Wednesday, March 30, 2016

ബുദ്ധ മതത്തിലെ പത്ത് നിയമങ്ങൾ

ബുദ്ധ മതത്തിലെ പത്ത് നിയമങ്ങളും
അതിലെ പാപ പ്രവർത്തികളും

.......................................................................
ഭഗവാൻ ബുദ്ധൻ പറഞ്ഞ പത്ത് പാരമിതകൾ ജീവിതത്തിൽ പകർത്താതിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവക്ഷിക്കുന്നത് .



മൂന്നെണ്ണം ശാരീരികമായ പാപങ്ങളാണ് .നാലാമത്തേത് വാക്കുകൊണ്ടുള്ള പാപം .അടുത്ത മൂന്നെണ്ണം മനസ്സുകൊണ്ടുള്ള പാപം .

ശാരീരികമായ പാപങ്ങളാണ് പ്രാണഹിംസ ,മോക്ഷണം ,വ്യഭിചാരം
വാക്കുകൊണ്ടുള്ള പാപങ്ങളാണ് കള്ളം പറച്ചിൽ ,അപവാദം ,തെറി പറച്ചിൽ ,വിടുവായത്തം എന്നിവ .
മാനസികമായ പാപങ്ങളാണ് അത്യാഗ്രഹം ,അസൂയ , അവിശ്വാസം  എന്നിവ .

പാപങ്ങളിൽവെച്ച് ഏറ്റവും നികൃഷ്ടമായത് മാനസികമായ ദുർവിചാരങ്ങളെന്നു ബുദ്ധൻ സിദ്ധാന്തിക്കുന്നു .

പാപികൾ രണ്ട് തരത്തിലുണ്ട് .
ചെയ്യുന്ന കുറ്റം കാണാത്തവരും ഏറ്റു പറയാത്തവരും ഒരു കൂട്ടർ .
കുറ്റ സമ്മതം ഉണ്ടായിട്ടും ,മാപ്പ് ചോദിച്ചിട്ടും ക്ഷമിക്കാൻ സന്നദ്ധത കാണിക്കാത്തവർ രണ്ടാമത്തെ കൂട്ടർ .

ഈ പത്ത് പാപങ്ങൾ ജീവിതത്തിൽ നിന്നും ഇല്ലായ്മ ചെയ്താൽ മനുഷ്യർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക മാത്രമല്ല അഷ്ടാംഗമാർഗ്ഗത്തിൽ കൂടി സഞ്ചരികുകയും ചെയ്യും .

ഹരിദാസ് ബോധ് 

No comments: