Monday, October 2, 2017

ASHOKA VIJAYADASAMI CELEBRATION CONDUCTED AT PALAKKAD

അശോക വിജയദസമി ആഘോഷിച്ചു
------------------------------------------------------------
സങ്കീര്‍ണ്ണ പ്രശ്നങ്ങളെ ബുദ്ധ ധമ്മം
ലളിതമായി പരിഹരിക്കുന്നു:ഭിക്ഷു മൗര്യ ബുദ്ധ
=================================



ബുദ്ധധമ്മം എല്ലാ സങ്കീര്‍ണമായ പ്രശ്നങ്ങളെയും ശാസ്ത്രീയമായും മൈത്രിയോടെയും വിലയിരുത്തുവാനും പരിഹരിക്കുവാനും ജനങ്ങളെ പഠിപ്പിക്കുന്നുവെന്ന് തമിഴ്നാട് രാമനാഥപുരം ബോധിവന വിഹാരത്തിലെ ഭിക്ഷു മൗര്യ ബുദ്ധ അഭിപ്രായപെട്ടു.
കേരള മഹാബോധി മിഷന്‍ സംഘടിപ്പിച്ച അശോക വിജയദശമി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക ലോകത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിയുന്ന തത്വശാസ്ത്രമായതിനാലാണ് അശോക ചക്രവര്‍ത്തി, ഭൌതിക ശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍, ഇന്ത്യന്‍ ഭരണഘടന ശില്‍പി ബി.ആര്‍ .അംബേദ്‌കര്‍ എന്നിവരേ ഈ ദര്‍ശനം ആകര്‍ഷിച്ചത്.

ദുഖം അനുഭവിക്കുന്ന ജനങ്ങളെ അവരുടെ ദുഖമെന്തെന്നും, അതിന്‍റെ കാരണവും നിവാരണ മാര്‍ഗ്ഗവും കണ്ടെത്താന്‍ ബുദ്ധ ദര്‍ശനം ലളിതമായി ഉപദേശിക്കുന്നു.അതാണ്‌ ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ നീ നിനക്ക് വെളിച്ച്ചമാകുക എന്ന തത്വത്തിന്‍റെ അര്‍ത്ഥം.ധമ്മ ബോധി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബൗദ്ധാചരണ രീതിയില്‍ കുട്ടികളെ ഭിക്ഷു എഴുത്തിനിരുത്തി.

തുടര്‍ന്ന് നടന്ന യോഗത്തില്‍ കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ എന്‍.ഹരിദാസ്‌ ബോധ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗം പ്രൊഫസ്സര്‍ ഡോ.മനോജ്‌ ബാബു സംസാരിച്ചു.ലോകത്ത് വളര്‍ന്നുവരുന്ന മതാധിഷ്ടിത കലഹങ്ങള്‍ക്കുള്ള ഏക പരിഹാരം മൈത്രിയില്‍ അധിഷ്ട്ടിതമായി രാജ്യം ഭരിച്ച അശോക ചക്രവര്‍ത്തിയുടെ ഭരണ രീതിയും, ഡോ.അംബേദ്‌കര്‍ മുന്നോട്ടുവെച്ച മതേതര ഭരണഘടനയുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
പ്രപഞ്ചത്തിന്‍റെ നശീകരണത്തിന് ആയുധങ്ങള്‍ക്ക് പ്രാധാന്യം ഏറി വരുന്ന ഈ കാലഘട്ടത്തില്‍ ആയുധം ഉപേക്ഷിച്ചു ഏഷ്യഭൂഖന്ധം ഭരിച്ച അശോക ചക്രവര്‍ത്തി മാതൃകയാണെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരന്‍ കെ.പി.രമേഷ് അഭിപ്രായപെട്ടു.ത്രിരത്ന ബൗദ്ധ മഹാസംഘം ധമ്മമിത്രം നാഗര്ത്ന, പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.


ഉച്ചക്ക് ശേഷം പാലി ഭാഷാ പഠനത്തിന്‍റെ രണ്ടാമത് ബാച്ചിന് പാലി അദ്ധ്യാപകന്‍ കെ.ജി.കൃഷ്ണകുമാര്‍ ക്ലാസ്സെടുത്തു.








Friday, September 22, 2017

Ashoka vijaya dasami

അശോക വിജയദസമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തിയതിന്‍റെ കാരണവും ,ലക്ഷ്യവും

Wednesday, September 20, 2017

Ashoka Vijaya dasami celebration


ASHOKA THE GREAT


അശോക ദി ഗ്രേറ്റ്‌
സമാനതകള്‍ ഇല്ലാത്ത ചക്രവര്‍ത്തി
=========================================
മഹാനായ അശോക ചക്രവര്‍ത്തിയെ കുറിച്ച് ചരിത്രത്തില്‍ നമ്മള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും.നാം അറിയാതെ പോയ പല കാര്യങ്ങളും അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപെട്ടുണ്ട്.
അശോക വിജയദശമി
----------------------------
കലിംഗ യുദ്ധത്തിന് ശേഷം അഗാത ദുഖത്തിലായ അശോക ചക്രവര്‍ത്തിയെ ഒരു യുവാവായ ബുദ്ധ സന്യാസി പത്ത് ദിവസം ബുദ്ധധമ്മം ഉപദേശിക്കുകയും പത്താംനാള്‍ അദ്ദേഹം തന്‍റെ ഉറയില്‍ സൂക്ഷിച്ചിരുന്ന വാള്‍ വലിച്ചെറിയുകയും
ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
ആ ദിവസത്തിന്‍റെ ഓര്‍മ്മക്കായാണ് “അശോക വിജയദശമി” എന്ന പേരില്‍ ബുദ്ധിസ്റ്റുകള്‍ ആഘോഷിക്കുന്നത്.
ബുദ്ധധമ്മം പത്ത് ദിവസം ശ്രവിച്ചപ്പോള്‍ പത്താംനാളില്‍
ധമ്മം അശോക ചക്രവര്‍ത്തിയില്‍ വിജയംകൈവരിക്കുകയും അദ്ദേഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും സമാധാനത്തിലേക്കും നയിച്ച ദിവസം എന്ന അര്‍ത്ഥമാണ് അതിനുള്ളത്.
ജാതിമത ഭേദങ്ങള്‍ക്ക് സ്ഥാനം
നല്‍കാതെയുള്ള ഭരണം
--------------------------------------
തുടര്‍ന്ന് മുപ്പത്തിഏഴ് വര്‍ഷക്കാലം അദ്ദേഹം തന്‍റെ സാമ്രാജ്യം ധമ്മത്തിനനുസരിച്ച് ഭരിച്ചു.ഒട്ടും വിശ്രമമില്ലാതെ ജീവിതത്തിന്‍റെ സത്യം,ധര്‍മ്മം നീതി ന്യായം എന്നിവ ജനങ്ങളെ പഠിപ്പിച്ചു.അദ്ദേഹത്തിന്‍റെ മുന്നില്‍ ജാതി മത ഭേദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.സാമ്രാജ്യം മുഴുവനും സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞു. ജാതി, മത, വര്‍ഗ്ഗമോ, ഉയര്‍ന്നവന്‍ ,താഴ്ന്നവന്‍ എന്നൊന്നില്ലാതെ എല്ലാവരും ഈ സന്തോഷവും സമാധാനവും അനുഭവിച്ചു.
ലോക ചരിത്രത്തില്‍ കാണാത്ത
മൂല്യാധിഷ്ടിത ഭരണം
---------------------------------------
ബുദ്ധമതം സ്വീകരിച്ചതിനു ശേഷം അദ്ദേഹം തന്‍റെ സൈന്യത്തെ അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പാടെ നിര്‍ത്തിവെച്ചു. പകരം അവരുടെ കായിക ശേഷിയെ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപെടുത്തി. സ്കൂളുകള്‍, സത്രങ്ങള്‍,പാതകള്‍,
ആശുപത്രികള്‍(മനുഷ്യര്‍ക്കും,മൃഗങ്ങള്‍ക്കും) ,കിണറുകള്‍ എന്നിവയെല്ലാം പോതുജനങ്ങള്‍ക്കായി പണികഴിപ്പിച് നല്‍കി.
മൃഗവേട്ട നിരോധിച്ചു.ഔഷധ സസ്യപരിപാലനം എന്നിവ നടപ്പിലാക്കി.അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്രം അഹിംസയില്‍ അധിഷ്ടിതമായ ബുദ്ധ ധമ്മത്തിന്‍റെ പാതയിലാക്കി.
മഹത്തായ അടയാളപെടുത്തലുകള്‍
--------------------------------------------
മഹാനായ ഭഗവാന്‍ ബുദ്ധന്‍റെ ജനനംനടന്ന ലുംബിനി ,ബോധോദയം ലഭിച്ച ബോധ്ഗയ , ആദ്യ പ്രഭാഷണം നടന്ന സാരാനാഥ് ,പരിനിര്‍വ്വാണം നടന്ന കുഷിനര എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഭഗവാന്‍ ബുദ്ധനോടുള്ള ബഹുമാനാര്‍ത്ഥം അവിടെ അദ്ദേഹം സ്തുപങ്ങള്‍ പണിത് അടയാളപെടുത്തി.
ബുദ്ധധമ്മത്തിലെ ആശയങ്ങളെ നിരവധി കൊത്തുപണികളും ചിഹ്നങ്ങളും കൊണ്ട് ജനങ്ങള്‍ക്ക്‌ പെട്ടെന്ന് ബോദ്ധ്യപെടുത്താന്‍ ശ്രമിച്ചു.അശോക ചക്രം (ധമ്മചക്രം), അശോക സ്തംഭം, ലയണ്‍ ഹെഡ്, മധ്യപ്രദേശില്‍ പണികഴിപ്പിച്ച സാഞ്ചി സ്തുപത്തിലെ കൊത്തുപണികള്‍ എന്നിവ ഇതിന്‍റെ ഉദാഹരണം.അദ്ദേഹം ഇങ്ങിനെ അടയാളപെടുത്തിയില്ലായിരുന്നുവെങ്കില്‍ ഭഗവാന്‍ ബുദ്ധന്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അഭിപ്രായപെട്ടിടുണ്ട്.
ബുദ്ധ മതത്തെ ലോകമെമ്പാടും എത്തിച്ചു.
--------------------------------------------------
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധ ധമ്മം പ്രചരിപ്പിക്കാന്‍ സന്യാസിമാരെയും ,മക്കളായ മഹിന്ദനെയും, സംഘമിത്തയെയും പറഞ്ഞയച്ചു.അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭഗവാന്‍ ബുദ്ധന്‍റെ തത്വങ്ങള്‍ പാറകളിലും, ഗുഹകളിലും സ്തൂപങ്ങളിലും കൊത്തിവെച്ചു.
ബുദ്ധം മതം സ്വീകരിച്ചതിനു ശേഷം കരുണയുടെയും സ്നേഹത്തിന്റെയും ദയയുടെയും,ദാനത്തിന്‍റെയും മൂര്‍ത്തിഭാവമായി മാറി.
ബുദ്ധസന്യാസിയായി മാറി
സമ്പത്തെല്ലാം ദാനം ചെയ്ത
അശോക ചക്രവര്‍ത്തി
--------------------------------
അറുപത്തിരണ്ട് വയസ്സായപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും ബുദ്ധ സന്യാസിയായി മാറുകയും ആര്‍ഭാടങ്ങളും, സുഖ സൌകര്യങ്ങളും ഉപേക്ഷിച്ച് ലളിത ജീവിതവും തുടങ്ങിയിരുന്നു. ഈ കാലയളവില്‍ കൊട്ടാരത്തില്‍ താമസിക്കുന്നതിനു പകരം വിഹാരങ്ങളില്‍ അധിക സമയവും കഴിച്ചുകൂട്ടി. തന്‍റെ സമ്പത്തെല്ലാം ബുദ്ധവിഹാരങ്ങള്‍ക്കും ധമ്മ പ്രചരണങ്ങള്‍ക്കുമായി ദാനം ചെയ്തുവന്നു.
ധമ്മത്തെ ഭരണ രംഗങ്ങളില്‍ ഉള്‍പെടുത്തി
----------------------------------------------------
വിഹാരങ്ങളില്‍ താമസ്സിക്കുന്ന സമയങ്ങളില്‍ അദ്ദേഹം ഉപവസിക്കുകയും വിപസന ധ്യാനത്തില്‍ മുഴുകുകയും ബുദ്ധമത ആചാരം കൃത്യമായി പാലിക്കുകയും ചെയ്തു.വിഹാരങ്ങളില്‍ താമസിച്ചുകൊണ്ടു ബുദ്ധമത തത്വങ്ങള്‍ വിശദമായി പഠിക്കുകയും പരിശീലിക്കുകയും അത് ഭരണരംഗങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മക്കളായ മഹേന്ദനും,കുനലയും, തീവലയും, സംഘമിത്തയെയുമൊക്കെ ബുദ്ധമതം പ്രചരിപ്പിക്കാനായി അയാള്‍ രാജ്യങ്ങളിലേക്ക് അയച്ചു.
പേരകുട്ടികളുടെ
കിരീട അവകാശതര്‍ക്കം ദുഖത്തിലേക്ക്
-------------------------------------------------
ഈ സമയത്ത് പേരകുട്ടികളായ ദസരതനും,സംപ്രതിയും കിരീടാവകാശത്തിനുവേണ്ടി തര്‍ക്കം തുടങ്ങി.ഇതേ തുടര്‍ന്ന് രാജ്ഞിമാരും തര്‍ക്കത്തിലായി.ഈ രാജ്ഞിമാര്‍ക്കിടയില്‍ തിക്ഷ്യരഖി എന്ന ഒരു ദുഷ്ട സ്ത്രീയായ ഭാര്യയും ഉണ്ടായിരുന്നു.
ചക്രവര്‍ത്തിയുടെ സന്യാസത്തിലധിഷ്ടിതമായ ലളിത ജീവിതം ,ആര്‍ഭാടത്തോടെ ജീവിച്ച തിക്ഷ്യരഖിക്ക് വളരെയധികം ദേഷ്യത്തിനിടയാക്കി.ചക്രവര്‍ത്തിയില്‍ ഉണ്ടായ ഈ മനംമാറ്റത്തിന് വഴിവെച്ച ബുദ്ധധമ്മത്തിനു നേരെയും അവര്‍ നീക്കം തുടങ്ങി.ഇതിന്‍റെ ഭഗമായി ഭഗവാന്‍ ബുദ്ധന് ബോധോദയം ലഭിച്ച ഗയയിലെ ബോധി വൃക്ഷത്തെ നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചു.ഇതെല്ലാം അദ്ദേഹത്തിന് ദുഖത്തിനിടയാക്കി.
ഒടുവില്‍ സാമ്രാജ്യം തന്നെ ഉപേക്ഷിച്ച്
തക്ഷശിലയിലേക്ക്. അവിടെ വെച്ച് നിര്‍വ്വാണം
---------------------------------------------------------------
സ്ഥാനരോഹണത്തെ ചൊല്ലിയുള്ള പെരകുട്ടികളുടെ തര്‍ക്കംമൂര്‍ച്ചിച്ചപ്പോള്‍ രാജ്യം തന്നെ ഉപേക്ഷിച്ച് ബുദ്ധസന്യാസിയായ അദ്ധ്യാപകനുമൊത്ത് അദ്ദേഹം തീര്‍ത്ഥാടനത്തിന് പോയി.ഒടുവില്‍ തക്ഷശിലയിലെത്തിചേര്‍ന്ന് അവിടെ പൂര്‍ണ്ണമായും സന്യാസ ജീവിതവുമായി കഴിഞ്ഞുകൂടി.എഴുപത്തി രണ്ടാമത്തെ വയസ്സില്‍ അവിടെ വെച്ച് അദ്ദേഹം നിര്‍വ്വാണം പ്രാപിച്ചു.
ബുദ്ധ സന്യാസിയായ ഏക ചക്രവര്‍ത്തി;
മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വം
-------------------------------------------------------
മുപ്പത്തി ഏഴു വര്‍ഷക്കാലം സാമ്രാജ്യം ഭരിച്ച അശോക ചക്രവര്‍ത്തി,മഹാനായ ന്യായധിപനും, രാജാക്കന്മാര്‍ക്കിടയിലെ ഏക ബുദ്ധ സന്യാസിയുമായിരുന്നു.
മനുഷ്യ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന അദ്ദേഹം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊത്തിവെച്ച രേഖകളില്‍ അദ്ദേഹം സ്വയം പറയുന്നത് “പ്രിയാദാസി അശോക” എന്നാണ്.ഏവര്‍ക്കും സന്തോഷം നല്‍കുന്നവന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം.തന്‍റെ പ്രജകളെ അദ്ദേഹം മക്കളെ എന്നാണ് അഭിസംബോധന ചെയ്തത്. അദ്ദേഹം തന്‍റെ തന്നെ അധ്യാപകനും തന്‍റെ ആഗ്രഹത്തെ കുറിച്ച് ബോധാവാനും ആയിരുന്നു. തന്‍റെ ജീവിതം ജനങ്ങളുടെ ക്ഷേമത്തിനും നന്മക്കുമായി നീക്കിവെച്ചു.
.
മരണ രഹിതമായി നിലനില്‍ക്കുന്ന
അശോക സാമ്രാജ്യവും ഓര്‍മ്മകളും
---------------------------------------------
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തി ലോകത്തുനിന്ന് വിട്ടുപോയെങ്കിലും അദ്ദേഹത്തില്‍ നിലനിന്നിരുന്ന കരുണയും, സത്യസന്ധതയും , ധാര്‍മിക മൂല്യങ്ങളും, അഹിംസ സിദ്ധാന്തവും, സഹ ജീവികളോടും പ്രകൃതിയോടുമുള്ള സ്നേഹവും ഇന്നും ലോകത്ത് മഹത്തായ ഓര്‍മ്മയായി നില നില്‍ക്കുന്നു.അദ്ദേഹത്തിന്‍റെ സാമ്രാജ്യം മരണരഹിതമായി ഇന്നും മനുഷ്യമനസുകളില്‍ നിലനില്‍ക്കുന്നു.
എച്.ജി.വെല്‍സിന്‍റെ അഭിപ്രായം;
“ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും
അശോക ചക്രവര്‍ത്തി നിലകൊള്ളുന്നു”.
------------------------------------------------------------------
അതുകൊണ്ടാണ് ഇംഗ്ലീഷ് ചരിത്രകാരനായ എച് .ജി.വെല്‍സ് ഇങ്ങിനെ ആഭിപ്രായപെട്ടത്‌.
“ലോക ചരിത്രത്തില്‍ ആയിരക്കണക്കിന് രാജാക്കന്മാരും അവരുടെ സാമ്രാജ്യവും ഉണ്ടായിട്ടുണ്ട്. അവരെല്ലാം “സ്വയം ഉയര്‍ത്തപെട്ടവര്‍” , “സ്വയം വാഴ്ത്തപെട്ടവര്‍”, “സ്വയം അഭിമാനിക്കുന്നവര്‍” എന്നെല്ലാം പറയഞ്ഞ് അധികാരത്തില്‍ കയറുകയും പിന്നീട് ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അശോക ചക്രവര്‍ത്തി തിളങ്ങി തിളങ്ങി ഏറ്റവും തിളക്കമുള്ള നക്ഷത്രമായി ഇന്നും നിലകൊള്ളുന്നു”.
ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിന് നല്‍കുന്ന ഏറ്റവും മഹത്തായ അന്ഗീകാരമുള്ള സമ്മാനമാണ്.
===============
ഹരിദാസ് ബോധ്

