അഷ്ടാംഗ യോഗയെ ബുദ്ധന്‍ ശാസ്ത്രിയമാക്കി;
ഏവര്‍ക്കും പ്രയോജനകരമാക്കി
=========================================
ബുദ്ധമതത്തിന് യോഗ
പരിപാടികളുമായി നല്ല ബന്ധമാണുള്ളത്.ബുദ്ധ ഭഗവാന്‍റെ നിര്‍വ്വാണ ലാഭം തന്നെ അനുക്രമമായ
യോഗാനുഷ്ടാനത്തിന്‍റെ പരിണിതമായി കണക്കാക്കുന്നു.
അഷ്ടാംഗയോഗം ശാസ്ത്രിയമായി രൂപം
കൊള്ളുന്നത് അദ്ധേഹത്തിന്‍റെ കാലത്തുതന്നെ.യോഗയെ സംബന്ധിച്ചു അതുവരെ
നിലനിന്നിരുന്ന രഹസ്യരീതിക്ക് വിരുദ്ധമായി യോഗ ക്രമങ്ങളെയും, ഉപകരണമായ മനസ്സിന്‍റെ
ഉള്ളുകള്ളികളെയും ബുദ്ധ ഭഗവാന്‍ സ്വന്തം ശിഷ്യന്മാര്‍ക്ക് വ്യതമാക്കി
കൊടുത്തിട്ടുണ്ട്.
അനുഷ്ടാനമെന്ന പ്രായോഗിക ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ്
അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ എല്ലാം നല്‍കപെട്ടിട്ടുള്ളത്.അങ്ങിനെ അദ്ദേഹം
സൃഷ്ടിച്ച ആ പാരമ്പര്യം പിന്നീട് ബുദ്ധമതത്തോടൊപ്പം ലോകമെമ്പാടും
വികസിക്കുകയല്ലാതെ ചുരുങ്ങുകയോ മങ്ങുകയോ ചെയ്തില്ല.
ഹരിദാസ് ബോധ്
No comments:
Post a Comment