Thursday, May 4, 2017

MEDITATION OR MIND CULTURE


ബുദ്ധിസ്റ്റ് ധ്യാനം അഥവാ
 മാനസിക സംസ്കാരം


ധമ്മാനന്ദ



പദവികള്‍ അധികാരം,സമ്പത്ത് സമ്പത്ത് എന്നിവയിലൂടെ മനസമാധാനവും സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്ന ജനങ്ങള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്.കുടുംമ്പ ബന്ധങ്ങള്‍,ജ്യോലി ഭാര്യ ഭര്‍തൃബന്ധം ,സുഹൃത്തുക്കള്‍ കൂടാതെ ഭൌതികവസ്തുക്കളിലൂടെയും സന്തോഷം ലഭിക്കുമെന്നാണവര്‍ ധരിച്ചുവെച്ചിരിക്കുന്നത്.പുറം മോടിയിലും,സാമൂഹിക രാഷ്ട്രീയസാഹചര്യങ്ങളിലും മാറ്റം വരുത്തുവാനാണ് വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്ന അവരുടെ ശ്രമം.കാരണം ഈ സാഹചര്യങ്ങളിലെല്ലാം മാറ്റം വന്നാല്‍ അവരെല്ലാം സന്തോഷവും സമാധാനമുള്ളവരുമായി മാറുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.എന്നാല്‍ ഈ സാഹചര്യങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് മാറി മറിയുന്നതാണെന്ന സത്യം അവര്‍ വിസ്മരിക്കുന്നു.

ഓരോരുത്തരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുന്പോ,ശേഷമോ  പെട്ടെന്നാണ് മാറ്റങ്ങളുണ്ടാകുന്നതും,നല്‍കിയ വാഗ്ദ്ഗാനങ്ങളും താല്‍കാലിക സന്തോഷങ്ങളുമൊക്കെ പുലര്കാലത്തുള്ള മഞ്ഞ് ഇല്ലാതാകുന്നതുപോലെ നിറം മങ്ങി ഇല്ലാതാകുന്നത്.അടുത്തുവരുന്ന പൂമ്പാറ്റയെ പിടിക്കാന്‍ ശ്രമിക്കുകയും,അത് അകലേക്ക്‌ പറന്നുപോകുമ്പോള്‍ അതിനെ

പിടിക്കാന്‍ കഠിനമായി ശ്രമിക്കുന്നതുപോലെയാണ്‌ സന്തോഷത്തിനുവേണ്ടിയുള്ള നമ്മുടെ കഠിനമായ ശ്രമങ്ങള്‍.
മനസ്സിന്‍റെ കടിഞ്ഞാണ്‍ എങ്ങിനെ പിടിക്കണമെന്നറിയാതെ മനുഷ്യന്‍ അവന്‍റെ മനശക്തിയെ വളരെയധികം പാഴാക്കികളയുകയാണ്.മനസ്സിന്‍റെ ശക്തി എന്നത് ഒരു വെള്ളച്ചാട്ടം പോലെയാണ്.എല്ലാ ദിവസവും വെള്ളചാട്ടത്തിലൂടെ വെള്ളം ശക്തിയായി പതഞ്ഞോഴുകുന്നു.വ്യത്യസ്തമായി ചിന്തിച്ച ഒരു എഞ്ചിനീയര്‍ സാഹചര്യങ്ങളെ ശരിയാവിധം പഠിച്ച് ഡാം നിര്‍മ്മിച്ച് ആ വെള്ളത്തെ വൈദ്യതിയുണ്ടാക്കാനായി പ്രയോജനപെടുത്തി.കെട്ടിനിന്ന വെള്ളത്തെ ഹൈഡ്രോ ഇലക്ട്രിക്കല്‍ പവര്‍സ്റ്റേഷന്‍ വഴി വൈദ്യുതി ഉല്‍പാദിപ്പിച്ച് തെരുവുകളിലും വീടുകളിലും ഫാക്ടറികളിലും  വൈദുതി എത്തിച്ച് പ്രകാശപൂരിതമാക്കി.ഈ മാര്‍ഗ്ഗത്തിലൂടെ നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മന.ശക്തിയെ പിടിയില്‍ഒതുക്കുകയും അതിനെ സമൂഹത്തിന്‍റെ നന്മക്കുവേണ്ടി പ്രയോജനപെടുത്തുകയും അങ്ങിനെ നമ്മുടെ സന്തോഷം സമാധാനം സംതൃപ്തി എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം.മനസ്സിന്‍റെ ഈ ശക്തിയെ ഭഗവാന്‍ ബുദ്ധന്‍ തിരിച്ചറിയുകയും അങ്ങിനെ അദ്ദേഹം ബോധോദയം നേടുകയും ചെയ്തു.

ആറ്റമിക് എനെര്‍ജികൊണ്ട് ലോകത്തെ പിടിച്ചുകുലുക്കാന്‍ കഴിയുമെങ്കിലും മനുഷ്യമനസ്സിനെ പരിശീലിപ്പിക്കാന്‍ അതിന് കഴിയുന്നില്ല എന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്ടീന്ന്റെ അഭിപ്രായം.ഇത് മനുഷ്യമനസ്സിന്‍റെ സ്വഭാവമാണ്.മതപരമായി അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മനസ്സിനെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ലോകത്തെ ടൈംബോംമ്പിന്‍റെ അവസ്ഥയിലേക്ക് മനുഷ്യനെത്തിച്ചു.അവന്‍റെ ഞാനെന്ന ഭാവം അത്യാഗ്രഹം,വെറുപ്പ്‌ അസൂയ എന്നിവയാണതിന്‍റെ കാരണം.ഓരോ ജീവിയും അപകടകാരിയായി മാറികൊണ്ടിരിക്കുകയാണ്.പുതിയ കണ്ടുപിടുത്തങ്ങള്‍ ബുദ്ധിയുള്ള മനുഷ്യന്‍ കണ്ടെത്തികൊണ്ടിരിക്കുന്നു.എന്നാല്‍ അവന്‍റെ ശക്തി തെളിയിക്കുന്നതിനായി അവരതിനെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു.അതിനൊരു ഉദാഹരണമാണ് അറ്റോമിക് എനര്‍ജി.മനുഷ്യനാണ് അത് കണ്ടുപിടിച്ചത്.അതിനെ നമുക്ക് നന്മക്കും തിന്മക്കുംവേണ്ടിയും ഉപയോഗിക്കാം.എന്നാല്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ആ ശക്തിയെ സ്വന്തം അയല്‍രാജ്യങ്ങളുടെ നാശത്തിന് വേണ്ടിയും ലോകത്തിന്‍റെ തന്നെ സര്‍വ്വ നാശത്തിനായും ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.മനുഷ്യമനസ്സിന്‍റെ ശക്തിയെ നിയന്ത്രിച്ച് അതിനെ ഉപയോഗപ്രദമായ രീതിയില്‍ പ്രയോജനപെടുത്തിയില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലം.

മനുഷ്യമനസ്സിലെ സുരക്ഷിത ബോധമില്ലായ്മ

ഭയം ,പിരിമുറുക്കം എന്നിവ ഒഴുവാക്കികൊണ്ട് സമാധാനത്തോടെ ജീവിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് ആധുനിക ലോകത്തിന്‍റെ പ്രത്യേകതഓരോ ജീവികളും അതിന്‍റെ നിലനില്‍പ്പിനായി മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.ഇതിന്‍റെ ഫലം ദുഖമായി പരിണമിക്കുന്നു.മറ്റുള്ളവരുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കികൊണ്ട് എന്തിനാണവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്? പരിശീലനമില്ലാത്ത മാനസികാവസ്ഥയാണതിന്‍റെ കാരണം.
ശാസ്ത്രീയവും ,സാങ്കേതികവുമായ അറിവുകള്‍ എത്രമാത്രം നേടിയിട്ടും ഇതിനൊരു പരിഹാരം കണ്ടെത്താന്‍ മനുഷ്യന് കഴിയുന്നില്ല.മനുഷ്യമനസ്സിലെ ഭൌതികതയോടുള്ള അത്യാഗ്രഹത്തെ തിരിച്ചറിഞ്ഞ് ശരിയാംവിധം അതിനെ പരിശീലിപ്പിക്കാത്തതാണതിന്‍റെ കാരണം.
ഭൌതികതയോടുള്ള ആസക്തി വര്‍ദ്ധിക്കുംതോറും മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അക്രമാസ്ക്തനാകുകയും അസൂയയും വെറുപ്പുമുള്ളവനായി മാറുകയും ചെയ്യുന്നു.
ആധുനിക മനുഷ്യന്‍ അവന്‍റെ സ്വാര്‍ത്തത, അത്യാഗ്രഹം എന്നിവയെ അവന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലേക്കും ഉള്‍പെടുത്താന്‍ ശ്രമിക്കുന്നു.ഒന്നിച്ചാണ് ജീവിക്കുന്നതെങ്കിലും ഒരാള്‍ക്കും മറ്റൊരാളെ വിശ്വാസമില്ല.ജനസംഖ്യകൊണ്ട് നിബിഡമായ ലോകത്ത് അവനിന്ന് ഒറ്റപെട്ടതും സുരക്ഷിതമില്ലാത്ത മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്.
കാരണം ഒരു മനുഷ്യനെയും അവന് വിശ്വാസമില്ലാതിരിക്കുകയും ,അതിലൂടെ അവന്‍റെ ആത്മവിശ്വാസം നഷ്ടപെടുകയും ചെയ്തിരിക്കുന്നു.

ഒരു മനുഷ്യന്‍റെ മനസ്സിനെ മുന്‍കൂട്ടി കാണാനോ അതിനെ മനസിലാക്കാനോ വലിയ വിഷമമാണ്.മതവിശ്വാസിയാണെന്നും, വിദ്യാസമ്പന്നനാണെന്നും,, സംസ്കാരമുല്ലവനാണെന്നും അവന്‍ അഭിനയിക്കുകയാണ്.അവന്‍ യഥാര്‍ത്തത്തില്‍ ആരാണെന്ന് ആര്‍ക്കും അറിയാന്‍ കഴിയുന്നില്ല.സ്വന്തം താലര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ചതിച്ചും തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.യഥാര്‍ത്തത്തില്‍ ഒരു വ്യക്തിയുടെ കുശാഗ്രബുദ്ധി തിരിച്ചറിഞ്ഞാല്‍ അവനിലെ യഥാര്‍ത്ത മൃഗത്തെ കണ്ടെത്താന്‍ നമുക്ക് കഴിയും.
മൃഗങ്ങള്‍ ഒരിക്കലും കുശാഗ്രബുദ്ധിക്കാരോ, മറ്റുള്ളവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവരോ അല്ല.ഉപമിക്കാന്‍ കഴിയാത്തവിധം സ്വാര്‍ത്ഥതയോടെ കോണ്‍ഗ്രീറ്റ് വനങ്ങളില്‍ ഇരുകാലുകളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ എല്ലാതരം അധാര്‍മ്മികതെയെയും പരിചയപെടുത്തുകയും, സമൂഹത്തെ ആകമാനം നാശത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയുമാണ്
.
സാങ്കേതികവിദ്യ കണ്ടുപിടിച്ച് മനുഷ്യകുലത്തെ ആകമാനം നാശത്തിലേക്ക് നയിക്കുന്ന ഏതെങ്കിലുമൊരു ജീവിയുണ്ടെങ്കില്‍ അത് മനുഷ്യന്‍ മാത്രമാണ്.ഒരുകാലഘട്ടത്തില്‍ ഒന്നുകില്‍ ദൈവമോ അല്ലെങ്കില്‍ പിശാചൊ ആയിരിക്കും ലോകത്തെ നശിപ്പിക്കുക എന്നാണ് പ്രചരിപ്പിച്ചുവന്നത്.എന്നാലിന്ന് ആരാണ് ലോകത്തെ നശിപ്പിക്കാന്‍പോകുന്നതെന്ന് നമുക്ക് കാണാന്‍കഴിയുന്നു.രാഷ്ട്രീയശക്തികള്‍ (ദുഷ്ടശക്തികള്‍) അവരാണ് എല്ലാം തീരുമാനിക്കുന്നത്.അധോഗതി എന്ന് പറയട്ടെ വിദ്യാസമ്പന്നരെന്ന് പറയുന്നവരും അവരുടെ കൈകളിലാണ്.
ഇവരില്‍ ഏതെങ്കിലുമൊരു മനുഷ്യന്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ ലോകം മുഴുവന്‍ ബസ്മമാക്കി മാറ്റാന്‍ കഴിയും.
ഹിറ്റ്‌ലറെപോലെ അവന്‍ മാനസികമായി തരംതാഴ്ന്നവനാണെങ്കില്‍ ലോക സര്‍വ്വ നാശത്തിന് വേഗതയെറും.

പരസ്പര ബഹുമാനത്തിലധിഷ്ടിതമായ ഒരു സമൂഹം കെട്ടിപെടുക്കാനായി ബുദ്ധിയുള്ള ഒരു മനുഷ്യന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്തന്നെ മഹത്തായ തത്വങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്..ഈ ബുദ്ധിമാന്‍റെ ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ടിതമായ മഹത്തായ ഒരു സംസ്കാരമുള്ള സമൂഹം കെട്ടിപെടുത്തിട്ടുണ്ട്.എന്നാല്‍ മഹത്തായ ദര്‍ശനത്തെയും,മതത്തെയും ചിലര്‍ വികലമാക്കി ദുരുപയോഗം ചെയ്തു.

നിങ്ങള്‍ നിങ്ങളിലേക്ക് നോക്കുക

സന്തോഷവും സമാധാനവും ലഭിക്കുന്നതിന് ഭൂരിപക്ഷം ജനങ്ങള്‍ക്കും തെറ്റായ സമീപനങ്ങളാനുള്ളത്.അവനനിലേക്ക് നോക്കുന്നതിന് പകരം പുറംലോകത്തേക്ക് നോക്കുക എന്നതാണവരുടെ രീതി.പ്രശ്നങ്ങളില്‍നിന്നും ദുഖങ്ങളില്‍നിന്നും മോചനം നേടാന്‍ ഇന്ദ്രിയ സുഖങ്ങളിലേക്കും,മദ്യപാനം,ചൂതാട്ടം,ഉള്‍പടെയുള്ള സാങ്കല്പികതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും അങ്ങിനെ വിഡ്ഢിവേഷം കെട്ടുകയുമാണവര്‍.ഇന്ദ്രിയങ്ങളില്‍ ഊന്നിയ പ്രചോദനങ്ങള്‍ സമാധാനമോ സ്വസ്ഥതയോ കൊണ്ടുവരികയില്ല.ഇന്ദ്രിയങ്ങളില്‍ ഊന്നികൊണ്ടുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ അവര്‍ ഇന്ദ്രിയങ്ങളുടെ അടിമകളായി മാറുന്നു.ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ അത്യാഗ്രഹത്തെ ഇല്ലാതാക്കുവാനോ, സംതൃപ്തി നേടുവാനോ കഴിയില്ല.നമ്മള്‍ നമ്മുടെ അകകാഴ്ച വികസിപ്പിക്കേണ്ടതുണ്ട്.അങ്ങിനെ കാരണങ്ങളുടെ യഥാര്‍ത്ത സ്വഭാവത്തെ അറിയേണ്ടതുണ്ട്.
ആ കാഴ്ചഇല്ലാത്തതിനാല്‍ തേനീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാതെ തേനീച്ചകൂട്ടില്‍നിന്നും ലഭിക്കുന്ന തേനിന്‍റെ മാധുര്യം നുകരാന്‍ ശ്രമിക്കുന്നത്പോലിരിക്കും.
ഇങ്ങിനെയൊക്കെയാണെങ്കിലും കുറേപേര്‍ യഥാര്‍ത്ത സന്തോഷം എവിടെയാണെന്നും, പ്രശ്നങ്ങളുടെ യഥാര്‍ത്ത കാരണമെന്താണെന്നും തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്.
മറ്റുള്ളവരെ സന്തോഷത്തോടെയും,സമാധാനത്തോടെയും ജീവിക്കാന്‍ അനുവദിക്കാതെ നമുക്ക് ഈ ലോകത്തിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ കഴിയില്ല.മനസ്സിലെ കാര്‍മേഘങ്ങളാകുന്ന ദുഷ്ടതയെ ഒഴിവാക്കി മനസ്സിനെ ശുചീകരിക്കുകയെന്നതാണ് ഇതിനായി നാം പ്രാഥമികമായി നാം ചെയ്യേണ്ടത്.ബുദ്ധിപരവും,കളങ്കരഹിതവുമായ ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ടിതമായ തത്വങ്ങളെ മനസ്സില്‍ നിറക്കുക എന്നതാണ് ആദ്യപടി.

