അത്യാഗ്രഹത്തിന്റെ അനന്തമായ കെടുതികൾ വർണ്ണിക്കുന്ന തത്വങ്ങൾ ബുദ്ധ ധമ്മത്തിൽ വേണ്ടുവോളം ഉണ്ട്.
തൺഹ വഗ്ഗത്തിൽ നിന്നുള്ള ചില ഗാഥകൾ
334: "തന്നോന്നികളായി ജീവിക്കുന്ന മനുഷ്യരിൽ കാട്ടുവള്ളികൾ പോലെ തൃഷ്ണ പടര്ന്നു പിടിക്കുന്നു .കാട്ടിൽ കുരങ്ങിനെ പോലെ അവൻ സദാ ഫലങ്ങൾ തേടി ആടി തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു" .
335:"പ്രതി നിമിഷം വളര്ന്നു തഴക്കുന്ന വിഷമയമായ ഈ അത്യാഗ്രഹം ആരെ പിടികൂടുന്നുവോ ,ആരിൽ അതുണ്ടാകുന്നുവോ? അയാളുടെ കഷ്ടതകൾ തഴച്ചു പന്തലിക്കും".
338:"മരം മുറിച്ചു തള്ളിയാൽ പോലും വേര് ഭദ്രമായിരിക്കുന്നിടത്തോളംകാലം അത് വീണ്ടും വളരുക തന്നെ ചെയ്യും.അതുപോലെ അത്യാഗ്രഹമാകുന്ന മനസ്സിലെ മാലിന്യം അവശേഷിക്കുമ്പോൾ ദുഖവും വീണ്ടും വീണ്ടും ഉണ്ടായികൊണ്ടേ ഇരിക്കും".
345:"ഇരുമ്പ് ചങ്ങലകൊണ്ടുള്ള കെട്ട് ബന്ധനമായി ബുദ്ധിമാന്മാർ കരുതുകയില്ല.സമ്പത്തിലും പുത്രാ കളത്രാതികളിലുമുള്ള ആസക്തിയാണ് വാസ്തവത്തിൽ ബന്ധനം ".
വാസനകളുടെ കത്തി ജ്വലിക്കുന്ന രൂപമായ അത്യാഗ്രഹത്തിന് മൂന്ന് അവാന്തര വിഭാഗങ്ങൾ ബുദ്ധ ധമ്മത്തിൽ എടുത്തു പറയുന്നു .
2.ഭവ തൃഷ്ണ
3.വിഭവ തൃഷ്ണ
1.കാമ തൃഷ്ണ
കാമ തൃഷ്ണയിൽ സ്ത്രീ ആസക്തിയും അന്തർ ഭാവിക്കുന്നു .മനുഷ്യരുടെ പ്രവര്തികൾക്കെല്ലാം ശുദ്ധമോ വ്യക്തമോ ആയ ലക്‌ഷ്യം കാമ പൂർത്തിയാണെന്ന് വാദിക്കുന്ന ആധുനിക മന:ശാസ്ത്രജ്ഞനായ ഫ്രോയിഡിനോടൊപ്പംതന്നെ ബുദ്ധധമ്മം പോകുന്നില്ലെങ്കിലും കാമം അഥവാ libide ,മനുഷ്യന്റെ ശക്തിമത്തായ ഒരു ആഭ്യന്തര പ്രേരണയാണെന്നതിൽ ബുദ്ധ മതത്തിന് വിസമ്മതമില്ല .
ബുദ്ധ ധമ്മത്തിൽ കാമപദം വെറും സ്ത്രീയോടുള്ള ആസക്തിയെ മാത്രമല്ല വിവക്ഷിക്കുന്നത് .ജീവിതത്തിൽ ഉൾപെടുന്ന ഇതര വിഷയത്തോടുള്ള തീവ്രമായ അഭിലാക്ഷങ്ങളും കാമങ്ങൽ തന്നെ.
2.ഭവ തൃഷ്ണ
ഈ ലോകത്തിലും മറ്റു സാങ്കല്പിക ലോകത്തിലും ഉള്ള ജീവിതത്തെ കുറിച്ചുള്ള അതിയായ ആഗ്രഹമാണ് ഭവ തൃഷ്ണ .ബുദ്ധ മതത്തിലെ പരിനിർവ്വാണം സാമൂഹിക ജീവിതത്തിനെന്നു മാത്രമല്ല വ്യക്തി ജീവിതത്തിനു തന്നെയും പൂർണ വിരാമം ചേർക്കുന്നു .ഈ അവസ്ഥയിൽ "അഹം" ബുദ്ധിക്ക് തെല്ലും ഇടമില്ല.
ഈ യാഥാര്ത്യം മനസ്സിലാക്കിയാലും മനസ്സ് പതറി , ഭേദം ഭൌതിക സാഹചര്യങ്ങളോടും അമിതമായ ആസക്തിയോടും ഉള്ള ജീവിധം തന്നെ എന്ന് തോന്നി തുടങ്ങുക ഭവ തൃഷ്ണയുടെ തനി രൂപമാണ് .
3.വിഭവ തൃഷ്ണ
വിഭവ തൃഷ്ണ രണ്ടു തരത്തിൽ വ്യാഖ്യാനിക്കപെട്ടിട്ടുണ്ട്.
എ .ജീവിതത്തിലുള്ള ദുഖ ഭാരം കൊണ്ട് വീര്പ്പു മുട്ടി ഉടനടി അതിൽ നിന്ന് രക്ഷപെടാനുള്ള വെമ്പൽ ,ലൌകിക ജീവിതത്തെ തികച്ചും അറുതി വരുത്താനുള്ള അമിതമായ കൊതിയെന്നും വ്യാഖ്യാനിക്കാം .
ബി .രണ്ടാമത്തെ വിഭവ ശബ്ധത്തിൽ ഐശ്വര്യം എന്ന് അർത്ഥം കൊടുത്തിണ്ട് .ഉദാഹരണത്തിന് സ്വർണ്ണത്തിനോടുള്ള കൊതി ഐശ്വര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു .
ആദ്യത്തെ അർത്ഥത്തിൽ ആത്മഹത്യയെ പ്രേരിപ്പിക്കുന്നത് വിഭവ ത്രിഷ് ണയായിരിക്കും .രണ്ടാമത്തേതിൽ വിഭവ തൃഷ്ണ സർവ്വ സാധാരണവുമാകുന്നു.
മൊത്തത്തിൽ പറഞ്ഞാൽ സ്വ വ്യക്ത്തിത്വം ഭദ്രമായി നിലനിര്ത്തികൊണ്ട് പോകാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന എല്ലാ ആന്തരിക ശക്തികളുടെയും സമാഹരണമാണ് അത്യാഗ്രഹം.ഒടുങ്ങാത്ത യുദ്ധമായി അതിനെ വ്യാഖ്യാനിക്കാം .
ഹരിദാസ് ബോധ്
No comments:
Post a Comment