ആനന്ദവും, സന്തോഷവും
വ്യത്യസ്തമാണ്
===================
വ്യത്യസ്തമാണ്
===================
ഒരുപാട് അസ്വാസ്ഥ്യം നമ്മളില്‍ ചിലപ്പോള്‍ പ്രകടമാകുന്നില്ലെങ്കിലും ചില ദുഷ്ടചിന്താഗതികളുടെ അവശിഷ്ടം നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നി കിടക്കുന്നുണ്ടാകാം.
മനസ്സിന്‍റെ മാറ്റമനുസരിച്ച് നമ്മള്‍
ശാന്തരാകുന്നു,അക്രമാസക്തനാകുന്നു
--------------------------------------------------------
ചില സമയങ്ങളില്‍ നമ്മളെ കാണാന്‍ ശാന്തരായിരിക്കാം,കാരണം ആ സമയത്ത് നമ്മുടെ മനസ്സില്‍ അസ്വസ്ഥതകള്‍ സംഘര്‍ഷം ഉണ്ടാക്കുന്നില്ല.എന്നാല്‍ ചില അസ്വസ്ഥതകള്‍ ഉണരുമ്പോള്‍ നമ്മുടെ മനോഭാവം പെട്ടെന്ന് തന്നെ മാറ്റുകയും നമ്മള്‍ അക്രമാസക്തനാകുകയും വൃത്തികെട്ടവനാകുകയും ചെയ്യുന്നു.
വിഷയാസക്തി സന്തോഷമല്ല;
വികാരപരമായ മാനസികാവസ്ഥമാത്രമാണ്
---------------------------------------------------------------------
ആ സമയത്ത് തന്നെ വിഷയാസക്തിയോടുള്ള അഭിലാഷം അനുനിമിഷം മനസ്സില്‍ ഉണര്‍ന്നുവന്നാല്‍ ഉടന്‍ തന്നെ അത് സന്തോഷമാണെന്ന്നമ്മള്‍ തെറ്റിദ്ധരിക്കുന്നു.അതൊരു യാഥാര്‍ത്യമാണ് എന്നാല്‍ സന്തോഷമല്ല.
ആനന്ദം, അഭിലാഷം,ഉല്ലാസം എന്നൊക്കെ പറയുന്നത് യഥാര്‍ത്തത്തില്‍ വികാരപരമായ മാനസികാവസ്ഥയാണ്.
ആനന്ദത്തിന്റെ ക്ഷണികമായ ചില സ്വഭാവം അടുത്ത സമയത്തിനുള്ളില്‍ തന്നെ ഇല്ലാതാകുകയും ചെയ്യുന്നു.
ഉല്ലാസത്തെ തേടുന്നതും
സന്തോഷത്തെ തേടുന്നതും തമ്മില്‍ തെറ്റിദ്ധാരണയരുത്.
--------------------------------------------------------------------------------
ഉല്ലാസം ,ആനന്ദം എന്നിവയെ അന്വേഷിക്കുന്നതും, യഥാര്‍ത്ത സന്തോഷത്തെ തേടുന്നതും തമ്മില്‍ തീര്‍ച്ചയായും തെറ്റിധാരണ അരുത്.ആനന്ദം എന്നത് നമുക്ക്പിടിതരുന്നില്ല,താല്‍കാലികമാണത്,
രുചി അറിഞ്ഞാല്‍ ഉടനെ അത് നമ്മില്‍ നിന്നും മാഞ്ഞു പോകുന്നു.മാത്രമല്ല അത് വിലപിടിപ്പുള്ളതാകാം,സംതൃപ്തി നല്‍കാത്തതുമാകാം.
സന്തോഷം വിലകൊടുത്താല്‍ കിട്ടില്ല;
അത് ലഭിക്കുന്നത് മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നാണ്.
--------------------------------------------------------------------------
സന്തോഷം അതുപോലെ അല്ല.അത് വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ല;അത് വരുന്നത് മനസിന്‍റെ അടിത്തട്ടില്‍ നിന്നാണ്,മാത്രമല്ല അത് നീണ്ടകാലം നിലനില്‍ക്കുന്നു.
ഈ നിമിഷത്തില്‍ ആനന്ദം ലഭിക്കുകയും,ഉടന്‍ തന്നെ അസ്വസ്ഥരാകുകയും ചെയ്യുന്നതെന്തെന്നുവെച്ചാല്‍ ആനന്ദത്തിന്‍റെ സ്വഭാവം ക്ഷണികമായതിനാലാണ്.
മനസ്സില്‍ അഴുക്കുള്ളവര്‍ക്ക്
യഥാര്‍ത്ഥ സന്തോഷം ലഭിക്കില്ല
------------------------------------------------
മനസ്സിലെ അഴുക്കുകളായ ഭയം, ദേഷ്യം, അസൂയ,പക,ദുഷ്ട വിചാരം,അത്യാഗ്രഹം എന്നിവ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ സന്തോഷം നേടാന്‍ കഴിയില്ല.
ഇവ മനസ്സില്‍ സജീവമാകുന്നില്ലെങ്കില്‍ നമ്മുടെ മനസ്സ് താല്‍കാലികമായി തിളക്കമുള്ളതായും സന്തോഷമുള്ളതായും നമുക്ക് തോന്നും.പക്ഷെ മനസ്സിന്‍റെ പൂര്‍ണ്ണമായ ശുചീകരണത്തിലൂടെ മാത്രമെ ആത്യന്തികമായ സന്തോഷം കൈവരു.
====================
ശേഖരണം
എന്‍.ഹരിദാസ് ബോധ്

No comments:
Post a Comment