അകകാഴ്ച്ചയെ കുറിച്ച് ഭിക്ഷു സംഘരഖിത ഇങ്ങിനെ പറയുന്നു.
“അകകാഴ്ച എന്നാല്‍ ശരിയായ കാഴ്ച എന്നാണ് നാം അര്‍ത്ഥമാക്കുന്നത്.ശരിയായ കാഴ്ച്ചപാട്.എല്ലാറ്റിനെയും അതിന്‍റെ സത്യസന്ധമായ സ്വരൂപത്തോടെ നോക്കികാണുക.ബുദ്ധിസ്റ്റ് പദപ്രയോഗത്തിലൂടെ പറയുകയാണെങ്കില്‍ “എന്താണോ അത് അതേപോലെ കാണുക” ഇതിനെയാണ് യഥാര്‍ത്ത ധ്യാനം ശരിയായ അകകാഴ്ച എന്ന്പറയുന്നത്.എന്താണോ അത് അതേപോലെ തന്നെ.
നമുക്ക് രണ്ടുരീതിയില്‍ ലോകത്തെ നോക്കികാണാം.നമ്മെ നമുക്ക് മുന്‍വിധികളോടെ കാണാം.രണ്ടാമതായി നമ്മെ മുന്‍വിധിയില്ലാതെയും കാണാം.ഇതാണ് യഥാര്‍ത്ത കാഴ്ച്ച, ശരിയായ കാഴ്ച.

മനുഷ്യന് സ്വതന്ത്രരാകാം’

മതങ്ങളുടെ ഉദ്ദേശമെന്നത് മനുഷ്യമനസ്സിനെ പരിശീലിപ്പിക്കലാണ്.അല്ലാതെ അന്ധതയിലേക്ക്,സാങ്കലിപ്ക ലോകത്തേക്ക് നയിക്കലല്ല.നമ്മുടെ മനസ്സിനെ നിരീക്ഷിക്കുന്നതിലൂടെ നമ്മുടെ ഇന്ദ്രിയങ്ങളെ സ്വസ്ഥതയിലേക്ക് നയിക്കാനും അതുവഴി അഗാതമായ സമാധാനത്തിലേക്കും നയിക്കാന്‍ കഴിയുന്നു. മനസ്സിനെ നിരീക്ഷിക്കുക ,അതിലൂടെ ഏകാഗ്രതയിലേക്ക് നയിക്കുക എന്നതിന്‍റെ അര്‍ത്ഥം ബ്രെയിന്‍വാഷ് ചെയ്യലല്ല.സ്വന്തം പരിശ്രമത്തിലൂടെ താല്പര്യം ഉണ്ടാക്കികൊണ്ട് മനസ്സിനെ നിരീക്ഷിച്ച് ഏകാഗ്രതയിലേക്ക് എത്തിക്കുക എന്നതാണ്.മറ്റുള്ളവരുടെ ചിന്തയെ നിയന്ത്രിക്കാനുള്ള ശ്രമമല്ലിത്.നമ്മള്‍ നമ്മുടെ മനസ്സിനെ നിരീക്ഷിച്ച്, എകാഗ്രതയിലേക്ക് നയിക്കുമ്പോള്‍, നമ്മെ ബാധിക്കുന്ന എന്തിനെയും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു.
മാത്രമല്ല മനസ്സിലെ മാലിന്യങ്ങളെയും, പ്രശ്നങ്ങളെയും ഇല്ലാതാക്കുവാനും കഴിയുന്നു.ഇതാണ് മനസ്സിനെ നന്മയിലേക്കും സന്തോഷത്തിലെക്കും സമാധാനത്തിലേക്കും നയിക്കാനുള്ള ഒരേയൊരുമാര്‍ഗ്ഗം.
ഭഗവാന്‍ ബുദ്ധന്‍ ഈ മാര്‍ഗ്ഗം കണ്ടുപിടിക്കുകയും അതിലൂടെ അദേഹത്തിന് ബോധോദയം ലഭിക്കുകയും ചെയ്തു.മാത്രമല്ല ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ച വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാര്‍ഗ്ഗം മറ്റുള്ളവര്‍ക്ക് പരിചയപെടുത്തികൊടുക്കയും ചെയ്തു.

ശാരീരിക ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കാന്‍ മനുഷ്യനെപോലെ മൃഗങ്ങള്‍ക്കും കഴിയുന്നു.എന്നാല്‍ മനസിനെ പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.ധ്യാനം എന്നത് മനസ്സിനെ പരിശീലിപ്പിക്കുന്ന ഒരു പദ്ധതിയാണ്. ബുദ്ധിമുട്ട് അനുഭവിക്കാതെ ഇത് ചെയ്യാന്‍  കഴിയില്ല.എന്നാല്‍ ചിലര്‍ ഈ തത്ത്വം മനസിലാക്കിഇതില്‍ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂട്ടികലര്‍ത്തി അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചുവരുന്നു.തെറ്റായ സമീപന രീതികളെയും സങ്കല്പങ്ങളെയും ഊന്നികൊണ്ടുള്ള ജീവിതരീതികളെ ഒഴിവാക്കി യാഥാര്‍ത്യങ്ങളെ അതേപടിസ്വീകരിക്കുവാനും,ശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ധ്യാനംകൊണ്ട് ഉദ്ദേശിക്കുന്നത്.

അത്യാഗ്രഹത്തിന് മനസ്സിനെ പെട്ടെന്ന് സ്വദീനിക്കുവാന്‍ കഴിയും.മനസ്സിന് ദേഷ്യം നല്‍കാന്‍ കഴിയും,മനസ്സിനെ അലസതകൊണ്ട് കീഴടക്കാന്‍ കഴിയും,ആകാംഷകളും,സംഘര്‍ഷങ്ങളും കൊണ്ട് മനസ്സിനെ പ്രക്ഷുബ്ധമാക്കാന്‍ കഴിയും,കാറ്റുകൊണ്ടു വെള്ളത്തെ കലുഷിതമാക്കാന്‍ കഴിയുന്നതുപോലെ.
മനസ്സ് ദുഷിക്കുകയോ,സാങ്കല്‍പികതയിലേക്ക് വഴുതിവീഴുകയോ ചെയ്താല്‍ നിരവധി പ്രശ്നങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടിവരും എന്നുള്ള പരമമായ സത്യം നാം മനസ്സിലാക്കണം

(തുടരും)

വിവര്‍ത്തനം : ഹരിദാസ്‌ ബോധ്




No comments: