ബുദ്ധമതം അംഗീകരിക്കാത്തതും ,
അംഗീകരിക്കുന്നതുമായ കാര്യങ്ങൾ.
================================
വർണ്ണാശ്രമ ജാതി വ്യവസ്ഥ ബുദ്ധമതം അംഗീകരിക്കുന്നില്ല ,കർമ്മം കൊണ്ടോ, ഈശ്വര അനുഗ്രഹ ചിന്ത കൊണ്ടോ പരിഹാരം തേടി മോക്ഷം കരസ്ഥമാക്കാമെന്ന് ബുദ്ധമതം വിശ്വസിക്കുന്നില്ല .വേദ വിഹിതമായ കർമ്മങ്ങൾ ചെയ്ത് അപൂർവ്വമെന്ന ശക്തി വിശേഷം സൃഷ്ടിച്ചോ ,ദേവതാനുഗ്രഹം നേടിയോ പാപം നശിപ്പിക്കുകയും പുണ്യം നേടാൻ കഴിയുമെന്നും ബുദ്ധമതം വിശ്വസിക്കുന്നില്ല .മരണ ശേഷം സ്വർഗ്ഗത്തിൽ എത്താമെന്നും ബുദ്ധമതം ഉപദേശിക്കുന്നില്ല .
ദുഷ് കർമ്മങ്ങളും ദുഷ് ചിന്തകളും മനസ്സിൽ നിന്നും പ്രവർത്തികളിൽ നിന്നും നീക്കി സദ് കർമ്മം ആചരിച്ചാലെ ദു:ഖത്തിൽ നിന്നും മോചനം നേടാൻ കഴിയു എന്നാണ് ബുദ്ധ ധമ്മം നമ്മെ ഉപദേശിക്കുന്നത് .
സ്വര്ഗ്ഗവും നരകവും ഭൂമി ശാസ്ത്രപരമായ കാര്യമല്ല ,അത് മന:ശാസ്ത്രപരമായ കാര്യമാണെന്നും ,ജീവിതത്തിൽ സന്തോഷവും സമാധാനവും നേടാൻ മറ്റു കുറുക്കുവഴികൾ ഒന്നും തന്നെ ഇല്ല എന്നും ബുദ്ധ മതം അനുയായികളെ ഉപദേശിക്കുന്നു .വരുക, എന്നെയും ഞാൻ പറയുന്നതിനേയും വിശ്വസിക്കുക എന്നല്ല ബുദ്ധൻ പറഞ്ഞത് .വരുക ,കാണുക, അനുഭവിച്ച് അറിയുക , അനുഭവമില്ലെങ്കിൽ ഉപേക്ഷിക്കുക എന്നാണ് തൻറെ ധമ്മത്തെ കുറിച്ച് പറയുന്നതിനിടയിൽ അനുയായികളോടായി ബുദ്ധൻ ഉപദേശിച്ചത് .
.................................
ഹരിദാസ് ബോധ്

No comments:
Post a Comment