Tuesday, August 22, 2017

Dhamma Discourse conducted in Kearala

Dhamma discourses conducted in kerala by different Sanga's on 19th August to 21st August.
Bangalore Lokutthara Buddha vihara Chief Monk Bante Vinaya Rakhitha delivered the Dhammma message.

Dhamma Programme at Varkala- kollam Dist.Programme organised by AIMBS


Bante Vinaya Rakhitha Delivering Message at Trissur. Programme Organised by Buddhist Cultural forum



At Palakkad
At palakkad Dhamma Bodhi Hall.Programme organised By Kerala Mahabodhi Mission







At calicut.Organised by Boudha mahasabha




At wayanad. Programme organised by International Buddhist meditation centre





Wednesday, August 16, 2017

Saturday, May 13, 2017

BUDDHA POORNIMA CELEBRATED IN DIFFERENT PARTS OF KERALA STATE

ബുദ്ധധമ്മത്തിന്‍റെ ചുവടു പിടിച്ച് കേരളം......
2017 ലെ ബുദ്ധ പൂര്‍ണ്ണിമ ആഘോഷ കാഴ്ച്ചകള്‍
===========================================

Buddha poornima celebration at Alappuzha Karumadi Buddha Buddha bhumi on 10th May 2017

ബുദ്ധ ധമ്മം കേരളത്തില്‍ സ്വയം ഉയര്‍ത്തെഴുനേല്‍ക്കാന്‍ തുടങ്ങി.പന്ത്രണ്ടാം നൂറ്റാണ്ടുവരെ സജ്ജീവമായിരുന്ന ധമ്മത്തെ പലവിധ അധാര്‍മ്മിക മാര്‍ഗ്ഗങ്ങളിലൂടെ നാടുകടത്തിയവരുടെ പുതു തലമുറ ഈ ഉയര്‍ത്തെഴുനേല്‍പ്പ് കണ്ട് അന്തംവിട്ട് നോക്കിനില്‍ക്കുകയാണ്.
സമ്പത്തിന്‍റെയോ, അധികാരത്തിന്‍റെയോ,
വൈദേശികരുടെയോ യാതൊരു വിധ സഹായവുമില്ലാതെ,
എന്തിലേറെ ഒരു ബുദ്ധ വിഹാരമോ,നയിക്കാന്‍ ഒരു ബുദ്ധ ഭിക്ഷുവോ കേരളത്തില്‍ ഇല്ലാതിരുന്നിട്ടും എങ്ങിനെയാണ് ബുദ്ധമതം കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്നതെന്നാണ് നിലവിലെ സംഘടിത മതവിഭാഗങ്ങളുടെ ചര്‍ച്ച.
അവര്‍ പലരും ഇതില്‍ ഗവേഷണം നടത്തുന്നു.ചിലരുടെ പി.എച്,ഡി പേപ്പര്‍ തന്നെ ഈ വിഷയമാണ്.ചിലര്‍ ബൗദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനായി അവരുടെ അനുയായികളെ നിയോഗിച്ചിരിക്കുന്നു. പത്രക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ , സാംസ്കാരിക പ്രവര്‍ത്തകര്‍, സേവന പ്രവര്‍ത്തകര്‍,ജാതി നേതാക്കള്‍ വരെയുണ്ട് ഈ കൂട്ടത്തില്‍.
ചിലര്‍ തങ്ങളുടെ മത അനുയായികളെ പിടിച്ചു നിര്‍ത്താന്‍ പാടുപെടുമ്പോള്‍, 
മറ്റുചിലര്‍ക്ക് സമ്പത്തും അധികാരവും ആള്‍ബലവും ഉണ്ടായിട്ടും ബുദ്ധധമ്മത്തിലേക്കുള്ള ഒഴുക്ക് തടയാനാകുന്നില്ല എന്നതിന്‍റെ വേവലാതിയാണ്.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മതപരമായ ഡി.എന്‍..എ പരിശോദിക്കാനുള്ള വല്ല സാങ്കേതിക വിദ്യഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നു. ഇവരെല്ലാം ഒരുകാലത്ത് ധമ്മ വിശ്വാസികളായിരുന്നുവെന്ന്.

മഹത്തായ ഈ പാരമ്പര്യമുള്ളതുകൊണ്ടാണ് അധാര്‍മ്മികതകളുടെ ഇരുമ്പറക്കുള്ളില്‍ നിന്നും ശീലത്തിലും, ശ്രദ്ധയിലും, ബോധത്തിലും, കരുണയിലും അധിഷ്ടിതമായ ബൗദ്ധ ധാര്‍മ്മികതയിലേക്കുള്ള ഈ തിരിച്ചുപോക്ക്.
കേരളത്തില്‍ ബുദ്ധ ധമ്മം എല്ലാവരും സ്വയം പഠിക്കുന്നു.ആചരിക്കുന്നു.
ബുദ്ധ ധമ്മം അത്രമാത്രം ലളിതമാണ് ,യാഥാര്‍ത്ത്യം നിറഞ്ഞതാണ്‌ ,പ്രകൃതിക്ക് ഇണങ്ങുന്നതാണ്.സ്വയം ഏവരെയും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ്.
AT KOZHIKKODE BUDDHA VIHAARA

at KARUMADI BUDDHA BHUMI
BIKSHU NAGSEN DELIVERING DHAMMA TALK
UPASAKAS AND UPASIKAS
RESPECTING BUDDHA STATUE
CHANDALABIKSHUKI DRAMA AT THONNAKKAL
BUDDHA POORNIMA CELEBRATION AT KAKKAYUR BUDDHA VIHARA
ADOOR
AT DHAMMA BODHI HALL PALAKAKD
THONNAKKAL BUDDHA BHUMI



Friday, May 12, 2017

Buddha poornima celebration at Palakkad-Kakkayur Buddha Vihara

പാലക്കാട് കാക്കയൂര്‍ ബുദ്ധ വിഹാരത്തില്‍
ബുദ്ധ പൂര്‍ണ്ണിമ ആഘോഷം
==========================
 
Buddha Poornima celebration at Palakkad kakkayur Buddha vihaara
പാലക്കാട്: പാലക്കാട് കാക്കയൂര്‍ ബുദ്ധ വിഹാരത്തില്‍ ബുദ്ധ പൂര്‍ണ്ണിമ ആഘോഷിച്ചു. പത്താം തീയ്യതി വൈകിട്ട് ആറുമണിമുതല്‍ എട്ടുമണിവരെ ബുദ്ധോപാസന, ധമ്മ പ്രഭാഷണം എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് കേരളമാഹബോധി മിഷന്‍ ചെയര്‍മാന്‍ എന്‍.ഹരിദാസ്‌ ബോധ് നേതൃത്വം നല്‍കി.നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു


BUDDHA POORNIMA CELEBRATION AT PALAKKAD ORGANISED BY KERALA MAHABODHI MISSION


മനുഷ്യര്‍ ബോധമുള്ളവരാകുമ്പോള്‍
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും
-ഭിക്ഷു നഗസേന്‍



BUDDHA POORNIMA CELEBRATION AT PALAKAKD ORGANISED BY KERALA MAHABODHI MISSION

മഹാകാരുണികനായ ബുദ്ധദേവന്‍ നേടിയ ബൌദ്ധത്ത്വം ആര്‍ക്കും നേടാവുന്നതാണെന്നും ,എല്ലാവരിലും ബൌദ്ധത്ത്വമുണ്ടെന്നും അത് പുറത്തെടുക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും ഭിക്ഷു നാഗസേന്‍(നാഗ്പൂര്‍) അഭിപ്രായപ്പെട്ടു.കേരള മഹാബോധി മിഷന്‍ പാലക്കാട് സംഘടിപ്പിച്ച ബുദ്ധപൂര്‍ണ്ണിമ ആഘോഷത്തില്‍ ധമ്മ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് രണ്ടുതരം മനുഷ്യര്‍ മാത്രമേ ഉള്ളു.
ഒന്ന് ബോധമുള്ളവരും മറ്റൊന്ന് ബോധമില്ലാത്തവരും.ബോധമുള്ളവര്‍ക്ക് തെറ്റുകളുടെ ഭാഗമാകാന്‍ കഴിയില്ല.ബുദ്ധനാകുക എന്നുവെച്ചാല്‍ ബുദ്ധിയുള്ളവരാവുക, ബോധമുള്ളവരാവുക എന്നാണ് അര്‍ത്ഥമാക്കുന്നത്.മനുഷ്യര്‍ ബോധമുള്ളവരാകുന്നതിനനുസരിച്ച് ലോകത്തിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും

ജനിച്ചനാള്‍ മുതല്‍ പുറംലോകം മാത്രം കണ്ടുശീലിച്ച നമ്മള്‍ നമ്മുടെ മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കണം.നമ്മുടെ മനസ്സിനെയും പ്രവര്‍ത്തികളെയും നിരീക്ഷിച്ച്നമ്മുടെ എല്ലാ പ്രശ്നങ്ങളെയും കണ്ടെത്താനും അതിലൂടെ എല്ലാ ദുഖങ്ങളില്‍ നിന്നും മോചനം നേടാനും നമുക്ക് കഴിയും. ഇതാണ് ഭഗവാന്‍ ബുദ്ധന്‍ നമ്മെ പഠിപ്പിച്ചത്- അദ്ദേഹം തുടര്‍ന്നു.

കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ബുദ്ധിസ്റ്റ് സൊസൈറ്റി അദ്ധ്യക്ഷന്‍ സത്യജീത് മൗര്യ(നാഗ്പൂര്‍),സാഹിത്യകാരന്‍ കെ.പി.രമേഷ്, ത്രിരത്ന ബൗദ്ധമഹാസംഘം ധമ്മമിത്ര നാഗര്ത്ന   എന്നിവര്‍ പ്രസംഗിച്ചു.
ത്രിരത്നം, പഞ്ചശീലം,കരണീയ മെത്തസൂക്തം,മഹാമംഗള സൂക്തം,ധമ്മപാലന്‍ ഗാഥ എന്നീ പൂജാവിധികളോടെയാണ് ചടങ്ങുകള്‍ നടന്നത്. കാക്കയൂര്‍ ബുദ്ധ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്കും ധമ്മപ്രഭാഷണത്തിനും ഹരിദാസ്‌ ബോധ് നേതൃത്വം നല്‍കി.








Historical event - Buddha poornima celebration at Karumaadikuttan Buddha Bhumi -alappuzha



കേരളം ബുദ്ധധമ്മ പാതയിലേക്ക്
==============================
BUDDHA POORNIMA CELEBRATION AT KARUMAADI- BUDDHA BHUMI-ALAPPUZHA

പുറത്ത് പ്രകടമല്ലെങ്കിലും ജാതിമത വര്‍ഗ്ഗ ചിന്തകളുടെ വിവേചനം മൂലം മാനസ്സിക സംഘര്‍ഷം അനുഭവിക്കുന്ന കേരള ജനത ബുദ്ധധമ്മത്തെ ആശ്വാസമായി കാണാന്‍ തുടങ്ങിയെന്ന് ഭിക്ഷു നാഗസേന്‍ അഭിപ്രായപെട്ടു.അമ്പലപുഴക്കടുത്ത കരുമാടിയിലെ ബുദ്ധ ശിലക്ക് മുന്നില്‍ നടന്ന ബുദ്ധ പൂര്‍ണ്ണിമ ആഘോഷ പരിപാടിയില്‍ ധമ്മ പ്രഭാഷണം നടത്തുകയായിരുന്നു നാഗ്പൂരില്‍ നിന്നും എത്തിയ ബുദ്ധ ഭിക്ഷു.

അതി ബൌധികതയുടെ പിന്നാലെ പരക്കം പായുന്ന ജനങ്ങള്‍ക്ക്‌ അതിന്‍റെ നിരര്‍ത്തകതയെകുറിച്ച് തിരിച്ചറിയെണ്ടിവരും.ഭഗവാന്‍ ബുദ്ധന്‍ അരുളി ചെയ്ത പഞ്ചശീലം കേരളീയ സമൂഹം തള്ളികളഞ്ഞതിനാല്‍ സമൂഹത്തില്‍ ദുഷിപ്പു എരിവരികയും ബുദ്ധ ധമ്മത്തിന്‍റെ പ്രസക്തിയും വര്‍ദ്ധിക്കുകയുമാണ് .ആയതിന്‍റെ തെളിവാണ് ബുദ്ധ മതത്തിന്‍റെ കേരളത്തിലെ വ്യാപകമായ വെരോടല്‍.ഒരു ബുദ്ധ ഭിക്ഷുപോലുമില്ലാത്ത കേരളത്തില്‍ ജനങ്ങള്‍  സ്വയം ബുദ്ധധമ്മം നേരായ മാര്‍ഗ്ഗത്തില്‍ പഠിച്ച് ജീവിക്കാന്‍ തയ്യാറാകുന്നതിന്‍റെ കാരണം കേരളത്തിലെ ജനങ്ങളുടെ ഡി.എന്‍.എ ബൗദ്ധ പാരമ്പര്യവുമായി ബന്ധപെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധമതം സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന വിളക്കാണെന്ന് കര്‍ണ്ണാടകയില്‍ നിന്നും എത്തിയ  ബുദ്ധ ഭിക്ഷു ലോബ്സാന്‍ അഭിപ്രായപെട്ടു.മനസ്സിന്‍റെ ശുചീകരണമാണ് അത് മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയം.
കേരളത്തില്‍ ബുദ്ധമതം ശക്തമായി വെരോടിയിരുന്നതിന്‍റെ തെളിവുകളാണ് കരുമാടിയിലെയും മാവേലിക്കരയിലെയും ബുദ്ധ ശിലകള്‍-അദ്ദേഹം തുടര്‍ന്നു.

സാങ്കല്പിക ലോകത്തുനിന്നും യാഥാര്‍ത്യത്തിലേക്ക് നയിക്കുന്ന മഹത്തായ ദര്‍ശനമാണ് ബുദ്ധധമ്മമെന്നു തുടര്‍ന്ന് സംസാരിച്ച തിബത്തന്‍ ബുദ്ധ ഭിക്ഷു കാല്‍ടാന്‍ അഭിപ്രായപെട്ടു.
കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.ഹരിദാസ്‌ ബോധ് അദ്ധ്യക്ഷത വഹിച്ചു.
നാഗ്പൂരിലെ പുരാവസ്തു ഗവേഷകന്‍ സത്യജീത് മൗര്യ,കാസ്യപ് ഭിക്ഷു എന്നിവര്‍ സംസാരിച്ചു.

കാലത്ത് എട്ടുമണിക്ക് ബുദ്ധമത ആചാരണങ്ങളോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്.ത്രിസരണം,പഞ്ച ശീലം,മഹാമംഗള സൂക്തം, കരണീയ മെത്തസൂക്തം,ഉള്‍പടെയുള്ള ബുദ്ധമത പ്രാര്‍ത്ഥനകള്‍ ഭിക്ഷുക്കള്‍ ചൊല്ലികൊടുത്തത് ചടങ്ങില്‍ പങ്കെടുത്ത നൂറുകണക്കിന്  ബുദ്ധിസ്റ്റ് ഉപാസകര്‍ ഏറ്റുചൊല്ലി.

തുടര്‍ന്ന് “കരുമാടികുട്ടന്‍ ബുദ്ധനും ബുദ്ധധമ്മവും” എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പുരാവസ്തു ഗവേഷകന്‍ സി.ചെറിയാന്‍ ഉത്ഘാടനം ചെയ്തു.
ഡോ.അജയ്ശേഖേര്‍,ആര്‍. അനിരുദ്ധന്‍,കെ.പി പ്രസാദ്‌  കെ.ജി.കൃഷ്ണകുമാര്‍,സുശീല, അനിരുദ്ധന്‍ രാമന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ ബുദ്ധിസ്റ്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.വിശ്വനാഥന്‍ അധ്യക്ഷ്യത വഹിച്ചു.മുതിര്‍ന്ന ധമ്മചാരി. കെ.രാമന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.