ബുദ്ധധമ്മത്തിന്‍റെ ചുവടു പിടിച്ച് കേരളം......
2017 ലെ ബുദ്ധ പൂര്‍ണ്ണിമ ആഘോഷ കാഴ്ച്ചകള്‍
===========================================
Buddha poornima celebration at Alappuzha Karumadi Buddha Buddha bhumi on 10th May 2017 |
ബുദ്ധ ധമ്മം കേരളത്തില്‍ സ്വയം ഉയര്‍ത്തെഴുനേല്‍ക്കാന്‍ തുടങ്ങി.പന്ത്രണ്ടാം നൂറ്റാണ്ടുവരെ സജ്ജീവമായിരുന്ന ധമ്മത്തെ പലവിധ അധാര്‍മ്മിക മാര്‍ഗ്ഗങ്ങളിലൂടെ നാടുകടത്തിയവരുടെ പുതു തലമുറ ഈ ഉയര്‍ത്തെഴുനേല്‍പ്പ് കണ്ട് അന്തംവിട്ട് നോക്കിനില്‍ക്കുകയാണ്.
സമ്പത്തിന്‍റെയോ, അധികാരത്തിന്‍റെയോ,
വൈദേശികരുടെയോ യാതൊരു വിധ സഹായവുമില്ലാതെ,
വൈദേശികരുടെയോ യാതൊരു വിധ സഹായവുമില്ലാതെ,
എന്തിലേറെ ഒരു ബുദ്ധ വിഹാരമോ,നയിക്കാന്‍ ഒരു ബുദ്ധ ഭിക്ഷുവോ കേരളത്തില്‍ ഇല്ലാതിരുന്നിട്ടും എങ്ങിനെയാണ് ബുദ്ധമതം കേരളത്തില്‍ പടര്‍ന്നു പന്തലിക്കുന്നതെന്നാണ് നിലവിലെ സംഘടിത മതവിഭാഗങ്ങളുടെ ചര്‍ച്ച.
അവര്‍ പലരും ഇതില്‍ ഗവേഷണം നടത്തുന്നു.ചിലരുടെ പി.എച്,ഡി പേപ്പര്‍ തന്നെ ഈ വിഷയമാണ്.ചിലര്‍ ബൗദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനായി അവരുടെ അനുയായികളെ നിയോഗിച്ചിരിക്കുന്നു. പത്രക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ , സാംസ്കാരിക പ്രവര്‍ത്തകര്‍, സേവന പ്രവര്‍ത്തകര്‍,ജാതി നേതാക്കള്‍ വരെയുണ്ട് ഈ കൂട്ടത്തില്‍.
ചിലര്‍ തങ്ങളുടെ മത അനുയായികളെ പിടിച്ചു നിര്‍ത്താന്‍ പാടുപെടുമ്പോള്‍,
മറ്റുചിലര്‍ക്ക് സമ്പത്തും അധികാരവും ആള്‍ബലവും ഉണ്ടായിട്ടും ബുദ്ധധമ്മത്തിലേക്കുള്ള ഒഴുക്ക് തടയാനാകുന്നില്ല എന്നതിന്‍റെ വേവലാതിയാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മതപരമായ ഡി.എന്‍..എ പരിശോദിക്കാനുള്ള വല്ല സാങ്കേതിക വിദ്യഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നു. ഇവരെല്ലാം ഒരുകാലത്ത് ധമ്മ വിശ്വാസികളായിരുന്നുവെന്ന്.
മഹത്തായ ഈ പാരമ്പര്യമുള്ളതുകൊണ്ടാണ് അധാര്‍മ്മികതകളുടെ ഇരുമ്പറക്കുള്ളില്‍ നിന്നും ശീലത്തിലും, ശ്രദ്ധയിലും, ബോധത്തിലും, കരുണയിലും അധിഷ്ടിതമായ ബൗദ്ധ ധാര്‍മ്മികതയിലേക്കുള്ള ഈ തിരിച്ചുപോക്ക്.
കേരളത്തില്‍ ബുദ്ധ ധമ്മം എല്ലാവരും സ്വയം പഠിക്കുന്നു.ആചരിക്കുന്നു.
ബുദ്ധ ധമ്മം അത്രമാത്രം ലളിതമാണ് ,യാഥാര്‍ത്ത്യം നിറഞ്ഞതാണ് ,പ്രകൃതിക്ക് ഇണങ്ങുന്നതാണ്.സ്വയം ഏവരെയും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ്.
AT KOZHIKKODE BUDDHA VIHAARA |
at KARUMADI BUDDHA BHUMI |
BIKSHU NAGSEN DELIVERING DHAMMA TALK |
UPASAKAS AND UPASIKAS |
RESPECTING BUDDHA STATUE |
CHANDALABIKSHUKI DRAMA AT THONNAKKAL |
BUDDHA POORNIMA CELEBRATION AT KAKKAYUR BUDDHA VIHARA |
ADOOR |
AT DHAMMA BODHI HALL PALAKAKD |
THONNAKKAL BUDDHA BHUMI |
No comments:
Post a Comment