ഭഗവാന്‍ ബുദ്ധന്‍ തന്‍റെ ശിഷ്യരെ
തനിക്കു സമന്മാരായി ഉയര്‍ത്തി.
=============================
സ്വന്തം ശിഷ്യരില്‍ സ്വയം
വെളിച്ചമകാന്‍, ജാഗ്രതയും സ്വാശ്രയശീലവും വളര്‍ത്തിയ ആചാര്യനായിരുന്നു ഭഗവാന്‍
ബുദ്ധന്‍.
ശിഷ്യന്മാരെ തനിക്കു
സമന്മാരായി അദ്ദേഹം ഉയര്‍ത്തി.സ്വന്തം ശിഷ്യന്മാരില്‍ സത്യമാര്ഗ്ഗത്തിലൂടെ വീര്യവും,
അന്തസത്തയും വളര്‍ത്തി.സാന്മാര്‍ഗ്ഗിക ജീവിതത്തെ അദ്ദേഹം ഒരു നിരന്തര സമരമായി വിഭാവന
ചെയ്തു.
ബുദ്ധന്‍ പറഞ്ഞു:
“എന്‍റെ ശരീരം
അസുഖപെട്ടാലും എന്‍റെ മനസ്സ് അസ്വസ്ഥമാകുകയില്ല”.(സംയുക്ത നികായം)
സാന്മാര്‍ഗ്ഗിക ജീവിതത്തിനുവേണ്ടിയുള്ള
യുദ്ധത്തിനായി ആത്മവിശ്വാസം, വീര്യം, ആര്‍ജ്ജവം,ധൈര്യം, പ്രജ്ജ്ഞ്ഞ എന്ന
മനോഗുണങ്ങളാകുന്ന പടച്ചട്ട ധരിക്കുവാന്‍ അദ്ദേഹം ശിഷ്യരെ ഉപദേശിച്ചു.
ബുദ്ധ ഭഗവാന്‍റെ അന്തിമ
വാക്കുകള്‍ നോക്കുക:
‘വയ ധമ്മാ സഖാരാ
അപ്പ മാ ദേന സംപാ ദേഥ’
‘കൂടിചേര്‍ന്നുണ്ടാകുന്ന
വസ്തുക്കള്‍ എല്ലാം നശിക്കും.നിങ്ങള്‍ ജാഗരൂഗരായി യത്നിച്ച് നിര്‍വ്വാണമടയുക’. ഇതിനായി
സ്വപ്രയത്നം; ജാഗരൂഗത, ആത്മവിശ്വാസം എന്നിവ നേടുക. ഇവയാണ് ബുദ്ധഭഗവാന്‍റെ ഉപദേശങ്ങള്‍
================
ഹരിദാസ് ബോധ്
No comments:
Post a Comment