Saturday, April 30, 2016

BUDDHA POORNNIMA MAY 21 st 2016 in KERALA



മെയ്‌ 21 നു കേരളമെങ്ങും
ബുദ്ധ പൂര്‍ണ്ണിമ ആഘോഷം
--------------------------------------------------------------------------------------


ഇത്തവണത്തെ ബുദ്ധ പൂര്‍ണ്ണിമ ദിനം (മെയ്‌ 21 ന്) കേരളമെമ്പാടുമുള്ള ബുദ്ധിസ്റ്റുകള്‍ ആഘോഷിക്കുന്നു.
മഹാനായ ഭഗവാന്‍ ബുദ്ധന്‍റെ ജനനം, ബോധോദയം, നിര്‍വ്വാണം എന്നിവ ഒന്നിച്ചുവരുന്ന ദിവസമാണ് മെയ്‌ മാസത്തിലെ പൌര്‍ണമി.ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിനത്തെ പവിത്രമായാണ് കാണുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള എല്ലാ ജില്ലകളിലെയും വിവിധ ബുദ്ധ സംഘങ്ങള്‍ വിവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബുദ്ധമത പ്രാര്‍ഥനകള്‍, വിപസന ,ആനാപ് അപാന സതി, മൈത്രീ-സ്നേഹം തുടങ്ങിയ ബുദ്ധിസ്റ്റ് ധ്യാനങ്ങള്‍,  അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍, പഞ്ചശീലങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നടക്കും. തിരുവനന്തപുരത്ത് തോന്നക്കലില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവ പരിപാടികളാണ് നടക്കുന്നത്.
തിരുവനന്തപുരം
ബുദ്ധ ക്ഷേത്ര സംഗീതി, തോന്നക്കല്‍
-----------------------------------------------------
ബുദ്ധ പൂര്‍ണ്ണിമ ഒരു ഉത്സവമായാണ് തോന്നക്കല്‍ ബുദ്ധഭൂമിയില്‍ നടത്തുന്നത്.ബുദ്ധ ക്ഷേത്ര സംഗീതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ഉത്സവപരിപാടികള്‍ മെയ്‌ 19,20, 21 തിയതികളിലായാണ് സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ ആഘോഷപരിപാടികളും സേവനപ്രവര്‍ത്തനങ്ങളും നടക്കും.മെഡിക്കല്‍ ക്യാമ്പ്, തൊഴില്‍ പരിശീലനം, പിറന്നാള്‍ സദ്യ, സാംസ്കാരിക സമ്മേളനം, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍ ,കലാപരിപാടികള്‍, എന്നിവയും ഉണ്ടാകും. ബുദ്ധഭൂമി തീര്‍ഥാടനം നടക്കും.

  
ത്രിരത്ന ബൌദ്ധ മഹാസംഘത്തിന്‍റെ
പരിപാടികള്‍
----------------------------------------------------

മൈനാഗപള്ളി, വര്‍ക്കല,
ആലപ്പുഴ, വയലാര്‍,മാവേലിക്കര, എറണാകുളം
=====================================================

തൃരത്ന ബൌദ്ധമഹാ സംഘത്തിന്‍റെ നേതൃത്വത്തില്‍ മൈനാഗപള്ളിയില്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ക്കലയില്‍  കല്ലമ്പലത്ത്‌ ബുദ്ധ പ്രതിമയുടെ അനാച്ഛാദനം അന്ന് കാലത്ത് നടക്കും.ചേര്‍ത്തലയിലെ വയലാറിലും വൈകിട്ട് ധ്യാനം , ധമ്മ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.മാവേലിക്കരയിലെ ലോകുത്തരയുടെ നേതൃത്വത്തില്‍ കല്ലുമാല റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബോയ്സ് ഹോസ്റ്റലില്‍ ആഘോഷം നടക്കും.ചെറായി ബീച്ചിലെ ഡോഅംബേദ്‌കര്‍ ഹാളില്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

പ്രബുദ്ധ ഭാരത്‌ സംഘത്തിന്‍റെ ആഘോഷം
-----------------------------------------------------------
തിരുവനന്തപുരം, കൊല്ലം അടൂര്‍,
 പാരിപ്പള്ളി,ആറ്റിങ്ങല്‍, മാവേലിക്കര, ആലപ്പുഴ- ചെറായി, കാസര്‍ഗോഡ്‌
=======================================================

പ്രബുദ്ധ ഭരത് സംഘത്തിന്‍റെ ആഭിമുക്യത്തില്‍ തിരുവനന്തപുരം,അടൂര്‍, പാരിപ്പള്ളി, ആറ്റിങ്ങല്‍,മേവേലിക്കര,കാസര്‍ഗോഡ്‌, ആലപ്പുഴ, എന്നിവിടങ്ങളില്‍ വിവിധ ആഘോഷപരിപാടികള്‍ സംഘടിപിച്ചിട്ടുണ്ട്.

കൊല്ലം
---------------
അംബേദ്‌കര്‍ മിഷന്‍റെ ബുദ്ധ ധമ്മ സന്ദേശ യാത്ര
----------------

പ്രമുഖ ധമ്മാചാരി കുമ്പഴ ദാമോദരന്‍റെ നേതൃത്വത്തില്‍ കൊല്ലത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട് രാവിലെ ബുദ്ധധമ്മ സന്ദേശ യാത്ര പുനലൂരില്‍ നിന്നും പുറപ്പെട്ട് കുമ്പഴ ധീക്ഷാഭൂമി, മാവേലിക്കര ബുദ്ധ വിഹാരം, കരുമാടികുട്ടന്‍ ബുദ്ധ വിഹാരം, കരുനാഗപ്പള്ളി എന്നീ ഭാഗങ്ങളിലൂടെ സഞ്ചരിച് വൈകിട്ട് നാലിന് കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളില്‍ എത്തിച്ചേരും.തുടര്‍ന്ന് പ്രഭാഷണം ഉള്‍പടെയുള്ള വിവിധ ചടങ്ങുകള്‍ നടക്കും.

പത്തനംതിട്ട
-------------------
ഇന്ത്യന്‍ ബുദ്ധിസ്റ്റ് യുത്ത് ഓര്‍ഗനൈശേഷന്‍
---------------------------------------------------------
ഇന്ത്യന്‍ ബുദ്ധിസ്റ്റ് യൂത്ത് ഓര്‍ഗനെയിശേഷന്‍ ന്‍റെ നേതൃത്വത്തില്‍പത്തനതിട്ട എഴംകുളത്ത് ആഘോഷം നടക്കും

ധമ്മലോകയുടെ ആഘോഷം
അടൂര്‍, അഞ്ചല്‍, കുന്നംകുളം
---------------------------------------------------
ധമ്മലോകയുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ വിവിധ ചടങ്ങുകള്‍ നടക്കും

ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ഫോറം
ത്രിശൂര്‍
------------------------------------
ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ ഫോറത്തിന്‍റെ ആഭിമുക്യത്തില്‍ ത്രിശൂര്‍ വൈലോപള്ളി ഹാളില്‍ വെച്ച് വൈകിട്ട് 4 ന് ധമ്മ പ്രഭാഷണം സംഘടിപ്പിച്ചിടുണ്ട്.

കേരളമാഹബോധി മിഷന്‍
പാലക്കാട്‌
---------------------------------------------

കേരള മഹാബോധി മിഷന്‍റെ നേതൃത്വത്തില്‍ പാലക്കാട്ട് ധമ്മബോധി ഹാളില്‍ കാലത്തു 10 മണി മുതല്‍ വിവിധ ചടങ്ങുകള്‍ നടക്കും
 ബുദ്ധമത പ്രാര്‍ത്ഥന, ധമ്മ പ്രഭാഷണം, ധമ്മ ക്വിസ്സ്, ധ്യാനം, ചര്‍ച്ച എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
നാഗ്പൂരിലെ ധമ്മാചാരി മണിധമ്മ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് കൊടുവായൂരിലുള്ള ബുദ്ധ ക്ഷേത്രത്തിലും കേരള മഹാബോധി മിഷന്‍റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മിതവാദി സി.കൃഷ്ണന്‍ സ്മാരക ട്രസ്റ്റ്‌ , ബുദ്ധ കമ്മ്യുന്‍
കോഴിക്കോട്
-----------------------------------------------------------------------------------

ബീച്ച് റോഡിലുള്ള മിതവാദി സി.കൃഷ്ണന്‍ സ്മാരക ട്രസ്റ്റ് ന്‍റെ നേതൃത്വത്തില്‍ ഇവിടെയുള്ള ബോധിവൃക്ഷ ചുവട്ടില്‍ കാലത്ത് 10ന് ധമ്മ പ്രാര്‍ത്ഥന നടക്കും. എഴുത്തുകാരനും ധമ്മ പ്രചാരകനുമായ ഡോ. സുഗതന്‍ നേതൃത്വം നല്‍കും.വൈകിട്ട് 4 ന് ഇവിടെയുള്ള ചവറ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രഭാഷണവും സംഘടിപിച്ചിട്ടുണ്ട്. കൂടാതെ ചെറൂട്ടിറോഡിലുള്ള ബുദ്ധ കമ്യൂണിന്‍റെ നേതൃത്വത്തില്‍ ബുദ്ധിസ്റ്റ് ധ്യാന ചടങ്ങുകള്‍ നടക്കും ഡോ.രാഘേഷ് നേതൃത്വം നല്‍കും.


ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രം
വയനാട്
---------------------------------

വയാനാട് ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ബുദ്ധ പൂര്‍ണ്ണിമ ആഘോഷിക്കും. ധ്യാനം, വിവിധ ചടങ്ങുകള്‍ നടക്കും. ട്രസ്റ്റ്‌ പ്രസി. ഡോ.സുരേന്ദ്രന്‍ നേതൃത്വം നല്‍കും.

കാസര്‍ഗോഡ്‌
പ്രബുദ്ധ ഭാരത് സംഘത്തിന്‍റെ ആഘോഷം
---------------------------------------------------------------
കാസര്‍ഗോഡ്‌- കാഞ്ഞങ്ങാട്ട് പ്രബുദ്ധ ഭാരത്‌ സംഘത്തിന്‍റെ നേതൃത്വത്തില്‍  കാലത്ത്മുതല്‍ ധമ്മ പ്രഭാഷണം, ധ്യാനം, ധമ്മ പ്രാര്‍ത്ഥന എന്നിവ സംഘടിപ്പിച്ചിടുണ്ട്. ധമ്മാചാരി ലക്ഷ്മണ നേതൃത്വം നല്‍കും.

No comments: