Wednesday, April 13, 2016

MAY ALL BEINGS BE HAPPY

ഏവർക്കും സന്തോഷവും സമാധാനവും
അഭിവൃദ്ധിയും ഉണ്ടാകട്ടെ
====================================


സ്നേഹ ഭാവന ധ്യാനംഎന്നത് ബുദ്ധമത വിശ്വാസികളുടെ വീടുകളിൽ എന്നും നടക്കുന്ന ചടങ്ങാണ് .തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും , തന്നെ സഹായിക്കുന്നവര്ക്കും , തന്നോട് ശത്രുത പുലർത്തുനവർക്കും,താൻ കാണാത്തവർക്കും ,കാണുന്നവർക്കും ഈ ലോകത്തെ സര്വ്വ മനുഷ്യ ജീവ ജാലങ്ങൾക്കും സന്തോഷം, സമാധാനം,അഭിവൃദ്ധി , നന്മ എന്നിവക്ക് ഉണ്ടാകാൻ വേണ്ടിയും , രോഗം, ദുഖം,ഭയം എന്നിവ ലോകത്ത് ആർക്കും ഇല്ലാതിരിക്കട്ടെ എന്ന് മനസ്സിൽ വിചാരിക്കുകയും ചെയുന്ന ധ്യാന ക്രമമാണിത് .
എല്ലാവർക്കും അഭിവൃദ്ധിയും സന്തോഷവും,
സമാധാനവും ഉണ്ടാകുന്നതായി മനസ്സിൽ കാണുക എന്നത് ഈ ധ്യാനത്തിന്റെ സവിശേഷതയാണ് .
അതിനായി പൂക്കളും , ഫലവർഗ്ഗങ്ങലും ഒരുക്കി അലങ്കരിക്കുക എന്നത് ഒരു ചടങ്ങാണ് .

ഇങ്ങിനെ ധ്യാനിക്കുമ്പോൾ ലോകത്തെ മനുഷ്യ ജീവജാലങ്ങൾ ഉൾപടെയുള്ള ഒന്നിനോടും ഒരു ശത്രുതയും നമ്മുടെ മനസ്സിൽ ഇല്ലാതാകുന്നു , കൂടാതെ മറ്റുള്ളവരുടെ അഭിവൃദ്ധി നാം ആഗ്രഹികുമ്പോൾ അത് നമ്മളിലും വന്നു ചേരുന്നു. മനസ്സ് നിർമ്മലമാകുന്നു ,ശാന്തമാകുന്നു . ഭഗവാൻ ബുദ്ധൻ 2500 കൊല്ലങ്ങൾക്ക് മുൻപ് മനുഷ്യരെ പഠിപ്പിച്ച ഒരു ധ്യാനക്രമമാണ് ഈ സ്നേഹ ഭാവന ധ്യാനം .(loving kind meditation).
കൂടാതെ തങ്ങളുടെ വരുമാനത്തിൻറെ 25% ദാനം ചെയ്യാൻ വേണ്ടി വിനിയോഗിക്കുക എന്നതും ബുദ്ധ ധമ്മ വിശ്വാസികളുടെ നിത്യ ജീവിത ക്രമത്തിൽ പെടുന്നു.
 കേരളത്തിലെ ഒരു ബുദ്ധമത വിശ്വാസിയുടെ വീട്ടിലെ ധ്യാനമുറി .

No comments: