Tuesday, March 29, 2016

എങ്ങിനെ ദു:ഖത്തിനു അറുതി വരുത്താം ?



ത്യാഗ്രഹമാകുന്ന വട വൃക്ഷത്തിന്റെ വേരുകളെ ആസക്തി, രാഗം എന്ന് നമുക്ക് വിശേഷിപ്പിക്കാം .

അധികാരം മോഹിച്ചു കടുംകൈ പ്രയോഗിക്കുന്ന രാഷ്ട്രിയക്കാരുടെയും വെറും ധനവും പ്രശസതിയും മോഹിച്ച് ദുഷ്ടത്തരങ്ങൾ ചെയ്യുന്ന സാധാരണക്കാരുടെയും മനോ നില ഒരുപോലെ ആകുന്നു .

ഹൃദയത്തിന്റെ അടിത്തട്ടിൽ രഹസ്യമായി സൂക്ഷിക്കുന്ന ആസക്തി ,അധികാര കസേരയാകാം പണത്തിന് വേണ്ടിയുള്ളതാകാം ,ഇതാണ് അത്യാഗ്രഹം .അണയാതെ ജ്വലിച്ച് കൊണ്ടിരിക്കുന്ന സ്നേഹം അഥവാ  രാഗം.ഇതിനെ അത്യാഗ്രഹമാകുന്ന വടവൃക്ഷത്തിന്റെ തായ് വേരായും ചിത്രീകരിക്കാം .അതിനാൽ അത്യാഗ്രഹത്തെ നശിപ്പിക്കുന്നതിന് രാഗത്തെ നശിപ്പിക്കേണ്ടിയിരിക്കുന്നു .അതായത് അത്യാഗ്രഹത്തിന്റെ വേര് അറുക്കൽ,ഇതുതന്നെ ആദ്യത്തെ ചടങ്ങ്.

ആശകൾ അത്യാഗ്രഹത്തിന്റെ  ശാഖകൾ ആകുന്നു.അതിനാല ആശകൾ  വെടിയാതെ അത്യാഗ്രഹത്തിന് അന്ത്യം വരുന്നതല്ല.ആശകളെ ഓരോന്നായി പിഴുതെറിയുക ധുഷ്കരമല്ല.
കഠിനമായ ശ്രമം കൊണ്ട് അത് നേടിയെടുത്താൽ ക്രമേണ അത്യാഗ്രഹത്തെ തന്നെ ഉന്മൂലനം ചെയ്യാൻ സാധിക്കും. .ശാഖകൾ നശിച്ചാൽ മരത്തിന്റെ ബലത്തിന് ഇടിവ് തട്ടുമല്ലോ .ആശകളിൽ നിന്നും ഒരിക്കൽ മുക്തി നേടിയാൽ പിന്നെ അവയ്ക്ക് മനസ്സിൽ ഇടം നല്കരുത് .ഇത്തരത്തിൽ ആശകളുടെയും അത്യാഗ്രഹത്തിന്റെയും കർക്കശമായ വർജ്ജനമാണ് പരിത്യാഗം.ഇത് തന്നെയാണ് ദു:ഖ നിവാരണവും .

ബുദ്ധൻ പറഞ്ഞു: തണ്ഹ കഖയോഗ സബ്ബ ദു:ഖം ജിനാതി : (ധമ്മ പദം : 354)

ഹരിദാസ് ബോധ്

No comments: