ജീവിതത്തില്‍ യാതൊരു അര്‍ത്ഥവും കല്‍പിക്കാത്ത,കൊട്ടിഘോഷിക്കപെടുന്ന ഈ ആധുനിക സമൂഹത്തില്‍, അത്യാഗ്രഹം, വെറുപ്പ് ,സംശയം,അസഹിഷ്ണുത,ഒറ്റപെടല്‍,അസൂയ,ശത്രുത, എന്നിവയൊക്കെ കൊടികുത്തി വാഴുന്നു. ഇത്തരം സാഹചര്യത്തില്‍ ആഗ്രഹങ്ങളെ ത്രിപ്തിപെടുത്താന്‍ കഴിയുമോ?
കുറ്റബോധമില്ലാത്ത പുതു തലമുറ
--------------------------------------------------
ഒരുതരത്തിലും ത്രിപ്തിയില്ലാത്ത പുതു തലമുറ അവരുടെ ആഗ്രഹങ്ങളെ ത്രിപ്തിപെടുത്താന്‍ കഴിയില്ലെന്ന് അവരുടെ വ്യത്യസ്തമായ പ്രവര്‍ത്തികളിലൂടെ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു.യാതൊരു വിധത്തിലുള്ള കുറ്റബോധവുമില്ലാതെ അവര്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളാകുന്നു.
ഏറ്റവും വലിയ ശത്രു അത്യാഗ്രഹം
-------------------------------------------------------------
മനുഷ്യകുലത്തിന്‍റെ ഏറ്റവും വലിയ പ്രതിയോഗി എന്ന് പറയുന്നത് അത്യാഗ്രഹത്തില്‍ അധിഷ്ടിതമായ സ്വാര്‍ത്തതയാണ്.ഈ ധുഷ്കര്‍മ്മത്തിലൂടെയാണ് എല്ലാ ജീവികളും പിറവിയെടുക്കുന്നത്.
മനുഷ്യര്‍ എപ്പോഴും ആനന്ദത്തിനുവേണ്ടി,പണത്തിനും സമ്പത്തിനും വേണ്ടി അത്യാഗ്രഹം കാണിച്ചുകൊണ്ടേയിരിക്കുന്നു.അവരുടെ
ചിന്തകള്‍ക്കനുസരിച്ചുള്ള സാങ്കല്പിക ലോകം മെനഞ്ഞ് അത് ആഗ്രഹമാകുകയും അത് നേടുമ്പോള്‍ സന്തോഷം കിട്ടുമെന്നും തെറ്റിദ്ധരിക്കുന്നു.ഈ വിശ്വാസമാണ് നമ്മള്‍ ഉള്‍പെടുന്ന ആധുനിക ഭൌതിക വാദ ലോകത്തിന്‍റെ അടിത്തറ.
അത്യാവശ്യങ്ങള്‍ പ്രശ്നമുണ്ടാക്കുന്നില്ല;
വിഷയാസക്തിയാണ് കുഴപ്പം.
-------------------------------------------------------------
നമ്മുടെ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ദുഖം ഉണ്ടാകാന്‍ കാരണമാകുന്നില്ല.അത് സന്തോഷത്തിന്‍റെ ചില ലക്ഷണങ്ങള്‍ നമുക്ക് കൊണ്ടുവരുന്നു.എന്നാല്‍ വിഷയാസക്തിയിലൂടെയുള്ള സംതൃപ്തിയാണ് സന്തോഷത്തിന്‍റെ താക്കോല്‍ എന്നുള്ള ചിന്തയാണ് പ്രശ്നം.ഒരു വ്യക്തി ഇത്തരത്തില്‍ ചിന്തിച്ച് ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോള്‍ ,മാഞ്ഞുപോയ മഴവില്ലിനെ തിരഞ്ഞു പോകുന്നതോപോലെയിരിക്കും ജീവിതം.
ചില സംഗതികള്‍ നമുക്ക് ആനന്ദം നല്‍കുന്നു.അതുകൊണ്ട് നമ്മള്‍ അതിനെ മുറുകെപിടിച്ച് അത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു.ചില സംഗതികള്‍ നമുക്ക് ആനന്ദം നല്‍കുന്നില്ല അതുകൊണ്ട് നമ്മള്‍ അതിനെ ഒഴിവാക്കുന്നു.
നമ്മുടെ അത്യാഗ്രഹത്തെയോ, വെറുപ്പിനെയോ, നമ്മുടെ മനസ്സുകൊണ്ട് നിയന്ത്രിക്കാനോ അതില്‍ ആധിപത്യം സ്ഥാപിക്കാനോ കഴിഞ്ഞില്ലെങ്കില്‍,അതിന്‍റെ ഉള്‍പ്രേരണ ഒരു ദുഖത്തില്‍ നിന്നും മറ്റൊരു ദുഖത്തിലേക്ക് നമ്മെ നയിച്ചുകൊണ്ടേയിരിക്കും.
അത്യാഗ്രഹവും വെറുപ്പും സഹപ്രവര്‍ത്തകര്‍
---------------------------------------------------------------------
അത്യാഗ്രഹവും, വെറുപ്പും സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഒരു സമയത്ത് അത് വെറുപ്പാണെങ്കില്‍ അടുത്ത നിമിഷത്തില്‍ അത് അത്യാഗ്രഹമായി മാറുന്നത് കാണാം.
വിശപ്പ് അല്ലെങ്കില്‍ ആര്‍ത്തി ഉയര്‍ന്നുവരുമ്പോള്‍ നമ്മില്‍ അസ്വസ്ഥത മുളപൊട്ടുന്നു.അതിനെ തുടര്‍ന്ന് ആഗ്രഹങ്ങള്‍ ഉണ്ടാകുകയും അത് ആ അസ്വസ്ഥതയെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
എല്ലാതരം ആഗ്രഹങ്ങളും ഇതുപോലെയാണ്.അത് ആരംഭിക്കുന്നത് അസ്വസ്ഥതയില്‍ നിന്നാണ്. എന്തില്‍ നിന്നാണോ ആ അസ്വസ്ഥത ഉണ്ടായത് അതിന്‍റെ കാരണങ്ങളെകുറിച്ച് ചിന്തിച് അത് സഫലീകരിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. ആ ശൂന്യത ഇല്ലാതാക്കുന്നു.
നമ്മള്‍ ആഗ്രഹിച്ചത് നമുക്ക് ലഭിച്ചില്ലെങ്കില്‍ ആ ശൂന്യത ഒരു വേദനയായി മാറുന്നു. അത് ലഭിക്കുന്നതില്‍ വിജയിച്ചാല്‍ ആഗ്രഹങ്ങളും വിശപ്പും ത്രിപ്തിപെടുന്നു. മറ്റുള്ളവരാല്‍ ചതിക്കപെട്ടോ മറ്റോ നമുക്ക് നമ്മള്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കില്‍ പോലും നമ്മുടെ പ്രതീക്ഷ മനസ്സില്‍ നിന്നും വിട്ടുപോകാതെ നിലനില്‍ക്കും.മാത്രമല്ല പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടാകുകയും ചെയ്യുന്നു.
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ
സംസാര ചക്രം
-----------------------------------------
മനസ്സിന്‍റെ ആഗ്രഹത്തിനും സംത്രിപ്തിക്കുവേണ്ടിയുള്ള തുടര്‍ച്ചയായ ഈ ഉത്ഭവപ്രക്രിയയുടെ അടിസ്ഥാനമാണ് ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ മനുഷ ജീവിതചക്രം –അല്ലെങ്കില്‍ സംസാരചക്രം എന്ന് പറയപെടുന്നത്.
ചില മനുഷ്യര്‍ അവരുടെ ജീവിതം തന്നെ ചിലവഴിക്കുന്നത് പല വസ്തുക്കള്‍ സംഭരിച്ച് കൂട്ടാനാണ്. ഒരു സംഭരണവും അയാളെ ത്രിപ്തിപെടുത്തുന്നില്ല എന്നതാണ് വാസ്തവം.കൂടുതല്‍ കൂടുതലിനു വേണ്ടിയുള്ള അയാളുടെ ആഗ്രഹം ജീവിതം മുഴുവനും അതിനായി സമര്‍പ്പിക്കാന്‍ നീക്കി വെക്കുന്നു.
ആഗ്രഹിച്ചത് ലഭിച്ചാലും ത്രിപ്തിയില്ലാത്തവര്‍
--------------------------------------------------------------------
ആഗ്രഹിച്ചത് ലഭിക്കുന്നതില്‍ പരാജയപെടുമ്പോള്‍ അവര്‍ നിരാശരാകുന്നു.എന്നാല്‍ ആഗ്രഹിച്ചത് ലഭിച്ചാലും മതിവരാതെ വീണ്ടും വീണ്ടും ശ്രമിക്കുകയും ഒടുവില്‍ ലഭിക്കാതെ വരുമ്പോള്‍ വീണ്ടും നിരാശരാകുകയും ചെയ്യുന്നു. പിന്നെ അവരുടെ സ്വപ്നത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ മുന്‍പത്തേതില്‍ നിന്നും കുറച്ച് മങ്ങിയതാകുകയും,ഒടുവില്‍ അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും ചെറിയ അടയാളങ്ങളായി മാറുകയും ആ സമയത്ത് ലഭിച്ചതില്‍ ത്രിപ്തിയില്ലാതായി മാറുകയും ചെയ്യുന്നു.
അത്യാഗ്രഹത്തെ ത്രിപ്തിപെടുത്താന്‍
ബുദ്ധിമുട്ടാണ്
---------------------------------------------------------
ഇക്കരയില്‍ നിന്നും നോക്കുമ്പോള്‍ അക്കരെ പച്ച എന്നുപോലെയാണ് മനുഷ്യന്‍റെ മനസ്സ്.ഇതുപോലെ മനുഷ്യന്‍ ഒരിക്കലും സന്തോഷവും തൃപ്തിയും നേടുന്നില്ല.അതുപോലെ ഉള്ളതില്‍ കൂടുതല്‍ ആണെങ്കില്‍ സാമാന്യത്തില്‍ കവിഞ്ഞ ആഗ്രഹവും ഉണ്ടാകുന്നു.
ഇത് ചൂണ്ടികാണിക്കപെടുന്നത്,മനുഷ്യന്‍റെ അത്യാവശ്യങ്ങളായ ഭക്ഷണം,പാര്‍പ്പിടം,വസ്ത്രം എന്നിവയെ നമുക്ക് ത്രിപ്തിപെടുത്താം.എന്നാല്‍ അവന്‍റെ അത്യാഗ്രഹത്തെ അപൂര്‍വ്വമായേ ത്രിപ്തിപെടുത്താന്‍ കഴിയു എന്നാണ്
====================
ശേഖരണം
എന്‍.ഹരിദാസ് ബോധ്
=====================
No comments:
Post a Comment