Tuesday, April 26, 2016

VIipasana meditation for SAMMA SAMAADHI




സന്തോഷം, സമാധാനം
ധ്യാനംകൊണ്ട് ഉണ്ടാകേണ്ടുന്ന മാനസിക സിദ്ധാന്തം;
അതിനാല്‍ ബുദ്ധിസ്റ്റുകള്‍
വിപസന ധ്യാനം പരിശീലിക്കുന്നു
===============================

സമ്മാ സമാധി-സമ്യക് സമാധി-
ശരിയായ ഏകാഗ്രത- ധ്യാനം.
----------------------------------------------------


മനസ്സ് പതറാതെ ഇവിടെയും സാമാന്യമായ ഒരു പ്രവര്‍ത്തിയെ പരിഷ്കരിച്ച് എടുക്കാനാണ് ഭഗവാന്‍ ബുദ്ധന്‍റെ ഉപദേശം.
ഇവ സഫലമാകണമെങ്കില്‍ എല്ലാ പ്രവര്‍ത്തികളും ഏകാഗ്രതയോടെ നിര്‍വ്വഹിക്കണം.ശരിയായ മാര്‍ഗ്ഗം അവലംബിക്കുന്ന ഒരാള്‍ക്ക്‌ കര്‍ത്തവ്യം ഒന്നേയുള്ളൂ.ദുഃഖനിരോധം. അതിനു പറ്റിയ എകാഗ്രതയാണ് സമ്പാദിക്കേണ്ടത്.
ജീവിത രഹസ്യങ്ങളെകുറിച്ചുള്ള അഗാതവും എകാഗ്രവുമായ ചിന്തയും ധ്യാനവുംകൊണ്ടേ പുതിയ വെളിച്ചവും തുടര്‍ന്ന് ശാന്തിയും സമാധാനവും ഉദിക്കുകയുള്ളു.അതായത് ഏകാഗ്രത ധ്യാനംകൊണ്ട് ഉണ്ടാകേണ്ടുന്ന മാനസികമായ ഒരു സിദ്ധാന്തമാണെന്ന് സാരം.
1.ശരിയായ ബോധം
2.ഉല്‍കൃഷ്ടമായ ചിന്ത
3.ശരിയായ വാക്ക്
4.ശരിയായ കര്‍മ്മം
5.ശരിയായ ജീവിതമാര്‍ഗ്ഗം
6.ശരിയായ വ്യായാമം
7.ശരിയായ സ്മൃതി
8.ശരിയായ ധ്യാനം


ഈ എട്ടു മാര്‍ഗ്ഗങ്ങള്‍ ചേര്‍ന്നാല്‍ ദുഃഖം ഇല്ലായ്മ ചെയ്യാനുള്ള അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ തയ്യാറായി.അതില്‍കൂടി നടക്കുക, എട്ടു ഘടകങ്ങളും സ്വീകരിച്ച് ജീവിതത്തില്‍ പ്രയോഗിക്കുക.അങ്ങിനെ ചെയ്താല്‍ ജീവിത ലക്ഷ്യമായ നിര്‍വ്വാണത്തില്‍ ചെന്ന് ചേരുകയായി.ശരിയായ ജീവിതത്തിന്‍റെ നിസ്തുലമായ ഈ പ്രഭാവം അനുഭവിച്ച് അറിഞ്ഞതുകൊണ്ടായിരിക്കണം ധമ്മപദത്തില്‍ മാര്‍ഗ്ഗങ്ങളില്‍ ഉത്തമം അഷ്ടാംഗമാര്‍ഗ്ഗം എന്ന് സ്തുതിക്കപെട്ടിട്ടുള്ളത്.

“വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക
മനസ്സ് വേണ്ടതുപോലെ നിയന്ത്രിക്കുക
ശാരീരികമായ പാപകര്‍മ്മങ്ങള്‍ നിശ്ശേഷം ഒഴിവാക്കുക
ഇത്തരത്തില്‍ മൂന്നു കര്‍മ്മ സാധനകളും ശുദ്ധിചെയ്യണം”.


ഇങ്ങിനെ ചെയ്തുകൊണ്ട് ബുദ്ധധമ്മ വിശ്വാസികള്‍ ഭഗവാന്‍ ബുദ്ധന്‍ ഉപദേശിച്ച മാര്‍ഗ്ഗം ശരണമായി ആശ്രയിക്കുന്നു.

ഹരിദാസ്‌ ബോധ്

No comments: