Wednesday, March 30, 2016

ബുദ്ധ ധമ്മവും വിശ്വാസികളും


ബുദ്ധ ഭഗവാൻ സത്യത്തിന്റെ ധമ്മ മാർഗ്ഗം നമുക്ക് തുറന്നു തന്നു.പക്ഷെ അതിലൂടെ നടന്നവർ ഒരിക്കലും സമൂഹത്തിൽ ഭൂരിപക്ഷമായിരുന്നില്ല .ബുദ്ധമതം അതിന്റെ ഉച്ചസ്ഥായിയിൽ ഇന്ത്യയിൽ വിളങ്ങിയിരുന്ന കാലഘട്ടത്തിൽ പോലും മനുഷ്യരാശിയുടെ ചെറിയൊരു അംശം മാത്രമെ ധമ്മത്തിലെ സത്യമാർഗ്ഗത്തിൽ സഞ്ചരിക്കുവാൻ തയ്യാറായിരുന്നുള്ളൂ  .എങ്കിലും ബുദ്ധ ഭഗവാൻറെ കാലഘട്ടത്തിൽ രാജാക്കമ്മാർ മുതൽ കല്പണിക്കാർ , കൃഷിക്കാർ,തൊഴിലാളികൾ വരെ അദ്ദേഹത്തെ ഗുരുവായി  സ്വീകരിച്ച്‌ ഉപദേശമനുസരിച്ച് ജീവിച്ച് നിർവ്വാണം പ്രാപിച്ചതായി ചരിത്രം രേഖപെടുത്തിയിട്ടുണ്ട്‌.

മത ജീവിതത്തിൽ അഥവ  ധമ്മ അനുഷ്ടാനത്തിൽ ഉപദേശങ്ങൾക്കും ഉപദേശിക്കുന്നവരുടെ പ്രവർത്തികൾക്കും തമ്മിൽ പൊരുത്തം വേണ്ടതുണ്ട് .അതി പ്രധാനമായ ഇക്കാര്യം ജീവിധത്തിൽ പൂര്ണ്ണമായും ഉൾകൊണ്ട് ജീവിച്ച മഹാനായിരുന്നു ഭഗവാൻ ബുദ്ധൻ .

ശിഷ്യന്മാരുടെ കഴിവുകളും സാഹചര്യങ്ങളും മനസ്സിലാക്കി ,അവർക്ക് ഉൾകൊള്ളാൻ കഴിയുന്ന ഭാഷയിലും അവർക്ക് ആചരിക്കാൻ കഴിയുന്ന കാര്യങ്ങളുമാണ് ബുദ്ധൻ ഉപദേശിചത് .ഓരോ വ്യക്തിയുടെയും അത്യുത്തമമായ കഴിവുകളെ സാഷാത്കരിക്കപെടുന്ന  ഒരു പ്രവർത്തന പരിപാടിയാണ് ബുദ്ധ ധമ്മം. .വിഭിന്നമായ കഴിവുകളെ കൂട്ടിയിണക്കി പരിപോഷിപ്പിച്ച് ഒടുവിൽ കർക്കശമായ ആചാരക്രമങ്ങൾ സ്വീകരിപ്പിക്കുന്ന വിധമാണ് ബുദ്ധ ധമ്മത്തിൽ അനുഷ്ടാനങ്ങൾ രൂപപെടുത്തിയിട്ടുള്ളത് .

ബുദ്ധ ധമ്മ അനുയായികളെ രണ്ടായി തരം തിരിക്കാം
ബുദ്ധ മത അനുയായികളെ സാമാന്യമായി രണ്ടായി തരാം തിരിച്ചിരിക്കുന്നു

ഒന്ന് .ഉപാസകർ
രണ്ട് .ഭിക്ഷുക്കൾ

ഉപസകന്മാർ ബുദ്ധമതം സ്വീകരിച്ചിട്ടും ലൌകിക ജീവിതം ഉപേക്ഷിക്കാതെ കുടുംബ ജീവിതം നയിക്കുന്നവരാണ്‌.

ഭിക്ഷുക്കൾ ബുദ്ധ ധമ്മം സ്വീകരിക്കുന്നതോടുകൂടി സന്യാസം അവലംബിക്കുന്നു .ബുദ്ധ മതം സ്വീകരിക്കുക എന്നുവെച്ചാൽ ബുദ്ധം , ധമ്മം ,സംഘം എന്നീ ത്രിരത്നങ്ങളെ ശരണം പ്രാപിക്കുക എന്നതാണ്.

ബുദ്ധം ശരണം ഗച്ഛാമി
ധമ്മം ശരണം ഗച്ഛാമി
സംഘം ശ രണം ഗച്ഛാമി
എന്ന് ഉച്ചരിച്ചുകൊണ്ട് ആരെല്ലാം ഈ മൂന്നിനെയും സര്വ്വാത്മന ശരണമായി ,രക്ഷാസ്ഥാനമായി കരുതുന്നുവോ അവർ ബുദ്ധമത അനുയായികളായി മാറുന്നു.ഒരുവനെ ഭിക്ഷുവാക്കുന്നത് അയാളുടെ നിർവ്വാണമടയാനുള്ള വെമ്പൽ അല്ലാതെ മറ്റൊന്നുമല്ല.ഉപാസകന്മാരും  ഭിക്ഷുക്കളും അവരുടെ ആധ്യാത്മിക ശക്തികളിൽ വളരെ അന്തരമുള്ളവർ ആയതുകൊണ്ട് അവരുടെ അനുഷ്ഠാനങ്ങളും വിഭിന്നമാണ് .

ബുദ്ധ മത അനുയായികൾ ഒന്നാകെ പിന്തുടരുന്ന അനുഷ്ടാനങ്ങൾ ആണ് പഞ്ച ശീലങ്ങൾ.
1.പാണാതി പാദ വേറമണി -പ്രാണി ഹിംസ ഒഴിവാക്കുക
2.അദിന്ന ദാന വേറമണി -അർഹത ഇല്ലാത്തത് എടുക്കാതിരിക്കുക (മോഷ്ടികാതിരിക്കുക )
3.കാമേശു മിച്ചാചാര വേറമണി -തെറ്റായ കാമ വാസനകളിൽ നിന്നും ഒഴിഞ്ഞു നില്ക്കുക .
4.മൂസാവാദ വേറമണി -നുണ പറയുന്നതില നിന്നും ഒഴിഞ്ഞു നില്ക്കുക
5.സുര മേറയ  മജ്ജ പമാദ ട്ടാന വേറമണി -മദ്യം മാദക ദ്രവ്യങ്ങൾ ഒഴിവാക്കുക

ഇങ്ങിനെ നോക്കിയാൽ ഈ പഞ്ച ശീലങ്ങൾ അത്യന്തം ഉപകാരപ്രദവും സമൂഹത്തിനു തന്നെ വളരെ ഗുണകരവും ആണെന്ന കാര്യത്തിൽ തർക്കമില്ല.
ഇത്രയെങ്കിലും നിയന്ത്രണത്തോടുകൂടി ജീവിതം നയിക്കുന്നവരുടെ ഇടയിൽ നിന്നും കൂടുതൽ കർക്കശമായ അഷ്ടാംഗമാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാൻ ഉറപ്പും ഉത്സാഹവും ഉള്ളവർ സന്യാസിമാരാകാൻ കാലക്രമേണ മുന്നോട്ടുവരുന്നു .

ഹരിദാസ്‌ ബോധ്  

No comments: