Friday, May 12, 2017

Historical event - Buddha poornima celebration at Karumaadikuttan Buddha Bhumi -alappuzha



കേരളം ബുദ്ധധമ്മ പാതയിലേക്ക്
==============================
BUDDHA POORNIMA CELEBRATION AT KARUMAADI- BUDDHA BHUMI-ALAPPUZHA

പുറത്ത് പ്രകടമല്ലെങ്കിലും ജാതിമത വര്‍ഗ്ഗ ചിന്തകളുടെ വിവേചനം മൂലം മാനസ്സിക സംഘര്‍ഷം അനുഭവിക്കുന്ന കേരള ജനത ബുദ്ധധമ്മത്തെ ആശ്വാസമായി കാണാന്‍ തുടങ്ങിയെന്ന് ഭിക്ഷു നാഗസേന്‍ അഭിപ്രായപെട്ടു.അമ്പലപുഴക്കടുത്ത കരുമാടിയിലെ ബുദ്ധ ശിലക്ക് മുന്നില്‍ നടന്ന ബുദ്ധ പൂര്‍ണ്ണിമ ആഘോഷ പരിപാടിയില്‍ ധമ്മ പ്രഭാഷണം നടത്തുകയായിരുന്നു നാഗ്പൂരില്‍ നിന്നും എത്തിയ ബുദ്ധ ഭിക്ഷു.

അതി ബൌധികതയുടെ പിന്നാലെ പരക്കം പായുന്ന ജനങ്ങള്‍ക്ക്‌ അതിന്‍റെ നിരര്‍ത്തകതയെകുറിച്ച് തിരിച്ചറിയെണ്ടിവരും.ഭഗവാന്‍ ബുദ്ധന്‍ അരുളി ചെയ്ത പഞ്ചശീലം കേരളീയ സമൂഹം തള്ളികളഞ്ഞതിനാല്‍ സമൂഹത്തില്‍ ദുഷിപ്പു എരിവരികയും ബുദ്ധ ധമ്മത്തിന്‍റെ പ്രസക്തിയും വര്‍ദ്ധിക്കുകയുമാണ് .ആയതിന്‍റെ തെളിവാണ് ബുദ്ധ മതത്തിന്‍റെ കേരളത്തിലെ വ്യാപകമായ വെരോടല്‍.ഒരു ബുദ്ധ ഭിക്ഷുപോലുമില്ലാത്ത കേരളത്തില്‍ ജനങ്ങള്‍  സ്വയം ബുദ്ധധമ്മം നേരായ മാര്‍ഗ്ഗത്തില്‍ പഠിച്ച് ജീവിക്കാന്‍ തയ്യാറാകുന്നതിന്‍റെ കാരണം കേരളത്തിലെ ജനങ്ങളുടെ ഡി.എന്‍.എ ബൗദ്ധ പാരമ്പര്യവുമായി ബന്ധപെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധമതം സമൂഹത്തെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന വിളക്കാണെന്ന് കര്‍ണ്ണാടകയില്‍ നിന്നും എത്തിയ  ബുദ്ധ ഭിക്ഷു ലോബ്സാന്‍ അഭിപ്രായപെട്ടു.മനസ്സിന്‍റെ ശുചീകരണമാണ് അത് മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയം.
കേരളത്തില്‍ ബുദ്ധമതം ശക്തമായി വെരോടിയിരുന്നതിന്‍റെ തെളിവുകളാണ് കരുമാടിയിലെയും മാവേലിക്കരയിലെയും ബുദ്ധ ശിലകള്‍-അദ്ദേഹം തുടര്‍ന്നു.

സാങ്കല്പിക ലോകത്തുനിന്നും യാഥാര്‍ത്യത്തിലേക്ക് നയിക്കുന്ന മഹത്തായ ദര്‍ശനമാണ് ബുദ്ധധമ്മമെന്നു തുടര്‍ന്ന് സംസാരിച്ച തിബത്തന്‍ ബുദ്ധ ഭിക്ഷു കാല്‍ടാന്‍ അഭിപ്രായപെട്ടു.
കേരള ബുദ്ധിസ്റ്റ് കൌണ്‍സില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.ഹരിദാസ്‌ ബോധ് അദ്ധ്യക്ഷത വഹിച്ചു.
നാഗ്പൂരിലെ പുരാവസ്തു ഗവേഷകന്‍ സത്യജീത് മൗര്യ,കാസ്യപ് ഭിക്ഷു എന്നിവര്‍ സംസാരിച്ചു.

കാലത്ത് എട്ടുമണിക്ക് ബുദ്ധമത ആചാരണങ്ങളോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്.ത്രിസരണം,പഞ്ച ശീലം,മഹാമംഗള സൂക്തം, കരണീയ മെത്തസൂക്തം,ഉള്‍പടെയുള്ള ബുദ്ധമത പ്രാര്‍ത്ഥനകള്‍ ഭിക്ഷുക്കള്‍ ചൊല്ലികൊടുത്തത് ചടങ്ങില്‍ പങ്കെടുത്ത നൂറുകണക്കിന്  ബുദ്ധിസ്റ്റ് ഉപാസകര്‍ ഏറ്റുചൊല്ലി.

തുടര്‍ന്ന് “കരുമാടികുട്ടന്‍ ബുദ്ധനും ബുദ്ധധമ്മവും” എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പുരാവസ്തു ഗവേഷകന്‍ സി.ചെറിയാന്‍ ഉത്ഘാടനം ചെയ്തു.
ഡോ.അജയ്ശേഖേര്‍,ആര്‍. അനിരുദ്ധന്‍,കെ.പി പ്രസാദ്‌  കെ.ജി.കൃഷ്ണകുമാര്‍,സുശീല, അനിരുദ്ധന്‍ രാമന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ ബുദ്ധിസ്റ്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.വിശ്വനാഥന്‍ അധ്യക്ഷ്യത വഹിച്ചു.മുതിര്‍ന്ന ധമ്മചാരി. കെ.രാമന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.












No comments: