-ബന്തേ ബോധിധത്ത
കോഴിക്കോട് : ഭഗവാന്‍ ബുദ്ധന്‍റെ ധമ്മം പ്രാപഞ്ചിക അനുകമ്പ ആണെന്നും നിലവിലുള്ള കലുഷികമായ അന്തരീക്ഷത്തില്‍ ബൗദ്ധ ധമ്മം ലോകമെമ്പാടുമുള്ള ജനത സ്വയം ഏറ്റെടുത്തു വരികയാണെന്നും ബന്തെ ബോധിധത്ത അഭിപ്രായപെട്ടു .
കേരള ബൗദ്ധ മഹാസഭയുടെ പ്രഥമ യോഗ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .അനുഗ്രഹ പ്രഭാഷണത്തിന് ശേഷം അദ്ദേഹം ധ്യാനത്തിന് നേതൃത്വം നല്‍കി . തുടര്‍ന്ന് ബൗദ്ധ മഹാസഭയുടെ ബ്ലോഗ് ഉത്ഘാടനം അധ്ഹേഹം നിര്‍വഹിച്ചു .കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് ബൌദ്ധ വിശ്വാസികള്‍ പങ്കെടുത്ത യോഗത്തില്‍ ബൗദ്ധ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി .ജെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന ഭാരവാഹികളായ സുനില്‍ വെങ്ങോട് , രമേഷ് നന്മണ്ട, എന്‍ .ഹരിദാസ് , അജിതഘോഷ് തുടങ്ങിയവര്‍ സംസാരിച്ചു .
No comments:
Post a Comment