ആധുനിക വിദ്യാഭ്യാസ സമ്പ്രദായവും
മനുഷ്യത്വമില്ലാത്ത തലമുറയും.
=================================
ക്രമസമാധാനപാലനം മാത്രമോ പോംവഴി?
-------------------------------------------------------------------------
രാജ്യത്ത് സമാധാനവും
സന്തോഷവും ഉണ്ടാക്കാന്‍ നിലവിലുള്ള രാജ്യത്തിന്‍റെ നിയമമനുസരിചുള്ള ക്രമസമാധാന
പാലനമാണ് സര്‍ക്കാരുകള്‍ നടത്തികൊണ്ടിരിക്കുന്നത്.ഇതുകൊണ്ട് മാത്രം പ്രശ്നം
പരിഹരിക്കപെടുമോ ?ലോകവ്യാപകമായി അധാര്‍മ്മികത ജീവിതചര്യയാക്കികൊണ്ട്
നടക്കുന്നവരും,ദുഷ്ടരും ക്രമാതീതമായി പെരുകിവരുന്നു.അതുകൊണ്ട് തന്നെ
ഭയപെടുത്തികൊണ്ട് നമുക്ക് മനുഷ്യരിലെ തെറ്റിനെ ഇല്ലാതാക്കാന്‍ കഴിയില്ല.
നിയമങ്ങള്‍ പിന്‍വലിച്ചാല്‍ കാണാം സര്‍വ്വ നാശം
---------------------------------------------------------------------------------
സര്‍ക്കാര്‍ എഴുതിവെച്ച
നിയമങ്ങള്‍ ഒന്ന് പിന്‍വലിച്ചാല്‍, സമൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദുഷ്ടശക്തികള്‍ 24 മണിക്കൂറിനുള്ളില്‍
രാജ്യത്തെ മുഴുവനും നശിപ്പിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.ദുഷ്ടശക്തികള്‍
അശാന്തി സൃഷ്ടിച്ചുകൊണ്ട് രക്തചൊരിച്ചലുകള്‍ ഉണ്ടാക്കി നേട്ടങ്ങള്‍ കൊയ്യുകയും
അവരുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യും.ഇക്കാര്യത്തില്‍ മത നേതാക്കളും
ഭിന്നരല്ല.അനുയായികളെ വിഡ്ഢികളാക്കി കൂടെ നിര്‍ത്തുമ്പോള്‍ അവര്‍ക്കും ഇതല്ലാതെ
മറ്റു മാര്‍ഗ്ഗമില്ല.സ്വര്‍ഗ്ഗമെന്ന്പറയുന്ന ഒരു സങ്കല്‍പത്തെ സൃഷ്ടിച്ച് പ്രചോദനം
നല്‍കി,എല്ലാ ദുഖങ്ങള്‍ക്കും പരിഹാരം അവിടെ ഉണ്ടെന്ന് പഠിപ്പിക്കാന്‍
ശ്രമിക്കുകയാണവര്‍.ഇത് സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കരുതെന്ന് അനുയായികളെ ഭയപെടുത്തുന്നു,
മാത്രമല്ല അങ്ങിനെ ചെയ്യുന്നവര്‍ നരകത്തില്‍ പോകുമെന്ന് പഠിപ്പിക്കുന്നു. ഇതാണ്
അവരുടെ അനുയായികള്‍ നല്ലത് ചെയ്യാനും, ചീത്ത ചെയ്യാതിരിക്കാനും അവര്‍
അവലംബിക്കുന്ന രീതി.
ഏതുരീതി സ്വീകരിച്ചാലും
പ്രശ്നം പെരുകുന്നതല്ലാതെ കുറയുന്നില്ല.
-----------------------------------------------------------------
എന്തൊക്കെ രീതികള്‍ അവര്‍
സ്വീകരിച്ചാലും മനുഷ്യരുടെ പ്രശ്നങ്ങള്‍ പെരുകുന്നതല്ലാതെ കുറയുന്നില്ല.മനുഷ്യര്‍
അവരുടെ യതാര്‍ത്ഥ പ്രശ്നം എന്തെന്ന് തിരിച്ചറിയാത്തതാണ്
അവരുടെ പ്രശ്നവും, അത് പരിഹരിക്കാന്‍ കഴിയാതിരിക്കുന്നതിന്‍റെ കാരണവും.
നല്ല ശീലങ്ങളും,സംസ്കാരവുമില്ലാത്ത മനസ്സ്
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം
----------------------------------------------------------------------
നല്ല ശീലങ്ങളും
സംസ്കാരവുമില്ലാത്ത മനസ്സാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.കൂടുതല്‍ വിദ്യാഭ്യാസം
നേടാത്ത ജനങ്ങളെ നമ്മള്‍ പഠിച്ചാല്‍, അവരുടെ പ്രശ്നങ്ങള്‍ എന്നത്
കുറച്ച്മാത്രമായിരിക്കും.
അവരുടെ നിലനില്പ്പിന്നും,ശാരീരിക
പ്രശ്നങ്ങളായ വിശപ്പ്,രോഗം എന്നിവ സംബന്ധിച്ചായിരിക്കും.എന്നാല്‍ വികസിച്ചു എന്ന്
അഭിമാനിക്കുന്ന, കൊട്ടിഘോഷിക്കുന്ന നമ്മുടെ പ്രധാന പ്രശ്നമായി ഉയര്‍ന്നു വരുന്നത്
നിലനില്‍പ്പുമായി ബന്ധപെട്ട കാര്യവുമായല്ല.വീടും ഭക്ഷണവും വസ്ത്രവും മറ്റു
അടിസ്ഥാന കാര്യങ്ങള്‍ ലഭിച്ചാലും ഇവിടെ പ്രശ്നം തീരുന്നില്ല.അവര്‍ അപ്പോഴും
അസന്തുഷ്ടരാണ്.ഗുഹാമനുഷ്യരെക്കാളും അസന്തുഷ്ടി അവര്‍ പ്രകടിപ്പിക്കുന്നു.
ആസ്വദിക്കല്‍ മാത്രം;
തൃപ്തി എന്തെന്ന് അറിവില്ലാത്ത സമൂഹം
----------------------------------------------------------------------
തൃപ്തി എന്തെന്ന് അറിയാതെ
കൂടുതല്‍ ആസ്വദിച്ച് ജീവിക്കുക എന്ന മനുഷ്യന്‍റെ ചിന്താഗതിയാണ് അവന്‍റെ എല്ലാ
പ്രശ്നങ്ങളുടെയും അടിത്തറ.ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്, അവരുടെ ജീവിതം
തന്നെ അഞ്ച് ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അടിമപെട്ട് ആസ്വദിച്ച് ജീവിക്കുക
എന്നതാണ്.
പുതിയ വിദ്യാഭ്യാസ സമ്പ്രദായവും
മനുഷ്യത്വമില്ലാത്ത തലമുറയും.
---------------------------------------------------------
ജ്യോലി അധിഷ്ടിതമായി
കെട്ടിപൊക്കിയിട്ടുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായം“ ജീവിത വിജയം” നേടാനായി
വിദ്യാര്‍ത്തികളെ സന്നദ്ധരാക്കുകയും സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.അത് അവരെ
പഠിപ്പിക്കുന്നത് മറ്റുള്ളവരെ കീഴ്പെടുത്തി സ്വാര്‍ത്തതയോടെ ഭൌതിക സാഹചര്യങ്ങള്‍
നേടാനാണ്.ഇത് ബുദ്ധിശാലികളെ ,എന്നാല്‍ മനുഷ്യത്വം തീരെ ഇല്ലാത്തവരെ സമൂഹത്തില്‍
സൃഷ്ടിക്കുന്നു.സ്വന്തം സ്വാര്‍ത്തതയും ലാഭവും, ഭൌതിക സാഹചര്യങ്ങളും
നേടുന്നതിനിടയില്‍ മറ്റുള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നൊന്നും ഇത്തരക്കാര്‍ക്ക്
പ്രശ്നമാവാറില്ല.
സൂത്രങ്ങള്‍,ക്രൂരത,സ്വാര്‍ത്തത
ആധുനിക തന്ത്രങ്ങള്‍
---------------------------------------------
പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചുകൊണ്ട്,സൂത്രങ്ങളിലൂടെയും,
ക്രൂരതകളിലൂടെയും,സ്വന്തം സ്വാര്‍ത്ഥ നേട്ടങ്ങള്‍ അവര്‍
കൊയ്തെടുക്കുന്നു.
ഒരു കുട്ടിയുടെ ബുദ്ധി വികസിക്കുന്നത് ബാല്യത്തില്‍ നിന്നും
കൌമാര്യത്തിലേക്ക് കടക്കുമ്പോള്‍ ആണ്.ഈ സമയത്ത് ആ കുഞ്ഞ് മനുഷ്യത്വത്തിന്‍റെ
നന്മകള്‍ പഠിച്ചിരിക്കണം.വീട്ടിലും, സമൂഹത്തിലും മതത്തിലൂടെയും, അവരെ
നന്മയുള്ളവരാക്കാന്‍ വേണ്ടിയുള്ള സാഹചര്യങ്ങള്‍ ഒരുക്കണം.എങ്കില്‍ മാത്രമേ കുറഞ്ഞ
കാലം മാത്രം ജീവിക്കാന്‍ സാഹചര്യമുള്ള ഈ ഭൂമിയില്‍ അവരെകൊണ്ട് പ്രയോചനം
ഉണ്ടാകു.അല്ലെങ്കില്‍ ഉണ്ടാകുന്നത് സാമൂഹ്യ വിരുദ്ധരായ തലമുറയായിരിക്കും.
==============
ശേഖരണം
ഹരിദാസ് ബോധ്
=================