്‍ നിന്നോ 
മറ്റു ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഗുണത്തെക്കാള്‍ അധികം ഗുണം 
സത്യനിഷ്ടയോടുകൂടി ഇരിക്കുന്ന മനസ്സില്‍ നിന്ന് ഒരുവന്  ഉണ്ടാകുന്നു "

പദാര്‍ത്ഥങ്ങള്‍ക്ക് ഗുണവും സ്ഥിരതയും രൂപവും കല്പികുന്നത് മനസ്സാകുന്നു.
ഒരുവന്‍ ദുഷ്ട മനസ്സോടുകൂടി പ്രവര്‍ത്തിക്കുകയോ ,സംസാരിക്കുകയോ ചെയ്താല്‍ 
വാഹനത്തെ ചക്രമെന്ന പോലെ അവനെ ദുഖം പിന്തുടരുന്നു 


മന ശുദ്ധിയോടെ സംസാരിക്കുകയോ, പ്രവര്‍ത്തിക്കുകയോ, ദാനം ചെയ്യുകയോ ചെയ്യുന്നവനെ വിട്ടുപോകാത്ത നിഴല്‍ എന്ന പോലെ സുഖം പിന്തുടരുന്നു 


അവന്‍ എന്നെ ശകാരിച്ചു, അടിച്ചു, തോല്പിച്ചു, മുതല്‍ പിടിച്ചു പറിച്ചു , എന്നും മറ്റും ചിന്തിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്ന് വൈരാഗ്യം വിട്ടു പോകുന്നതല്ല .

.നാം വെറുപ്പ്‌ മനസ്സില്‍ സൂക്ഷികുന്നത് മൂലം സ്വയം നശിക്കുകയാനെന്നു ചിലര്‍ അറിയുന്നില്ല 
അത്‌ അറിയുന്നവന്‍ ആരോ അവന്‍റെ ദുഃഖം ശമിക്കുന്നു 



കാഴ്ചയില്‍ മനോഹരമാണെങ്കിലും മണമില്ലാത്ത പുഷ്പംകൊണ്ട് ഉപയോഗമില്ല.
അതുപോലെതന്നെ ഉപദേശത്തിനനുസരിച്ചു ആചരിക്കാത്തവന്റെ വാക്ക് ഭംഗി ഉള്ളതാണെങ്കിലും നിഷ്പ്രയോജനമാണ് .


ചളിയുള്ള കുളത്തില്‍ താമര പൂ  വാസനയും ഭംഗിയും ഉള്ളതായി വിടര്‍ന്നു നില്‍ക്കുന്നത് എങ്ങിനെയോ ,
അതുപോലെ ദുഷിച്ച സമൂഹത്തില്‍ ആസക്തിയും, അറിവില്ലാതെയും ജീവിക്കുന്നവരുടെ ഇടയില്‍ നന്മ നിറഞ്ഞവന്‍ ശോഭിക്കുന്നു .


ഒരുവന്‍ യാത്ര ചെയ്യുമ്പോള്‍ തനിക്ക്‌ സമാനനോ അല്ലെങ്കില്‍ തന്നെക്കാള്‍ ബുദ്ധിയുള്ളവനെയോ സഹായത്തിനു കൂട്ടണം. അങ്ങിനെ ഉള്ളവരെ കിട്ടാത്ത പക്ഷം ഒറ്റെക്ക് നടന്നു പോകുന്നതാണ് ഉത്തമം .ബുദ്ധി സൂന്യനെ ഒന്നിച്ചു കൂടിയതുകൊണ്ട് സഹായകമാകില്ല .


എനിക്ക് മകന്‍ ഉണ്ട് ,ധനം ഉണ്ട് എന്നും മറ്റും കരുതി ബുദ്ധിയില്ലാത്തവര്‍  ക്ലേശിക്കുന്നു.
തനിക്ക്‌ താന്‍ തന്നെ സ്വന്തമല്ലാത്ത സ്ഥിതിക്ക്  പുത്രന്‍ എവിടെ ? ധനം എവിടെ? 


വിവേകം ഇല്ലാത്ത പുരുഷന്‍ ജീവിത അവസാനം വരെ ബുദ്ധിമാനോട്  സഹവസിച്ചാലും അവനു 
ബോധം ഉണ്ടാകണമെന്നില്ല .ഒരു തവി (കയില്‍) എത്രകാലം കറിയില്‍ കിടന്നാലും അതിനു കറിയുടെ സ്വാദു അറിയുകയില്ല 
നാവില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ കറിയുടെ സ്വാദു അറിയുന്നതെങ്ങിനെയോ  അങ്ങിനെതന്നെ 
ബുദ്ധിമാനു വിവേകികളുമായുള്ള ക്ഷണ നേരത്തെ സമ്പര്‍ക്കം മൂലം ജ്ഞാനം ഉണ്ടാകുന്നു 


വിവേകവും അറിവും ഇല്ലാത്തവര്‍ സ്വയം ശത്രുക്കളായി നടക്കുന്നു.
അവര്‍ ധുഷ്കര്‍മം ചെയ്യുകയും അതിന്‍റെ ഫലം കഠിനമായി തീരുകയും ചെയ്യുന്നു.


പാശ്ചാതാപത്തിനു  ഇടവരുത്തുന്ന  പ്രവര്‍ത്തിയും , കണ്ണീരിനും വേദനക്കും ഇടവരുത്തുന്ന പ്രവര്‍ത്തിയും 
സല്‍പ്രവര്‍ത്തിയല്ല .


പാശ്ചാതാപത്തിനു ഇടവെരുത്താതെയും  സന്തോഷത്തിനും , സമാധാനത്തിനും കാരണമായി തീരുന്ന പ്രവര്‍ത്തി  സല്‍കര്‍മ്മമാകുന്നു

വിവേകം ഇല്ലാത്തവന്‍ താന്‍ ചെയ്യുന്ന ദുഷ്കര്മ്മതിനു  ഫലം ലഭിക്കുന്നതുവരെ  അത് നല്ലതായി വിചാരിക്കുന്നു .എന്നാല്‍ ധുഷ്കര്‍മ്മത്തിന്റെ ഫലം ലഭികുമ്പോള്‍ അവന്‍ ദുഖം അനുഭവിക്കുകയും ചെയ്യുന്നു .
തനിക്കുവേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ പുത്രമാരെ ആഗ്രഹിക്കരുത്, ധനത്തെയും ആഗ്രഹിക്കരുത് , അധര്‍മ്മ പ്രവര്തിയാല്‍ തന്‍റെ സമൃദ്ധിയെയും ആഗ്രഹിക്കരുത് , അങ്ങിനെ ഉള്ളവന്‍ സുശീലനം ധാര്‍മിക ജീവിതം നയിക്കുന്നവനും ആയിരിക്കും.

കര കടക്കുന്നവര്‍ ചുരുക്കമാണ്. ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ കരക്കടുത്തുകൂടി പരിഭ്രമിച്ചു ഓടുന്നവര്‍ ആണ്.

അര്‍ത്ഥമില്ലാത്ത  ആയിരം വാക്കുകള്‍ സംസാരിക്കുന്നതിനെക്കാള്‍ നല്ലത്  അര്‍ത്ഥവത്തായ ഒരു വാക്ക് സംസാരിക്കുന്നതാണ് 

തന്നെത്താന്‍ ജയിച്ചവന്‍ മറ്റെല്ലവരെക്കാളും ശ്രേഷ്ടന്‍ ആകുന്നു 

ലോകത്ത്  ഒരുവന്‍ പുണ്യത്തെ അപേഷിച്ചുകൊണ്ട് ഒരു വര്‍ഷം മുഴുവനും യജ്ഞവും ഹോമവും ചെയ്താലും അതിന്‍റെ ആകെ ഫലം നിസ്സാരം ആകുന്നു. 
എന്നും വൃദ്ധമാരെ പൂജ്ക്കുകയും വന്ദിക്കുകയും ചെയ്യുന്നവരുടെ ആയുസ്സ് ,സൌന്ദര്യം ,ഭാഗ്യം , ബലം . ഇവ നാലും വര്‍ധിച്ചു വരും 
അജ്ഞാനിയും അശാന്തനുമായി നൂറുവര്‍ഷം ജീവിചിരികുനതിനെക്കാള്‍ നല്ലത് , ജ്ഞാനിയും ധ്യാന ശീലനുമായി ഒരു ദിവസം ജീവിചിരിക്കുന്നതാണ് .
മടിയനും കഴിവില്ലാതവനുമായി നൂറുവര്‍ഷം ജീവിചിരികുന്നതിനെക്കാള്‍ നല്ലത് , വീര്യതോടുകൂടി ഒരു ദിവസം ജീവിചിരിക്കുന്നതാണ് .


ആരംഭവും  അവസാനവും കണ്ടറിയാതെ നൂറുവര്‍ഷം ജീവിച്ചിരിക്കുന്നതിലും ഭേദം  ആരംഭ അവസാനങ്ങളെ കണ്ടറിഞ്ഞു ഒരു ദിവസം ജീവിചിരിക്കുന്നതാണ് .


(ധമ്മ പദത്തില്‍ നിന്ന് )







 

Friday, February 5, 2010

What are the 8 Training Rules (Precepts), which brings Divinity?

The Blessed Buddha once said:
The habitual praxis of the observance day endowed with eight features
brings high reward and blessing, & is of sublime dignity and greatness.
And which are these eight features? Here, any Noble Disciple considers
within himself: Throughout their life the Arahats avoid the killing of any
living being, they do not hurt any of them. Without stick or any weapon,
tender-hearted, gentle, caring, & mild they think only of the welfare of
all living beings! So will also I, this day and night, avoid the killing and
hurting of all living and breathing beings. Without any cudgel or weapon,
tender-hearted, full of kindness, I will think only on the joyous welfare
of all living beings and creatures. In this regard I will follow the Arahats,
& I shall observe this observance day praxis perfectly! With this first
praxis is the observance day enriched. Observed in this very way, the
observance day endowed with eight features brings high - even divine -
reward & blessing & is of sublime dignity and immense greatness...
All sentient beings feel pain from violence...
All sentient beings fear death in panic!
Seeing other beings are like oneself;
Treating other beings like oneself;
One should never ever harm or kill ...
Dhammapada 129



Whoever never injures, neither with weapon nor stick,
beings searching for their happiness - when after death -
seeking same happiness, such gentle one always gains it!
Dhammapada 132


Harmlessness protects Everyone!
The one who has left all violence,
who never harms any being at all,
whether they are moving or still,
who neither kill, nor causes to kill,
such one, harmless, is a Holy One.
Dhammapada 405

Reference: http://What-Buddha-Said.net 
Harming others will Hurt yourself!
Therefore did the Buddha point out Harmlessness as the best protection:
I am a friend of the footless,
I am a friend of all bipeds;
I am a friend of those with four feet,
I am a friend of the many-footed!
Anguttara Nikaya 4.67

As I am, so are others...
As others are, so am I...
Having thus identified self with others,
Never Harm anyone, nor make any hurt.
Sutta-Nipāta 705

Among tigers, lions, leopards & bears I lived in the jungle.
No one was frightened of me, nor did I fear anyone...
Uplifted by such universal friendliness, I enjoyed the forest.
Finding great solace in that sweetly silenced solitude…
Suvanna-sama Jataka 540   
Reference: http://What-Buddha-Said.net
Is Money Happiness or Suffering? 

Ultimately:
All that ever arises is only Dukkha...           (Including all wealth!)
All that ever ceases is also only Dukkha...    (So only pain is really lost!)
Pragmatically, conventionally and relatively seems money to have become a
both practical and necessary evil in most but not all societies. Remember in
the beginning of this universal eon we were all a shining society of radiant
devas feeding on Joy moving through space freely. Now we have decayed
to mere ever more wanting humans ...
 
However:
When there is money, there is inevitably recurring bills, depts, loans...
When there is recurring bills, depts, loans, inevitably there is also worry!
When there is recurring or permanent worry, there is also frustration.
When there is frequent frustration, that is indeed mental Suffering...
Suffering is not Happiness...
 
A wise one said:
Those things we give emphasis to in our lives can also become our prison! 
My first inclination -if I have money- is not to lose it! Therefore it makes
me become increasingly fearful of others, or put security systems around
my home. So money may not achieve any good life, because it is simply not
true, that money can make humans ever happy!
 
Interestingly, it seems IMHO that Mr. Mara, Mr. Namuci, The End-maker,
The Tempter, The Evil One, have mind manipulated some otherwise good,
intelligent and faithful people to think, and even repeatedly postulate:
Money is only happiness!
Money is sole satisfaction!
Money is just ecstasy!
No bad side-effects are there ever with money! 


Well.. then.., let there be Happiness.. But not Fever.. Nor fire .. Nor Worry!
If ever possible ...

Reference: http://What-Buddha-Said.net

The Noble 8-fold Way:
From right View comes right Motivation.
From right Motivation comes right Speech.
From right Speech comes right Action.
From right Action comes right Livelihood.
From right Livelihood comes right Effort.
From right Effort comes right Awareness.
From right Awareness comes right Concentration.
From right Concentration comes right Understanding.
From right Understanding comes right mental Release.
From right Release comes full Freedom, Bliss, and Peace!
Thus opened are the doors to the Deathless State...!!!

Reference: http://What-Buddha-Said.net

Thursday, February 4, 2010

Friends:
Friendly Goodwill is the 9th Mental Perfection:
Friendliness means Goodwill
Friendliness means Kindness
Friendliness means Helpfulness
Friendliness means Assistance
Friendliness means Support
Friendliness means Benevolence
Friendliness means Concern
Friendliness means Care
Friendliness means Compassion
Friendliness means Cooperation
Friendliness means Mutual Aid
Friendliness means Mutual Advantage
Friendliness means Sympathy
Friendliness means Symbiosis
Only friendliness can completely evaporate the poison of hate and anger!
Its characteristic is promoting other being's welfare, its function is to
do only good, and its manifestation is kindness, sympathy, and gentleness...
The proximate cause of friendliness is seeing the good aspects of things!
The proximate cause of understanding compassion is this very friendliness!


Reference: http://What-Buddha-Said.net
ബുദ്ധമത ലൈബ്രറിയുടെ ഉത്ഘാടനം 
ബുദ്ധ മത സാംസ്‌കാരിക കേന്ദ്രം പാലക്കാട്ട്  ആരംഭിച്ച ലൈബ്രറിയുടെ ഉത്ഘാടനം പ്രശസ്ത  ചിന്തകനും നിരൂപകനുമായ കെ . സുരേന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നിരവധി പുസ്തകങ്ങളുടെ ഗ്രന്ധകര്താവും, സോര്‍ഭ പുബ്ലികേഷന്‍ ഡയറക്ടര്‍  കെ.പി രമേഷ്, സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ എന്‍ .ഹരിദാസ്‌ ബോധ് , കവി രാധാകൃഷ്ണന്‍  നായര്‍ എന്നിവര്‍ സംസാരിച്ചു.
 
ബുദ്ധമത സാംസ്‌കാരിക കേന്ദ്രം ആരംഭിച്ച ലൈബ്രറിയുടെ ഉത്ഘാടനം 
പ്രസസ്ഥ നിരൂപകന്‍ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു 

Wednesday, February 3, 2010

ബുദ്ധമത ഉപാസകരുടെ ബുദ്ധ വന്ദന ചടങ്ങ് 
ബുദ്ധ മത ഉപാസകരുടെ ബുദ്ധവന്ദന ചടങ്ങ് കോഴിക്കോട് വെച്ച് നടന്നു .എല്ലാ ജില്ലകളില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. മഹാനായ ബുദ്ധന്‍ കാണിച്ചു തന്ന അനുകമ്പ , പഞ്ചശീല തത്വങ്ങളായ കൊല്ലരുത് ,കക്കരുത് ,നുണ പറയരുത് ,ലഹരിക്ക്‌ അടിമയകരുത് ,വ്യഭിചരികരുത് എന്ന  തത്വങ്ങള്‍ക്  ആധുനിക യുഗത്തില്‍ പ്രാധാന്യം ഏറി വരുകയാണെന്നും , അത് അനുസരിച്ച് ജീവികുമ്പോള്‍ സമൂഹത്തില്‍ മനുഷ്യര്കിടയില്‍ നിലനില്കുന്ന വിദ്വേഷം ,വെറുപ്പ്‌ , അറിവില്ലായ്മ , ദുഖങ്ങള്‍ , ശത്രുതകള്‍ ,അസൂയ ,അസന്മാര്‍ഗിക ജീവിതം എന്നിവയില്‍ നിന്നും മോചനം ലഭിക്കുമെന്നും എല്ലാവരം അഭിപ്രായപെട്ടു .
 
ബുദ്ധമത ഉപാസകരുടെ ബുദ്ധവന്ദന ചടങ്ങ് 

ബുദ്ധിസ്റ്റ് സാംസ്‌കാരിക കേന്ദ്രത്തിന്‍റെ   ആഭിമുഖ്യത്തില്‍
പ്രകൃതി ഭക്ഷണ പാചക പരിശീലന ക്ലാസ്സ്‌ നടത്തി 
പാലക്കാട്‌ ബുദ്ധിസ്റ്റ് സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ കല്ര്‍പില്ലാത്തതും,രുചികരവുമായ പ്രകൃതി  ഭക്ഷണം എങ്ങിനെ പാചകം ചെയ്യാമെന്ന് പഠിപിക്കുന്ന  പാചക ക്ലാസ്സ്‌ നടത്തി. ഒറ്റപലം നിള പ്രകൃതി ചികിത്സ കേന്ദ്രം ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍, ഡോക്ടര്‍ സുദര്‍ശന്‍, ഡോക്ടര്‍ സലിം എന്നിവര്‍ ക്ലാസ്സ്‌ എടുത്തു . സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ന.ഹരിദാസ്‌ ബോധ് അധ്യക്ഷധ വഹിച്ചു. നിരവധി സ്ത്രീകള്‍ പങ്കെടുത്തു.
ബുദ്ധ വന്ദന ചടങ്ങ് 
ബുദ്ധ മത വിശ്വാസികള്‍ ബുദ്ധ വന്ദന ചടങ്ങ് നടത്താറുണ്ട്‌ . പാലക്കാട്ടെ ബുദ്ധമത വിശ്വാസികളുടെ ചടങ്ങില്‍ ബാംഗ്ലൂര്‍ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ രാജാനന്ദ  മൂര്‍ത്തി പങ്കെടുക്കുകയും ധ്യാനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു .
പാലക്കാട്‌ ജില്ലയിലെ കാക്കയൂര്‍ ബുദ്ധ ക്ഷേത്രം 

പാലക്കാട്‌ -കൊടുവായൂര്‍- നെന്മാറ റോഡില്‍ കാക്കയൂര്‍ വൃന്ദാവന്‍ സ്റ്റോപ്പില്‍ ബുദ്ധ ക്ഷേത്രം കാണാം.സുമാര്‍ അറുപതു വര്‍ഷങ്ങള്‍ക് മുന്‍പ് സ്ഥാപിക്കപെട്ടതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്നു മുന്‍ വശത്തുള്ള വൃന്ദാവന്‍ എന്ന് പേരുള്ള വീട്ടിലെ കുട്ടികൃഷ്ണന്‍ നായര്‍ ആണ് ഈ ക്ഷേത്രത്തിന്‍റെ സ്ഥാപകന്‍ . ഇപ്പോള്‍ ഈ കുടുംബത്തിലെ സൌധാമിനി അമ്മയും മകന്‍ ഗോപിനാഥാനും ഈ ക്ഷേത്രം സംരക്ഷിക്കുന്നു. ദിവസേന വൈകിട്ട് ബുദ്ധ ക്ഷേത്രത്തില്‍ മെഴുകുതിരി കത്തിക്കാറുണ്ട് അത് കഴിഞ്ഞ അറുപതു വര്‍ഷമായി തുടര്‍ന്നുവരുന്നു . ഈ ക്ഷേത്രത്തിന്‍റെ ഭാഗമായുള്ള ബോധി വൃക്ഷം  മഹാനായ ബുദ്ധന്‍ തപസു ചെയ്ത്‌ ബോധോദയം നേടിയ ബീഹാറിലെ ഗയയിലുള്ള ബോധി വൃക്ഷത്തില്‍ നിന്നുള്ള വൃക്ഷതൈകൊണ്ട് നട്ടു പിടിപിച്ചതാണ്. ആദ്യം ഈ ബോധിവൃക്ഷമാണ് ഇവടെ ഉണ്ടായിരുന്നത് . പിന്നീടു  ബുദ്ധവിഗ്രഹവും സ്ഥാപിക്കപെട്ടു .നിരവധി പേര്‍ ഇന്ന് ഇവിടെ വന്നു ധ്യനിക്കാറുണ്ട്. എല്ലാ വര്‍ഷവും ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ഇവിടെ വിശ്വാസികള്‍ ഒത്തുചേരുകയും ബുദ്ധ പൂര്‍ണിമദിനം കൊണ്ടാടുകയും ചെയ്ത്‌ വരുന്നു .
 
കാക്കയൂര്‍  ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ പൂര്‍ണിമദിനത്തില്‍ നടന്ന ചടങ്ങ്  


Tuesday, February 2, 2010


KESARIYA STUPA

 Kesariya is a small city in Bihar, India. It is famous for being the site of (possibly) the biggest stupa of India, built by King Ashoka. Kesariya used to be called Kesaputta during the time of the Buddha. It was a township of the Kosalans and the residence of the Kalamas. The Buddha once stayed there, on which occasion he preached the Kesaputtiya Suttas (a group of suttas preached to the Kalamas of Kesaputta - A.i.188), amongst which is the famous Kalama Sutta.

Kesariya Stupa, 104 feet high, is considered the biggest Buddhist stupa in the world. It is located at Kesariya, about 55 km from Vaishali, in East Champaran District. It commemorates the spot where Buddha rested on his final journey to Kushinagar from Vaishali.
Dating back to 200 to 700 AD, Kesariya Stupa consists of five huge terraces, each enshrining life size images of Lord Buddha. A giant manadala can be seen at the top. Further, the excavations revealed the walls of a small temple (10 ft) and a colossal figure of Buddha. 
 
 


Monday, February 1, 2010


 നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍ 
ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച  ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു .
അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത  തുടങ്ങിയവ പ്രചരിപിച്ചതാണ്  ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .
ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ  നേടാന്‍ കഴിയുമെന്ന് ". ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും  കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.
ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "മതം" എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ  പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം  ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .
സര്‍വ്വ വ്യാപിയായ മതം 
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
മനസിന്‍റെ ശുചീകരണം 
ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍  ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ?  നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.
സ്വയം വിശ്വാസം 
ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .
ബുദ്ധന്‍ പറഞ്ഞു "എനിക്ക് ഒരിക്കലും  ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും  പൂര്‍ണത കൈവരിക്കാന്‍ കഴിയും "
ചിന്തയുടെ സ്വാതന്ത്ര്യം 
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ  തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും  വിച്ഞാനവും  മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .
ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
സത്യസന്ധമായ അറിവ് 
ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ  തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല - നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.
സമാനതയില്ലാത്ത അധ്യാപകന്‍
ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച്  അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്  ബോധ്യപെടുത്താനും കഴിയുന്നു.

അന്ധമായ വിശ്വാസമില്ല  
 ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്
അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും  മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .
അനുഭവങ്ങളില്‍ വിശ്വസിക്കുന്നു 
ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.
അഖണ്ഡമായ സത്യം
കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രിയത
ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ  ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :" ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും."

മഹത്തായ തത്വ ശാസ്ത്രം

 ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :" ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ  സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌."

ശ്രേഷ്ടമായ   മനശാസ്ത്രം
 

അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ  സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : " നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.". ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല."

ഭയമില്ലായ്മ  
മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത - ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .
പ്രാപഞ്ചികമായ അനുകമ്പ 
ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .
അക്രമ രാഹിത്യം
ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു" വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു." 
ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.
മനുഷ്യ സമത്വം
സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.
ബുദ്ധന്‍ പറഞ്ഞു: " ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും,  പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ." 

ആണ്‍ പെണ്‍ സമത്വം   
എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു

ജനാധിപത്യം 
 ബുദ്ധന്‍ ജനാധിപത്യപരമായ  നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.
മൃഗബലിക്ക് എതിര്
ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.
മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല
 ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .
രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല 
ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു  ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും  ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട്  അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.

പൊറുക്കാതിരികുന്നില്ല  
പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :" എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ  അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍  നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .

മഹത്തായ ലക്‌ഷ്യം
 വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍  ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.
സത്യസന്ധമായ  സന്തോഷത്തിലേക്കുള്ള ശരിയായ വഴി
ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .
അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .
ഈ ജീവിതത്തിലാണ് സന്തോഷം

ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.
എല്ലാം സുതാര്യം 
ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല
ദയയും, മനസ്സിലാക്കലും 
ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .
ലോകം ഇന്ന് ഈ സന്ദേശത്തെ  മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.
N.HARIDAS BODH
haridashs@gmail.com
BUDDHA DHAMMA IN ART

(Rendering of Buddhist themes in art -
in the light of Ajanta, Sanchi, Bodhgaya and Amaravati)

K P RAMESH
----------------------------



BUDDHIST ART- AN INTRODUCTION

Kalinga war is a blot in Indian history. But we have to salute it, ironically though, for it is the point where Buddhist Art began strengthening its foothold in India! A clear case of the lotus of non-violence blooming from the dirt of violence!

Kalinga war divided the Indian art. It was an incident which affected India and the Oriental zone as a whole. As we all know the war at Kalinga marked a turning point in the life of Emperor Asoka. The bloodshed, which purified his thought process, made Asoka to devote himself for the accomplishment of the message of Dhamma, the Buddhist Law. He has put a new Law, the triumph of Dhamma as a substitute to the triumph of weapons. In the modern imagery, this can be described as the red rose blooming from a gun barrel.

Asoka’s favorite deity was Lord Shiva just before the onset of the war of Kalinga. However, the bloodshed and defeat of humanity pierced his conscience and that resulted in a transformation in his vision. The Emperor who adored Shiva turned to the principles of Buddhism and ordered to put out edicts on Buddha Dhamma. Thus he got numerous inscriptions engraved on rocks and pillars. In addition, he erected new dhamma pillars all over his kingdom. The Dhamek Stupa in Sarnath can be treated as one of the renowned monuments by Asoka. This Stupa has a number of animal forms engraved on it.

Buddhist art has a religious connotation for sure. It reflects, very devotedly so, all the important aspects of Buddhism as a way of life. Apparently, these monuments and paintings were mainly aimed at the edification or popularization of Buddhism.

There are innumerable monuments that depict different phases of Buddhism and these works of art give us a reasonably vivid picture of the evolution of Buddhist art through the ages.

BUDDHIST ART IN MAURYA, GANDHARA AND GUPTA STYLES

The extensive period of five hundred years, involving the decline of Mauryas and the rise of Guptas, is the most imperative era in the evolution of Indian art. Some great schools like Bharhut, Sanchi, Bodhgaya, Mathura and Amaravati developed during this period.

Mauryan period is the era of Emperor Asoka who put up a pillar at Lumbini, the birthplace of the Buddha in the 2nd century BC. Though it was Asoka who built the Great Stupa at Sanchi, it was modified later by adding the structure of four gateways. Each gateway has inscriptions from the Jataka Tales as also the key episodes in the life of Gautam Buddha. This can be seen at Bharhut as well. However, the precise means of art concept and schematic expression is more evident on the Sanchi Stupa.

Gandhara art is a hybrid form where we can see a formal association towards Greco-Roman styles. There is no amalgamation of form and content in Gandhara art. The foremost contribution of Gandhara art is the evolution of the Buddha image, which reflects that of Apollo in Greek mythology. It emphasized the splendor of the human body than anything. But the other sculptural languages with reference to the Indian art tried to put across the form as sublime and spiritual. While the first one is sensible, the other is idealistic. This is the main distinction between Western and Indian art forms. Gandhara art flourished for about four to five hundred years and, to
a great extent, it influenced the indigenous art of Mathura, Amaravati and Nagarjunakonda. In short, Gandhara art came here for depicting the rituals and beliefs of Buddhism.

Unlike Gandhara art, Gupta art merges the form and content. Buddhist theme is popular in Gupta era and it is evident from the physiognomy and drapery of the images. Detailed narratives become iconic representations here.

The artists of this region have produced a large number of Buddha and Bodhisattva images along with other Buddhist deities. Gupta art is marked by restraint combined with a high aesthetic sense and discipline. The main centres of Buddhist art during this period were Mathura, Sarnath and Nalanda. This period is also known for excavations of several rock-cut viharas and temples at Ajanta and Ellora.


STUPA AND BODHI TREE - THE SYMBOLS OF THE BUDDHA

In the centuries preceding the Christian era, the stupa had become, for the growing Buddhist faith, a focus for religious reverence. Among the 84,000 stupas apparently erected in the Mauryan period by Asoka the most important was one located in Sanchi on the site of an early monastery. An ancient burial-mound had been completely transfigured into a world mountain, oriented by its four gates to the four quarters of the universe. The tiered umbrella, housed within its holy compound, rose as the sacred tree to Heaven, and in doing so it is joined by its shaft - the celestial powers with the fertile soils of the earth. Within the deep centre of the solid hemispherical mass, called the egg, and directly beneath the umbrella, resided the reliquary containing the relic, which was referred to as the seed.

Near the end of the first century B.C. the Andhras arrived at Sanchi to initiate their significant stone renovations, which resulted in the stupa becoming the greatest Buddhist movement in India. At Sanchi, as at Bharhut, the Buddha’s presence is still represented by symbols- empty thrones, footprints, umbrellas, and the like. These images capture the spirit of earth; and in fact the stone brackets carved in the shape of yakshis are the most attractive creations at Sanchi. No longer is the figure a formalized symbol for the human body, whose angled arms and legs give a feeling of motion; here the yakshi moves freely in space and stands in the classical tribhanga (three-body-bends) posture, which would characterize Indian sculpture from this moment on.

Throughout the domination of Shungas, three stupas underwent restoration – Bharhut, Bodhgaya and Sanchi. At Bharhut, the original stupa was not untouched but only the railing was renovated. At Bodhgaya, a railing was erected to enshrine the place where Lord Buddha was known to have walked. At Sanchi, an inclusive reconstruction of the stupa took place. Maurya art is royal, but Sunga art is democratic. While bas reliefs at Barhut and Nagarjunagonda are depthless, depth is the characteristic of those in Sanchi. The railings of Bharhut, Bodhgaya and Sanchi are, in fact, the three milestones of the evolution of art developed throughout two centuries, i.e., B.C. 150 to A.D. 50. Through this long phase of experience, the Indian artists have imbibed the tough way of iconography and they expressed it with sublime aesthetic sense.
The stupa at Bharhut was in addition enclosed within a circular stone fence dominated by four gateways. These accompaniments, of dark red stone, were luxuriously carved with reliefs. We can understand basically how Bharhut looked by referring to the Great stupa at Sanchi. The highly structured enclosures serving to identify the sanctified area of the stupa apparently evolved, as did the rock-cut chaitya halls, from the wood carvings of the earlier period.

The worship of the Bodhi tree seems to have been widely prevalent, as there are many representation of it on the sculptured panels of Bharhut, Sanchi and Amaravati. Bodhi tree was Asoka’s favourite object of worship.

EVOLUTION OF THE BUDDHA IMAGE IN VARIOUS STYLES

The artists of Gandhara and Mathura were the first exponents of the theistic movement of Buddhism and produced the image of the Buddha in stone for the first time. In early figures, the Buddha is represented as a prototype of a god belonging to the Hellenistic world, seated insecurely on a small lotus stand. But in the example of the seated image of the Buddha hailing from Takht-i-Bahai, there is an explicit Indianisation. Here the Buddha is seated securely on a lion pedestal and his facial expression is one of restfulness and serenity. Viewed from this angle, the Gandhara craftsmen dedicated their skill for the progression of the Buddha figure.

The Mathura sculpture has two characters. The earlier period was leaned to Bharhut style, but the later period showed much distinction in mode and perception. The later period of Mathura expresses, without symbols, the Buddha as a human being. In the styles of Bharhut, Sanchi and Bodhgaya the Buddha was represented by the symbols like the wheels, throne and footprints.

Here, the Buddha’s figure never appears; however, he is always represented by way of a series of symbols that allude to major events in his life. The symbolic vocabulary includes such signs as the wheel, representing the first sermon of the law; the Bodhi Tree, representing the Enlightenment; and the stupa, representing the Buddha’s Great Release or Parinirvana.
A horse, without a rider on its back, recalls the departure of the young Buddha-to-be from his father’s royal house; a set of footprints displays the auspicious symbols of a spiritual Chakravartin; a royal umbrella over a vacant space proclaims his holy charisma. Each of these symbols established a focus for a pictorial event.

The Gandhara craftsmen by no means tried to confine the spiritual quality of the Buddha. To them the Buddha meant a god - nothing more and nothing less. On the other hand, the Mathura craftsmen had the vision of a highly spiritual being that had shown to humanity a way bout from their anguish. Buddha is an illuminated soul, full of divine vigor and the craftsmen tried to expose him as such by means of gestures and signs.

But as Mathura expressed anthropomorphism regarding Gautam Buddha, an innovative era was born in Indian art. And this became a concrete turning point in the Indian spirituality. The relief sculptures hailing from Mathura represent a number of scenes from the life of the Buddha. The scene of enlightenment is indicated by the seated figure of the Buddha wherein the master is seen touching the earth. The Buddha is portrayed by the side of a wheel to be a sign of the happening of the first sermon at Sarnath. The carving of the reliefs is not reflective and the method is a continuation of the practice of Bharhut and Bodhgaya.

Simple but elegant expression is the connotation of Amaravati art. All the railings and slab of the Amaravati stupa are made of fabulous sandstone. Amaravati style is an evolutionary outcome between Sanchi and Mathura schools. In this gorgeous style, forms of plants and flowers (especially lotus) are engraved. Even though the images of Buddha is visible somewhere, the Amaravati stupa depicts Buddha symbolically.

ICONISATION OF JATAKA TALES

Asoka’s period is the golden era of propaganda of the art. Among the stupas in India, the Sanchi stupa is much significant for it contains the relics of Gautam Buddha. Mayadevi’s dream and the main events in Buddha’s life are depicted in the same stupa.

The reliefs at Bharhut give a picture of the fashions and settings of Shunga times, the numerous birth stories of the Buddha’s previous life (Jatakas) and the significant events of his life as Shakyamuni. In Buddhist legends and mythology, Gautama Buddha has been represented as an ideal human being and, quite naturally, we find that the early Buddhist art of Bharhut, Sanchi, Bodh-Gaya and Amaravati and other places shows no anthropomorphic representation of the Master. Everything with him has been described as transcendental. This is amply represented in Buddhist art.

At the same time, with the improvement of the sculptural school of Gandhara, another school of sculptural activity grew around the centre at Mathura under the benefaction of the Kushanas. While the craftsmen of Gandhara took their stimulation from the Greco-Roman art repertoire, the craftsmen of Mathura imbibed the traditions of earlier Buddhist centres like that of Bharhut and Sanchi.

Let us conclude with the details of Ajanta art where we can see the representation of Jataka tales. Ajanta art is the soul of Buddhist culture. Paintings of Ajanta depict the Buddha and Bodhisattva. Those are against the “Perspective’’ style of Western way of art which assembles the images according to their distance. But the Buddhist way is not so. In other words, the Buddhist art posit the images one by one vertically in a panel. Ajanta is the best example. Moreover, the time concept in Ajanta art is infinite. Mahaparinirvana, the great sculpture in Cave No.26, shows the creative freedom of the artist. Ajanta is otherwise important in showing the development from Hinayana Buddhism to Mahayana Buddhism by the paintings of Bodhisattva Padmapani and Bodhisattva Vajrapani.

There is a stream of message of Buddha Dhamma passing through the monuments in India, though the new Kalingas breed dread in the mind of the beholder.
...................................................................................................................





k p ramesh
poongottu veedu, ayalur, palakkad- 678510, kerala
ph: 00 91 9447315971
rameshzorba@gmail.com


• Paper presented in International Seminar on Buddhist Heritage,
on 2010 January 15 - 17 conducted by Dept. of Archaeology, M S University, Baroda.