Sunday, April 17, 2016

Buddhism: Saintific way of thought



ബുദ്ധധമ്മം: ശാസ്ത്രിയമായ
ആധുനിക ചിന്താഗതി.
=========================


ഭഗവാന്‍ ബുദ്ധന്‍റെ ഉപദേശ രീതി യുക്തിയുക്തമായത്തില്‍ തെല്ലും അത്ഭുതപെടാനില്ല.അദ്ദേഹം ആവിഷ്കരിച്ച ‘പ്രതീത്യസമ്യക്പാദ പ്രക്രിയയുടെ’ ഘടനയും അടിസ്ഥാന തത്വവും യുക്തിയുടെ സൂഷ്മഗ്രാഹിയായ ബുദ്ധിയുടെ ഏറ്റവുംവലിയ വിജയമായി പരിഗണിക്കപെടുന്നു.
ഏതു പ്രശ്നത്തെയും യുക്തിയുടെയും ബുദ്ധിയുടെയും നിലപാടില്‍ നിന്നും നേരിടുക; വിശകലനം ചെയ്യുക;സാരാംശത്തില്‍മാത്രം ശ്രദ്ധ ഊന്നുക; അതിനു പരിഹാരം തേടുക.ഈ രീതിയിലുള്ള പ്രതിപാദന രീതി ഭഗവാന്‍ ബുദ്ധന് ‘വിഭജ്ജ വാദി’ എന്ന ഒരു ബിരുദം പോലും നേടി കൊടുത്തിട്ടുണ്ട്.വിഭജ്ജ വാദി എന്നാല്‍ ഇന്നത്തെ ഭാഷയില്‍ അപഗ്രഥനാത്മകമായ രീതിയില്‍ ചിന്തിച്ചു പ്രതിപാദിക്കുന്നവനാകുന്നു.ഇതാണ് ശാസ്ത്രിയമായ ആധുനിക ചിന്താഗതി എന്ന് പറയേണ്ടതില്ലല്ലോ.
സ്വഅനുഭൂതികളുടെ അപഗ്രഥനത്തില്‍ “ആത്മാവ്” എന്ന വസ്തുവോ, ഈശ്വരനോ മറ്റുവല്ല സ്ഥിരമായ ദ്രവ്യങ്ങളോ കാണാത്തത്കൊണ്ടാണ് ഇവക്കൊന്നും ഭഗവാന്‍ ബുദ്ധന്‍ സ്വന്തം ധമ്മത്തില്‍ സ്ഥാനം നല്‍കാതിരുന്നത്.


മറ്റുമതങ്ങളോട് അസഹിഷ്ണുത ഇല്ല.
------------------------------------------------------------



മതസ്ഥാപകന്മാരില്‍ പരക്കെ കാണപെട്ടിട്ടുള്ള മറ്റുമതങ്ങളോടുള്ള അസഹിഷ്ണത ഭഗവാന്‍ ബുദ്ധനെ തീണ്ടിയിട്ടില്ല.ദുരന്തം നിറഞ്ഞ അസഹിഷ്ണത പ്രകടമായി കാണുന്ന ഇന്നത്തെ ലോകത്ത് ബുദ്ധന്‍റെ ഈ മനോഭാവം വേറിട്ട്‌ നില്‍ക്കുന്നു.
അനുഭവാംശങ്ങള്‍ വിട്ടു , പരമ്പരാഗതമായ വിശ്വാസങ്ങളും,വെറും പ്രതിജ്ഞകളും(dogmas) മുറുകെ പിടക്കുന്നതുകൊണ്ടാണ് അസഹിഷ്ണത മുളക്കുന്നതും തഴക്കുന്നതും. ഭഗവാന്‍ ബുദ്ധനാകട്ടെ ‘മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ സിദ്ധികളില്‍’ വിശ്വസിക്കുന്നതെയില്ല.തനിക്കു ലഭിച്ച, തന്നെ ബുദ്ധനാക്കിയ ആ നിര്‍വ്വാണപദം എല്ലാവരും സ്വപ്രയത്നം കൊണ്ട് കരഗതമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉപദേശം.
‘ആനത്ത’ –അനാത്മാവ് ആണല്ലോ ഭഗവാന്‍ ബുദ്ധന്‍റെ മൌലിക സിദ്ധാന്തങ്ങളില്‍ ഒന്ന്. അതിനാല്‍ വ്യക്തിപരമായ പരിഗണനകളില്‍നിന്നും എത്രയോ ഉയര്‍ന്ന് നിര്‍വ്യക്തിത്വങ്ങളുടെ അനന്തതയില്‍ നടന്ന ഭഗവാന്‍ ബുദ്ധന്‍ മറ്റുള്ളവരോട് എങ്ങിനെഅസഹിഷ്ണുത കാണിക്കും?


ബുദ്ധന്‍ സ്വന്തം ധമ്മത്തെ
പരീക്ഷിച്ചു നോക്കുവാന്‍ മാത്രം ക്ഷണിച്ചു.
--------------------------------------------------------------------



സ്വഅനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞ തന്‍റെ ധമ്മത്തെ പരീക്ഷിച്ചു നോക്കുവാന്‍ ക്ഷണിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.അല്ലാതെ ഗുരുവായ ഞാന്‍ പറയുന്നതുകൊണ്ട് കണ്ണുമടച്ചു വിശ്വസിക്കണമെന്നോ, അതിനായി ചില കുറുക്കുവഴികള്‍തേടാനോ അദ്ദേഹത്തിനു താല്പര്യം ഇല്ല.
ഈ സത്യനിഷ്ടയാണ് സേനാനിയായ സിംഹന്‍ എന്ന ജൈനന്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍ , അതുവരെ ജൈനഭിക്ഷുക്കള്‍ക്ക്‌ നല്‍കിവന്ന ദാനം നിര്‍ത്താതെ അവരെയും സഹായിച്ചുകൊണ്ടിരിക്കണമെന്ന ഭഗവാന്‍ ബുദ്ധന്‍റെ നിര്‍ദ്ദേശത്തില്‍ തെളിഞ്ഞുകാണുന്നത്.ആര്‍ക്കുനല്‍കിയാലും ദാനധമ്മം ശുഭകരമാണല്ലോ.ഇതായിരുന്നു ഭഗവാന്‍ ബുദ്ധന്‍റെ നിലപാട്.
================
ഹരിദാസ്‌ ബോധ്

No comments: