ബുദ്ധധമ്മം
--------------------
വ്യക്തികളില്‍ സ്വഅഭിമാനം
വളര്‍ത്തി
അവന്‍റെ അങ്ങേയറ്റത്തെ
കഴിവുകളെ
ഉണര്‍ത്തി
വികസിപ്പിക്കുന്നു.
=================================
ബുദ്ധനെ കുറിച്ചു
അലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരിക അദ്ദേഹം പറഞ്ഞ പഞ്ചശീലങ്ങളും അഷ്ടാംഗ മാര്‍ഗ്ഗങ്ങളും
ആയിരിക്കും. കാരണം അദ്ദേഹം ദൈവത്തിനോ ആത്മാവിനോ കാര്യമായി ഒരു പ്രാധാന്യവും
കൊടുക്കാത്തത് തന്നെ. ബുദ്ധിസ്റ്റ്കളെ സംബന്ധിച്ചിടത്തോളം ബുദ്ധന്‍ അരുളി ചെയ്ത
ശീലങ്ങളെയാണ് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. ഈ ശീലങ്ങള്‍
പിന്തുടരുന്നവര്‍ ബുദ്ധിസ്റ്റുകള്‍ ആയിരിക്കുകയും, എന്നാല്‍ ഈ ശീലങ്ങളില്‍ നിന്നു
എന്ന് വ്യതിചലിക്കുന്നുവോ ആന്നുമുതല്‍ ആ വ്യക്തി ബുദ്ധിസ്റ്റ് അല്ലാതായി തീരുകയും
ചെയ്യുന്നു.
അഷ്ടാംഗ മാര്‍ഗ്ഗം
-----------------------
അശോക ചക്രവര്‍ത്തിയുടെ
വാക്കുകള്‍:
ധമ്മ:സാധു I കി യാം സ്തു ധമ്മം ? I
അപത്രാവോ ബഹു കല്യാണം ദയാ ദാനം സത്യം ശൌചം I
“ ധമ്മം ഉത്തമം തന്നെ.
പക്ഷെ എന്താണീ ധമ്മം?
പാതകം ഒഴിവാക്കുക; ദയ, ദാനം, സത്യം ശൌചം ഇത്രയം”
ദുഖം, ദുഖത്തിന്‍റെ കാരണം,
ദുഖ നിവാരണം എന്നീ നാലു അടിസ്ഥാന തത്വങ്ങളെ കുറിച്ചു ബുദ്ധ ഭഗവാന്‍
പറഞ്ഞിട്ടുണ്ട്. ഇതിനെ ഫോര്‍ നോബിള്‍ ട്രുത്ത് എന്ന് ഇംഗ്ലീഷില്‍ പറയുന്നു.
ദുഖത്തെ ഇല്ലായ്മ
ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെകുറിച്ചു ബുദ്ധ ഭഗവാന്‍ ഉപദേശിച്ചു. അതാണ് അഷ്ടാംഗമാര്‍ഗ്ഗം.
അറിവിന് ബുദ്ധ ധമ്മത്തില്‍
ഒരു മികച്ച സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ കേവലജ്ഞാനം
കൊണ്ടുമാത്രം ദുഖത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് ബുദ്ധധമ്മം
സിദ്ധാന്തിക്കുന്നില്ല. അതിന് അനുഷ്ടാനം, ആചാരം, ജീവിതംതന്നെ പരിഷ്കരിച്ച്
രൂപപെടുത്തേണ്ടിയിരിക്കുന്നു. കാര്യക്ഷമമായ ഒരു ജീവിതചര്യ ഏര്‍പെടുത്തി ദുഖനിവാരണം
അനുഭവത്തില്‍ എത്തിക്കുക എന്നതാണ് ബുദ്ധ ഭഗവാന്‍ തന്‍റെ ധമ്മത്തിലെ നാലാമത്തെ
പരമമായ സത്യം വെളിപെടുത്തികൊണ്ട് ഉപദേശിച്ചത്.
അഷ്ടാംഗ മാര്‍ഗ്ഗത്തെകുറിച്ച്
ബുദ്ധന്‍റെ വാക്കുകള്‍ ഇങ്ങിനെ:
“ദുഖ നിരോധഗാമി നീപടിപാദ അയമേവ
അരിയ അഷ്ടാംന്ഗികോ മഗ്ഗോ.
സേയപിദം സമ്മാദിട്ടി; സമ്മാ
സങ്കപ്പോ; സമ്മാ വാച; സമ്മാ കമ്മന്തോ;സമ്മാ ആജീവോ; സമ്മാ വായാമോ; സമ്മാ സതി;
സമ്മാസമാധി”
ജീവിതത്തിലെ തര്‍ക്കമില്ലാത്ത
ഏക അനുഭവം ദുഖമാണ്.അതിന്‍റെ വിനാശമാണ് ബുദ്ധധമ്മത്തിന്‍റെ പ്രായോഗിക ലക്ഷ്യവും.
ദുഖത്തെ ഇല്ലായ്മ ചെയ്യാന്‍
കഴിയുമെന്ന് സ്വന്തം അനുഭവംകൊണ്ട് മനസ്സിലാക്കിയ ഭഗവാന്‍ ബുദ്ധന്‍ ദുഖംപേറുന്ന
എല്ലാ ജീവികളുടെയും ദുഖത്തെ അകറ്റുന്നതിനും ആശ്വസിപ്പിക്കുന്നതിനും എങ്ങിനെ
ജീവിക്കാമെന്ന് നമ്മെ ഉപദേശിക്കുന്നു.
ഈ ലോകത്തെ ജീവിതത്തെ ഒരു
കാട്ടുതീയായി വ്യാഖ്യാനിച്ച് അതില്‍നി ന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗം
ഉപദേശിക്കുകയാണ് ഭഗവാന്‍ ബുദ്ധന്‍. അതിനാല്‍ ഈ അഷ്ടാംഗ മാര്‍ഗ്ഗത്തിനു
ഗാമാനിപടിപാദ- അഥവാ ദുഖനിരോധത്തിലേക്കുള്ള വഴി എന്ന് അറിയപെടുന്നു.
അഷ്ടാംഗമാര്‍ഗ്ഗം കേവലം
തത്വങ്ങളല്ല.
------------------------------------------------------------
ദുഖ നിരോധത്തിന് ഉപദേശിച്ച
ഈ മാര്‍ഗ്ഗം പുതുതായി തുറക്കപെട്ട ജീവിതമാര്‍ഗ്ഗമായിരുന്നു.ബുദ്ധന്‍റെ കാലഘട്ടത്തില്‍
പ്രചരിക്കപെട്ട ജീവിതചര്യകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ ഉപദേശം കേവലം
തത്വങ്ങളല്ല എന്ന് മനസ്സിലാക്കാന്‍ കഴിയും.
പട്ടിണി തുടങ്ങിയ
ശരീരക്ലേശങ്ങള്‍ അനുഭവിച്ച് ഘോരമായ തപസ്സുചെയ്ത് ദുഖങ്ങള്‍ അകറ്റി മോക്ഷം നേടാന്‍
വൃതം നോറ്റിരുന്നവര്‍ ഉണ്ടായിരുന്നു.യാഗങ്ങളും, യജ്ഞങ്ങളിലൂടെ മൃഗബലിയും
മറ്റുംനടത്തി സ്വര്‍ഗ്ഗത്തിലെത്താന്‍ ശ്രമിച്ചിരുന്നവര്‍. സ്വന്തം പ്രയത്നംകൊണ്ട്
കാര്യമില്ല; എല്ലാം തലവരപോലെ , വിധിപോലെ നടക്കു എന്ന് വിചാരിച്ച് തെണ്ടിതിരിഞ്ഞവര്‍;
പിന്നീട് ഫലം അനുഭവിക്കേണ്ടതില്ല എന്ന് വിചാരിച്ച് നിയന്ത്രണമില്ലാതെ ജീവിച്ചവര്‍.
ഇത്തരത്തില്‍ നിരവധിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ബുദ്ധഭഗവാന്‍
മാധ്യമമാര്‍ഗ്ഗമായ അഷ്ടാംഗമാര്‍ഗ്ഗം ഉപദേശിചത്.
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞു:
“ അഷ്ടാംഗമാര്‍ഗ്ഗത്തിലൂടെ
എല്ലാ ജീവികളുടെയും വിശുദ്ധികൈവരിക്കുന്നതിന് നിര്‍ദ്ദേശിക്കപെട്ടിരിക്കുന്നു.ദുഖാനുഭവങ്ങള്‍
തരണം ചെയ്യുന്നതിനും ജ്ഞാനം ലഭിക്കുന്നതിനും നിര്‍വ്വാണമടയുന്നതിനുമുള്ള മാര്‍ഗ്ഗമാണിത്”.
ബുദ്ധന്‍ ഉപദേശിച്ച ഈ മാര്‍ഗ്ഗത്തില്‍
എട്ടു ഘട്ടങ്ങളാണ് ഉള്ളത്.
--------------------------------------------------------------------------------------------
ഇതില്‍ മനസ്സ്, പ്രവര്‍ത്തി,
വാക്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
ഒരോ ഘടകത്തിലും വിശേഷമായി “സമ്മാ”
എന്ന് ചേര്‍ത്തിട്ടുള്ളത് യുക്തം എന്ന അര്‍ത്ഥത്തിലാണ്.അതായത് ഈ ഘടകങ്ങളെല്ലാം
ബുദ്ധധമ്മത്തിലെ മൌലിക ദര്‍ശനങ്ങളോട് ഇണങ്ങുന്നു എന്നര്‍ത്ഥത്തിലാണ്.
ഈ അഷ്ടാംഗ മാര്‍ഗ്ഗത്തിന്‍റെ
വിശേഷണങ്ങള്‍ താഴെകൊടുക്കുന്നു
------------------------------------------------------------------------------------------------
1.
സമ്മാ ദിട്ടി-സമ്യക്
ദൃഷ്ടി- ശരിയായ ബോധം അഥവാ യുക്തിസഹമായ
ബോധം.
ദുഖം ഇല്ലായ്മ
ചെയ്യുന്നതിനായി പ്രയത്നിക്കുന്നവന്‍റെ പ്രവര്‍ത്തികള്‍ എല്ലാം
യുക്തിസഹമായിരിക്കണം എന്നതാണ് വ്യവസ്ഥ.ഇതില്‍ ശ്രദ്ധേയമായ കാര്യം ബോധത്തിന് നല്‍കിയിരിക്കുന്ന
പ്രാധാന്യം തന്നെ.ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരുടെ മതങ്ങളില്‍ ദൈവത്തിനു നല്‍കിയിരിക്കുന്ന
പ്രാധാന്യമാണ് ബുദ്ധ മതത്തില്‍ ശരിയായ ബോധത്തിന് നല്‍കിയിരിക്കുന്നത്.ദൈവ
വിശ്വാസത്തിന്‍റെ പേരില്‍ എത്രയെത്ര മൂഡ വിശ്വാസങ്ങളും അനാചാരങ്ങളുമാണ് മനുഷ്യരുടെ
മനസുകളെ മലിനപെടുത്തിയിരിക്കുന്നത്!.വിശ്വാസികള്‍ അവരവരുടെ ദൈവത്തില്‍ കുറ്റം
കാണാന്‍ ശ്രമിക്കാറില്ലെങ്കിലും മറ്റുള്ളവരുടെ ദൈവങ്ങളില്‍ കുറ്റംകാണാന്‍
താല്പര്യം കാണിക്കുന്നത് സര്‍വ്വസാധാരണയായി കാണപെടുന്നുണ്ട്.
ചില പ്രത്യേക വര്‍ഗ്ഗങ്ങളെ
അനുഗ്രഹിക്കുകയും മറ്റു ചിലരെ നിഗ്രഹിക്കുകയും ചെയ്യുന്നതില്‍ സന്നദ്ധരാണ് ചില
ദൈവങ്ങള്‍.
ബുദ്ധന്‍റെ കാലഘട്ടത്തില്‍
എന്നപോലെ ഇക്കാലത്തും ഇത്തരം വാദങ്ങള്‍ സുലഭമാണ്.
വെറും വിശ്വാസം അടിച്ചേല്പ്പിക്കുന്ന
അടിമത്വത്തെക്കാള്‍ ദയനീയമായ ഒരു നില മനുഷ്യന് വരാനില്ല എന്ന പ്രധാനപെട്ട ഉപദേശമാണ്
സമ്യക് ദ്രിഷ്ടിക്ക് ബുദ്ധധമ്മത്തില്‍ നല്‍കിയിട്ടുള്ളത്.
എന്താണ് ഈ സമ്മാ ദൃഷ്ടിയുടെ
സാരം?
----------------------------------------------------------
ബുദ്ധ ധമ്മത്തില്‍
പ്രഖ്യാപിച്ചിട്ടുള്ള സത്യങ്ങള്‍തന്നെയാണ് അടിസ്ഥാനം.
1.
സ്വപ്രയത്നം കൊണ്ട് എല്ലാവര്‍ക്കും
ബുദ്ധന്മാരാകാമെന്ന ബോധം; എല്ലാം അനിത്യമാണ്; അനാത്മമാണ് എന്ന തത്വങ്ങള്‍
എന്നിവയാണ് ഇതിന് ഉത്തരം.പക്ഷെ എന്തുകൊണ്ട് ഇവയും മൂഡവിശ്വാസം ആയികൂടാ എന്ന
ചോദ്യം ഉയര്‍ന്നുവരാം.
വേദങ്ങളില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് അല്ലെങ്കില്‍
ഒരു പ്രാവചകന്‍റെ തിരുവായ്മൊഴി ആയതുകൊണ്ട് എല്ലാം അന്ഗീകരിക്കപെടണം എന്ന
ചിന്തിയിലൂടെ സ്വതന്ത്ര ചിന്തയുടെ വായമൂടികെട്ടുകയാണ് ചെയ്തുവരുന്നത്. എന്നാല്‍
ഭഗവാന്‍ ബുദ്ധനാകട്ടെ ഒരു ഡോക്ടര്‍ രോഗിയോടെന്നപോലെ മരുന്ന് നീട്ടികൊണ്ട്
പറയുകയാണ്. “ ഉപയോഗിച്ചുനോക്കുക; യുക്തമെങ്കില്‍ എടുക്കുക” എന്ന്.
ചുരുക്കത്തില്‍ വിശ്വാസമന്ത്രം
അരക്കിട്ടുറപ്പിക്കുന്ന മതങ്ങള്‍ വ്യക്തികളെ ആദരിക്കുന്നില്ല.പകരം അടിച്ചമര്‍ത്തുന്നു.
ബുദ്ധഭഗവാന്‍ വ്യക്തിയെതന്നെ എല്ലാ ചുമതലകളും ഏല്‍പ്പിച്ച്; സ്വഅഭിമാനം വളര്‍ത്തി
അവന്‍റെ അങ്ങേയറ്റത്തെ കഴിവുകളെ ഉണര്‍ത്തി
വികസിപ്പിക്കുന്നു.
===============
ഹരിദാസ് ബോധ്
keralamahabodhi@gmail.com
No comments:
Post a Comment