നിറഞ്ഞുനിന്ന കനിവ്
ബുദ്ധനിലെ പ്രത്യേകത
==============================
ഭഗവാന്‍ ബുദ്ധനില്‍
മനുഷ്യോചിതമായ കനിവ്, സൌഹാര്‍ദം തുടങ്ങിയ ഗുണങ്ങള്‍(humanity) അദ്ദേഹത്തിന്‍റെ
ജീവിതത്തില്‍ ഉടനീളം കാണാം.ബുദ്ധിവികാസം പല മഹാന്മാരിലും സാധാരണക്കാരില്‍നിന്നുള്ള
അകല്‍ച്ചക്കും,അവരോടുള്ള അവജ്ജ്ഞയോടുകൂടിയ അനുകമ്പക്കും കാരണമാകാറുണ്ട്.എന്നാല്‍
ബുദ്ധനാകുന്നതിലൂടെ അഹന്തയെ വേരോടെ അറുത്തുകളഞ്ഞ അദ്ദേഹം സര്‍വ്വതോന്മുഖമായ
ഗുണതികവില്‍ പരിണമിക്കുകയായിരുന്നു.
നിന്ദിക്കാന്‍ ധാരാളം പേര്‍
----------------------------------------
ഭഗവാന്‍ ബുദ്ധനെ
നിന്ദിക്കാന്‍ ധാരാളംപേര്‍ അന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നന്മനിറഞ്ഞ
പ്രചാരണത്തിന് അന്നുണ്ടായ വര്‍ദ്ധിച്ചുവരുന്ന വിജയത്തില്‍ അസൂയപൂണ്ട രാജഗ്രിഹത്തിനടുത്തുള്ള
ഒരു ബ്രാഹ്മണന്‍ ബുദ്ധ ഭഗവാനെ പരസ്യമായി നിന്ദിച്ചു.എന്നാല്‍ അദ്ധേഹത്തിന്‍റെ സമചിത്തതക്ക്
ഉലച്ചില്‍ തട്ടിയില്ല. ബുദ്ധഭഗവാന്‍ ആ ബ്രാഹ്മണനോട് ചോദിച്ചു: “ സ്നേഹിതന്മാരും
സഹപ്രവര്‍ത്തകരും അഥിതികളായി വന്നാല്‍ അവര്‍ക്കുവേണ്ടി വിരുന്നൊരുക്കാരില്ലേ
നിങ്ങള്‍?
നിന്ദകനായ ബ്രാഹ്മണന്‍
പറഞ്ഞു: ‘അതെ ചിലപ്പോഴൊക്കെ ചെയാറുണ്ട്’.
ബുദ്ധ ഭഗവാന്‍: “പക്ഷെ അവര്‍
നിങ്ങളുടെ ആഥിത്യം ഏറ്റില്ലെങ്കില്‍ നിങ്ങള്‍ ഒരുക്കിയ പദാര്‍ത്ഥങ്ങള്‍ ആര്‍ക്കുള്ളതായി
തീരും?
ബ്രാഹ്മണന്‍: ‘ എന്ത് സംശയം
ഞങ്ങള്‍ക്ക് തന്നെ’.
ബുദ്ധ ഭഗവാന്‍: ‘ഹേ ബ്രാഹ്മണാ!
അതുപോലെതന്നെ ഇവിടെയും.അങ്ങോട്ട് ചീത്തപറച്ചിലോ പ്രകോപനമോ കൂടാതെ നമ്മെ പറഞ്ഞ
ചീത്തവാക്കുകള്‍ നാം ഏറ്റെടുക്കുകയില്ല.അവയെല്ലാം താങ്കള്‍ക്കുതന്നെ ഇരിക്കട്ടെ’.
(സംയുക്ത നികായം)
ബുദ്ധന്‍ ഒരിക്കലും
പരുഷമായി സംസാരിച്ചില്ല.
-------------------------------------------
ദേവദത്തന്‍ ബുദ്ധന്‍റെ അടുത്ത
ബന്ധുവായിരുന്നെങ്കിലും ബുദ്ധസംഘത്തില്‍ ചേര്‍ന്നതിനുശേഷം ഭഗവാന്‍ ബുദ്ധനോട് മത്സരിച്ചുകൊണ്ടിരുന്നു.ഒടുവില്‍
ചതിചെയ്ത് ഭഗവാന്‍ ബുദ്ധന്‍റെ ജീവിതം അവസാനിപ്പിക്കുവാനും ശ്രമിച്ചു.എന്നാല്‍
അലൌകികമായ തന്‍റെ മൈത്രികൊണ്ട് മദയാനയെ മയക്കിയ അദ്ദേഹത്തിന് ദേവദത്തന്‍റെ
വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദുരിതഭാരംകൊണ്ട് ദയനീയമാംവണ്ണം
മരിച്ച ദേവദത്തനെകുറിച്ച് ഒരിക്കലും പരുഷമായി സംസാരിച്ചില്ലെന്ന വസ്തുത ഭഗവാന്‍
ബുദ്ധനിലെ നിറഞ്ഞുനില്‍ക്കുന്ന അനുകമ്പയുടെ ഉദാഹരണമാണ്.
--------------------------
ഹരിദാസ് ബോധ്
No comments:
Post a Comment