Friday, May 12, 2017

BUDDHA POORNIMA CELEBRATION AT PALAKKAD ORGANISED BY KERALA MAHABODHI MISSION


മനുഷ്യര്‍ ബോധമുള്ളവരാകുമ്പോള്‍
എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും
-ഭിക്ഷു നഗസേന്‍



BUDDHA POORNIMA CELEBRATION AT PALAKAKD ORGANISED BY KERALA MAHABODHI MISSION

മഹാകാരുണികനായ ബുദ്ധദേവന്‍ നേടിയ ബൌദ്ധത്ത്വം ആര്‍ക്കും നേടാവുന്നതാണെന്നും ,എല്ലാവരിലും ബൌദ്ധത്ത്വമുണ്ടെന്നും അത് പുറത്തെടുക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും ഭിക്ഷു നാഗസേന്‍(നാഗ്പൂര്‍) അഭിപ്രായപ്പെട്ടു.കേരള മഹാബോധി മിഷന്‍ പാലക്കാട് സംഘടിപ്പിച്ച ബുദ്ധപൂര്‍ണ്ണിമ ആഘോഷത്തില്‍ ധമ്മ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് രണ്ടുതരം മനുഷ്യര്‍ മാത്രമേ ഉള്ളു.
ഒന്ന് ബോധമുള്ളവരും മറ്റൊന്ന് ബോധമില്ലാത്തവരും.ബോധമുള്ളവര്‍ക്ക് തെറ്റുകളുടെ ഭാഗമാകാന്‍ കഴിയില്ല.ബുദ്ധനാകുക എന്നുവെച്ചാല്‍ ബുദ്ധിയുള്ളവരാവുക, ബോധമുള്ളവരാവുക എന്നാണ് അര്‍ത്ഥമാക്കുന്നത്.മനുഷ്യര്‍ ബോധമുള്ളവരാകുന്നതിനനുസരിച്ച് ലോകത്തിലെ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും

ജനിച്ചനാള്‍ മുതല്‍ പുറംലോകം മാത്രം കണ്ടുശീലിച്ച നമ്മള്‍ നമ്മുടെ മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കണം.നമ്മുടെ മനസ്സിനെയും പ്രവര്‍ത്തികളെയും നിരീക്ഷിച്ച്നമ്മുടെ എല്ലാ പ്രശ്നങ്ങളെയും കണ്ടെത്താനും അതിലൂടെ എല്ലാ ദുഖങ്ങളില്‍ നിന്നും മോചനം നേടാനും നമുക്ക് കഴിയും. ഇതാണ് ഭഗവാന്‍ ബുദ്ധന്‍ നമ്മെ പഠിപ്പിച്ചത്- അദ്ദേഹം തുടര്‍ന്നു.

കേരള മഹാബോധി മിഷന്‍ ചെയര്‍മാന്‍ ഹരിദാസ്‌ ബോധ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ബുദ്ധിസ്റ്റ് സൊസൈറ്റി അദ്ധ്യക്ഷന്‍ സത്യജീത് മൗര്യ(നാഗ്പൂര്‍),സാഹിത്യകാരന്‍ കെ.പി.രമേഷ്, ത്രിരത്ന ബൗദ്ധമഹാസംഘം ധമ്മമിത്ര നാഗര്ത്ന   എന്നിവര്‍ പ്രസംഗിച്ചു.
ത്രിരത്നം, പഞ്ചശീലം,കരണീയ മെത്തസൂക്തം,മഹാമംഗള സൂക്തം,ധമ്മപാലന്‍ ഗാഥ എന്നീ പൂജാവിധികളോടെയാണ് ചടങ്ങുകള്‍ നടന്നത്. കാക്കയൂര്‍ ബുദ്ധ ക്ഷേത്രത്തിലും ചടങ്ങുകള്‍ നടന്നു. ചടങ്ങുകള്‍ക്കും ധമ്മപ്രഭാഷണത്തിനും ഹരിദാസ്‌ ബോധ് നേതൃത്വം നല്‍കി.








No comments: